2020-21 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ തവണകളായി അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകള്‍ 2020 ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കുന്നതിന് പുതിയൊരു രീതി (New Regime) നിലവില്‍ വരികയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇതിലുള്ളത്. പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോകും. Standard Deduction, Professional Tax, Housing Loan Interest, 80C മുതല്‍ 80 U വരെയുള്ള ഇളവുകള്‍ (80 CCD2 ഒഴികെ), HRA, Leave Travel Concession മുതലായ അലവന്‍സുകള്‍ ഒക്കെ ഉപേക്ഷിക്കേണ്ടി വരും.

ഒരാള്‍ക്ക് പുതിയ രീതി സ്വീകരിക്കുകയോ പഴയ രീതിയില്‍ തന്നെ ടാക്സ് കണക്കാക്കുകയോ ചെയ്യാം. ശമ്പളവരുമാനക്കാര്‍ക്ക് ഓരോ വര്‍ഷവും അനുയോജ്യമായ രീതി തെരെഞ്ഞെടുക്കാം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന അവസരത്തിലാണ് ഏത് രീതി സ്വീകരിക്കുന്നു എന്ന് നാം തെരെഞ്ഞെടുക്കേണ്ടത്.

Income tax SlabTax Rate as per New RegimeTax Rate as per Old Regime
0  to  2,50,000  Nil  Nil  
2,50,001  to  5,00,000  5% of Total Income exceeding 2,50,000  5% of Total Income exceeding 2,50,000  
5,00,001 to  7,50,000  12,500 + 10% of Total Income exceeding 5,00,000  12,500 + 20% of Total Income exceeding 5,00,000  
7,50,001  to 10,00,000  37,500 + 15 % of Total Income exceeding 7,50,000  62,500 + 20% of Total Income exceeding 7,50,000  
10,00,001  to  12,50,000  75,000 + 20 % of Total Income exceeding 10,00,000  1,12,500 + 30% of Total Income exceeding 10,00,000  
12,50,001 to 15,00,000  1,25,000 + 25% of Total Income exceeding 12,50,000  1,87,500 + 30% of Total Income exceeding 12,50,000  
Above  15,00,000  1,87,500 + 30 % of Total Income exceeding 15,00,000  2,62,500 + 30% of Total Income exceeding 15,00,000  
 
Income Tax Rates in Old and New Regime
 

EASY TAX | TAX CALCULATING EXCEL WORKBOOK 2020-21 (TAX RELIEF CALCULATION)