എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ?
ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം
ആ വര്‍ഷത്തില്‍ താന്‍ നേടിയ വരുമാനം നിശ്ചിത പരിധി കടന്നാലോ അയാള്‍ അടച്ച നികുതി തുക
ആവശ്യത്തില്‍കൂടുതലായി കണ്ട് തിരിച്ച് വാങ്ങലിനായി ശ്രമിക്കുന്നുണ്ടെങ്കിലോ,
അതുമല്ല മറ്റു നിയമപരമായ കാരണങ്ങളാലോ വരുമാനത്തിന്റെയും നികുതി അടവിന്റെയും മറ്റും
വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന നികുതി വകുപ്പിന് സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്.
ഈ വിവരസമര്‍പ്പണത്തെ ഇന്‍കംടാക്സ്
റിട്ടേണ്‍ ഫയലിംഗ് എന്നു പറയുന്നു. സാധാരണ സാഹചര്യങ്ങളില്‍ 2017-18 സാമ്പത്തീക
വര്‍ഷത്തെ വിവരങ്ങള്‍ 2018 ജൂലായ് 31 വരെ സമര്‍പ്പിക്കാന്‍
കഴിയും.
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സമാനമായ
വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു രേഖ നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍
ഉപയോഗിച്ചോ അല്ലെങ്കില്‍ ഫോമില്‍ പേനകൊണ്ട് എഴുതി തയ്യാറാക്കിയോ സ്ഥാപന മേധാവിക്ക്
(അല്ലെങ്കില്‍ ട്രഷറി ആപ്പീസര്‍) സമര്‍പ്പിച്ചിട്ടുണ്ടായിരിക്കും. ആ രേഖ ട്രഷറിയിലെക്കും
ജീവനക്കാരന്റെ മേല്‍വകുപ്പ് മേധാവിയുടെ ഓഫീസിലേക്കും മാത്രം പോകുന്ന ഒന്നാണ്.
അതിനെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ പാടില്ല.
ആരൊക്കെ ഇന്‍കം ടാക്സ്
റിട്ടേണ്‍ ഫയലിംഗ് ചെയ്യണം ?
സാധാരണ ജീവനക്കാരനെ [60 വയസ്സില്‍ താഴെ ] സംബന്ധിച്ചിടത്തോളം തന്റെ 2017-18 സാമ്പത്തീക വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍
സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. [ 60 വയസ്സിനും 80 വയസ്സിനും
ഇടയിലുള്ളവര്‍ക്ക് പരിധി 3 ലക്ഷവും 80 നും
അതിനു മേലേ ഉള്ളവര്‍ക്ക് പരിധി 5 ലക്ഷവും ] ഇവിടെ
വരുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് “ഏതാണ്ട്
ഗ്രോസ് വരുമാനമാണ്.” അതായത് ചാപ്റ്റര്‍ VI A പ്രകാരമുള്ള ഇളവുകള്‍ കുറക്കുന്നതിനു
മുന്‍പുള്ള വരുമാനം. ഒരു വ്യക്തി നികുതി
കാണാനായി തന്റെ മൊത്ത വരുമാനത്തില്‍നിന്നും വകുപ്പ് 10 പ്രകാരവും ചാപ്റ്റര്‍ VI A പ്രകാരവുമുള്ള കിഴിവുകളും കിഴിച്ച് ടാകസബിള്‍ ഇന്‍കം (Taxable Income or
Total Income ) കണ്ടെത്തുകയും അതിന്മേല്‍ നികുതി ഒടുക്കുകയുമാണ്
ചെയ്യുക. എന്നാല്‍ ഇവിടെ ഇന്‍കം ടാക്സ്
റിട്ടേണ്‍ ഫയലിംഗ് നിര്‍ബന്ധമായും
ചെയ്യേണ്ട വിഭാഗത്തില്‍പ്പെട്ടവനാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഗ്രോസ്
വരുമാനമാണ് സൂചകം, അല്ലാതെ ടാകസബിള്‍ ഇന്‍കം മാനദണ്ഡമായി എടുക്കരുതെന്ന് പ്രത്യേകം ഓര്‍ക്കുക. മറ്റൊരു കാര്യവും
സൂചിപ്പിക്കട്ടെ , റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്നത്
വ്യക്തിപരമായി ഓരോരുത്തരും സ്വയം ചെയ്യേണ്ട കര്‍ത്തവ്യമാണെന്നും അല്ലാതെ
സ്ഥാപനമേധാവിയുടെ പിരടിക്ക് വച്ച് തടി ഊരാന്‍ നോക്കേണ്ട ഒന്നല്ല എന്നും.
എങ്ങിനെ റിട്ടേണ്‍ സമര്‍പ്പിക്കാം..
കൂടുതല്‍ വായനക്കും ചിത്രസഹിതമുള്ള ലേഖനത്തിന്റെ PDF ഡൌണ്‍ലോഡ് ചെയ്യുന്നതിനും CLICK HERE
GREAT ATTEMPT
ReplyDelete