Showing posts with label പ്രധാന ദിനങ്ങൾ. Show all posts
Showing posts with label പ്രധാന ദിനങ്ങൾ. Show all posts

Thursday, 18 June 2026

വായന ദിനം: സ്കൂള്‍ അസംബ്ലിയില്‍ സ്പീക്കറിലൂടെ കേള്‍പ്പിക്കാം


വായന ദിനത്തെക്കുറിച്ചുള്ള ആഡിയോ 
 ഡൌൺലോഡ് ലിങ്ക്1

(സ്കൂള്‍ അസംബ്ലിയില്‍ സ്പീക്കറിലൂടെ കേള്‍പ്പിക്കാം)

വിവരണം:
കെ.പി.സാജു,
എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂർ, മലപ്പുറം

(ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണക്കൂടുതല്‍ കൊണ്ട്   ബുദ്ധിമുട്ട് നേരിടാം അതിനാല്‍ നാലു  ലിങ്കുകൾ കൂടി ലഭ്യമാക്കിയിട്ടുണ്ട്)

Wednesday, 4 August 2021

ഹിരോഷിമ നാഗസാക്കി ദിനം 2020

ഹിരോഷിമ നാഗസാക്കി  ആഡിയോ
സ്കൂൾ അസ്സംബ്ലിയിൽ കേൾപ്പിക്കാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക
(Voice K.P.Saju tr. Amlps cheriyaparappur, tirur Malappuram)

ഹിരോഷിമാ നാഗസാക്കി ദിനാഘോഷം സ്കൂളുകളില്‍ നടത്താവുന്ന പ്രര്‍ത്തനങ്ങള്‍ :

പ്രസംഗം
യുദ്ധ വിരുദ്ധ പോസ്റ്റര്‍ / മുദ്രാവാക്യങ്ങള്‍ രചനാ മത്സരം
ക്വിസ്സ്
യുദ്ധ വിരുദ്ധ ഗാനാലാപനം
യുദ്ധ വിരുദ്ധ റാലി
സഡാക്കൊ കൊക്കുകള്‍ നിര്‍മ്മാണം
NO WAR / PEACE എന്നീ വാക്കുകളായി കുട്ടികളെ അണിനിരത്തല്‍

Monday, 26 July 2021

ജൂലൈ 27, എ.പി.ജെ. അബ്ദുൽ കലാം ഓര്‍മദിനം



കുട്ടികൾക്ക് കേൾക്കാന്‍ അയച്ചു കൊടുക്കാനായി 

 
ശബ്ദം:
സാജു. കെ.പി
((തിരൂർ ഉപജില്ലയിലെ ചെറിയ പറപ്പൂർ 
എ എംഎൽപി സ്കൂൾ അധ്യാപകൻ) 
  • ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). 
  • പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. 
  • തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
  •  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.  
  • പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി അദ്ദേഹം.  
2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ  ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രമാണം:APJ Abdul Kalam speech.ogg
       അബ്ദുൽ കലാം പ്രഭാഷണത്തിനിടെ 2014

Friday, 4 June 2021

പരിസ്ഥിതി ദിന സന്ദേശം ആഡിയോ


https://app.box.com/s/yt1mk6mnptaixkv5ytdamhntkwq0nx6d
(സ്കൂൾ ഗ്രൂപ്പില്‍ കേള്‍പ്പിക്കാം)
ശബ്ദം: 
കെ.പി സാജു,  
(എ.എം.എൽ.പി.എസ് ചെറിയ പറപ്പൂർ, മലപ്പുറം)

Saturday, 13 June 2020

മറക്കരുതീ ദിനങ്ങളെ.....


ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത്. ഏതൊക്കെ ദിനങ്ങൾ എന്ന്  എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ
ശ്രീ. സുരേഷ്  കാട്ടിലങ്ങാടി.
ചുവടെ ലിങ്കില്‍ നിന്നും ദിനാചരണങ്ങള്‍ വിശദമാക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ സുരേഷ് കാട്ടിലങ്ങാടിക്ക് മെന്‍ഡേഴ്സ് കേരള ബ്ലോഗിന്റെ നന്ദി



Tuesday, 15 October 2019

ശിശുദിന കലോത്സവം

അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20

തിരുവനന്തപുരം: 2019 ശിശുദിനത്തോടനുബന്ധിച്ച്  ജില്ലയിലെ നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്കുവേണ്ടി ശിശുക്ഷേമ സമിതി നടത്തുന്ന കലാ-സാഹിത്യ ചിത്രരചനാ മത്സരങ്ങൾ ഒക്ടോബർ 25 മുതൽ 29 വരെ തീയതികളിലായി നടക്കും. തൈയ്ക്കാട് മോഡൽ LPS, സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം എന്നിവിടങ്ങളിലായി എട്ടിലധികം വേദികളാണ് ഇതിനായി ഒരുങ്ങുന്നത്.
സംസ്ഥാന അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ നിന്നാണ് കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന മത്സരത്തിനു ആദ്യ 5 സ്ഥാനങ്ങൾ നേടുന്ന കുട്ടികളെ പ്രത്യേക സ്ക്രീനിംഗിൽ പ്രസംഗ പാടവം, പൊതുവിജ്ഞാനം, വ്യക്തിത്വം തുടങ്ങിയവ പരിശോധിച്ചായിരിക്കും നേതാക്കളെ പ്രഖ്യാപിക്കുക.  

മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ പേര്. ക്ലാസ്സ്, വിഭാഗം (നഴ്സറി, എൽ. പി, യു.പി,   എച്ച്.എസ്, ഹയർസെക്കണ്ടറി), മത്സര ഇനങ്ങൾ, സ്കൂളിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ പ്രധാന അധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടെ 2019 ഒക്ടോബർ 2-ാം തിയതി വൈകുന്നരം 5 മണിക്കു മുമ്പായി തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കേണ്ടതാണ്.  
കൂടുതൽ വിവരങ്ങൾക്ക്  9447525367, 9495121620, 8281998301

Sunday, 15 September 2019

ലോക ഓസോൺ ദിനം 2019

https://drive.google.com/file/d/0B_1hOUmDIPEOMXJEY3pJMnBKU3c/view?usp=sharing
ഓസോണ്‍ ദിന ക്വിസ്
ഓസോണ്‍ ദിന ക്വിസ്  പ്രെസെന്റേഷന്‍
 Prepared by Ajidar vv, GHSS Kunhome, Wayanad

1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള

The focal theme for Ozone Day 2019 is:  32 years and Healing“

 സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം

Sunday, 16 December 2018

ഊർജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ PowerPoint presentation


 ഡിസംബർ 14 ഊർജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ PowerPoint presentation ൻെറ pdf രൂപം
https://drive.google.com/file/d/1oHCwI0QxEC1V9XwjrSczh0-X7MWZAtW9/view?usp=sharing
 
തയാറാക്കി ഔഅച്ചു തന്നത്:
ജിതിൻ Rs 
ഗവ.യു.പി എസ് രാമപുരം, തിരുവനന്തപുരം

Saturday, 27 October 2018

വയലാറിന്റെ ഓര്‍മ്മയില്‍......


മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ വയലാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 43 വയസ്സ് തികയുന്നു മലയാളത്തിൻറെ പ്രിയ കവിയും ഗാനചക്രവർത്തിയുമായ വയലാർ രാമവർമ്മയുടെ സ്മരണക്ക് മുന്നിൽ കുട്ടികളെ കേൾപ്പിക്കാവുന്ന ശബ്ദ സന്ദേശം 
ശബ്ദം: 
 കെ.പി സാജൂ AMLPS ചെറിയപരപ്പൂർ, 
തിരൂർ, മലപ്പുറം

Tuesday, 16 October 2018

ഒക്ടോബർ 27 സ്കൂളുകൾക്ക് പ്രവർത്തിദിനം

ഒക്ടോബർ 27 സംസ്ഥാനത്തെ  വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കി അഡിഷണൽ ഡയറക്ടർ ജെസി ജോസഫ് അറിയിച്ചു. ഒക്ടോബർ 17 ന് പകരം ആണ്.

Sunday, 14 October 2018

ഭക്ഷ്യ ദിനം



PREPARED BY:

MANAS RM, KADAMBOOR SOUTH LP SCHOOL’
KANNUR SOUTH SUB DIST

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. "കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ " എന്നതാണ് 2017 ലെ മുദ്രാവാക്യം.

Friday, 21 September 2018

ഗാന്ധി ക്വിസ് 2018


https://drive.google.com/file/d/1iS2VemTz9HeHNjBKz0eDeao3zhqddLhG/view?usp=sharing

  തയാറക്കി അയച്ചു തന്നത്:   
 ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല

Tuesday, 7 November 2017

ജവഹർലാൽ നെഹ്റു.

 ജീവ ചരിത്രം ഒറ്റനോട്ടത്തില്‍

  • 1889 നവംബര് 14-ന് മോത്തിലാല് നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മൂത്ത പുത്രനായി ജനിച്ചു
  • നെഹ്റുവിന്റെ കുടുംബ വീടിന്റെ പേരാണ് ആനന്ദഭവന്
  • നെഹ്റുവിന്റെ ജന്മഗൃഹമാണ് തീന്മൂര്ത്തി ഭവന്
  • നെഹ്റുവിന്റെ ഭാര്യയുടെ പേരാണ് കമലാകൌള്‍
  • ഋതുരാജന്‍ എന്നാണ് നെഹ്റുവിനെ ടാഗോര് വിശേഷിപ്പിച്ചിരുന്നത്
  • ഭയത്തിന്റെയും വെറുപ്പിന്റെയും മേല് വിജയം നേടിയ മനുഷ്യന് എന്നാണ് നെഹ്റുവിനെ വിന്‍സ്റ്റണ്‍ണ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്

Saturday, 30 September 2017

GANDHI QUIZ 2017

  തയാറക്കി അയച്ചു തന്നത്:   
 ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല
print pdf
  1.  ഗാന്ധിജി ജനിച്ചത് എന്ന്?  1869 ഒക്ടോബര്‍ 2
  2. ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നാടകങ്ങള്‍?  ഹരിശ്ചന്ദ്ര,  ശ്രാവണ പിത്യഭക്തി
  3. ‘ഗാന്ധി’ എന്ന കുടുംബനാമം കൊണ്ട് അര്‍ഥമാക്കുന്നത്?  പലചരക്കു വ്യാപാരി
  4. ഗാന്ധിയുട്ടെ ജന്മസ്ഥലം ?  ഗുജറാത്തിലെ പോര്‍ബന്തര്‍
  5. ഗാന്ധിയെ വളരെയെധികം സ്വാധീനിക്കുകയും ഗുജറാത്തി ഭാഷയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥം?  അണ്‍ ടു ദ ലാസ്റ്റ് (Un to the last)
  6. ‘Un to the last‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?  ജോണ്‍ റസ്കിന്‍
  7. ഗാന്ധിജിയുടെ ആത്മ കഥ ഇംഗ്ലീ‍ഷിലേക്ക് വിവര്‍ത്തനം ചെയ്തത്?  മഹാദേവ് ദേശായി
  8. 'My Days with Gandhi' എന്ന ഗ്രന്ഥം രചിച്ചത്?  എന്‍.കെ ബോസ്
  9. ഗാന്ധി ശിക്ഷണ്‍ ഭവന്‍ എവിടെയാണ്?  മുംബൈ
  10. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെ വച്ചാണ്?  ഡല്‍ഹിയിലെ ബിര്‍ളാ ഹൌസില്‍ വച്ച്
  11. ഗാന്ധി ഗ്രാം സ്ഥാപിച്ചത് എന്ന്? എവിടെ? ആര്?  1947 ല്‍ മധുരയില്‍, ജി.രാമചന്ദ്രന്‍-

Monday, 4 September 2017

സെപ്റ്റംബർ 5 അധ്യാപക ദിനം

  ധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

  പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

Saturday, 2 September 2017

ഓണ വിശേഷങ്ങള്‍


തൃക്കാക്കരയപ്പൻ

തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.

തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)
ആർപ്പേ.... റ്വോ റ്വോ റ്വോ

എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്‌. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.

Tuesday, 29 August 2017

അയ്യങ്കാളി ക്വിസ്

അയ്യങ്കാളി (1863 Aug 28 - 1941 June 18 )
ജനനം - വെങ്ങാനൂർ (തിരുവനന്തപുരം)

പിതാവ് - പെരുങ്കാട്ടുവിള  അയ്യൻ
മാതാവ് - മാല 

ഭാര്യ - ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ) 
 
മക്കള്‍ - കെ. പൊന്നു
കെ. ചെല്ലപ്പന്‍
കെ. കൊച്ചുകുഞ്ഞ്
കെ. തങ്കമ്മ
കെ. ശിവതാണു

ബാല്യകാല വിളിപ്പേര് : കാളി 

എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്

ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത് അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ 
 
കേരള പട്ടിക ജാതി പട്ടിക വർഗ വികസന corporation ന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തൃശൂർ)
 
അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ )

Saturday, 12 August 2017

ദേശഭക്തി ഗാനങ്ങള്‍

തെയ് തെയ് തോം.. തെയ് തെയ് തോം.. തെയ് തെയ് തോം... (2)

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍..
ആകാശപ്പൊയ്കയില്‍ പുതുതാകും അലയിളക്കട്ടെ
ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ...
(പോരാ പോരാ.. )

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദരജാതര്‍ നമ്മള്‍ 
കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാന്‍ 
നമ്മള്‍ നൂറ്റ നൂല് കൊണ്ടു
നമ്മള്‍ നെയ്ത വസ്ത്രം കൊണ്ടു
നിര്‍മ്മിതമിതനീതിക്കൊരന്ത്യാവരണം 
കൃത്യസ്ഥരാം നമ്മുടെയീ നിത്യസ്വതന്ത്രതാലത 
സത്യക്കൊടിമരത്തിന്മേല്‍ സംശോഭിക്കട്ടെ...

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

പച്ച നിറവും വെളുപ്പും നല്‍ചുകപ്പുമിണങ്ങുമീ
മെച്ചമേറും വൈജയന്തി വാനില്‍ തിളങ്ങീ
ദേവര്‍ഷികള്‍ക്കാനന്ദത്തെ കൈ വളർത്തീടട്ടെ
വാസുദേവവക്ഷസ്സിലെ വനമാല പോലവേ 
മന്ദാകിനീ മണിത്തെന്നല്‍ വന്നു പനിനീര്‍ത്തുള്ളികള്‍
മന്ദം മന്ദം തളിക്കുമീ കൊടിക്കൂറകള്‍ 
വീശി ആശ്വസിപ്പിക്കട്ടെ വീണ്ടും വീണ്ടും പാരില്‍ 
ധര്‍മ്മ നാശം കണ്ടു സന്തപിച്ച നാകീവൃന്ദത്തെ..

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)