Wednesday 29 August 2018

FLIPPED CLASS ROOM PROJECT - WORKSHEETS(STD I AND IV ) AND QUIZZES

കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ കക്കോടി അദ്ദേഹത്തിന്റെ സ്കൂളില്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി വിവിധ അധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകളും  ക്വിസ് ചോദ്യോത്തരങ്ങളും ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ ഷാജല്‍ സാറിനും പഠനവിഭവങ്ങള്‍ തയ്യാറാക്കിയ മറ്റ് അധ്യാപകര്‍ക്കും മെഡേഴ്സ് കേരള ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


1. ENGLISH FIRST STANDARD   TWO ANTS    ME TOO (PREPARED BY ANCY N.R; SCVLPS CHIRAYINKEEZHU)


2.MATHS  AND BASIC SCIENCE WORKSHEETS 
  - PREPARED BY SIDHIK T.K GMHS RAROTH PARAPPANANGADI || MATHS WORKSHEET IV STANDARD- നാലക്ക സംഖ്യകള്‍ || WORKSHEET 2 - BASIC SCIENCE - VI STANDARD  ||


3. BASIC SCIENCE  WORKSHEETS -
FOURTH STANDARD -PREPARED BY SHUHAIBA THEKKIL , NALLUR NARAYANA L P BASIC SCHOOL , FEROKE KOZHIKODE


4. MATHS  UNIT 3 WORKSHEET - PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila


5.STATES AND THEIR CAPITALS -  QUIZ  IN PRESENTATION FORMAT(pps) - ENGLISH ||  ARABIC  || BY: SHAJAL KAKKODI, MILPS KAKKODE


6. MALAYALAM FOURTH STANDARD UNIT 3 WORKSHEET BY: LEALIN JOB, CKS LPS, Ponnurithy, Vyttila


7.QUIZ ABOUT DAMS IN KERALA - BY: SHAJAL KAKKODI, MILPS KAKKODI

 
8. EVS STD IV  - പക്ഷികളുടെ അത്ഭുത ലോകം - WORKSHEETS BY  PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila

GOVT ORDERS & CIRCULARS

കേരളത്തിലെ പ്രളയദുരന്തം: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി


ന്യൂഡൽഹി: വ്യക്തികൾ 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം.

ആദ്യം ജൂലൈ 31ന് മുൻപായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് 31ലേക്കു നീട്ടിയിരുന്നു. നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നു വിവിധ കോണുകളിൽ നിന്നു സമ്മർദ്ദമുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണു കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് ഒരിക്കൽക്കൂടി സമയപരിധി നീട്ടീയത്.

Tuesday 28 August 2018

GOVT ORDERS & CIRCULARS

സംസ്ഥാനത്തെ ഹൈ സ്കൂൾ ക്ലാസ്സുകളിൽ ഇംഗ്ലീ‍ഷ് പഠിപ്പിക്കുന്ന അധ്യാപകർക്കായി RIESI പരിശീലനം

GOVT ORDERS & CIRCULARS

Sunday 26 August 2018

പ്രൊഫ. ജോസഫ മുണ്ടശ്ശേരി സ്കോളർപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ SSLC/+2 HSE/VHSE തലങ്ങളിൽ പഠിച്ചു എല്ലാ വിഷയങ്ങളും A+ നേടിയ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക്  10,000/- രൂപ നൽകുന്നതിനായി  Prof. Joseph Mundesseri Scholarship Award ന് അപേക്ഷ ക്ഷണിക്കുന്നു. 
Kerala State Minority Welfare Department ന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഓൺലൈനായി ആയി അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി 2018 സെപ്റ്റംബർ 10

നിബന്ധനകൾ

1. 2018 മാർച്ചിൽ പരീക്ഷ എഴുതി ഫുൾ +A നേടിയ SSLC/+2 HSE/VHSE വിദ്യാർഥികൾ ആയിരിക്കണം

2. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥി/വിദ്യാർത്ഥിനി ആയിരിക്കണം (മുസ്‌ലിം/ക്രിസ്ത്യൻ/ബുദ്ധ/പാഴ്സി/ജൈന)

3. ജനനം കൊണ്ട് കേരളീയർ ആയിരിക്കണം

4. അപേക്ഷകർ BPL കുടുംബത്തിൽ പെട്ടവരോ 8 ലക്ഷത്തിൽ താഴെ വരുമാനമുള്ള നോൺ ക്രീമിലെയർ APL വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം.

അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്നവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം

1. Passport Size Photo
2. Income Certificate
3. Nativity Certificate
4. Community/Minority Certificate
5. Non - Creamy layer Certificate
6. Copy of SSLC/+2/VHSE Certificate
7. Copy of Bank Account passbook
8. Aadhar Copy
9. Ration Card copy

പ്രത്യേക ശ്രദ്ധയ്ക്ക്: ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം User ID യും Password ഉം ഉപയോഗിച്ചു login ചെയ്ത് 'Upload Documents' ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമായ Documents Upload ചെയ്യേണ്ടതാണ്

(SSLC വിഭാഗക്കാർക്ക് ഇപ്പോൾ അപേക്ഷിക്കുന്നതിൽ ചില സാങ്കേതിക പ്രശനം വെബ്സൈറ്റിൽ നേരിടുന്നു. വേഗത്തിൽ ഈ പ്രശനം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ +2 വിഭാഗക്കാർ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. This msg Posted on 25th August 2018)

കൂടുതൽ വിവരങ്ങൾക്ക് 

04712302090, 04712300524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Or Visit

Thursday 23 August 2018

അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ് 2018 -19 -ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

GOVT ORDERS & CIRCULARS

Tuesday 21 August 2018

മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധിയിലേക്ക് സംഭാവന നൽകാം: സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെ?

courtesy: ghs muttom
മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാരും അധ്യാപകരും ഓഗസ്റ്റ്‌/സെപ്റ്റംബര്‍  മാസത്തെ ശമ്പളത്തില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത  തുക നല്‍കണമെന്ന് സർക്കാർ അഭ്യര്‍ത്ഥിച്ചു. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം(DDO). തിരുവനന്തപുരം ജില്ലാ  ട്രഷറിയിലെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലെ 701010200000080 നമ്പര്‍ ട്രെഷറി അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.
     സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക  ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.സമ്മതപത്രം,,ഉത്തരവുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു.
CMDRF deduction in SPARK
സ്പാര്‍ക്കില്‍ CMDRF  Deduction നല്‍കാന്‍-Salary Matters >Changes in the Month>Present Salary >Select Employee >Deductions >Deduction Type :CMDRF >Enter Amount>Details :Disaster Relief Fund >From :01/08/2018 To:31/08/2018 >Insert.
ബില്‍ പ്രോസസ്സ് ചെയ്ത് ഷെഡ്യൂള്‍ പരിശോധിച്ച ശേഷം 2018 ഓഗസ്റ്റ്‌/സെപ്റ്റംബര്‍ മാസത്തെ സാലറി ബില്ലിനൊപ്പം Chief Minister's Distress Relief Fund(CMDRF)  ഇനത്തില്‍ വന്ന ആകെ തുകയും,(തുക രേഖപ്പെടുത്തുക) ദുരിതാശ്വാസ ഫണ്ട്‌ എന്നും രേഖപ്പെടുത്തിയ TSB ചെക്ക്‌ 

ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ സെപ്‌റ്റംബർ 3ന്

ആഗസ്റ്റ് 17ന് നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ സെപ്‌റ്റംബർ 3 തിങ്കളാഴ്ച നടത്തുന്നതാണ്. ടൈം ടേബിളിൽ മാറ്റമില്ല.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു


എസ്.എസ്.എൽ.സി./പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും 
എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന്  സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
10000 രൂപയാണ് സ്കോളർഷിപ് തുക
സർക്കുലർ, ഓൺലൈൻ പോർട്ടൽ ലിങ്ക് ,അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ അറിയാൻ http://bit.ly/pjm-scholarship ലിങ്ക് ക്ലിക്ക് ചെയ്യുക. അവസാന തിയതി സെപ്‌റ്റംബർ 10

Saturday 18 August 2018

How to transfer money online to the Relief Fund

 
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം.
എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം. 
 

Thursday 16 August 2018

ഓണാവധി പുന:ക്രമീകരിച്ചു

തിരുവനന്തപുരം, 16/08/2018
സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി  ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി  കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും

Wednesday 15 August 2018

ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റി


നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.

കെ. വി. മോഹൻകുമാർ,
ഐ. എ. എസ്.

കനത്ത മഴ മൂലം സംസ്ഥാനത്ത് 🔟 ജില്ലകൾക്ക് നാളെ ( 16.8.2018) അവധി പ്രഖ്യാപിച്ചു ...


1⃣തിരുവനന്തപുരം,
2⃣പത്തനംതിട്ട,
3⃣ആലപ്പുഴ,
4⃣കോട്ടയം,
5⃣എറണാകുളം,
6⃣തൃശൂർ,
7⃣മലപ്പുറം,
8⃣കോഴിക്കോട്
9⃣ വയനാട്
🔟 കൊല്ലം
(പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി)

Tuesday 14 August 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്ത് മാസ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം നൽകാൻ ഉത്തരവായി....

Option for contribution to CMDRF is enabled in SPARK

Insert Deduction Type : CMDRF
Now Available in Deduction Menu (Salary Matters - Changes in the Month - Present Salary)
Or
Insert Deduction to All
Salary Matters - Changes in the Month - Deductions - Add Deduction to All - Recovery Item : CMDRF

Saturday 11 August 2018

Bookathon, a call to donate books

Kerala IT park launches new drive to help govt schools, aims to collect 50,000 books..
 
Donate books from your personal collection and be part of a  novel initiative to set up libraries in govt schools, orphanages
 
Technopark in Thiruvananthapuram is distinctive for two reasons – it is Asia’s largest IT park and it conducts charity drives on a mammoth scale.  Its in-house NGO, Tejus, recently joined hands with HANDS – which was just opened – to launch Bookathon 2018. This drive aims to collect 50,000 used books in a year from the community to set up 120 libraries in government schools and orphanages. It also aims to stock existing hospital and community libraries.
 
    Calling it the largest community crowdsourcing activity in Technopark – which boasts of housing nearly 350 companies – the organisers said that they have roped in close to 25 companies to

സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാന്‍ തീരുമാനം

വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായുള്ള കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി യോഗം കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ താഴെ പറയുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

    കഥകളി (സിംഗിള്‍), തുള്ളല്‍ (ഓട്ടന്‍തുള്ളല്‍, പറയങ്കന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍) നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം നടത്തും. കഥകളി സംഗീതത്തിന് ചേങ്ങലയും, ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. ഭരതനാട്യത്തിന് വയലിന്‍/വീണ, മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. മോഹിനിയാട്ടത്തിന് വയലിന്‍/വീണ,മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. കുച്ചിപ്പുടിയില്‍ വാചികാഭിനയത്തോടൊപ്പം നര്‍ത്തകി ഡയലോഗ് പറയാന്‍ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കുകയേ ആകാവു. കേരള നടനത്തില്‍ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴല്‍, വയലിന്‍/വീണഎന്നീ വാദ്യോഗപകരണങ്ങള്‍ ഉപയോഗിക്കാം, കഥാ സന്ദര്‍ഭത്തിന് അനുസരിച്ചു മാത്രമേ ചെണ്ട ഉപയോഗിക്കാവു.

Friday 10 August 2018

ദേശഭക്തിഗാനങ്ങള്‍.


ആകാശ ഗംഗാ.....
ഇന്ത്യ എന്റെ രാജ്യം... 
 Link 01    Link 02 
പോരാപോരാ...
രഘുപതി... 
സാരെ ജഹാംസെ  
ജനഗണമന 

ജന്മ കാരിണീ ഭാരതം

നമ്മുടെ നാടാണു ഇന്ത്യ  

ഓണം: ആഗസ്തിലെ ശമ്പളം 17 മുതല്‍


ധനകാര്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തു. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ ജീവനക്കാർക്കും 4,000 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തെ പരിധി 24,000 രൂപയായിരുന്നു. എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർടൈം അധ്യാപകർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും.

      ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപയായിരിക്കും ഉത്സവബത്ത. 1,000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നൽകും. ആശാവർക്കർമാർ, അംഗൻവാടി/ബാലവാടി

സ്പാർക്കിൽ ഓണം ബോണസ്/ ഫെസ്റ്റിവൽ അലവൻസ് ബിൽ എടുക്കുന്ന വിധം


USER MANUAL 
https://drive.google.com/file/d/1bUQloY61btZfdjdR3EQnHIJCYwvPACBi/view?usp=sharing

Wednesday 8 August 2018

SSLC INFORMATION TECHNOLOGY - CHAPTER 3 - WEB DESIGNING - VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന പാഠത്തിന്റെ വീഡിയോ ടൂട്ടോറിയല്‍ ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് മെൻഡേഴ്സ് കേരള സ്കൂള്‍ ബ്ലോഗിന്റെ നന്ദി...

GOVT ORDERS & CIRCULARS

Tuesday 7 August 2018

സ്വാതന്ത്ര്യ ദിന ക്വിസ് 2018


https://drive.google.com/file/d/1cj-_lkkp2AFUaT8Z6x0xFm_ImbosTuFO/view?usp=sharing 

തയാറാക്കി അയച്ചു തന്നത്:
റെനീഷ് .കെ
തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ, തലശ്ശേരി സൌത്ത്, കണ്ണൂർ

ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേർണൽ


ഹലോ ഇംഗ്ലീഷ് രണ്ടാം യൂനിറ്റിന്റെ ടീച്ചേഴ്സ് ജേർണൽ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

GOVT ORDERS & CIRCULARS

Friday 3 August 2018

2018- 19 അദ്ധ്യയന വർഷം പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് E-Grantz 3.0 സ്കോളർഷിപ്പ്നു ഇപ്പോൾ അപേക്ഷിക്കാം


www.egrantz.kerala.gov.in
അപേക്ഷിക്കാനുള്ള അർഹത:  OBC,  SC,  ST, 0EC, GENERAL  വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക്  മാത്രം 

രക്ഷിതാക്കളുടെ വരുമാന പരിധി : 1 ലക്ഷം രൂപയിൽ    താഴെ  ( 0BC, GENERAL  വിഭാഗക്കാർക്ക് ) മറ്റ് വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല.

വെബ് സൈറ്റ് : www.egrantz.kerala.gov.in 

ക്ലാസ്സ് ടീച്ചർക്ക് സമർപ്പിക്കേണ്ട രേഖകൾ: 

1. ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിന്റൗട്ട്
2.  വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ - from Village Officer)
3. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ഒറിജിനൽ - from Village Officer )
4.ബാങ്ക് പാസ് ബുക്കിന്റെ copy
5. SSLC   copy
6. ആധാർ copy
7. Course സർട്ടിഫിക്കറ്റ് ( received from Principal )
അവസാന തീയതി:  ഇല്ല. പരമാവധി വേഗം ചെയ്യേണ്ടതാണ്.

Instructions അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

1. പട്ടിക ജാതി / പട്ടിക വർഗ / പിന്നാക്ക വികസന വകുപ്പുകൾ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനായി വിദ്യാർഥികൾ ഇടതുവശത്തായി കാണുന്ന ജാലകം ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .

2. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം യൂസേർനെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇതുവഴി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ "Profile" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നൽകേണ്ടതാണ് ,ഇവ 5 ഘട്ടങ്ങളായി സോഫ്റ്റ്‌വെയറിൽ നൽകണം. ഈ 5 ഘട്ടത്തിലുള്ള വിവരങ്ങൾ നൽകി "Submit" ചെയ്തതിനു ശേഷം വിദ്യാഭ്യാസ യോഗ്യതകൾ "Add Qualification" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സമർപ്പിക്കാവുന്നതാണ്.ഇതോടു കൂടി ഒരു വിദ്യാർത്ഥിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കപ്പെടുന്നു.ഓരോ വിദ്യാർത്ഥിക്കും അപേക്ഷിക്കുവാൻ യോഗ്യതയുള്ള സ്കീമുകളുടെ ലിസ്റ്റ് "Apply For Scholorship-Post Matric" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകും .ഈ ലിസ്റ്റിൽ നിന്നും ഓരോ സ്കോളര്ഷിപ്പിനും പ്രിത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓരോ അപേക്ഷയും സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി "Track Application" എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വിദ്യാർത്ഥിയുടെ ആധാർ നമ്പറും ജനന തീയതിയും നൽകി അറിയാവുന്നതാണ്.

2018 ആഗസ്റ്റ് 2ന് ചേർന്ന QIP യോഗ തീരുമാനങ്ങൾ


  1. ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തിയ്യതികളിൽ നടക്കും. മറ്റ് ക്ളാസ്സുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 15, 16, 22, 23, 28, 29 തിയ്യതികളിൽ നടക്കും.
  2. പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 31 നെ  ആരംഭിക്കുകയുള്ളു. 30 ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന പരീക്ഷ സെപ്തംബർ 10 ന് നടക്കും
  3. മുസ്ലിം കലണ്ടറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇത്തവണ ജനറൽ കലണ്ടർ സ്കൂളുകളോടൊപ്പം പരീക്ഷകൾ നടക്കും.
  4. മഴക്കെടുതിയും മറ്റും മൂലം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ നികത്തി 200 ദിനങ്ങൾ തികയ്ക്കുന്നതിന് അതാത് ജില്ലകളിലെ DDE മാരുടെ നേതൃത്വത്തിൽ QIP സമതി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും. പരമാവധി 6-ാം പ്രവർത്തി ദിനമുൾപ്പെടെയുള്ള ശനിയാഴ്ചകൾ ഇതിനായി ഉൾപ്പെടുത്തും.
  5. പരീക്ഷാ ദിവസങ്ങൾ അധ്യയന ദിനങ്ങളായി എണ്ണപ്പെടും.
  6. ചേർപ്പ് സി എൻ എൻ ഹൈസ്കൂളിലുണ്ടായ പാദപൂജ യെ സംബന്ധിച്ച വിവാദങ്ങൾ QIP

2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു

  കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം  സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍) വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകരായ കുട്ടികളുടെ കുടുംബവാർഷീക വരുമാനം ഒരു ലക്ഷംM രൂപയിൽ കൂറവായിരിക്കണം.  അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണു. കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കുന്നത്തീനുള്ള അവസാന തീയതി 30.09.2018


മൈനോരിറ്റി പ്രീമെട്രിക്ക് - സംശയങ്ങളും പരിഹാരങ്ങളും

അപേക്ഷയോടൊപ്പം ഒരു ഡോക്യുമെന്റും  UPLOAD ചെയ്യേണ്ടതില്ല. (Documents Upload ചെയ്യേണ്ടത് പോസ്റ്റ്‌മെട്രിക്ക് സ്കോളര്‍ഷിപ്പിന് മതി) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്കൂളില്‍ സൂക്ഷിക്കണം . 
ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 


സ്കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷാഫോമിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് സ്കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ ഈ വരുമാനം രേഖപ്പെടുത്തുകയും വേണം.  

Wednesday 1 August 2018

GOVT ORDERS & CIRCULARS

ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ് തുടങ്ങിയവ...

 
courtesy: mattannur brc

    എല്‍ പി, യു പി ക്ലാസ്സുകളിലെ ഗണിത പഠനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എസ് എസ് എ ആവിഷ്കരിച്ച പരിപാടിയാണ് ഗണിത വിജയം. ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ്  തുടങ്ങിയവ താഴെ കൊടുത്ത ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (rar ഫയല്‍ ആയാണ് ഇവ കൊടുത്തിരിക്കുന്നത്. ഡൗണ്‍ലോഡ് ആവാന്‍ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക. ഫയല്‍ നേരിട്ട് ഓപ്പണ്‍ ആവുകയില്ല. ഓപ്പണ്‍ ആക്കുന്നതിനു വേണ്ടി ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here ക്ലിക്ക് ചെയ്യുക. rar ഫയലിന്റെ അതേ പേരില്‍ വേറൊരു ഫോള്‍ഡര്‍ വരും. ഫോള്‍ഡറിലെ എല്ലാ ഫയലും തുറക്കാനാവും.)