Showing posts with label SCHOLARSHIPS. Show all posts
Showing posts with label SCHOLARSHIPS. Show all posts

Wednesday, 17 September 2025

മാര്‍ഗദീപം സ്കോളര്‍ഷിപ്പ് 2025-26

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷമത വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 22.09.2025.

ലക്ഷ്യം ;- കേരളത്തിലെ സർക്കാർ സ്കൂളുകളിലോ സർക്കാർ എയ്ഡഡ് സ്കൂളുകളിലോ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി) വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക. 


ആര്‍ക്കൊക്കെ അപേക്ഷിക്കാം ;- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാസയങ്ങളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി  വിദ്യാര്‍ഥികള്‍ക്ക്

Friday, 6 June 2025

OEC സ്‍കോളര്‍ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു



2025 -26 അധ്യയനവര്‍ഷത്തെ  OEC/OBC(H) സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 2025 ജൂലൈ 15 ആണ്. ഇഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെ.

OEC പ്രീ-മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC/OBC(H) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ ചുവടെ

  • സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്‍ഡഡ് /അണ്‍ എയ്‍ഡഡ് , CBSE/ICSE വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
  • അപേക്ഷകര്‍ OEC വിഭാഗത്തിലോ 6 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള OBC(H) വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം .
  • ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങള്‍ ജൂലൈ 25നകം അപേക്ഷകള്‍ സമര്‍പ്പിക്കണം
  • OBC(H) വിഭാഗത്തില്‍ പെട്ടവര്‍ 1,5,8 ക്ലാസുകളില്‍  ആദ്യമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അപേക്ഷ പുതതുക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ മറ്റ് ക്ലാസുകളില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ട്രാന്‍സ്‍ഫര്‍ ആയി പുതിയ വിദ്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • ഇ-ഡിസ്ട്രിക്‍ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാക്കേണ്ടത്
  • സ്‍കൂള്‍ പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. (മാതാവിന്റെയോ പിതാവിന്റെയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ജാതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാന്‍ മതിയാകും)
  • വിദ്യാലയത്തില്‍ പ്രവേശനം നേടിയ ശേഷം മതപരിവര്‍ത്തനം നടത്തിയവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടണം
  • ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ലംപ്‍സം ഗ്രാന്റ് പകുതി മാത്രമേ ലഭിക്കൂ

കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു

 

സംസ്‍ഥാനത്തെ സര്‍ക്കാര്‍ /എയ്‍ഡഡ് സ്‍കൂളുകള‍ില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സഹായം ലഭിക്കുന്ന കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്‍കൂളുകളില്‍ നിന്നും ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി  2025 ജൂലൈ 15 ആണ് . അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ.

  •  1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആണ് അപേക്ഷിക്കാവുന്നത്.  കൂടുതല്‍ മാര്‍ക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിലും) പ്രതിവര്‍ഷം 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. 
  • അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെന്നില്ല
  • മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 90% മോ അതില്‍ കൂടുതലോ സ്കോര്‍ ലഭിച്ചവര്‍ അപേക്ഷിച്ചാല്‍ മതിയാകും
  • ഇ ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കണം (മാതൃക ചുവടെ)
  • ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്
  • OEC, OBC(H) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല
  • 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേ വിദ്യാലയത്തില്‍ നിന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല

Monday, 13 November 2023

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്കീം- 2023-24 വർഷത്തെ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു


CIRCULAR

APPLICATION FORM

 

🔴  🔴

✅ 2023-24 വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

✅ 4, 7 ക്ലാസുകളിൽ നേടിയ ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പാഠ്യേതര പ്രവർത്തന മികവുകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകൾ 4, 7 ക്ലാസുകളിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയിൽ തുടരാം. പ്രതിവർഷം രൂ. 4500/- വീതം സ്കോളർഷിപ്പ് ലഭിക്കും.

✅ ആകെ 2200 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിക്കും. പട്ടികജാതിയിലെ ദുർബല വിഭാഗ വിദ്യാർഥികൾക്ക് *10 ശതമാനം  സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

✅ കുടുംബ വാർഷിക വരുമാനം  1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

▪️ജാതി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️മുൻ വർഷത്തെ (4, 7) ഗ്രേഡ് സർട്ടിഫിക്കറ്റ്
▪️പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ
▪️ആധാർ കോപ്പി
▪️പാസ്ബുക്ക് കോപ്പി

എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാധ്യപകർ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം.

➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- 2023 നവംബർ 30

Friday, 10 November 2023

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി 2023 - 24

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” പ്രകാരം അപേക്ഷ ക്ഷണിച്ചു.

DOWNLOAD CIRCULAR

E-GRANTZ WEBSITE

🎈2023 - 24 വർഷം സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം കുട്ടികൾക്ക് അപേക്ഷിക്കാം

🎈ഒ ഇ സി , ഒ ബി സി ( എച്ച്) വിഭാഗക്കാർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല

🎈 സ്കോളർഷിപ്പ് വാർഷിക തുക1500

🎈 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം  രൂപയിൽ കവിയരുത്

🎈 കഴിഞ്ഞ വാർഷിക പരീക്ഷയ്ക്ക് 90 ശതമാനം കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം

🎈 ഈ ഗ്രാൻഡ് സൈറ്റിൽ കൂടി സ്കൂളിൽ നിന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്

🎈 വരുമാന സർട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും സ്കൂളിൽ എത്തിക്കേണ്ട അവസാന ദിവസം നവംബർ 15

🎈 സ്കൂളിൽ നിന്നും വേരിഫിക്കേഷൻ ചെയ്യാനുള്ള അവസാനദിവസം നവംബർ 30

Monday, 15 May 2023

2023 24 വർഷത്തെ PRE MATRIC SCHOLARSHIP അപേക്ഷിക്കാം

 2023 24 വർഷത്തെ  PRE MATRIC SCHOLARSHIP  (ലപ്സം ഗ്രാൻഡ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പൻ്റ്) 2023 മെയ് 16 മുതൽ ജൂലൈ 31 വരെ ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷിക്കാം

INSTRUCTIONS

USER MANUAL

E-GRANTZ 3.0 PORTAL 

Saturday, 20 August 2022

ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2022-23



ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ  പെൺകുട്ടികൾക്ക്  ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.  ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി 30-09-2022

Downloads
Begum Hazrat Mahal National Scholarship for Girls-Instructions
Begum Hazrat Mahal National Scholarship for Girls. Online Application Portal

ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്‌


പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ --  ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 30

 സര്‍ക്കുലര്‍- പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ - സംബന്ധിച്ച്

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

 

പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

SCHEME OF ‘POST-MATRIC SCHOLARSHIP’ FOR STUDENTS BELONGING TO
THE MINORITY COMMUNITIES

FAQ 

👉🏻ആവശ്യമുള്ള രേഖകൾ:

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീ റസീപ്റ്റ്.

അവസാന തീയതി: ഒക്ടോബർ 31
Defective Application Verification Date : 15-11-2022
Institute Verification : 15-11-2022

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

Prematric Scholarship for Minority Students 2022-23

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി സെപ്റ്റംബര്‍ 30


ഒന്നാം ക്ലാസ്സ് മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്2022-23

അവശ്യമായ രേഖകൾ:
  • 50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ്) ആവശ്യമില്ല.
  • ആധാർ കാർഡ്,
  • Caste Certificate
  • മുന്‍ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്
  • ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്‌ ,
  • മൊബൈൽ നമ്പർ,
  • ജനന സർട്ടിഫിക്കറ്റ്,
  • വരുമാന സര്‍ട്ടിഫിക്കറ്റ്
പുതുക്കേണ്ടവർക്ക്

Friday, 30 October 2020

സ്‌നേഹപൂര്‍വ്വം - അപേക്ഷകള്‍ 2020 നവംബര്‍ 30 വരെ സ്വീകരിക്കും

click here to web link

സാമൂഹ്യ സുരക്ഷാ മിഷന്‍ അച്ഛനോ അമ്മയോ അല്ലെങ്കില്‍ രണ്ട് പേരുമോ മരണപ്പെട്ട നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ /എയ്‌ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2020-21 അധ്യയനവര്‍ഷത്തെ സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും വെള്ളക്കടലാസില്‍ അപേക്ഷ സ്വീകരിച്ച് സ്ഥാപനമേധാവി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം 30.11.2020 ആണ്. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ച് ആനുകൂല്യം ലഭിക്കുന്നവരും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം

പ്രതിവര്‍ഷം പത്ത് മാസം വരെയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക . അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപനിരക്കിലും 6 മുതല്‍ 10 വരെ 500 രൂപനിരക്കിലുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അനാധാലയങ്ങളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. അപ്‌ലോഡ് ചെയ്യുന്ന എല്ലാ അപേക്ഷകളിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്‌റ്റ് സ്ഥാപനമേധാവി ഒപ്പിട്ട് സാമൂഹ്യസുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ അയക്കേണ്ടതില്ല.

  1. അപേക്ഷ ഫോമിനൊപ്പം കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കില്‍ എടുത്ത ജോയിന്റ് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പരും ഐ എഫ് എസ് സി കോഡും വ്യക്തമായിരിക്കണം)
  2. കുട്ടിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  3. ബി പി എല്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (ഗ്രാമപ്രദേശങ്ങളില്‍ 20000 രൂപയും നഗരങ്ങളില്‍ 22375 രൂപയുമാണ് വരുമാന പരിധി) 
  4. Death Certificateന്റെ പകര്‍പ്പ് 

Wednesday, 30 September 2020

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 10,000 രൂപ

 സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ *എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ* ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. 

  • സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. 
  • ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. 
  • ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഒക്ടോബർ 30. 
  • ഓൺലൈൻ അപേക്ഷാ  ലിങ്ക്, മാർഗ്ഗനിർദ്ദേശങ്ങൾ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ   http://dcescholarship.kerala.gov.in/dmw/dmw_ma/studreg_jmsa.php ലിങ്കിൽ ലഭ്യമാണ്.

 Prof.Joseph Mundassery Scholarship- Circular

 Prof.Joseph Mundassery Scholarship- Online Application Portal

Saturday, 12 September 2020

OBC Pre-Metric Scholarship 2020-21

2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ OBC വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത് ഒ ബി സി വിഭാഗത്തില്‍പ്പെട്ട OEC ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.
  • സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.
  • 50% കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സോളർഷിപ്പിന് 2020-2021 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.*
അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി - 30.09.2020

1. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒബി.സി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.
 
2. ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി യ്ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
 
3. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിൽ ആകെ 2 പേർക്ക് മാത്രമേ അർഹതയുള്ളൂ.

4. രക്ഷിതാവിന്റെ വാർഷിക വരുമാനം 250,000/- രൂപയിൽ അധികരിക്കരുത്.

5. പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ്.*

6. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനമോ, അതിലധികമോ സ്കോർ നേടിയിരിക്കണം. നടപ്പു വർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.

7. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.

8. 202021 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, എല്ലാ സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്)

9. നിർദ്ദേശങ്ങൾ പൂർണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷാഫാറം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.

10. വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവന അപേക്ഷാഫാറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയതിൽ രക്ഷിതാവിന്റെ ഒപ്പ് നിർബന്ധമായും - ഉണ്ടായിരിക്കണം (മുദ്രപത്രം ആവശ്യമില്ല.)

11. രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
 
12. അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന മാർക്ക് ശതമാനം, താഴ്ന്ന വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.

13. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൌണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

14. അവസാന തീയതിക്കുശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
 
നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020.

Friday, 28 August 2020

Prematric Scholarship for Minority Students 2020-2021


 
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു. 
അവസാന തിയ്യതി ഒക്ടോബർ 1.

ഒന്നാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് 2020 -2021 

അവശ്യമായ രേഖകൾ:
  • 50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. 
  • ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ് ആവശ്യമില്ല. 
  • ആധാർ കാർഡ്,
  • ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്‌ ,
  • മൊബൈൽ നമ്പർ,
  • ജനന സർട്ടിഫിക്കറ്റ്,
  • റേഷൻ കാർഡിലെ വരുമാനം

പുതുക്കേണ്ടവർക്ക്

Wednesday, 16 October 2019

വിദ്യാർഥിനികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2019-20 അധ്യയന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2018-19 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6,000 രൂപ

Friday, 11 October 2019

Snehapoorvam Scholarship Scheme 2019-20



കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 25 മുതൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. ഒക്‌ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. 
 
മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ .  ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
നിലവിലുള്ള രക്ഷാകര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍  നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച

Thursday, 26 September 2019

സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 25 മുതൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. ഒക്‌ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.socialsecuritymission.gov.in ലും 1800-120-1001 ടോൾഫ്രീ നമ്പരിലും ലഭിക്കും.

   മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷ: അപേക്ഷത്തിയതി നീട്ടി

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ അഞ്ച് വരെ നീട്ടി.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ നൽകണം.  പ്രിൻസിപ്പൽ/ എച്ച്.എം എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വെരിഫിക്കേഷൻ ഓഫ് ആപ്ലിക്കേഷൻ ബൈ പ്രിൻസിപ്പൽ/എച്ച്.എം എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും നൽകിയശേഷം അപേക്ഷകൾ പരിശോധിച്ച് അപ്രൂവ് ചെയ്യണം.  വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in
 
ONLINE ആയി അപേക്ഷിക്കുന്നതിന്