Sunday, 2 October 2016

STANDARD 2 UNIT 4 ഈ തെറ്റിനു ശിക്ഷയില്ല


യൂണിറ്റ് മൊഡ്യൂൾ ഡൌൺലോഡ് ഇവിടെ

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം‌..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍...


"  ഒരു തൈ  നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ  നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ  നടാം നൂറു കിളികൾക്ക്  വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..

 ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..

ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..

ഇതു  ദേവി ഭൂമി തൻ  ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ  ചെയ്യുന്ന പൂജ....   " 

വിത്തുമുളച്ച് ചെടിയുണ്ടാകുന്നത് കണ്ട് നോക്കിയാലോ...

  







ഓലകൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കാം

  




സസ്യങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കടങ്കഥകള്‍ കുട്ടികളെ പരിചയപ്പെടുത്താം

അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
കുരുമുളക് •
അകം എല്ലും തോലും പുറം പൊന്ത പൊന്തം.
വൈക്കോൽത്തുറു
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മത്തത്തണ്ട്.
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
കുരുമുളക്
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
ചക്ക
അടി പാറ, നടു വടി, മീതെ കുട.
ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
പുളിമരം
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തെങ്ങും തെങ്ങിൻപൂക്കുലയും
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെള്ളില
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
കവുങ്ങ്
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം
ആമ്പൽപ്പൂവ്
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
പുളിമരം
ആയിരം കിളിക്ക് ഒരു കൊക്ക്.
വാഴക്കൂമ്പ്
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
വാഴക്കുല
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.
കുന്നിക്കുരു
ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി.
മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
തെങ്ങ് • തെങ്ങ്, കവുങ്ങ്, പന, കൂണ്, ചേന എന്നീ ഉത്തരങ്ങളും ശരിയാണ്. ഈ വൃക്ഷങ്ങളുടെ മുകളറ്റത്തു മാത്രമേ ഇലകളുള്ളു. മറ്റ് ഭാഗങ്ങൾ നഗ്നമാണ്.
എന്നെ തൊട്ടാൽ തൊടുന്നവൻ നാറും.
ചന്ദനം
ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.
ആലില
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.
അടയ്ക്ക
ഒരു കുന്തത്തിന്മേൽ ആയിരം കുന്തം.
തേങ്ങോല
കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.
കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ
കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
തേങ്ങ
കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
തേങ്ങ
കാൽ കറുപ്പും മുക്കാൽ ചുവപ്പും.
കുന്നിക്കുരു
കാള കിടക്കും കയറോടും.
മത്തൻ
കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു.
വെള്ളരിക്ക
ചുള്ളിക്കൊമ്പിൽ മഞ്ഞക്കിളി.
പറങ്കിമാങ്ങ
ചെടിയാൽ കായ, കായയിൽ ചെടി.
കൈതച്ചക്ക
ചെപ്പുനിറച്ചും പച്ചയിറച്ചി.
കപ്പ
ചെറുതിരിയൊന്നിൽ ചെറുമണി കുരുമണി.
കുരുമുളക്
തല വട്ടിയിൽ, തടി തൊട്ടിയിൽ.
നെല്ല്
തേൻകുടത്തിലൊറ്റക്കണ്ണൻ.
ചക്കക്കുരു
തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ.
ചേന
തൊട്ടാൽ പിണങ്ങും ചങ്ങാതി.
തൊട്ടാവാടി
തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി.
കൈതച്ചക്ക
നിലം കീറി പൊന്നെടുത്തു.
മഞ്ഞൾ
മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
നെല്ലും വൈക്കോലും
മണ്ണിനടിയിൽ പൊന്നമ്മ.
മഞ്ഞൾ
 വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
തേങ്ങ
മുക്കണ്ണൻ ചന്തയ്ക്ക് പോയി.
തേങ്ങ
മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.
റോസാപുഷ്പം
മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.
പാവയ്ക്ക
മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.
ചക്ക
മുമുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
വാഴക്കുല
                                                                                               കടപ്പാട് -വിക്കി കടങ്കഥകള്‍ 

ഒരു ചീരപ്പാട്ട് പാടിക്കൊടുത്താലോ...

ചീരപ്പാട്ട്

വെള്ളപ്പൻ നാട്ടിൽ
വെളുത്തേടത്തില്ലത്ത്
വെള്ളാട്ടി പെറ്റൊരു
വെള്ളിക്കണ്ണി
കണ്ടാലും നന്നവൾ
കേട്ടാലും നന്നവൾ
ഉണ്ടായെപ്പിന്നെ
കുളിച്ചിട്ടില്ല.
കാരിയത്തിയവൾ
വീരിയത്തിയവൾ
തേടിക്കൊണ്ടുവന്ന
ചീരവിത്ത്.
എങ്ങിനെ പാവണം ചെഞ്ചീര?
എങ്ങിനെ വളർത്തണം ചെഞ്ചീര?
വട്ടത്തിൽ കുഴികുത്തി
നീളത്തിൽ തടം മാടി
അങ്ങിനെ പാവണം ചെഞ്ചീര.
വെള്ളവും തളിക്കണം
വളവും ചേർക്കണം
അങ്ങിനെ വളർത്തണം ചെഞ്ചീര.
ആരാരു നുള്ളണം ചെഞ്ചീര?
അമ്മായി നുള്ളണം ചെഞ്ചീര.
എങ്ങിനെ നുള്ളണം ചെഞ്ചീര?
രക്ഷിച്ചുനുള്ളണം ചെഞ്ചീര.
ആരാരരിയണം ചെഞ്ചീര?
അമ്മായ്യരിയണം ചെഞ്ചീര.
എങ്ങിനെയരിയണം ചെഞ്ചീര?
നുനനുനുനെയരിയണം ചെഞ്ചീര.
ഉപ്പില്ല മുളകില്ല വെങ്കായപ്പുളിയില്ല
എങ്ങിനെ വെക്കണം ചെഞ്ചീര?
മിറ്റത്തു നിൽ‌ക്കുന്ന
ചെന്തെങ്ങിന്റുച്ചീല്
മേലൊരു മേൽക്കുല
കീഴൊരു കീഴ്ക്കുല
നാരായപ്പൂക്കുല,
നടുവിലിളംകുല, മന്നിങ്ങ
വെട്ടിയിറക്കണം
തട്ടിപ്പൊളിക്കണം
മുട്ടിയുടക്കണം
കുറുകുറെ ചിരകണം
നീട്ടിയരക്കണം വാരിക്കഴുകണം
കലവലത്തിളക്കണം
അങ്ങിനെ വയ്ക്കണം ചെഞ്ചീര.
ആരാരു കൂട്ടണം ചെഞ്ചീര?
അമ്മാവൻ കൂട്ടണം ചെഞ്ചീര.
ആരാരു വിളമ്പണം ചെഞ്ചീര?
അമ്മായി വിളമ്പണം ചെഞ്ചീര.
ആരു കൊതിക്കണം ചെഞ്ചീര?
ഞാനുമെന്റെ കുഞ്ഞനിയനും കൂടെ
നോക്കിനോക്കി നൊട്ടിനുണഞ്ഞ്..

പാടിക്കൊടുക്കാന്‍ ഇതാ ഒരു തകരപ്പാട്ടുകൂടി..

 തകരപ്പാട്ട്

താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു ചാലുഴുതില്ല
ഒരു വിത്തും വിതച്ചില്ല
താനേ മുളച്ചൊരു പൊൻതകര
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു നാളൊരു വട്ടി
രണ്ടാം നാൾ രണ്ടു വട്ടി
മൂന്നാം നാൾ മൂന്നു വട്ടി
തകര വെട്ടി
താന തന തന താന തന തന താന തന തന തന്തിനനോ (3)
അപ്പൂപ്പനമ്മൂമ്മ
അയലത്തെ കേളുമ്മാവൻ
വടക്കേലെ നാണിക്കും വിരുന്നൊരുക്കി
താന തന തന താന തന തന താന തന തന തന്തിനനോ (3)
മീന മാസം കഴിഞ്ഞപ്പോൾ തകര കരിഞ്ഞു
ഇനിയെന്തു ചെയ്യും വൻകുടലെ
ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌
അനങ്ങാതെ കിടന്നു വൻകുടല്
താന തന തന താന തന തന താന തന തന തന്തിനനോ (3)


 

2 comments: