Showing posts with label AMP. Show all posts
Showing posts with label AMP. Show all posts

Wednesday, 10 January 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഉത്തരവില്‍ പറയുന്നത്

 Dr Kaladharan TP 

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് സര്‍ക്കാ൩ര്‍ ഉത്തരവിറങ്ങി (സ.ഉ ( സാധാ) നം.100 /2018 പൊ. വി. വ, തിരുവനന്തപുരം 6/1/2018)

പല സംശയങ്ങള്‍ക്കും വിശദീകരണം അതിലുണ്ട്
അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പൊതു ഘടന എങ്ങനെ എന്നതിന്റെ വിശദീകരണം ഉണ്ട്
  • ഉളളടക്ക പരിഗണനകള്‍
  • ഹ്രസ്വകാല ദീര്‍ഘകാല മധ്യകാല പദ്ധതികള്‍ എന്നാല്‍
  • മേല്‍ നോട്ട സമിതി
  • സര്‍ഗോത്സവം
  • മാസ്റ്റര്‍ പ്ലാന്‍ രൂപീകരണം
  • നിര്‍വഹണം 
എന്നിവ സംബന്ധിച്ച വിവരങ്ങളും നല്‍കിയിരിക്കുന്നു
അവയിലെ പ്രധാനകാര്യങ്ങള്‍ പങ്കിടുകയാണ്.

Sunday, 7 January 2018

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന സ്കൂള്‍ തല ശില്പശാലയില്‍ പങ്കുവച്ച കാര്യങ്ങള്‍


UNIT 1

  • ആമുഖം
  • നമ്മുടെ വിദ്യാലയം കാഴ്ചപ്പാട്

UNIT 2
  • നിലവിലുള്ള മികവുകൾ പ്രശ്നങ്ങൾ
UNIT 3
  • പൊതുപദ്ധതികൾ

I കുട്ടിയെഅറിയൽ 
ലക്ഷ്യങ്ങൾ
  • എല്ലാകുട്ടികളുടെ കുടുംബപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങലുമായി ബന്ധപ്പെട്ട  വിവരങ്ങൾ ശാസ്ത്രീയമായി (ചോദ്യാവലി, ചെക്ക് ലിസ്റ്റ്) ശേഖരിക്കുക.
  • എല്ലാ കുട്ടികളുടെയും പഠന രീതി, പഠനവേഗത,വൈഭവങ്ങള്‍, പരിമിതികള്‍ ഇവശാസ്ത്രീയമായി കണ്ടെത്തുക
  • ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വക്തിഗതമായ പഠനരീതി, കഴിവുകൾ എന്നിവ തിരിച്ചറിഞ്ഞ് ശാക്തീകരിക്കുക
  • എല്ലാ കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുക
പ്രവര്‍ത്തനങ്ങൾ

ACADEMIC MASTER PLAN NEW ORDER

Friday, 5 January 2018

LP തലത്തില്‍ തയാറാക്കിയ അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍


https://app.box.com/s/r67x2ovhvfc3e9hg57si2n7wmlaet7dv
തയാറാക്കി അയച്ചു തന്നത്:
ശുഹൈബ തേക്കില്‍
 Nallur  Narayana L.P.Basic school. feroke

ബ്ലോഗില്‍ പ്രസിദ്ധികരിക്കുന്നത് അതുപോലെ പകര്‍ത്തി എഴുതാന്‍ ശ്രമിക്കരുത്.  അവരവരുടെ സ്കൂ‍ൂള്‍ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വൈവിധ്യം നിറഞ്ഞ പുതിയ പദ്ധതികള്‍/ ആശയങ്ങള്‍ കണ്ടെത്തി എഴുതണം.  
എങ്ങനെ എഴുതണം എന്ന് ധാരാളം പേര്‍ അന്വേഷിക്കുന്നതുകൊണ്ട്  ഒരു മാത്യക കാണുന്നതിന് വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്നു.

Tuesday, 2 January 2018

മികവിന്റെ പാതയും അക്കാദമിക മാസ്റ്റര്‍ പ്ലാനും

ഡോ.ടി.പി.കലാധരന്‍

അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ മേഖലകളില്‍ എന്തെല്ലാം വരും? അതു പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവസാന വാക്കെന്ന രീതിയില്‍ പലരും മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.

മികവിന്റെ പാത
സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ മികവിന്റെ പാത എന്ന പ്രബന്ധസമാഹാരം പുതുവര്‍ഷത്തിലാണ്വി ദ്യാലയങ്ങളിലെത്തുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സന്ദേശത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എസ് എസ് എ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ ചിലത് ഈ വര്‍ഷം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചിരുന്നു. അതിലൊന്നാണ് ക്ലാസ് ലൈബ്രറി , മറ്റൊന്ന് സ്വയം സന്നദ്ധ അധ്യാപകക്കൂട്ടായ്മയാണ്. ഇതു സൂചിപ്പിക്കുന്നത് പ്രബന്ധങ്ങളില്‍ നിന്ന് കാമ്പുളള പ്രവര്‍ത്തനപദ്ധതി രൂപീകരിക്കാനാകുമെന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്തേകുന്നവ.മികവിന്റെ പാതയില്‍ ന്യൂപ്പ നിര്‍ദേശിച്ച വിദ്യാലയഗുണതാ രേഖയുടെ (ശാലാസിദ്ധി) മേഖലകളെ ആധാരമാക്കിയാണ് അക്കാദമിക അന്വേഷണമാതൃകകള്‍ പരിചയപ്പെടുത്തുന്നത്.


1.വിദ്യാലയവിഭവങ്ങള്‍
2.പഠനബോധനതന്ത്രങ്ങളും അവയുടെ വിലയിരുത്തലും
3.പഠനപുരോഗതി , പഠനനേട്ടം, വികാസം
4.അധ്യാപകപ്രവര്‍ത്തനങ്ങളും തൊഴില്‍ ശേഷീ വികാസവും
5.വിദ്യാലയനേതൃത്വവും സ്ഥിതിപരിപാലനവും
6.ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
7.സക്രിയസമൂഹപങ്കാളിത്തം

Monday, 25 December 2017

അക്കാദമിക് മാസ്റ്റർ പ്ലാൻ -- 2017 (അറബിക്)

എ.വി.എൽ.പി സ്കൂൾ,  പെരുന്തല്ലൂർ


1  നല്ല വായന
ലക്ഷ്യം:  മുഴുവൻ കുട്ടികളും ലഘു വാക്യങ്ങൾ വായിക്കാൻ സാധിക്കണം

പ്രവർത്തനം - 1
................................

തിരഞ്ഞെടുത്ത ലളിതമായ 101 പുസതക അറബിക് ലൈബ്രറി 

30 അറബി കഥ ബുക്ക്
20 അറബിചിത്രകഥബുക്ക്
20 അറബി കൊച്ചു പദ്യ ബുക്ക്
30  ലേഖന (വിവരണ) ബുക്ക്
1 അറബി ക്വിസ്സ് ബുക്ക്

സമാഹരണ സ്‌റോതസ്
...................

ഓരോ ബുക് കുട്ടികളോട് സംഭാവന ചെയ്യുക

അദ്ധ്യാപകന്റേയും നാട്ടിലെ റിട്ടയർ ചെയ്ത അറബി ഭാഷയെ പഠിച്ച / പഠിപ്പിച്ച ഗൃഹ സന്ദർശനത്തിലൂടെ സമാഹരിക്കുക.

മറ്റേതേങ്കിലും സ്പോൺ ഷർഷിപ്പിലൂടെ പണം സമാഹരിച്ച്  ബുക്കുകൾവാങ്ങുക

പ്രവർത്തനം: 2