Thursday 29 August 2019

GOVT ORDERS & CIRCULARS

കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019 ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും www.ktet.kerala.gov.in എന്ന വെബ് പോർട്ടിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 77535 പേർ പരീക്ഷയെഴുതിയതിൽ 26948 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 36.98. കാറ്റഗറി-1 ൽ 9678 പേർ വിജയശതമാനം 40.39. കാറ്റഗറി-2 ൽ 6173 പേർ വിജയിച്ചു.  വിജയശതമാനം 35.07. കാറ്റഗറി 3-ൽ 8572 പേർ  വിജയിച്ചു. വിജയശതമാനം 35.63. കാറ്റഗറി 4-ൽ 2525 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 34.85. പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിക്കുന്ന പ്രകാരമുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാസെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.

Wednesday 28 August 2019

എൻ.ടി.എസ്/എൻ.എം.എം.എസ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു

നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയുടെയും (എൻ.ടി.എസ്.ഇ) നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന്റെയും (എൻ.എം.എം.എസ്.ഇ) നവംബർ മാസം നടക്കുന്ന സംസ്ഥാനതല പരീക്ഷയുടെ അപേക്ഷകൾ ആഗസ്റ്റ് നാലാം വാരം മുതൽ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈനായി  (www.scert.kerala.gov.in) സമർപ്പിക്കാം. 
എൻ.ടി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, അംഗപരിമിതിയുള്ളവർ അത്

ONAM ADVANCE AND ALLOWANCES

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും  2019 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി .കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി. ഉത്തരവ് താഴെ ചേര്‍ക്കുന്നു .



 
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം


ബോണസ് ബില്‍ തയ്യാറാക്കുന്നത്

സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട്‌ ചെയ്ത് select emplyoees എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി  തുടര്‍ന്ന് സബ്മിറ്റ് നല്‍കാം. Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെ Cancel Bonus  Bonus Bill , Acquittance  എന്നി ഓപ്ഷനുകള്‍  ഉപയോഗിച്ച്  ബോണസ് ബില്‍ തയ്യാറാക്കാം. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം
 
ഫെസ്റ്റിവല്‍ അലവന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance  മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
ഇതിൽ Festival Allowance Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ അലവന്‍സ്  calculate ചെയ്യാം.
താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള Festival Allowance പ്രോസസ്സ് ചെയ്യുന്നത് Accounts -Claim Entry എന്ന ഓപ്ഷന്‍ വഴിയാണ്-Help File Nature of Claim എന്നത് Festival Allowance for Temporary Employees (Festival Allowance Expenditure Head of Account of Daily Wages : Daily Wage Head of Account തന്നെയാണ്) Daily Wages Festival Allowance Amount Rs.1210/-
 
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type എന്നിവ സെലക്ട്‌ ചെയ്താല്‍ വലത് വശത്തെ വിന്‍ഡോ അപ്ഡേറ്റ് ആകും ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം ഉദാഹരണമായി നമ്മുക്കനുവദിച്ച തുകയായ Rs.15000/- പൂര്‍ണ്ണമായും പിന്‍വലിക്കാതെ Rs.10000/- Rs.5000/- എന്നിങ്ങനെ ആവശ്യമുള്ള  തുകകള്‍ നല്‍കാം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.
Festival Advance Bill Processing Menu വിൽ Recovery Start Month and Year 09/2019 ആണ് നിലവിൽ Default ആയി കിടക്കുന്നത്. ഉത്തരവ് പ്രകാരം Recovery തുടങ്ങേണ്ടത് October 2019 മുതൽ 5 ഗഡുക്കളായിട്ടാണ്. അത് കൊണ്ട് Recovery Starting Month and Year 10/2019 ആക്കി നൽകിയതിന് ശേഷം മാത്രം Proceed നൽകുക
 
പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, ETSB Statement എന്നിവ  Print ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ  ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill  ആക്റ്റീവ് ചെയ്തു  സെലക്ട് ബട്ടണിൽ  ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും  ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ്  ചെയ്താൽ ഇവയുടെ  ബില്ലുകൾ  അതാതു  മെനുവിൽ തന്നെയാണ്  ലഭിക്കുക .

GOVT ORDERS & CIRCULARS

Sunday 25 August 2019

Kerala School Sports| Games | Kalolsavam Fund Collection & Online Payment Posted: 24 Aug 2019 02:01 AM PDT

Kerala School Sports and Games 2019-2020 ,Kerala School Kalolsavam 2019-2020 Fund Collection and Payment Online. Related Circulars /User Guide on Download Link :-
Kerala School Sports & Games 2019-2020
Circular
User Guide
Athletic Fund Collection -Online Link
Kerala School Kalolsavam 2019-2020
Circular
User Guide
School Kalolsavam Fund Collection -Online Link

Friday 16 August 2019

District Merit Scholarship Scheme

ഡിസ്ട്രിക്റ്റ് മെറിറ്റ് സ്കോളർഷിപ്പ് 2019-20. 2019 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലേക്കും A + ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്ന് Online Fresh and Renewal അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ Collegiate Education  സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അർഹരായവർക്ക് 1250 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. പുതിയതും പുതുക്കുന്നതുമായ അപേക്ഷയുടെ അവസാന തീയതി 30.09.2019. ഓൺലൈൻ ആപ്ലിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ നോക്കുക...

Tuesday 13 August 2019

സ്വാതന്ത്ര്യ ദിന ക്വിസ് 2019

https://drive.google.com/file/d/12c3MNWwCtSKWpIvwAqWxa2oQcMd-gq8d/view?usp=sharing
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി. തസ്നിം ഖദീജ
അധ്യാപിക, ഗവ: എൽ..പി.എസ്  കാരാട്, മലപ്പുറം ജില്ല

ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (14.08.2019) അവധി പ്രഖ്യാപിച്ചു

➖➖➖➖➖➖➖➖➖➖➖
1⃣കോഴിക്കോട്,
2⃣തൃശൂര്‍,
3⃣എറണാകുളം,
4⃣വയനാട് ,
5⃣മലപ്പുറം
6⃣ കണ്ണൂർ
7⃣ കോട്ടയം
8⃣ ആലപ്പുഴ
9⃣ഇടുക്കി
എന്നി ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ജില്ലകളിലെ നിരവധി സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Thursday 8 August 2019

GOVT ORDERS & CIRCULARS,

Friday 2 August 2019

QIPതീരുമാനങ്ങൾ: 2019 ആഗസ്റ്റ് 2 വെള്ളി

ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്ത് 26 ന് ആരംഭിച്ച് സെപ്തംബർ 5ന് അവസാനിക്കും. 
ഒരു ദിവസം ഒരു പരീക്ഷ മാത്രം.  Lp ക്ലാസുകൾക്ക് ആഗസ്റ്റ് 31 നാണ് ആരംഭിക്കുന്നത്.

  • 1,2,3,4 ക്ലാസ്സുകളിലെ പരീക്ഷകൾ രാവിലെ നടത്തും. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് വിടാവുന്നതാണ്.
  • 5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും
  • 9,10,11,12 ക്ലാസ്സുകളിലെ പരീക്ഷ രാവിലെയുമായിരിക്കും നടക്കുക.
  • 30 വെള്ളി പരീക്ഷ ഇല്ല.
  • 31 ശനി പരീക്ഷയുണ്ട്.
  • പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും മുന്നോക്കമെത്താനുമുളള (മെന്ററിംഗ്) പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ വകുപ്പ് തലത്തിൽ തയ്യാറാക്കി സംഘടനാ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഗൃഹസന്ദർശനം നടത്തും. 1 മുതൽ 4 വരെ ഒരു ടീച്ചർക്ക് ഇതിന്റെ ചുമതല. ഇതിന് ശില്പശാല സംഘടിപ്പിക്കും. ശില്പശാലയ്ക്ക് ശേഷം പൂർണ്ണരൂപം.
  • പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇടപെടുകയും ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനകൾ നടത്തുന്ന സമരം ഒത്തുതീർക്കുന്നതിന് ഗവൺമെന്റ് മുൻകയ്യെടുത്ത് ചർച്ച നടത്തുമെന്ന് അറിയിച്ചു.
  • 10 കുട്ടികളിൽ കുറവുള്ള സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ഈ വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും.
 ഈ വർഷത്തെ 
  • സ്കൂൾ കലോൽസവം - കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട്
  • ശാസ്ത്ര-പ്രവൃത്തി പരിചയമേള - തൃശൂർ
  • സ്പഷ്യൽ സ്കൂൾ കലോൽസവം - പാലക്കാട്
  • കായിക മേള - കണ്ണൂർ.
  • ടി.ടി.ഐ കലോൽസവവും, അധ്യാപക ദിനാഘോഷവും - തിരുവനന്തപുരം


Thursday 1 August 2019

ഡി.ഡി.ഒമാർക്ക് ഡിജിറ്റൽ സിഗ്‌നേചർ: ഓഗസ്റ്റ് അഞ്ചുവരെ പഴയരീതിയിൽ ശമ്പളബില്ലുകൾ സമർപ്പിക്കാം

Click Here for Implementation of digital signature certificate (DSC) Relaxation reg .circular 

ഡ്രായിംഗ് ആൻറ് ഡിസ്‌ബേഴ്‌സ്‌മെൻറ് ഓഫീസർമാർക്ക് ഡിജിറ്റർ സിഗ്‌നേചർ നിർബന്ധമാക്കിയ ആദ്യ രണ്ടുഘട്ടങ്ങളിൽ ഉൾപ്പെടുന്ന 24 വകുപ്പുകൾ ഒഴികെയുള്ള എല്ലാ വകുപ്പുകൾക്കും ഓഗസ്റ്റ് അഞ്ചുവരെ ഡിജിറ്റൽ സിഗ്‌നേചർ ഒഴിവാക്കി ഉത്തരവായി.
      മേൽപ്പറഞ്ഞ 24 വകുപ്പുകൾ ഒഴികെയുള്ള വകുപ്പുകളിൽ ഓഗസ്റ്റ് അഞ്ചുവരെ ഡിജിറ്റൽ സിഗ്‌നേചർ ഇല്ലാതെ ജൂലൈ മാസത്തെ ശമ്പളം പ്രോസസ് ചെയ്യാൻ ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.