Monday 29 May 2023

PM POSHAN Circular 2023-24

 ഉച്ചഭക്ഷണം 2023-24 നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ

GOVT ORDERS & CIRCULARS

2023 ലെ സ്കൂൾ പ്രവേശനോത്സവ ഗാനം


കുട്ടികൾക്ക് പാടിപഠിക്കുവാൻ സഹായകമായ രീതിയിൽ വരികൾ ഉൾപ്പെടുത്തിയുള്ള വീഡിയോ

Share your class groups

Daily Wages Interview Proforma 2023-24 (Sample)


ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ അതിന്റെ മാനദണ്ഡവും  പ്രൊഫോര്‍മയും അന്വേഷിച്ചു വിളിക്കുന്നുണ്ട്.. ഈ അവസരത്തില്‍ ഈ വർഷത്തെ ദിവസ വേതനക്കാരെ നിയമിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള  നിയമന ഉത്തരവിൽ പറയുന്ന അനുബന്ധ ഉത്തരവിലെ (249/2002, 382/2004) മാനദണ്ഡങ്ങളും ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാന ദണ്ഡങ്ങളും  ഉൾപ്പെടുത്തി ഒരു പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു. ഇതൊരു ഒഫീഷ്യൽ പ്രൊഫോർമ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
https://drive.google.com/file/d/0B_1hOUmDIPEObnFtUjlwSTNJbzA/view?usp=sharing
ശ്രദ്ധിക്കുക



DAILY WAGE APPOINTMENT IN GOVT, AIDED SCHOOLS DURING 2023-24

2023-24 അധ്യയന വർഷത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക - അനധ്യാപക താൽക്കാലിക നിയമനം സംബന്ധിച്ച്     GOVT        AIDED

Friday 26 May 2023

സ്കൂളുകൾ തുറക്കാറായി....... രക്ഷിതാക്കൾക്കായി MVD അവതരിപ്പിക്കുന്നു "വിദ്യാ വാഹൻ" ആപ്.

GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.


1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച്  വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
4. ഒരു രക്ഷിതാവിന്  ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ "Refresh" ബട്ടൺ അമർത്തുക.
11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.
14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. 

ലിങ്ക് താഴെ👇👇
https://play.google.com/store/apps/details?id=com.kmvd.surakshamitr

2023-24 വർഷം ഇതുവരെ വിജ്ഞാപനം ചെയ്ത സ്കോളർഷിപ്പുകൾ

 

ഗവ. സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2023-24 താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചു.




എസ് എസ് എൽ സി: സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
 

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70  ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. വിജയശതമാനത്തിൽ 0.44 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604  വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂളിന് നൂറുമേനി വിജയം, 1876  വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

പ്ലസ്‌ വൺ : വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ, 54 വിഷയം*അറിയേണ്ടത് എല്ലാം

കേരള സിലബസിൽ പ്ലസ്‌വണ്ണിന്‌ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ 4 പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത്‌ പഠിക്കണമെന്ന്‌ അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്‌ടു പഠനത്തിന്‌ പൊതുവെ 45 കോഴ്‌സ്‌ കോഡുകളാണ്‌ ശ്രദ്ധിക്കേണ്ടത്‌. 40–-ാം കോഡ്‌ ടെക്‌നിക്കൽ വിദ്യാർഥികൾക്കുള്ളതാണ്‌. സയൻസ് ഗ്രൂപ്പിൽ 9 വിഷയ കോമ്പിനേഷനാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് ഗ്രൂപ്പിൽ 4 കോമ്പിനേഷനുമാണുള്ളത്.

⭕️ ഏകജാലകം

ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ പഠിക്കണം. മെഡിക്കൽ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ്‌ ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്‌. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ്‌ പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സാണ് ഉചിതം.

പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം; വിഎച്ച്എസ്‍ഇയിൽ 78.39%

ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസ് മലപ്പുറത്തുണ്ട്.

കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ

​പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്‌മെന്റ് 13-ന്


തിരുവനന്തപുരം:  സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്

ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക

പ്ലസ്ടു സേ പരീക്ഷ ജൂൺ 21 മുതൽ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ആ​ർ​ട്ട്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ/ ​ഇം​പ്രൂ​വ്​​മെൻറ്​ പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ൽ ഈ ​മാ​സം 29വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 30 വ​രെ​യും സ​മ​ർ​പ്പി​ക്കാം. വിജ്ഞാ​പ​നം http://www.dhsekerala.gov.in/ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

സേ ​പ​രീ​ക്ഷ​ക്ക്​ പേ​പ്പ​റൊ​ന്നി​ന്​ 150 രൂ​പ​യും ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ​ക്ക്​ പേ​പ്പ​റൊ​ന്നി​ന്​ 500 രൂ​പ​യു​മാ​ണ്​ ഫീ​സ്. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക്ക്​ 25 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ 40 രൂ​പ​യും ഫീ​സ​ട​ക്ക​ണം. ഗ​ൾ​ഫി​ലെ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ഗ​ൾ​ഫി​ൽ അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ലോ വി​ദ്യാ​ർ​ഥി പ​ഠി​ച്ച വി​ഷ​യം/ വി​ഷ​യ കോ​മ്പി​നേ​ഷ​നു​ള്ള കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലോ പ​രീ​ക്ഷ എ​ഴു​താം.

Friday 19 May 2023

എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും.

ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷകൾ മേയ് 20 മുതൽ മേയ് 24 വരെ ഓൺലൈനായി സ്വീകരിക്കും.

ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടത്തും. ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരി പഠനത്തിന് അർഹരാകുന്നവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം മുതൽ ഡിജിലോക്കറിൽ ലഭിക്കും.

ഇത്തവണ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ 99.70 ശതമാനമാണ് വിജയം. 68,604
പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. ഗ്രേസ്
മാർക്കിലൂടെ 24,422 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.

എസ് എസ് എൽ സി: സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും.



പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
🛑🛑🛑🛑🛑🛑🛑🛑
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70  ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. വിജയശതമാനത്തിൽ 0.44 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604  വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂളിന് നൂറുമേനി വിജയം, 1876  വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 

നൂറ് മേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വർദ്ധവനവുണ്ടായിട്ടുണ്ട്. 2581 സ്കൂളുകൾക്കാണ് ഈ വർഷം നൂറ് മേനി വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്കൂളുകൾ കൂടി. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും. ടിഎച്ച് എസ്എസ്എൽസി ഫലം 99.9 ശതമാനമാണ് വിജയം. 288 പേർ ഫുൾ എ പ്ലസ് നേടി. ജൂലൈ 5 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. പ്ലസ് വണ്ണിന് 360692 സീറ്റുകളാണുള്ളത്. പരീക്ഷ എഴുതിയത് 4.19 ലക്ഷം വിദ്യാർത്ഥികളാണ്. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറ് മേനി വിജയം നേടി. 417864 കുട്ടികൾ ഉപരിപഠനത്തിന് യോ​ഗ്യത നേടി

എസ്.എസ്.എൽ.സി: പുനർമൂല്യനിർണയത്തിന് നാളെമുതൽ അപേക്ഷിക്കാം


ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷകൾ മേയ് 20 മുതൽ മേയ് 24 വരെ ഓൺലൈനായി സ്വീകരിക്കും.

ഉപരിപഠനത്തിന് അർഹത നേടാത്ത
റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടത്തും. ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരി പഠനത്തിന് അർഹരാകുന്നവരുടെ
സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം
മുതൽ ഡിജിലോക്കറിൽ ലഭിക്കും.

ഇത്തവണ എസ്.എസ്.എൽ.സി
ഫലം പ്രഖ്യാപിച്ചപ്പോൾ 99.70
ശതമാനമാണ് വിജയം. 68,604
പേർക്ക് മുഴുവൻ വിഷയങ്ങളിലും
എപ്ലസ് ലഭിച്ചു. 1,38,086 പേർക്കാണ്
ഗ്രേസ് മാർക്ക് ലഭിച്ചത്. ഗ്രേസ്
മാർക്കിലൂടെ 24,422 പേർക്ക് എല്ലാ
വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.

Thursday 18 May 2023

2023 എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 19, 3 pm ന് പ്രസിദ്ധീകരിക്കും


പരീക്ഷാഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും  വിജയാശംസകൾ. പരീക്ഷാഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ :
www.keralapareekshabhavan.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in
www.results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

Monday 15 May 2023

2023 24 വർഷത്തെ PRE MATRIC SCHOLARSHIP അപേക്ഷിക്കാം

 2023 24 വർഷത്തെ  PRE MATRIC SCHOLARSHIP  (ലപ്സം ഗ്രാൻഡ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പൻ്റ്) 2023 മെയ് 16 മുതൽ ജൂലൈ 31 വരെ ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷിക്കാം

INSTRUCTIONS

USER MANUAL

E-GRANTZ 3.0 PORTAL 

സംസ്ഥാനത്തെ സ്കൂ‍ളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ

 സർക്കുലർ ഡൌൺലോഡ്

Saturday 13 May 2023

GOVT ORDERS & CIRCULARS


Sunday 7 May 2023

GOVT ORDERS & CIRCULARS

USS 2023

താല്‍ക്കാലിക ഉത്തരസൂചികയിന്മേല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സര്‍ക്കുലറും ഫോര്‍മാറ്റും  :   താല്‍ക്കാലിക ഉത്തരസൂചിക

Saturday 6 May 2023

വായനക്കാർഡുകൾ

ഒന്നാം ക്ലാസിലെ കൂട്ടുകാർക്കായി ശ്രീ.ശശിധരൻ കല്ലേരി തയാറാക്കിയ വായനക്കാർഡുകൾ

കളിവീട്

കളിച്ചെപ്പ്