Showing posts with label ഹിരോഷിമ നാഗസാക്കി. Show all posts
Showing posts with label ഹിരോഷിമ നാഗസാക്കി. Show all posts

Sunday, 4 August 2024

ഹിരോഷിമ നാഗസാക്കി ആഡിയോ

 സ്കൂൾ അസ്സംബ്ലിയിൽ കേൾപ്പിക്കാൻ 



K.P.Saju tr. Amlps cheriyaparappur, tirur Malappuram)

യുദ്ധദിന വാർത്താ പത്രിക



മാനവരാശിയെ ഒന്നടങ്കം  ഞെട്ടിച്ച ഒന്നായിരുന്നു ഹിരോഷിമ  നാഗസാക്കിയിലെ ആണവായുധ പ്രയോഗം.  ആഗസ്റ്റ് 6, 9 ന് നടന്ന യുദ്ധ ദുരന്തത്തിൻ്റെ   വിവരശേഖരണം വാർത്താപത്രിക രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി


ഹിരോഷിമാ നാഗസാക്കി

 ഹിരോഷിമ

 ചരിത്രം

1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.


ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്.  അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.   ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12 സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും 4000kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌  -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.  പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു.

ഹിരോഷിമ നാഗസാക്കി വീഡിയോകള്‍




വീഡിയോ  
 

 സഡാക്കൊ കൊക്ക് നിർമ്മാണം

ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ്


ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ  ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും  ഷെയർ ചെയ്യുന്നു

എൽ.പി തലം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

യു.പി തലം 

ഹിരോഷിമ ക്വിസ് - 50 ചോദ്യങ്ങളും ഉത്തരങ്ങളും


◼️എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു..

എൽ പി യു പി ക്ലാസ്സുകളിൽ ഉപയോഗിക്കാൻ ഹിരോഷിമ ക്വിസ്


ഹിരോഷിമ - നാ‍ഗസാക്കി ക്വിസ്സ്


https://drive.google.com/file/d/1U7GF7bzWp9HhbVEXPalobRCl-v2sej4t/view?usp=sharing
തയാറാക്കിയത്: 

ജതീഷ് തോന്നയ്ക്കൽ
ഗവ: എൽ.പി.എസ് തോന്നയ്ക്കൽ

ഹിരോഷിമ /നാഗസാക്കി ക്വിസ്


ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താവുന്ന ചോദ്യാവലി  പ്രസന്റേഷൻ രൂപത്തിൽ  


  തയ്യാറാക്കിയത്  ഷാജൽ കക്കോടി.   

Wednesday, 4 August 2021

ഹിരോഷിമ നാഗസാക്കി ദിനം 2020

ഹിരോഷിമ നാഗസാക്കി  ആഡിയോ
സ്കൂൾ അസ്സംബ്ലിയിൽ കേൾപ്പിക്കാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക
(Voice K.P.Saju tr. Amlps cheriyaparappur, tirur Malappuram)

ഹിരോഷിമാ നാഗസാക്കി ദിനാഘോഷം സ്കൂളുകളില്‍ നടത്താവുന്ന പ്രര്‍ത്തനങ്ങള്‍ :

പ്രസംഗം
യുദ്ധ വിരുദ്ധ പോസ്റ്റര്‍ / മുദ്രാവാക്യങ്ങള്‍ രചനാ മത്സരം
ക്വിസ്സ്
യുദ്ധ വിരുദ്ധ ഗാനാലാപനം
യുദ്ധ വിരുദ്ധ റാലി
സഡാക്കൊ കൊക്കുകള്‍ നിര്‍മ്മാണം
NO WAR / PEACE എന്നീ വാക്കുകളായി കുട്ടികളെ അണിനിരത്തല്‍

Saturday, 6 August 2016

ഹിരോഷിമ നാഗസാക്കി സ്കൂളുകളില്‍


  സാധാരണക്കാരിൽ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യർ നിസഹായരായി മരണത്തിന് കീഴടങ്ങിയതിന്റെ 71-ആം വാർഷികമാണ് ഇന്ന്. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന് നാമകരണം ചെയ്യപ്പെട്ട ആണവായുധം അമേരിക്ക പ്രയോഗിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തിനടുത്ത് മനുഷ്യരാണ് നരകിച്ച് മരിച്ചത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവായുധപ്രയോഗത്തിന്റെ ഫലമായുണ്ടായ മാരകവികിരണങ്ങൾ തുടർന്നുള്ള തലമുറകളെയും വെറുതെ വിട്ടില്ല. വിവിധ  വൈകല്യങ്ങളോടെയാണ് കുട്ടികൾ ജനിച്ചു വീണത്. 

ശാസ്ത്രസിദ്ധാന്തങ്ങൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന വിധത്തിലാണ് പ്രയോഗത്തിൽ വരുത്തേണ്ടത്. ആവിയന്ത്രം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, റ്റെലഫോണ്‍, ഇന്റർനെറ്റ് തുടങ്ങിയ ശാസ്ത്രസംഭാവനകൾ മനുഷ്യജീവിതത്തെ സുഗമമാക്കുകയും മനുഷ്യരാശിയുടെ നിലനില്പിനെ സഹായിക്കുകയുമാണുണ്ടായത്. എന്നാൽ രാസ-ജൈവ-ആണവായുധങ്ങൾ, അന്തകവിത്ത് തുടങ്ങിയവയാകട്ടെ, ലാഭേച്ഛയാൽ വികസിതമാകുന്ന ശാസ്ത്രപ്രയോഗങ്ങളാണെന്നത് കൊണ്ടുതന്നെ പ്രകൃതിക്കും, മനുഷ്യരാശിയുടെ നിലനില്പിനും ഭീഷണി ഉയർത്തുന്നു.