Showing posts with label Little Kites. Show all posts
Showing posts with label Little Kites. Show all posts

Friday, 26 February 2021

ലിറ്റിൽ കൈറ്റ്സ്' അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം

ലിറ്റിൽ കൈറ്റ്സ്' ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിൽ ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ മാർച്ച് പത്തിനകം ക്ലാസ് ടീച്ചർ മുഖേന അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കണം. രണ്ടായിരത്തിലധികം സ്‌കൂൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കും.

അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ ഇ@വിദ്യ, എട്ടാം ക്ലാസിലെ കൈറ്റ് വിക്ടേഴിസിലൂടെ സംപ്രേഷണം ചെയ്ത ഐ.സി.ടി ക്ലാസുകൾ, ഐ.ടി മേഖലയിലെ  പൊതുവിജ്ഞാനം, ലോജിക്കൽ റീസണിംഗ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കും അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്സിലൂടെ മാർച്ച് രണ്ടാം വാരം പ്രത്യേക പരിശീലന ക്ലാസ് സംപ്രേഷണം ചെയ്യും.
അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു. You are subscribed to email updates from SITC FORUM PALAKKAD.

Thursday, 30 April 2020

അക്ഷരവൃക്ഷം - പാര്‍ട്ട് 2 പ്രസിദ്ധീകരിച്ചു


കൊറോണ അവധിക്കാലത്ത് വിദ്യാഭ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൈറ്റും  എസ് സി ഇ ആര്‍ടിയും ചേര്‍ന്ന് സ്കൂള്‍ വിക്കിയിലൂടെ ശേഖരിച്ച അക്ഷരവൃക്ഷം പരമ്പരയിലെ രണ്ടാമത്തെ ഭാഗം പ്രസിദ്ധീകരിച്ചു. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for Aksharavruksham Part II(Articles)
Click Here for Aksharavruksham Part II(Poems)
Click Here for Aksharavruksham Part II(Stories)

Wednesday, 22 April 2020

Aksharavruksham -The First Collection Published

സർഗ്ഗശേഷി പ്രകടിപ്പിക്കാൻ ഇതാ മികച്ച അവസരം.  എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അക്ഷര വൃക്ഷം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്ന തിനായാണ് ഈ അവസരം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് അക്ഷരവൃക്ഷം പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കിയിലാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് തിരഞ്ഞെടുത്തവ എസ്.സി.ഇ.ആര്‍.ടി.സി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.

താത്പര്യമുള്ള ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ഥികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്കൂൾ വിക്കിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് രചനകൾ അയക്കേണ്ടത്.  വെബ്സൈറ്റ്
www.schoolwiki.in.

Tuesday, 27 February 2018

ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി. സ്കൂളുകളുടെ പട്ടിക www.kite.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ഹാര്‍‍‌‍ഡ്‍വെയര്‍, ഇലക്ട്രോണിക്സ്,അനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈല്‍ ആപ് നിര്‍മ്മാണം, പ്രോഗ്രാമിംഗ്,റോബോട്ടിക്സ്, ഇ-ഗവേണന്‍സ്,വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് 'ലിറ്റില്‍ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍,ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും. സ്കൂളുകളിലെ ഹാര്‍ഡ്‍വെയര്‍ പരിപാലനം,രക്ഷാകര്‍ത്താക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിര്‍മ്മാണം, സ്കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ സംഘടിപ്പിക്കും. മികച്ച സ്കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.

കുട്ടികള്‍ സ്കൂളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂണിറ്റ് അനുവദിച്ച സ്കൂളിലെ നോട്ടീസ് ബോര്‍‍ഡില്‍ അപേക്ഷാഫോം മാതൃക പബ്ലിഷ്  ചെയ്യണം .