Monday 28 October 2019

കേരളപ്പിറവി 2019 പ്രവത്തനങ്ങൾ


==================================

കേരളം പഴയകാല ചിത്രങ്ങള്‍

     Tourist Places in Kerala Download File
    (തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
    എ.എം.എൽ.പി.എസ്  കരിമല, ബാലുശ്ശേരി, മലപ്പുറം ജില്ല)
      
    ==================================
    കേരള ക്വിസ്
    =============================

    കേരള ക്വിസ് 2019

    https://drive.google.com/file/d/18CXE_br48Oiwi9LK2pp_cRtsALssbQFq/view?usp=sharing
    click here
    തയാറാക്കി അയച്ചു തന്നത്
    ശ്രീമതി. തസ്നീം ഖദീജ
    ഗവ: എൽ.പി.എസ് കാരാട്, മലപ്പുറം ജില്ല

    കേരളപ്പിറവി ക്വിസ് 2019



    കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന 
    കേരള ക്വിസ്സ് 
     ഡൗൺലോഡ് ചെയ്യാൻ


    ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
    ശ്രീമതി . തസ്നിം ഖദീജ,
     ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല
     

    കേരള ക്വിസ്സ്

    കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന കേരള ക്വിസ്സ് 
     ഡൗൺലോഡ് ചെയ്യാൻ
    തയ്യാറാക്കിയത്: ഷാജൽ കക്കോടി, MILPS കക്കോടി, കോഴിക്കോട്

    കേരളം അടിസ്ഥാന വിവരങ്ങൾ

    കേരളം ഒറ്റനോട്ടത്തില്‍

    കേരളം അടിസ്ഥാനവിവരങ്ങള്‍
    നിലവില്‍വന്നത് 1956 നവംബര്‍ 1
    വിസ്തീര്‍ണം 38.863 ച. കി.മീ.
    തീരദേശ ദൈര്‍ഘ്യം 580 കി.മീ.
    നദികള്‍ 44
    ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍ 14
    ഏറ്റവും വലിയ ജില്ല പാലക്കാട്
    ഏറ്റവും ചെറിയ ജില്ല ആലപ്പുഴ
    ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല കാസര്‍കോട്
    ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാട്
    ആദ്യത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു
    ആയുര്‍ദൈര്‍ഘ്യം 74 വയസ്സ് (പുരുഷന്മാര്‍ 71.4, സ്ത്രീകള്‍ 76.3)
    നിയമസഭാഅംഗങ്ങള്‍ 141
    ലോക്സഭാ സീറ്റ് 20
    രാജ്യസഭാ സീറ്റ് 9
    കന്‍റോണ്‍മെന്‍റ് 1 (കണ്ണൂര്‍)
    താലൂക്കുകള്‍ 75
    റവന്യൂ വില്ലേജ് 1634 (ഗ്രൂപ്പ് വില്ലേജുകളുള്‍പ്പെടെ)
    കോര്‍പ്പറേഷന്‍ 6
    നഗരസഭകള്‍ 86
    ബ്ലോക്ക് പഞ്ചായത്തുകള്‍ 941
    ജനസംഖ്യ (2011 സെന്‍സസ്) 3,34,06,061
    ജനസാന്ദ്രത (ച.കി.മീ.) 860
    സ്ത്രീപുരുഷ അനുപാതം 1084/1000
    സാക്ഷരത 94%
    സ്ത്രീ സാക്ഷരത 92.07%
    പുരുഷ സാക്ഷരത 96.11%
    ജനസംഖ്യ കൂടുതലുള്ള ജില്ല മലപ്പുറം
    ജനസംഖ്യ കുറവുള്ള ജില്ല വയനാട്
    ഔദ്യോഗികമൃഗം ആന (Elephas maximus indicus)
    ഔദ്യോഗിക പക്ഷി മലമുഴക്കി വേഴാന്പല്‍ (Bensyrus bicemis)
    സംസ്ഥാന മത്സ്യം കരിമീന്‍ (Etroplus suratensis)
    ഔദ്യോഗികവൃക്ഷം തെങ്ങ് (Cocos nucifera)
    ഔദ്യോഗിക പുഷ്പം കണിക്കൊന്ന (Cassia fistula)
    നീളം കൂടിയ നദി പെരിയാര്‍
    ഉയരം കൂടിയ കൊടുമുടി ആനമുടി (2695 കി.മീ.)

     

    Tuesday 22 October 2019

    District Sasthrolsavam Results

    സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റവന്യു ജില്ലാ ശാസ്ത്രോത്സവം ഫലങ്ങൾ പ്രസിദ്ധീകരിച്ചാലുടൻ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി ശാസ്ത്രോത്സവം സൈറ്റിൽ പ്രവേശിക്കുക
    ______________________________

    Friday 18 October 2019

    Kerala School Kalolsavam 2019 -20 Online Entry & Manual


    കേരള സ്കൂള്‍ കലോത്സവം 2019-20 ഓണ്‍ലൈന്‍ ഡാറ്റാ  എന്‍ട്രി ഇപ്പോള്‍ നടത്താം .ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ  യൂസര്‍ ഐ ഡിയും,പാസ്സ്‌വേര്‍ഡും ഉപയോഗിക്കാം .ഡാറ്റാ എന്‍ട്രി  യൂസര്‍ മാന്വല്‍ ,കലോത്സവം മാന്വല്‍ ,അപേക്ഷ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍. 

    Downloads

    മലയാളം വായനക്കാർഡുകൾ



    കടപ്പാട്. ബി.ആർ സി മട്ടന്നൂർ

    ജൈവവൈവിധ്യ ഉദ്യാനത്തിലെ ശലഭോദ്യാനത്തില്‍ ആവശ്യമായ ചെടികളും അവയെത്തേടി വരുന്ന പൂമ്പാറ്റകളും.


    ചെടികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 
     Prepared by :VC Balakrishnan,Secretary,SEEK,Edat P.O.-Kannur-670331 
    PH: 9446035149

    ഇംഗ്ലീഷ് റീഡിങ് കാര്‍ഡുകള്‍

    മട്ടന്നൂര്‍ ബി ആര്‍ സി യിലെ ഹലോ ഇംഗ്ലീഷ് കൂട്ടായ്മയായ 'FORCE' (Friends for Revamping Classroom Experience) തയ്യാറാക്കിയ റീഡിങ് കാര്‍ഡുകള്‍.

    Wednesday 16 October 2019

    സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം 18,19,20 തിയതികളില്‍

    22 ാംമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18,19,20 തിയതികളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്. സ്‌കൂളില്‍ നടക്കും. അന്നേ ദിവസം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ വാഹനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവം ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.

    പ്രോഗ്രാം                               -9447534921
    താമസം, രജിസ്‌ട്രേഷന്‍       -9249638627, 9447940431, 9495502818, 9446494148
    പബ്‌ളിസിറ്റി                         -9744444358,9497466947
    ഭക്ഷണം                                   -9447922823
    വെല്‍ഫെയര്‍                           -9447315166
    ലൈറ്റ് ആന്‍ഡ് സൗണ്ട്            -7907975797, 9895104555
    പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്-      8281165986, 9447897654
    ഗതാഗതം                                     - 9946284665

    വിദ്യാർഥിനികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2019-20 അധ്യയന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

    2018-19 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6,000 രൂപ

    GOVT ORDERS & CIRCULARS

    Tuesday 15 October 2019

    ശിശുദിന കലോത്സവം

    അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20

    തിരുവനന്തപുരം: 2019 ശിശുദിനത്തോടനുബന്ധിച്ച്  ജില്ലയിലെ നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്കുവേണ്ടി ശിശുക്ഷേമ സമിതി നടത്തുന്ന കലാ-സാഹിത്യ ചിത്രരചനാ മത്സരങ്ങൾ ഒക്ടോബർ 25 മുതൽ 29 വരെ തീയതികളിലായി നടക്കും. തൈയ്ക്കാട് മോഡൽ LPS, സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം എന്നിവിടങ്ങളിലായി എട്ടിലധികം വേദികളാണ് ഇതിനായി ഒരുങ്ങുന്നത്.
    സംസ്ഥാന അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ നിന്നാണ് കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന മത്സരത്തിനു ആദ്യ 5 സ്ഥാനങ്ങൾ നേടുന്ന കുട്ടികളെ പ്രത്യേക സ്ക്രീനിംഗിൽ പ്രസംഗ പാടവം, പൊതുവിജ്ഞാനം, വ്യക്തിത്വം തുടങ്ങിയവ പരിശോധിച്ചായിരിക്കും നേതാക്കളെ പ്രഖ്യാപിക്കുക.  

    മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ പേര്. ക്ലാസ്സ്, വിഭാഗം (നഴ്സറി, എൽ. പി, യു.പി,   എച്ച്.എസ്, ഹയർസെക്കണ്ടറി), മത്സര ഇനങ്ങൾ, സ്കൂളിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ പ്രധാന അധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടെ 2019 ഒക്ടോബർ 2-ാം തിയതി വൈകുന്നരം 5 മണിക്കു മുമ്പായി തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കേണ്ടതാണ്.  
    കൂടുതൽ വിവരങ്ങൾക്ക്  9447525367, 9495121620, 8281998301

    Friday 11 October 2019

    Snehapoorvam Scholarship Scheme 2019-20



    കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 25 മുതൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. ഒക്‌ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. 
     
    മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ .  ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ

    മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
    നിലവിലുള്ള രക്ഷാകര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍  നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച

    GOVT ORDERS & CIRCULARS

    Thursday 3 October 2019

    GOVT ORDERS & CIRCULARS

    New Malayalam Typing Software -IT Mela

    2019 വര്‍ഷത്തെ ഐ ടി മേളയില്‍ മലയാളം ടൈപ്പിങ്ങ് മല്‍സരം പുതുമകളോടെയാണ് നടക്കുന്നത്. നാളിതേവരെയുള്ള മല്‍സരങ്ങളില്‍ ടൈപ്പിങ്ങ് സ്‌പീഡ് മാത്രമായിരുന്നു പരിശോധിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ലേഔട്ടിങ്ങും മല്‍സരത്തിന്റെ ഭാഗമാവുന്നുണ്ട്. ഇതിനായി തയ്യാറാക്കിയ പുതുക്കിയ സോഫ്‌റ്റ്‌വെയര്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മലയാളം ടൈപ്പിങ്ങിന് നല്‍കുന്ന പാരഗ്രാഫ് 60% എങ്കിലും പൂര്‍ത്തിയാക്കിയവരെ ആണ് രണ്ടാം ഘട്ടമായ ലേഔട്ട് ഘട്ടത്തില്‍ പങ്കെടുപ്പിക്കേണ്ടതുള്ളൂ. മല്‍സരത്തിന് ഉള്‍പ്പെടുത്തേണ്ട ഖണ്ഡിക മലയാളത്തില്‍ ടൈപ്പ് ചെയ്‌ത് സോഫ്റ്റ്‌വെയറിലെ Data എന്ന ഫോള്‍ഡറിലെ typespeed.txt എന്ന

    Wednesday 2 October 2019

    LSS MISSION 2020 (സെറ്റ് -2)

    മിഷൻ ട്വൻറി 20 എൽ.എസ്.എസ് പരിശീലന സാമഗ്രികൾ  രണ്ടാം സെറ്റ് ഷെയർ ചെയ്യുന്നു.

    ഒന്നാം ടേമിൽ  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി എൽ.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ.
    ഈയാഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
    ഗണിതം
     മലയാളം 

     MISSION 20/20 പരിശീലനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ. നിർദ്ദേശങ്ങൾ അറിയിക്കാൻ ശ്രദ്ധിക്കുക

    Tuesday 1 October 2019

    MISSION 20/20


    ബഹിരാകാശ വാരത്തോടനുബന്ധിച്ച് കോലഞ്ചേരി ടീചേഴ്സ് ക്ലബ് തയാറാക്കിയ ബഹിരാകാശ ക്വിസ്.

    Modules of newly updated software in Spark

    സ്പാര്‍ക്കില്‍ പുതുതായി  അപ്ഡേറ്റ്  ചെയ്ത സോഫ്റ്റ്‌വെയറുകളുടെ മൊഡ്യൂളുകള്‍ പി ഡി എഫ് രൂപത്തില്‍ ഡൌണ്‍ലോഡ്സില്‍ ചേര്‍ത്തിരിക്കുന്നു....
    Downloads
    GPF Closure  Application module
    Certificate Of Transfer Of Charge For Leave
    Leave Management Module
    Spark implemented Dashboard Facility for aided institutions in AEO/DEO login
    GPF -NRA/NRA Conversion ,GPF New Admission - Module

    മെന്‍ഡേഴ്സ് കേരള, മിഷന്‍ 2021

    MISSION 20/20 LSS - USS EXAM ORIENTATION