Friday 28 June 2019

ഒന്‍പതാം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യത്തെ നാല് അധ്യായങ്ങളുടെ Simplified Notes


ഒന്‍പതാം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യത്തെ  നാല് അധ്യായങ്ങളുടെ Simplified Notes ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി 
 മെന്‍ഡേഴ്സ് കേരള ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  
കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: അപേക്ഷാതിയതി ജൂൺ 29 വരെ നീട്ടി

വിദ്യാർത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019-ൽ ഓൺലൈനായി (http://yip.kerala.gov.in/register-now/) അപേക്ഷിക്കുന്നതിനുള്ള തിയതി ജൂൺ 29 വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഓൺലൈനായി മാത്രം സ്വീകരിക്കും. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് ഫെസിലിറ്റേറ്റർമാരെ നാമനിർദ്ദേശം ചെയ്യണം. ഓൺലൈനായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ മാത്രമേ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തൂ. ഇവർക്ക് ഇന്നവേഷൻ കേന്ദ്രീകൃത സർക്കാർ പദ്ധതിയായ വൈഐപി-2019 യിൽ പങ്കെടുക്കാനും സ്‌കോളർഷിപ്പ് നേടാനുമുള്ള അവസരം ലഭിക്കും. സംശയനിവാരണത്തിന്: 0471-2737877.

Little Kites Aptitude Test 2018 :Question & Answer

Little Kites Aptitude Test 2018 : Download Question and Answer  from below download link;
Downloads
Little Kites Aptitude Test 2018 :Question & Answers

GOVT ORDERS & CIRCULARS

ഡി.എൽ.എഡ് അഭിമുഖം ജൂലൈ രണ്ടിനും മൂന്നിനും

തിരുവനന്തപുരം ജില്ലയിലെ 2019-21 അധ്യയന വർഷത്തെ ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനുളള മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ജൂലൈ രണ്ടിനും സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ജൂലൈ മൂന്നിനും രാവിലെ 9.30 മുതൽ ചാല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഭിമുഖം നടത്തും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ എസ്.എസ്.എൽ.സി, പ്ലസ് ടൂ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഫോം നം.42) എന്നിവയും രേഖകളുമായി ഹാജരാകണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

Thursday 27 June 2019

സമന്വയ" വഴിയുള്ള തസ്തിക നിർണയം 2019 -20

 
LOGIN


പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമന്വയ' പോര്‍ട്ടലാണ് ഇതിനു സഹായമാവുന്നത്

'സമന്വയ'യിൽ വിവിധതലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും.  അപേക്ഷകളുടെ

Sunday 23 June 2019

E-TAX income tax calculator

       PREPARED BY
PRADEEP K.T
PORUR, MALAPURAM





വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബുണ്ടു സാർവ്വത്രികമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണല്ലോ. അധ്യാപകർ അവരുടെ ക്ലാസ്സ്മുറികളിൽ പഠനപ്രക്രിയക്ക് അനുഗുണമാകുന്ന രീതിയിൽ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുകയും ഉപയോഗിച്ചു വരികയും ചെയ്തുവരുന്നു. എന്നാൽ ക്ലാസ്സ്മുറിക്കു പുറത്തുള്ള തന്റെ ഔദ്യോഗികകാര്യങ്ങൾ നിർവ്വഹിക്കാൻ പലപ്പോഴും  വിൻഡോസ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഉപയോഗിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഇന്നും നിലനില്ക്കുന്നു. 

ഇവിടെ എല്ലാ അദ്ധ്യാപകർക്കും എല്ലാ സാമ്പത്തിക വർഷത്തിലും അത്യാവശ്യമായ ഒരു  കാര്യമാണ് ഇൻകംടാക്സ് കണക്കാക്കുന്നതിനുള്ള ഒരു പ്രോഗ്രാം. നിർഭാഗ്യവശാൽ ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒരു income tax calculator വളരെ കുറവാണ് എന്നതാണ് കണ്ടുവരുന്നത്. 

E-TAX എന്ന പേരിലുള്ള ഈ പ്രോഗ്രാം   സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ Libreoffice Calcൽ പ്രവർത്തിക്കുന്ന ഒന്നാണ്. ഓരോസാമ്പത്തിക വർഷത്തേയും incometax കണക്കാക്കാൻ സഹായകമായ വിവിധ കാര്യങ്ങൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധവരുമാനങ്ങൾ, 80C പ്രകാരമുള്ള വിവിധ കിഴിവുകൾ എന്നിവ  ഉൾപ്പെടുത്തുവാനുള്ള കോളങ്ങൾ അരിയറുകൾ ലഭിക്കുമ്പോൾ അത് മുൻ വർഷത്തേക്ക് അഡ്ജസ്റ്റ് ചെയ്ത് ടാക്സ് ഇളവ് നേടാനുള്ള റിലീഫ് കാൽക്കുലേറ്റർ എന്നിവ ഈ പ്രോഗ്രാമിലുണ്ട്. 
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ആവശ്യമായ anticipatory tax statement പ്രത്യേകമായി ഇതിൽ കാണാം. ഓരോമാസത്തിലെ ശമ്പളത്തിലും ടാക്സ് എത്ര പിടിക്കണം എന്ന് കണക്കാനുള്ള സൗകര്യം, Taxable income റൗണ്ട് ചെയ്യാനുള്ള സൗകര്യം എന്നിവയും ഉണ്ട്. കൂടാതെ Statement, Form-16, Form-12BB,10E എന്നിവ നേരിട്ട് പ്രിന്റ് ചെയ്യുകയോ PDF ആയി മാറ്റുകയോ ചെയ്യാം.  ഉണ്ട്. മുൻവർഷങ്ങളിലെ ടാക്സ് നിരക്ക് അറിയുന്നതിനായി Previous Tax rates എന്ന ഒരു പേജ് ഇതിലുണ്ട്. ഓരോ സാമ്പത്തിക വർഷത്തിലും ടാക്സ് സംബന്ധമായ കാര്യങ്ങൾ എപ്പോൾ ചെയ്യണം എന്നറിയുന്നതിനുള്ള ഒരു ടാക്സ് കലണ്ടറും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഈ പ്രോഗ്രാമിന്റെ Calc Version കൂടാതെ Excel Version ഉം ലഭ്യമാണ്‌.

GOVT ORDERS & CIRCULARS

Monday 17 June 2019

വായനദിന ക്വിസ് 2019

https://drive.google.com/file/d/0B_1hOUmDIPEON0lCdEowc09QUG9EUkJXeGxoWXpFd2MyclBr/view?usp=sharing
തയാറാക്കി അയച്ചു തന്നത്
ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല


Sunday 16 June 2019

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് സോഫ്റ്റ് വെയര്‍


  ഉപയോഗിക്കുന്നതെങ്ങനെ ?

        സമ്മതിയുടെ വെബ്പേജ്  സന്ദര്‍ശിയ്ക്കുക. Get Election App എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു ജാലകം തുറന്നുവരും. സ്കൂളിന്റെ പേര്, തെരഞ്ഞെടുപ്പിന്റെ പേര്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ കൊടുത്ത് Create Election App Now! എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നിലെത്തുന്നതാണ് നിങ്ങള്‍ക്കായി നിര്‍മ്മിച്ച ‘എലക്ഷന്‍ ആപ്പ്’. ഇന്റര്‍നെറ്റ് ബന്ധം ഒഴിവാക്കിയ ശേഷം ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം. ബ്രൗസറിലെ File → Save Page As (Ctrl+S) സംവിധാനം ഉപയോഗിച്ച് കോപ്പി ചെയ്ത് മറ്റൊരു കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയുമാവാം (ഫയല്‍ മെനു കാണുന്നില്ലെങ്കില്‍ Ctrl+S അമര്‍ത്തിയാല്‍ മതി; സേവ് ചെയ്യുന്നതിനുമുമ്പ് Start Election കൊടുക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക).

            

Saturday 15 June 2019

GOVT ORDERS & CIRCULARS

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച 24നും 25നും

പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂൾ അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുക്കും.  പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർ ജൂൺ 24നും പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർ 25നും രാവിലെ ഒൻപതിന് കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.  വിശദവിവരങ്ങളും അപേക്ഷാഫോമും www.education.kerala.gov.in ലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്.

സമന്വയ തസ്‌തിക നിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍

for online Link of SAMANWAYA 

സമന്വയ തസ്തിക നിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍ ലഭ്യമാകുന്നത് വരെ പ്രധാനാധ്യാപകര്‍ക്ക് മുകളിലത്തെ ലിങ്കിലൂടെ പരിശീലനത്തിന് അവസരമുണ്ടാകും. സ്കൂള്‍ കോഡ് യൂസര്‍നാമവും സമ്പൂര്‍ണ്ണ പാസ്‌വേര്‍ഡ് തന്നെ പാസ്‌വേര്‍ഡുമായി  നല്‍കി വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് ഒരു ദിവസം നല്‍കുന്ന ഡേറ്റ അടുത്ത ദിവസം അവര്‍ ക്ലിയര്‍ ചെയ്യുന്നതിനാല്‍ ഓരോ ദിവസവും പരിശീലനം ചെയ്യാവുന്നതാണ്. Username , Password നല്‍കിയതിന് ശേഷം Login Using Sampoorna  എന്നതിന് മുന്നുള്ള ബോക്‌സില്‍ ടിക്ക് മാര്‍ക്ക് ചെയ്യണം. കഴിഞ്ഞ അധ്യയനവര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന വിശദാംശങ്ങള്‍ ആവും പരിശീലന സൈററില്‍ ലഭ്യമാവുക
      ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് സര്‍ക്കാര‍്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചല്ലോ. ഇതിനായി തയ്യാറാക്കിയ സമന്വയ എന്ന സോഫ്റ്റ്‌വെയറിന്റെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സി മാര്‍ക്കുമുള്ള പരിശീലനം വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ പൂര്‍ത്തിയാവുന്നുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും ലഭ്യമാകുന്ന ആറാം പ്രവര്‍ത്തിദിനത്തിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സമന്വയില്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭികക്കുന്നതാണ്. 

Click Here for Samanwaya Help File for Headmasters
Click Here for Circular dated 10.6.2019 on Samanwaya
Click Here for Samanwaya Circular for Training

Tuesday 11 June 2019

GOVT ORDERS & CIRCULARS

പ്രീ സ്കൂളിലെ അധ്യാപക സഹായി, പ്രവര്‍ത്തന കാർഡുകൾ തുടങ്ങിയവ

2019-20 വർഷത്തെ അവധിക്കാല അധ്യാപക ശില്‍പശാലയുടേയും ICT പരിശീലനത്തിന്റേയും മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും

കൈത്തിരി, അധ്യാപക പരിശീലന ഉള്ളടക്കവും സാധ്യതകളും

Friday 7 June 2019

2019-20 വര്‍ഷത്തെ ദിവസവേതന നിയമനം

 

LP ക്ലാസുകളിലേക്കാവശ്യമായ PRE TEST WORKSHEETS

Wednesday 5 June 2019

പ്രവേശനോത്സവ ഗാനം 2019

https://drive.google.com/file/d/19-ZlXuwdingdcld7W1KzaEk34DdYbHis/view?usp=sharingഈ വർഷത്തെ പ്രവേശനോത്സവ ഗീതം-


മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ്കരുൺ ഈണം പകർന്ന് പ്രശസ്ത പിന്നണി ഗായകൻ അഫ്സലിനൊപ്പം പൊതു വിദ്യാലയങ്ങളിലെ കുട്ടികളായ അശ്വതി P S ,നന്ദന S R, നിള കെ ദിനേശ്, ആരഭിനായർ എന്നിവരും ചേർന്ന് ആലപിച്ച
 പ്രവേശനോത്സവ ഗീതം 2019  പ്രകാശനം ചെയ്തു.
https://drive.google.com/open?id=19-ZlXuwdingdcld7W1KzaEk34DdYbHis

Tuesday 4 June 2019

NOON MEAL SCHEME 2019-20

First Term Evaluation Answer Key -STD-8,9,10-published the answer to the Art Education/Work Experience and Physical Education in class 8 and 9

The Answer key  of  First Terminal Examination 2017  High School Classes  are Published Click the link given below to download the available answer key.
Answer Key STD-X
English
Hindi
Biology
Chemistry
Physics
Mathematics
Social Science
Answer Key STD-IX
English
Hindi
Biology
Chemistry
Physics
Mathematics
Social Science
ART/PET/WE
Answer Key STD-VIII
English
Hindi
Biology
Chemistry
Physics
Mathematics
Social Science
ART/PET/WE

GOVT ORDERS & CIRCULARS

Withdrawal of Temporary Advance from the Fund - Revision of upper monetary limit for various categories

Sunday 2 June 2019

National Education Policy 2019

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4 ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്.

Khader Commission Report Kerala -Order

പൊതു വിദ്യാഭ്യാസ വകുപ്പ് 2009ലെ Right to Children to Free Compulsory Education Act (വിദ്യാഭ്യാസ അവകാശ നിയമം )സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വികരിക്കേണ്ട നടപടികള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു .ഉത്തരവ് ഡൌണ്‍ലോഡ്സില്‍ ചേര്‍ത്തിരിക്കുന്നു .