Sunday, 5 June 2022

ജൂൺ 5 ലോക പരിസ്ഥിതി ദിനം



2021-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം നീളുന്ന പദ്ധതിതന്നെ യു. എന്‍. മുന്നോട്ടുവെക്കുന്നു...

2021-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം നീളുന്ന പദ്ധതിതന്നെ യു. എന്‍. മുന്നോട...

Read more at: https://www.mathrubhumi.com/environment/specials/environment-day-2021/world-environmental-day-2021-1.5721888

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
 
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ, 
ജി.എൽ.പി.എസ് കാരാട്
 
മുൻ വർഷങ്ങളിലെ ക്വിസ്  ചുവടെ

പരിസ്ഥിതി ദിന ക്വിസ്

 പരിസ്ഥിതി സംരക്ഷണം പരമപ്രധാനം

ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.

പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

 

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം‌..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍...

"  ഒരു തൈ  നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ  നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ  നടാം നൂറു കിളികൾക്ക്  വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..

 ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..

ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..

ഇതു  ദേവി ഭൂമി തൻ  ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ  ചെയ്യുന്ന പൂജ....   "

മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിന സന്ദേശങ്ങള്‍

2019: 'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം

2018:  പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)

2017 "Connecting People to nature – in the city and on the land, from the poles to the equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം... കാനഡയാണ് ആതിഥേയ രാജ്യം.

2016  "Fight against the illegel trade in wild life" (വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്)  എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.. 

2015   700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ

2014നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)
2012ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)
2011വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
2009നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
2008ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്
2007മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
2006കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
2005നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
2004ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
2003വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
2002ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
2001ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life)
2000 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം 

വനവിശേഷങ്ങള്‍

1. ലാറ്റിന്‍ഭാഷയിലെ Forestis എന്ന പദത്തില്‍നിന്നുമാണ് Forest എന്ന വാക്ക് മധ്യകാല ഇംഗ്ലിഷിലേക്ക് എത്തുന്നത്.
2.  Forestis ന് പുറമെയുള്ളത് (Outside) എന്നാണര്‍ഥം.
3. ഇംഗ്ലണ്ടിലെ നോര്‍മന്‍ ഭരണാധികാരികളുടെ കാലത്താണ് ഈ പദം പ്രചാരത്തിലാകുന്നത്.
4. ഭൂമിയുടെ ഉപരിതലത്തിന്‍റെ 9.4% വും കരവിസ്തൃതിയുടെ 30% വും വനമാണ്.
5. കൃഷി ആരംഭിച്ച കാലത്ത് ഭൂമിയില്‍ കരയുടെ പകുതിഭാഗവും വനമായിരുന്നു. ഇന്നത് 4 ബില്യന്‍ ഹെക്റ്ററായി കുറഞ്ഞിരിക്കുന്നു (Forest Resource Assessment 2010).
6. വന നശീകരണത്തില്‍ കാട്ടുതീ പ്രമുഖ പങ്കുവഹിക്കുന്നു. 1982-83 ല്‍ ഇന്തോനേഷ്യയിലെ കാളിമണ്ടനിലെ 36 ലക്ഷം ഹെക്റ്റര്‍ വനമാണ് കത്തിച്ചാമ്പലായത്.
ഓര്‍മിക്കാന്‍

1. വനഭൂമി ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം- മധ്യപ്രദേശ് (77,700 ച.കി.മീ)
2. ഭൂവിസ്തൃതിയുടെ ശതമാനത്തില്‍ വനം കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം – മിസോറാം (90.68%)
3. വനവിസ്തൃതി കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം- ആന്‍ഡമാന്‍ നിക്കോബാര്‍ (81.5%)
4. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- പശ്ചിമ ബംഗാള്‍
5. വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ് (1,664)
6. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്- നാഗാര്‍ജുന സാഗര്‍ ടൈഗര്‍ റിസര്‍വ് (ആന്ധ്രപ്രദേശ്)
7. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്- നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്
8. ലോകത്ത് വനമേഖല ഏറ്റവും കൂടുതലുള്ള രാജ്യം – റഷ്യന്‍ ഫെഡറേഷന്‍ (809 മില്യന്‍ ഹെക്റ്റര്‍)
9. 289 ജിഗാടണ്‍ കാര്‍ബണാണ് ലോകത്തിലെ വനങ്ങള്‍ ദ്രവ്യപിണ്ഡമായി (Biomas) സംഭരിച്ചുവച്ചിരിക്കുന്നത്.

മരത്തിന്‍റെ മഹിമ
നമ്മുടെ പൂര്‍വികര്‍ പ്രാചീനകാലത്തുതന്നെ വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കിയിരുന്നു. വൃക്ഷായുര്‍വേദത്തിലെ വരികള്‍ ഇതിനു നല്ല ഉദാഹരണമാണ്.
പത്തു കിണറിനു സമം ഒരു കുളം

പത്തു കുളത്തിനു സമം ഒരു ജലാശയം

പത്തു ജലാശയത്തിനു സമം ഒരു പുത്രന്‍

പത്തു പുത്രന്മാര്‍ക്കു സമം ഒരു വൃക്ഷം
എന്നാണ് വൃക്ഷായുര്‍വേദകാരന്‍ പറയുന്നത്. കൂടാതെ വൃക്ഷങ്ങള്‍ നടേണ്ട കാലവും രീതിയും പരിചരണവുമെല്ലാം ഇതില്‍ വിശദമായി പറയുന്നുണ്ട്.
ആധുനിക ശാസ്ത്രവും ഇതു ശരിവയ്ക്കുന്നു. ഒരു മരത്തിന്‍റെ തണല്‍ അഞ്ച് എയര്‍കണ്ടീഷണര്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്നത്ര തണുപ്പ് തരുന്നുവെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുകയുണ്ടായി. ചുട്ടുപൊള്ളുന്ന നട്ടുച്ചയില്‍ മരത്തണലില്‍ അഞ്ചു ഡിഗ്രി വരെ ചൂടു കുറവായിരിക്കും.
ആയിരം പേര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്റ്റര്‍ വനമെങ്കിലും വേണമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. 25 മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുന്നുണ്ട്.

1 comment: