Monday 28 February 2022

LSS TRANING MATERIALS

 

MODEL EXAM QUESTION PAPER
 

LSS MALAYALAM

ഒന്നാം ടേമിൽ  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ.  ഈയാഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

യൂണിറ്റ് -1: അമ്യതം
യൂണിറ്റ് -2: ഹരിതം
 യൂണിറ്റ് -3: മഹിതം
യൂണിറ്റ് -4: രസിതം 

Sunday 27 February 2022

Easy Tax 2021-22 CALCULATOR

ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള സമയമാണ്   ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം. 
 
     ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ Easy tax സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ ടി കെ സുധീര്‍കുമാര്‍ സാറും ശ്രീ എന്‍ രാജന്‍ സാറും ചേര്‍ന്നാണ്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുമെങ്കിലും പ്രിന്റ് കിട്ടാന്‍ പ്രയാസമായതിനാല്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുധീര്‍കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to download EasyTax 2021-22

Sunday 20 February 2022

2013 ഏപ്രിൽ 1നു മുമ്പ് പ്രസിദ്ധീകരിച്ച പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽനിന്ന് നിയമിതരായ മുഴുവൻ സർക്കാർ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തണമെന്നുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്


Saturday 12 February 2022

ഫെബ്രുവരി 21 തിങ്കളാഴ്ച മുതൽ ഒന്ന് മുതൽ 12 വരെ ക്ലാസുകൾക്ക് മുഴുവൻ സമയം ക്ലാസ്സുകൾ

 

വിശദമായ സർക്കുലർ

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ

സൂചന (1) - ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉത്തരവ് നമ്പർ 109/2022/ഡി.എം.ഡി. തീയതി 4/2/2022 പ്രകാരം

സൂചന (2) - സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള  മാർഗ്ഗരേഖ ഉത്തരവ് നമ്പർ 4485/2021/പൊ.വി.വ. തീയതി : 8/10/2021 പ്രകാരം

സൂചന (3) - എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ച അക്കാദമിക മാർഗ്ഗരേഖ

പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.

 മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്.


10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.

ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി  28 ന്  അകം  പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.

കൊയ്ത്ത് (SSLC) പഠന പിന്തുണാ സഹായി

പാലക്കാട് DIETൻ്റെ ആഭിമുഖ്യത്തിൽ  തയ്യാറാക്കിയ SSLC ബയോളജി പഠന സഹായി 

MALAYALALAM MEDIUM

ENGLISH MEDIUM 

Saturday 5 February 2022

2022-ലെ എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം

കേരളത്തിലെ ഏറ്റവും വലിയ അധ്യാപക നവമാധ്യമ കൂട്ടായ്മയായ  മെന്റേഴ്സ് കേരള സംഘടിപ്പിക്കുന്ന  LSS-USS പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കാളികളാകാം. പരിശീലന ചുമതല വഹിക്കുന്ന അധ്യാപകര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും TELEGRAM INSTALL ചെയ്തശേഷം ചുവടെയുള്ള  ലിങ്കിലൂടെ പ്രവേശിക്കാം. 

TO JOIN LSS
https://t.me/mentorskerala_lss2022

TO JOIN USS
https://t.me/mentorskerala_uss2022

Thursday 3 February 2022

SCHOOL WIKI HELP VIDEOS

 


1. വിദ്യാലയത്തിന്റെ സ്കൂള്‍ വിക്കി ഐ.ടി എങ്ങനെ കണ്ടെത്താം

 

 2. സ്കൂള്‍ വിക്കി പേജ് സെര്‍ച്ച് ചെയ്ത് എങ്ങനെ കണ്ടെത്താം

 

3.സ്കൂള്‍ വിക്കിയിലേക്ക് എങ്ങനെ പ്രവേശിക്കാം?

 

4.സ്കൂള്‍ വിക്കിയിലേക്ക് എങ്ങനെ പ്രവേശിക്കാം?  
 
 
സ്കൂള്‍ വിക്കിയിലെ പ്രധാന താള്‍ തിരുത്തല്‍ 


സ്കൂള്‍ വിക്കി പേജിലെ ഉള്ളടക്കം 

 


വിക്കി പേജില്‍ പുതിയ ഉള്ളടക്കം/സബ് ഹെഡിംഗ് എങ്ങനെ നല്‍കാം 

 

വിക്കി പേജില്‍ നമ്പറിംഗ്, ബുള്ളറ്റ് ഉപയോഗിച്ച് ക്രമീകരിക്കല്‍