Wednesday 29 March 2017

Treasury Transactions - Rushing of bills and drawing of advance towards the close of the Financial year

സാമ്പത്തിക വര്‍ഷാവസാനത്തിലെ ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കുന്നതിന് ധന വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പ് മേധാവികളും ഡി.ഡി.ഒ മാരും മാര്‍ച്ച് 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം. ഈ സമയപരിധിക്കുശേഷം സമര്‍പ്പിക്കുന്ന ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അലോട്ട്‌മെന്റുകള്‍ മാര്‍ച്ച് 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷം സമര്‍പ്പിക്കപ്പെടുന്ന റീ-അപ്രോപ്രിയേഷന്‍ പ്രൊപ്പോസലുകള്‍ ധനവകുപ്പില്‍ സ്വീകരിക്കില്ല. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ സ്വീകരിച്ച ബില്ലുകളില്‍ മാര്‍ച്ച് 31 രാത്രി 12 മണിക്ക് മുമ്പ് മാറ്റി നല്‍കാന്‍ കഴിയാതെ വരുന്നവ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ദിവസങ്ങളില്‍ മാറി നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ട്രഷറികളില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് ക്രമനമ്പരും സ്വീകരിച്ച സമയവും രേഖപ്പെടുത്തിയുള്ള ടോക്കണ്‍ ലഭ്യമാക്കും. ഈ ടോക്കണുകളുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമായിരിക്കും ബില്ലുകള്‍ പാസാക്കി നല്‍കുക. ഏതെങ്കിലും കാരണവശാല്‍ ഇപ്രകാരം ടോക്കണ്‍ ലഭിച്ച ബില്ലുകള്‍ മാര്‍ച്ച് 31ലെ ട്രഷറി പ്രവൃത്തി സമയത്തിനുള്ളില്‍ മാറി നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ബില്‍തുക ലാപ്‌സ് ആകില്ല. ആ ബില്ലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ മേല്‍പറഞ്ഞ മുന്‍ഗണനാക്രമത്തില്‍ മാറി നല്‍കും. ഈ സാഹചര്യത്തില്‍ ബില്ലുകള്‍ മാറുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക മാറി നല്‍കുന്നതിനുള്ള സംവിധാനം ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വകുപ്പുകളുടെ റ്റി.എസ്.ബി/ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ഇനത്തില്‍ മൊത്തമായി ഫണ്ട് മാറി നല്‍കുന്നതല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു .
Downloads
Treasury Transactions - Rushing of bills and drawing of advance towards the close of the Financial year - Avoidance of- Instructions issued

No comments:

Post a Comment