Friday 30 June 2017

2016-17വര്‍ഷത്തെ മികച്ച പി.റ്റി.എ അവാര്‍ഡിനു അപേക്ഷിക്കാം

ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന ധനസഹായം

ഉന്നത പഠനനിലവാരം പുലര്‍ത്തുന്ന ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനീയറിങ്/ പ്യുവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍/ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി. കോഴ്‌സുകള്‍ക്കു മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 20നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍ നാലാംനില, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയയ്ക്കണം.

ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 217-ലെ ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാകണം അപേക്ഷകര്‍. രാജ്യത്തൊട്ടാകെ പരമാവധി മൂന്ന് വ്യക്തികള്‍ക്കും അഞ്ച് സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുക.

GOVT ORDERS & CIRCULARS

Wednesday 28 June 2017

സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് ഐടി@സ്‌കൂളിന്റെ കര്‍മപദ്ധതി

സംസ്ഥാനത്തെ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പുന:ചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്‌കരണത്തിനും ക്രമീകരണം ഒരുക്കുന്നതിനായി ഐടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിനു കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് സ്‌കൂളുകള്‍ക്ക് 2008 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ചതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്, സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ആദ്യഘട്ടത്തില്‍ ഇ-മാലിന്യങ്ങളുടെ

GOVT ORDERS & CIRCULARS

PAN കാർഡ്‌ ആധാറുമായി ഇനിയും ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക

ലാസ്റ്റ് DATE ജൂലായ്‌ 1

Tuesday 27 June 2017

തൊഴില്‍ നേടാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് അവസരമൊരുക്കുന്നു ഇതിനായി അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കും അദ്ധ്യാപക തൊഴില്‍ അന്വേഷകര്‍ക്കും, നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് അവസരമൊരുക്കുന്നു ഇതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (KASE), വിദ്യാഭ്യാസ സ്ഥാപനമായ സദ്ഭാവനയുടെയും സഹകരണത്തോടെ കോഴിക്കോട് വെള്ളിപറമ്പില്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എജ്യുക്കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിങ്ങിലാണ് (CRETT) പരിശീലനം. ബി.എഡ് ബിരുദധാരികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു മാസത്തെ പ്രോഗ്രാം ഫോര്‍ അച്ചീവിംഗ് കോമ്പിറ്റന്‍സീസ് ഓഫ് എജ്യുക്കേഷന്‍ (PACE) പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. ബി.എഡ് ഉള്‍പ്പെടെ എജ്യുക്കേഷനില്‍ യു.ജി.സി. അംഗീകരിച്ച ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ആകെ സീറ്റുകള്‍ 20. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952351660, 8086000196.
Email: info@crett.in,

ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഉന്നത പഠനനിലവാരം പുലര്‍ത്തുന്ന ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനീയറിങ്/ പ്യുവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍/ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി. കോഴ്‌സുകള്‍ക്കു മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ അധികരിക്കരുത്. 
അപേക്ഷാഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും 

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2016 -17 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കും 2017 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ സി+ ല്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്കും അപേക്ഷിക്കാം. കുട്ടികളുടെ മാതാപിതാക്കളായ ക്ഷേമനിധി അംഗങ്ങള്‍ നിശ്ചിത ഫോറത്തില്‍ ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാര്‍ക്ക് ജൂലൈ 15 വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണം. മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, അംഗത്വ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. 


കനത്ത മഴ: ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി......


ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
കോട്ടയം  മീനച്ചില്‍ താലൂക്ക് എന്നിവിടങ്ങളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും അവധി പ്രഖ്യാപിച്ചു.

♦ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധിയായിരിക്കും.

♦ ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി
  •  കൊല്ലം ജില്ലയില്‍ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും.

Sunday 25 June 2017

ഇൻസ്പെയർ അവാർഡ് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ്  കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്. 

CLICK TO LOGIN
ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്

നാളെ (ജൂണ്‍ 26) അവധി

ഈദുല്‍ഫിത്തര്‍ (റംസാന്‍) പ്രമാണിച്ച് നാളെ (ജൂണ്‍ 26) കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സഹകരണ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി അനുവദിച്ച് ഉത്തരവായി

Saturday 24 June 2017

STANDARD 6 SOCIAL SCIENCE UNIT - 2

മധ്യകാല ഇന്ത്യ സമൂഹം, വിഭവം, വിനിമയം

അയച്ചു തന്നത്: ലിനു സ്കറിയ 
 

+2 പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്


യോഗ്യത, അപേക്ഷിക്കേണ്ട വിധം, ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ 

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം


2017-18 അദ്ധ്യയന വര്‍ഷത്തില്‍ പൊതു വിദ്യാലയങ്ങളില്‍1 മുതല്‍ 8 വരെ പഠിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പുതുകിയ പട്ടിക സമര്‍പ്പിക്കുന്നത് സംബന്ധിച്ച് .

Adhaar will be disabled if not used

ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാറില്ലാതെ കഴിയാത്ത അവസ്ഥയായി. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. അതായത്, മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് അങ്ങനെ സംഭവിക്കുക. ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തന രഹിതമാകുക.യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്. 



Friday 23 June 2017

കെ.ടെറ്റ്: മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു


കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്ന് മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്ക് കെ.ടെറ്റ് പരീക്ഷയില്‍ അര്‍ഹതപ്പെട്ട മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അംഗീകരിച്ചു. അര്‍ഹതപ്പെട്ട അഞ്ചു ശതമാനം മാര്‍ക്കിളവ് ലഭിക്കാത്തതിനാല്‍ കെ.ടെറ്റ് പരീക്ഷയില്‍ പരാജയം നേരിടേണ്ടിവന്ന ഒരു പറ്റം അധ്യാപകരാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ സമീപിച്ചത്.

തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു

റംസാൻ പ്രമാണിച്ച് സംസ്ഥാനത്ത് 26-6-2017 തിങ്കളാഴ്ച എല്ലാ ഗവ.സ്ഥാപനങ്ങൾക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പ്രബന്ധ മത്സരത്തിനു രചനകള്‍ ക്ഷണിച്ചു

■ കേരള സാഹിത്യ അക്കാദമി 2016ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു.

■ 10,000/- (പതിനായിരം) രൂപയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

■ എഴുത്തച്ഛന്‍-സമകാലകവിതയിലെ പ്രതിഫലനങ്ങള്‍ എന്നതാണ് വിഷയം.

■ പരമാവധി 40 പേജായിരിക്കണം രചനയുടെ ദൈര്‍ഘ്യം.

■ ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.

■ ഒരുതവണ സമ്മാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാനാവില്ല.

■ രചയിതാക്കളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം നല്‍കണം.

■ ആഗസ്റ്റ് 14 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, പാലസ് റോഡ് തൃശ്ശൂര്‍ - 680 020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍:- 0487-2331069, 2333967., keralasahityaakademi@gmail.com

Thursday 22 June 2017

GOVT ORDERS & CIRCULARS

ഒ.ഇ.സി ലംപ്‌സ് ഗ്രാന്റ് : തീയതി നീട്ടി

ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017 - 18 വര്‍ഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ച് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Wednesday 21 June 2017

വിവിധ സ്കോളര്‍ഷിപ്പുകള്‍

GOVT ORDERS & CIRCULARS

STAFF FIXATION 2017-18


സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്‌ഡഡ്   സ്കൂളുകളിലെ 2017-18  വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം15/07/2017ന് മുന്‍പ്  പൂര്‍ത്തിയാക്കാന്‍ സൂചന(6)ലെ ഉത്തരവ് വഴി  പൊതു വിദ്യാഭ്യാസ വകുപ്പ്  സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നു .ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ താഴെ നല്‍കിയിയിരിക്കുന്നു.

Tuesday 20 June 2017

NOON MEAL


 കുട്ടികളുടെ എണ്ണവും മറ്റു അത്യവശ്യ വിവരങ്ങളും കൊടുത്തു കഴിഞ്ഞാൽ മിനുറ്റുകൾ കൊണ്ട്  
Consolidated Noon feeding Attendance Register
Nmp New
New K2
Noon Feeding Account Register
 Expenditure Statement
Details of Contigent charges  

https://drive.google.com/file/d/0B_1hOUmDIPEON3I4QndxLWMzNms/view?usp=sharing
തുടങ്ങിയവ തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കുന്ന TK Sudheer kumar സർ തയ്യാറാക്കിയ നൂൺ മീൽ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

GOVT ORDERS & CIRCULARS

ഹയർ സെക്കണ്ടറി കുട്ടികൾക്കായി രണ്ട് സ്കോളർഷിപ്പുകൾ

  1. ന്യൂനപക്ഷ  വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2017-18 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തിയതി 2017 ഓഗസ്ററ് 31
  2. അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അംഗപരിമിത വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന 40 ശതമാനത്തില്‍ കുറയാതെ പരിമിതിയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തിയതി 2017 ഒക്ടോബർ  31
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ , മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ 

അന്താരാഷ്‌ട്ര ബഹിരാകാശനിലയം ( ISS ) ഇന്ത്യക്കു പടിഞ്ഞാറു ഭാഗത്തുകൂടി നാളെ ( 21 / 6 / 2017 ) വൈകീട്ട് 7:04 നു പോകുന്നു.

 കേരളത്തിൽ  ഉള്ളവർക്ക് കാണുവാൻ ഒരു സുവർണാവസരം.  ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന് കാര്യമായി കാണുവാൻ സാധിക്കില്ല.

ഒരു ഫുട്‌ബോൾ ഫീൽഡിന്റെ അത്ര വലിപ്പമുണ്ട് ISS നു. പ്രധാനമായും അമേരിക്കയുടെയും, റഷ്യയുടെയും പിന്നെ ജപ്പാൻ, കാനഡ , ഇറ്റലി, യൂറോപ്പ് , ബ്രസീൽ എന്നിവർ ഒത്തുചേർന്നാണ് പല ഘട്ടങ്ങളായി ബഹിരാകാശനിലയം നിർമിച്ചിരിക്കുന്നത്. ദിവസവും 3 - 4 പ്രാവശ്യം ഇത് ഇന്ത്യയുടെ മുകളിലൂടെ പോകും എങ്കിലും നമുക്ക് നന്നായി കാണാൻ സാധിക്കുന്നത് മാസങ്ങൾ കൂടുമ്പോഴാണ് എന്ന് മാത്രം.

Monday 19 June 2017

New Web Portal of AG Kerala

  സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന സേവനങ്ങള്‍ ലഭ്യമാകുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന ഗസറ്റഡ് ജീവനക്കാരുടെ പേ സ്‌ളിപ്, വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് സ്‌റ്റേറ്റ്‌മെന്റ് എന്നിവ ജൂലൈ ഒന്നുമുതല്‍ ഡിജിറ്റലാകും. ഈ സേവനങ്ങളാണ് http://ksemp.agker.cag.gov.in എന്ന പുതിയ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നത്. ജീവനക്കാര്‍, ഡ്രോയിംഗ് ഓഫീസര്‍മാര്‍, ട്രഷറി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഈ സൈറ്റിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.  
 
      സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claimകള്‍ , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ PFമായി ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ ഹാര്‍ഡ് കോപ്പികള്‍ ഉണ്ടാവില്ലെന്നും ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.

Pre-Matric Scholarship 2017-18

കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം  സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍) വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും.
to website

Thursday 15 June 2017

GOVT ORDERS & CIRCULARS

സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ്

https://play.google.com/store/apps/details?id=org.cdit.bhashamithram
click here to download from mobile
സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.  1,40,000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഭാഷാമിത്രം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഉപയോഗിക്കാം. ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഇന്റര്‍നെറ്റ് സഹായം ഇല്ലാതെ ഓഫ്‌ലൈനായും ഉപയോഗിക്കാം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം നിര്‍ബന്ധമാക്കുകയും ഭരണഭാഷ മലയാളമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ് രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെയ്പാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിലെ ഇന്‍ഫര്‍മാറ്റിക്‌സ് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരാണ് ആപ് വികസിപ്പിച്ചെടുത്തത്. സി-ഡിറ്റും സംസ്ഥാന ഐ.ടി മിഷനും ചേര്‍ന്ന് 2009 ല്‍ വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടുവിനെ ആസ്പദമാക്കിയാണ് ആപിന് രൂപം കൊടുത്തിട്ടുളളത്.

Wednesday 14 June 2017

വായനദിനം പോസ്റ്റർ


എഴുതാനും വായിക്കാനും കഴിയുന്ന ഒരാള്‍ക്ക് നാല് കണ്ണുകളാണുള്ളത്
--അല്‍ബേനിയന്‍ പഴമൊഴി

Today a reader
Tommorow a leader

എല്ലാവരും വായനക്കാരാണ്,
എന്നാല്‍ ചിലര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം കണ്ടെത്തിയിട്ടില്ല എന്ന് മാത്രം

ഒരു പുസ്തകമെന്നാല്‍ പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഒരു പൂന്തോട്ടം പോലെയാണ്
---ചൈനീസ് പഴമൊഴി

Tuesday 13 June 2017

എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.

തിരുവനന്തപുരം: എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം. സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ പാചകപ്പുര, കലവറ, ഡൈനിങ്

ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറങ്ങി.


എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
പ്രസ്തുത  സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും  വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
  

GOVT ORDERS & CIRCULARS

Monday 12 June 2017

SPARK Login for Individuals

സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ ഓണ്‍ലൈന്‍ സര്‍വീസ് പോര്‍ട്ടലായ സ്പാര്‍ക്കിലെ വിവരങ്ങള്‍ ജീവനക്കാര്‍ക്ക് പരിശോധിക്കുന്നതിനും പേ സ്ലിപ്പുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നതിന് അവസരെ ലഭിക്കുന്നതാണ്. ഇത് ലഭിക്കുന്നതിനായി ആദ്യം ജീവനക്കാരുടെ SPARK Profileല്‍ അവരുടെ മൊബൈല്‍ നമ്പരും E-Mail Idയും ഉണ്ടായിരിക്കണം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇവ തന്നെയാവണം നല്‍കേണ്ടതും . നിലവില്‍ നല്‍കിയിരിക്കുന്നത് മാറ്റേണ്ടവര്‍ DDO Login വഴി Personal Memorandaയില്‍ പ്രവേശിച്ച് Contact Details എന്നതില്‍ ഇവ മാറ്റേണ്ടതാണ്.
തുടര്‍ന്ന് SPARK സൈറ്റില്‍ (https://www.spark.gov.in/webspark/) പ്രവേശിച്ച് Username ആയി PEN Number നല്‍കി. Forget Password എന്നതില്‍ ക്ലിക്ക് ചെയ്യുക
ചുവടെ കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കുന്നതാണ്

Sunday 11 June 2017

നെറ്റ് പരീക്ഷ നവംബറിൽ


പ്രധാന തീയ്യതികൾ

നോട്ടിഫിക്കേഷൻ : ജൂലൈ 24
www.cbsenet.nic.in

ഓൺലൈൻ അപേക്ഷ : ഓഗസ്റ്റ് 1 മുതൽ


ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി:
ഓഗസ്റ്റ് 30

നെറ്റ് പരീക്ഷ
നവംബർ 19 ഞായർ

Fixation of strength of Teachers

വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന പോസ്റ്റുകളുടെയും പീരിയഡുകളുുടെയും വിശദാംശങ്ങള്‍ 

  • വിദ്യാലയങ്ങളില്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് KER ല്‍ പ്രതിപാദിച്ചിരിക്കുന്ന അധ്യായം XXIII ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാ‍ഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday 10 June 2017

GOVT ORDERS & CIRCULARS

ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

017  ലെ ഇന്ത്യന്‍ ഫിനാന്‍സ് ആക്ട്  പ്രകാരം  2017 ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതപ്പെട്ട എല്ലാവരും അവരുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ജൂലൈ 1 മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധവുമാക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കി കള്ളപ്പണ ഇടപാടുകള്‍ നടത്തി വരുന്നവരെ തടയുന്നതിനാണ് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നത്. 2017 ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരുന്നു.

https://www.incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
എന്നാല്‍ 2017 ജൂണ്‍ 9 ന് സുപ്രീം കോടതി ഇതിന് ഭാഗികമായി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ഇക്കാരണത്താല്‍ പാന്‍കാര്‍ഡിന്‍റെ നിയമസാധുത നഷ്ടപ്പെടുകയോ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വിലക്കോ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഇതിനകം ആധാര്‍ ലഭിച്ചവര്‍ അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇത് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ പാന്‍കാര്‍ഡ് അസാധുവാക്കി ശിക്ഷിക്കുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു

Wednesday 7 June 2017

IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും

OEC LIST CLARIFICATION

Tuesday 6 June 2017

പൊതുവിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന പ്രൈമറി , സെക്കണ്ടറി,ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമാണ്. 2017-18  അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് 200 പ്രവർത്തി ദിനങ്ങളാണ് നൽകിയിരിക്കുന്നത്.എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് 222 പ്രവർത്തി ദിനങ്ങൾ ഉണ്ട്.
അധിക പ്രവർത്തി ദിനങ്ങൾ
200 പ്രവർത്തിദിനങ്ങൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ കലണ്ടർ പ്രകാരം 2017-18 വർഷത്തിൽ 5 ശനിയാഴ്ചകൾ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും പ്രവർത്തി ദിനങ്ങളാണ്. സെപ്റ്റംബർ 16 ,23 ,ഒക്ടോബർ 21 ,ജനുവരി 6,27 എന്നിവയാണ് അധിക പ്രവർത്തി ദിനങ്ങൾ.
പരീക്ഷകൾ
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2017 ജൂൺ 28 ന് ആരംഭിച്ച് ജൂലൈ 6 ന്  അവസാനിക്കും. കലണ്ടർ അനുസരിച്ചുള്ള തീയതികളിൽ മാറ്റം വരാവുന്നതാണ്.
രണ്ടാം വർഷ കുട്ടികളുടെ പ്രായോഗിക പരീക്ഷ 2018 ഫെബ്രുവരി 5 ന് തുടങ്ങി 28 ന് അവസാനിക്കും .

GOVT ORDERS & CIRCULARS

Monday 5 June 2017

PRETEST WORKSHEET FOR STD 4


പാലക്കാട് ത്യത്താല സബ്ജില്ലയിലെ നാലുകൂ‍ൂട്ടം വാടസപ്പ് ഗ്രൂപ്പ് അധ്യാപകര്‍ തയാറാക്കിയ ഗണിതം വര്‍ക്ക്ഷീ‍റ്റുകള്‍

ആറാം പ്രവര്‍ത്തിദിനം സമ്പൂര്‍ണ്ണയില്‍


ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഈ വര്‍ഷം സമ്പൂര്‍ണ്ണ മുഖേന മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയില്‍ താഴെപ്പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്. ഇപ്പോള്‍ അറിയിച്ചതനുസരിച്ച് എട്ടാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം. പുതുതായി അഡ്‌മിഷന്‍ എടുത്ത എല്ലാ വിദ്ാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പില്‍ കൃത്യത ഉണ്ടാവില്ല. ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.

 
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.


GOVT ORDERS & CIRCULARS


Sunday 4 June 2017

ലോക പരിസ്ഥിതി ദിനം ജൂണ്‍ -5

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ് ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും നാളെ പ്രത്യേക അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി ദിനപ്രതിജ്ഞയും നാളെ വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട് 
 
പരിസ്ഥിതി ദിനപ്രതിജ്ഞ ഇവിടെ
 
വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
 
ഭാരതപ്പുഴദിനം
 

Saturday 3 June 2017

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Thursday 1 June 2017

JUNE 5 CPTA ദിനം

പൂക്കൾ ചിരിക്കുവാൻ മണ്ണ് വേണം


KS chithra പാടിയ പൊതു വിദ്യാലയ സംരക്ഷണ ഗാനം 
 "പൂക്കൾ ചിരിക്കുവാൻ മണ്ണ് വേണം "
എന്ന പാട്ട്

https://drive.google.com/file/d/0B_1hOUmDIPEOVmdkeVZtRHRnVnMwZUhzWWJvS0FBWmY2ZHpJ/view?usp=sharing

വരികൾ
"പൂക്കൾ ചിരിക്കുവാൻ
മണ്ണു വേണം
മണ്ണു നന്നാകുവാൻ
വിളകൾ വേണം