Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Wednesday, 25 March 2020

Major economic changes after April 1


ആദായ നികുതിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മാറ്റങ്ങളാണ് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്നത്. 10 ബാങ്കുകൾ ലയിച്ച് നാലെണ്ണം ആകുന്നതിന് പുറമേയാണ് ഈ മാറ്റങ്ങൾ വരുന്നത്. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ഡിസ്‌പോസിബിള്‍ ഇന്‍കം കുറഞ്ഞ കാലമായതിനാല്‍ ഇക്കാര്യത്തിൽ അധിക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഏപ്രില്‍ ഒന്നിന് ശേഷം സാധാരണക്കാരെ ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്.

1. പുതിയ നികുതി സമ്പ്രദായം
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. അതേസമയം നിലവിലുണ്ടായിരുന്ന രീതി തുടരുകയും ചെയ്യും. നികുതിദായകര്‍ക്ക് അവരുടെ താൽപര്യമനുസരിച്ച്,നിക്ഷേപ രീതിയനുസരിച്ച് ഇവിടെ തിരഞ്ഞെടുപ്പ് നടത്താം. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ് അനുസരിച്ച് പഴയതും പുതിയതുമായ രീതികള്‍ ഒരോ വര്‍ഷത്തേയും നിക്ഷേപവും നേട്ടവും നോക്കി നികുതി ദായകന് അവലംബിക്കാവുന്നതാണ്. ഭവന വായ്പാ പലിശ, മുതല്‍, എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് പോലുളള നികുതി സംരക്ഷണ ഉപാധികള്‍ക്ക് കിഴിവുകളും നികുതി ഒഴിവുകളും ലഭിക്കുന്നതാണ് പഴയ രീതി.എന്നാല്‍ 80 സി

Tuesday, 30 October 2018

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം

ആഗസ്റ്റില്‍ നടത്തിയ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ചുവടെയുള്ള ലിങ്കുകളിൽ ലഭിക്കും


Tuesday, 16 October 2018

അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റി

ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് മന്ത്രിസഭ പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംങാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കി മാറ്റിയ വിവരം അറിയിച്ചത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച്‌ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും കൂടി അവധി പ്രഖ്യാപിച്ചു. കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ രണ്ട് എന്നീ തിയതികളിലായി ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്തുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.

   ഇതിന് പകരമായി മറ്റൊരു അവധിദിനം പ്രവൃത്തിദിനം ആക്കേണ്ടതാണ്. ഇന്ന് വൈകീട്ട് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് തുടങ്ങുന്നത് കണക്കിലെടുതാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.  ഒക്ടോബർ 27 പ്രവൃത്തി ദിനം

Monday, 15 October 2018

പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന് 300 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു

സംസ്ഥാനത്തെ എട്ടുമുതല്‍ പന്ത്രണ്ട് വരെയുള്ള 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള മുഴുവന്‍ സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള 300 കോടി രൂപയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കി. ഈ വര്‍ഷത്തെ  ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെ നടപ്പാക്കേണ്ട പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. 

    ഇതനുസരിച്ച് സര്‍ക്കാര്‍  എയിഡഡ് മേഖലകളില്‍ നിന്നുള്ള 5396 െ്രെപമറി, 2565 അപ്പര്‍ െ്രെപമറി, 1980ഹൈസ്‌കൂളിന്റെ ഭാഗമായുള്ള പ്രൈമറി  അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ടു മുതല്‍ 20 വരെ ലാപ്‌ടോപ്പുകളും യു.എസ്.ബി സ്പീക്കറുകളും ഒന്നു മുതല്‍ പത്തു വരെ

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 22ന്

ഒക്‌ടോബര്‍ 17ന് സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ അന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് 22ന് ഉച്ചയ്ക്കു 12ന് മുമ്പും തുടര്‍ന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം ഒക്‌ടോബര്‍ 24ന് നടക്കും.

Thursday, 20 September 2018

QUIZ COMPETITION FOR SCHOOL STUDENTS

As part of the World Space Week celebrations, Vikram Sarabhai Space Centre (VSSC), Liquid Propulsion Systems Centre (LPSC) and ISRO Inertial Systems Unit (IISU) are conducting All Kerala Inter-School Space Quiz Competition for school students.
  • The quiz programme will be conducted on 6th October, 2018 [Saturday] from 08:30 AM.
  • It will be conducted simultaneously at the following locations.
    • Thiruvananthapuram: Kerala Science and Technology Museum
    • Kottayam: CMS College Higher Secondary School
    • Thrissur: Chaldean Syrian HigherSecondary School
    • Palakkad: Mercy College
    • Kozhikode: Regional Science Centre& Planetarium
  • Students of classes 9th, 10th , 11th, and 12th only can participate in the competition. 
  • A school can nominate only one team consisting of two members (high school & higher secondary sections of the same school can nominate separate teams). 
  • Register for the event at the website:
Last date of application is 28th September, 2018.
 
Requesting your participation,
Convener  
All Kerala Inter School Space Quiz Competition 
World Space Week-2018
Vikram Sarabhai Space Centre 
Thiruvananthapuram-695022

Wednesday, 19 September 2018

ഗാന്ധിജയന്തി: ക്വിസ് മല്‍സരം നടത്തും

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌ക്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മല്‍സരം സംഘടിപ്പിക്കും. 27ന് രാവിലെ 11 ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 11.30 ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം നടക്കും. ഖാദി ബോര്‍ഡിന്റെ സ്റ്റാച്യൂ ഉപ്പളം റോഡിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് മല്‍സരം നടക്കുക. ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളിലേയും, കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക്  പങ്കെടുക്കാം. ഒരു സ്‌ക്കൂള്‍/ കോളേജില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. സ്‌ക്കൂള്‍/ കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ 25ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തെ ആസ്പദമാക്കിയാവും ചോദ്യങ്ങള്‍. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ ആറിന് ഖാദി ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കാം.വിശദ വിവരങ്ങള്‍ക്ക് 0471-2472896.

Tuesday, 18 September 2018

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ: ഒക്ടോബര്‍ 2ന് ജില്ലകളില്‍ കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബര്‍ 2ന് കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഐ.ടി@സ്‌കൂള്‍ ഗ്‌നൂ/ലിനക്‌സ് ഓപറേറ്റിംഗ്‌സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ (വേര്‍ഡ് പ്രൊസസിംഗ്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഡേറ്റാബേസ്, ഗ്രാഫിക് ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ്, അനിമേഷന്‍ നിര്‍മാണം, പ്രോഗ്രാമിംഗിനുള്ള ജി.ഐ.എസ്, ഐ.ഡി.ഇ, വെബ് ഡേറ്റാബേസ് സെര്‍വറുകള്‍) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ സഞ്ചയമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളാണെങ്കില്‍ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരും. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ സെക്ഷനുകളും ഒക്ടോബര്‍ 2ന് എല്ലാ ജില്ലകളിലും നടക്കും.
    സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല.  സംസ്ഥാനത്ത് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.   ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിക്കുന്ന 60250 ലാപ്‌ടോപ്പുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് മാത്രം 900 കോടി രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടായി.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര വിപുലമായ ഐ.ടി. വിന്യാസവും ഉപയോഗവും വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുമായിരുന്നില്ല. വിവിധ ജില്ലകളിലെഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26നകം കൈറ്റിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

18.09.2018 ൽ നടന്ന QIP യോഗ തീരുമാനങ്ങൾ


https://drive.google.com/file/d/1asHHDwwwIzlWg5fj-G9RERpBCymPvbVh/view?usp=sharing

 QIP തീരുമാനങ്ങൾ
  • സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി കൊണ്ട് ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. 
  • രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി.
  • മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ നടത്താൻ ഇന്നലെ ചേർന്ന മാനുവൽ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.
  • എല്ലാ മേളകളും ഡിസംബറിൽത്തന്നെ പൂർത്തിയാക്കണമെന്നും മൂന്നാംപാദ വർഷത്തിൽ ക്ലാസുകൾ നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. 
  • കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്ത്.  Oct 26, 27, 28 ഗെയിംസ് . 13 ഇനങ്ങൾ സോണൽ തലത്തിൽ അവസാനിപ്പിക്കും.
  • ഇതേ ദിവസം സ്ലെഷ്യൽ മേള കൊല്ലത്ത് നടക്കും.
  • ശാസ്‌ത്രോത്സവം നവംബറിൽ കണ്ണൂരിൽ നവം. 24, 25 
    ജില്ലാതലം നവം.ആദ്യ വാരം
  • എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഒഴിവാക്കും. 
  • എൽപി, യുപി വിഭാഗ മത്സരങ്ങൾ സ്‌കൂൾതലത്തിൽ അവസാനിക്കും. മത്സര ഇനങ്ങൾ കുറയ്ക്കില്ല. 232 ഇനവും മത്സരത്തിൽ ഉണ്ടാകും. 
  • സ്കൂൾ തലം Oct ഒന്നിനും 13 നും ഇടയിൽ
  • സബ് ജില്ല - Oct 20 നും നവമ്പർ 3 നും ഇടയിൽ ഒന്ന് അല്ലെങ്കിൽ 2 ദിവസം 
  • ജില്ലാ കലോത്സവം 2 ദിവസം വീതം  നവമ്പർ  12 നും 24നും ഇടയിൽ രചനാ മത്സരങ്ങൾ ജില്ലാതലം വരെ. (47 ഇനങ്ങൾ) 
  • ജില്ലയിലെ രചനകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി ഗ്രേഡ് നൽകും 
  • കലോത്സവദിനങ്ങൾ ചുരുക്കി വേദികളുടെ എണ്ണം വർധിപ്പിക്കും. മത്സരം രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കും. 
  • ജില്ലാതലത്തിൽ വിധികർത്താക്കളെ സംസ്ഥാനതലത്തിൽനിന്ന് നേരിട്ട് നൽകും. ഇതോടെ ജില്ലാ മത്സരങ്ങളിൽ കൂടുതൽ ശാസ്ത്രീയ വിധിനിർണയം സാധ്യമാകും. 
  • ഗ്രേസ് മാർക്കിന് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.
===========================================================

🅾 പരീക്ഷ
                നിലവിലുള്ള ചോദ്യപേപ്പർ ക്ലാസ് തലത്തിൽ വിശകലനം ചെയ്യാം
 🅾         Oct 15 നകം ക്ലാസ് ടെസ്റ്റുകൾ നടത്തണം

 ❇ christmas exam സാധാരണ പോലെ (രണ്ടാം ടേo) നടക്കും

Monday, 17 September 2018

കുട്ടികളുടെ ആഘോഷങ്ങൾ ഇല്ലാതാകില്ല; സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കുമെന്നു മന്ത്രി അറിയിച്ചു. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കി. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉൾപ്പെടെ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
കലോത്സവത്തിന്റെ തീയതികള്‍ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെന്നു കരുതി മത്സരാർഥികൾക്കു പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളിൽ ഭക്ഷണം കുടുംബശ്രീ വഴി നൽകും‌. ഗ്രേസ് മാർക്കിനു നിലവിലെ മാനദണ്ഡം ഉപയോഗിക്കും. മത്സരം രാത്രിയി‌ലേക്കു നീളുന്നത് ഒഴിവാക്കും. എൽപി, യുപി വിഭാഗത്തിൽ സ്കൂൾ തലത്തിൽ വരെ മത്സരങ്ങൾ നടത്തും. ഓണറേറിയം ഒഴിവാക്കണമെന്നു കായിക അധ്യാപകർ സർക്കാരിനോട് ആവശ്യപ്പെട്ടതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Friday, 10 August 2018

ഓണം: ആഗസ്തിലെ ശമ്പളം 17 മുതല്‍


ധനകാര്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തു. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ ജീവനക്കാർക്കും 4,000 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തെ പരിധി 24,000 രൂപയായിരുന്നു. എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർടൈം അധ്യാപകർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും.

      ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപയായിരിക്കും ഉത്സവബത്ത. 1,000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നൽകും. ആശാവർക്കർമാർ, അംഗൻവാടി/ബാലവാടി

Monday, 18 September 2017

അധ്യാപകരുടെ ദീര്‍ഘാവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി.

കൊച്ചി: അധ്യാപകരുടെ ദീര്‍ഘാവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി. ദീര്‍ഘാവധി അധ്യാപന രീതിയെ ബാധിക്കും. അവധിയെടുത്തവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ അധ്യാപന രീതി പോലും പരിചയമുണ്ടാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ദീര്‍ഘാവധിയെടുക്കുമ്ബോള്‍ സിലബസിലെ മാറ്റങ്ങള്‍ പരിചയമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.

Monday, 11 September 2017

കുട്ടികൾക്കെതിരെയുള്ള കേസുകളിൽ ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ല??? പകരം എസ് ബി ആർ!

ഏഴ് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്നതും മുതിർന്ന ആളുകളുമായി ഒരുമിച്ച്  കുറ്റകൃത്യം ആരോപിക്കപ്പെട്ട  സാഹചര്യത്തിലും  ഒഴികെ കുട്ടികൾക്കെതിരെ എഫ്ഐആർ (First Information Report-FIR) രജിസ്റ്റർ ചെയ്യേണ്ടതില്ല.
എഫ്ഐആറിനു പകരം എസ് ബി ആർ - സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് (Social Background Report -SBR) അഥവാ സാമൂഹ്യ പശ്ചാത്തല റിപ്പോർട്ടാണ് പോലീസ് ഇനി എഫ്ഐആറിനു പകരം തയ്യാറാക്കേണ്ടത്. 2016-ലെ ബാലനീതി ചട്ടം ഫോറം നമ്പർ 1 പ്രകാരമാണ് എസ് ബി  ആർ  തയ്യാറാക്കേണ്ടത്. ആരോപിക്കപ്പെട്ട കുറ്റം ജനറൽ ഡയറിയിൽ (General Diary-GD) രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും എസ് ബി അർ തയ്യാറാക്കുന്നത്.  തയ്യാറാക്കിയ എസ് ബി ആർ ജുവനൈൽ ജസ്റ്റിസ്  ബോർഡിനു മുമ്പാകെ ഹാജരാക്കുകയും വേണം. 

Monday, 30 January 2017

Haritha Keralam Mission -Competition for Students

ഹരിതകേരള സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രനിര്‍മ്മാണത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15.  പേരും പൂര്‍ണമായ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ എന്‍ട്രികള്‍ വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം അന്‍പതിനായിരം, ഇരുപത്തയ്യായിരം, പതിനയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും. മികവുള്ള അന്‍പത് പേര്‍ക്ക് മധ്യവേനലവധിക്കാലത്ത് ടി.വി-ഫിലിം നിര്‍മ്മാണ പരിശീലനത്തിനുള്ള ശില്പശാലയും സംഘടിപ്പിക്കും. മാലന്യരഹിത സുന്ദരകേരളം, വിഷരഹിതകൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങള്‍ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങള്‍ തയ്യാറാക്കാന്‍. മൊബൈല്‍ ഫോണിലെ കാമറ അടക്കം ഉപയോഗിച്ച് പരമാവധി മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പിങ്ങുകളാണ് തയ്യാറാക്കേണ്ടത്. എല്ലാ സിലബസുകളിലുമുള്ള പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകമായാണ് മത്സരം. ഹരിതകേരളഗീതത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് വ്യക്തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം.www.keralamediaacademy.org വെബ്‌സൈറ്റില്‍ ഗാനവും ഓഡിയോ വേര്‍ഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് ഫോണ്‍ : 0484 - 2422275/2422068.
Yajnam) Approach paper, Circular, Guidelines and pledge.

Tuesday, 26 July 2016

ഒ.ബി.സി പ്രീ മെട്രിക് അപേക്ഷ അതി സങ്കീർണ്ണം



  മുസ്ലിം ,കൃസ്ത്യൻ (പീ -മെ(ടിക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്..  
മുൻ വർഷങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിലേക്ക് അപേക്ഷിക്കുന്നതിനാണു നൽകിയിരുന്നത്.  ഇത്തവണ ഇത് കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ വിദ്യാർത്ഥി  നേരിട്ട്  ഓൺലൈൻ ആയി നൽകണം.  കഴിഞ്ഞ വർഷം വരെ അപേക്ഷ  സ്കൂളുകളിൽ വാങ്ങൂകയും  അതാത് സ്കൂളുകൾ ഓൺലൈനിൽ ചെയ്യുകയും ആണു ചെയ്തിരുന്നത് . ഈ വർഷത്തെയും സർക്കുലറിൽ നിർദ്ദേശങ്ങൾ അങ്ങനെ തന്നെ.  

എന്നാൽ  നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കൂളുകൾക്ക്  ഒഫീഷ്യൽ (ഈ വർഷം പുതുതായി ലോഗിൻ ചെയ്യേണ്ടവർക്കു ) ലോഗിൻ സാധ്യമല്ലതാനും.  മറ്റൊരു പ്രശനം ക്കഴിഞ്ഞ വർഷത്തെ ബെനെഫിഷ്യറി ലിസ്റ്റ് ഇതുവരെയും പബ്ലിഷ് ചെയ്തിട്ടില്ല.  അതു കൊണ്ടു തന്നെ FRESH / RENEWAL application രേഖപ്പുടുത്താന്നും കഴിയില്ല. ജൂലൈ 31 ആണ് അവസാന തിയതി

ആവശ്യമായ രേഖകൾ :-

  • സ്കൂളിൽ നിന്നും മാർക്ക് ലിസ്റ്റ് .
  • ഫോട്ടോ CD
  • ജനന സർട്ടിഫിക്കറ്റ്.
  • ആധാർകാർഡ്
  • ബാങ്ക് പാസ്ബുക്ക് 
  •  വരുമാനം
  • ജാതി/മതം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്

 ഇവ സ്കാൻ ചെയ്ത്  നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.  കഴിഞ്ഞ വർഷം വരെ അപേക്ഷ സ്കൂളിൽ നൽകിയാൽ മതിയായിരുന്നു.  അതി സങ്കീർണ്ണമായ അപേക്ഷാരീതി  സ്കൂളുകളെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയൂം ഏറെ ബുദ്ധിമുട്ടിക്കും എന്നത് തീർച്ച.  അപേക്ഷകരുടെ എണ്ണം കുറയ്ക്കാനോ, ഈ സ്കോളർഷിപ്പ് അട്ടിമറിക്കാണൊ?