Showing posts with label സമഗ്ര. Show all posts
Showing posts with label സമഗ്ര. Show all posts

Thursday, 16 April 2020

സമഗ്രക്ക് വേണ്ടിയുള്ള സമഗ്രസഹായി

      അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ നിരവധി വിഭവങ്ങള്‍ Edutech Youtube Channel ലൂടെ വീഡിയോ ട്യൂട്ടോറിയലുകളായി അവതരിപ്പിക്കുകയാണ് MUKKOM MKH MMO VHSS ലെ ധന്യടീച്ചര്‍ . വിവിധ വിഷയങ്ങളുമായി ടീച്ചര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകളെ പരിചയപ്പെടുത്തുന്നതിനാണ് ഈ പോസ്‌റ്റ്. 

സമഗ്ര

  • സമഗ്രയിലെ Edutainment പ്രവര്‍ത്തിപ്പിക്കുന്ന വിധം. വീഡിയോ ഇവിടെ
  • പുതിയ സമഗ്രയില്‍ Teachers Plan തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോട്യൂട്ടോറിയല്‍ ഇവിടെ

  • സമഗ്രയില്‍ Reflection Notes തയ്യാറാക്കുന്നതെങ്ങനെ വീഡിയോ ട്യൂട്ടോറിയല്‍ ഇവിടെ 
  • സമഗ്രയില്‍ നിന്നും പാഠപുസ്‍‌തകങ്ങള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ഇവിടെ

Tuesday, 17 March 2020

Basic ICT Training for Primary Teachers

 
കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 
ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
 
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
  2. എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  3. 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം 
  4. അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്.
 Click Here for the Video Tutorial
Click Here to Login to Samagra 

Click Here to view Circular

Thursday, 31 May 2018

ഹൈടെക് ക്ലാസ്മുറികളിലേക്ക് ഡിജിറ്റല്‍ വിഭവങ്ങളുമായി 'സമഗ്ര'പോര്‍ട്ടലിലും മൊബൈല്‍ ആപ്പും


ഹൈടെക്കായി മാറുന്ന 45000 ക്ലാസ്മുറികളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിനായി 'സമഗ്ര'  വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും തയ്യാറായി.  www.samagra.itschool.gov.in എന്ന വിലാസത്തില്‍ ലഭ്യമാകുന്ന 'സമഗ്ര'യ്ക്ക് സാങ്കേതിക സംവിധാനമൊരുക്കിയതും പരിപാലനവും കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ്.  ഇതിന്റെ പൂര്‍ണ അക്കാദമിക് പിന്തുണ എസ്.സി.ഇ.ആര്‍.ടിക്കും ക്ലാസ്റൂം നടത്തിപ്പ് മേല്‍നോട്ടം വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കു മായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 'സമഗ്ര'യുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ച സമീപനരേഖയും സര്‍ക്കാര്‍ അംഗീകരിച്ചു.

 Mobile App ഫോണിൽ നിന്നും ചുവടേയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ  Download ചെയ്യാവുന്നതാണ്
 
    'സമഗ്ര' വെബ്‌പോര്‍ട്ടലിന്റേയും മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം മെയ് 31 ന് രാവിലെ 11.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

Sunday, 6 May 2018

സമഗ്രയിൽ അക്കൌണ്ട് തുടങ്ങുന്ന വിധം: വീഡിയോ ട്യൂട്ടോറിയൽ

 
സമഗ്രയിൽ അക്കൗണ്ട് തുടങ്ങുന്ന വിധവും പ്രിൻസിപ്പലിനെ കൊണ്ട് Approve ചെയ്യിക്കുന്നതും എങ്ങനെ? വിശദമായ വീഡിയോ ട്യൂട്ടോറിയൽ

Sunday, 6 August 2017

ഐ.ടി അറ്റ് സ്‌കൂള്‍ തയാറാക്കിയ 'സമഗ്ര' ചോദ്യജാലകം പോര്‍ട്ടലിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍

   എസ്.സി.ഇ.ആര്‍.ടിയുടെ സഹകരണത്തോടെ ഐ.ടി അറ്റ് സ്‌കൂള്‍ തയാറാക്കിയ 'സമഗ്ര' ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ് പോര്‍ട്ടലിന്റെ പ്രധാന നേട്ടം. മൂല്യനിര്‍ണയ പ്രക്രിയയില്‍ എല്ലാ അധ്യാപകര്‍ക്കും പങ്കാളിയാകാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ വഴി തയാറാക്കുന്നത്. പൊതുപരീക്ഷകള്‍ ഇനി അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ക്ലാസിലേയും ടേം പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയുടെ ചോദ്യങ്ങള്‍ ഈ ബാങ്കില്‍ നിന്ന് തയാറാക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചോദ്യജാലകത്തിന്റെ വിഭാവനം. വിവിധ ഭാഷകളില്‍ ചോദ്യങ്ങള്‍ നല്‍കാനുള്ള ക്രമീകരണം ചോദ്യജാലകത്തിലുണ്ട്. വ്യക്തിഗതമായി തയാറാക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ വിഷയഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തിയ ശേഷമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ചോദ്യങ്ങള്‍ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനുവിധേയമായി എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ പേരുവിവരം ചോദ്യത്തോടൊപ്പം പ്രദര്‍ശിപ്പിക്കും.  


 പോര്‍ട്ടലിന്റെ വിലാസം. www.qb.itschool.gov.in 
05.08.2017ല്‍ നടന്ന ക്ലസ്റ്ററില്‍ സമഗ്രയെക്കുറിച്ച് പ്രതിപ്പാദിച്ചത് ചുവടെ: