Monday, 19 June 2017

Pre-Matric Scholarship 2017-18

കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം  സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍) വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും.
to website





Pre-matric Scholarship 2017-18 Registration of schools in National Scholarship Portal-Circular

  • അപേക്ഷയോടൊപ്പം Upload ചെയ്യേണ്ട ഡോക്യുമെന്റുകള്‍ ഏതൊക്കെ ?
അപേക്ഷയോടൊപ്പം ഒരു ഡോക്യുമെന്റും  UPLOAD ചെയ്യേണ്ടതില്ല.
(Documents Upload ചെയ്യേണ്ടത് പോസ്റ്റ്‌മെട്രിക്ക് സ്കോളര്‍ഷിപ്പിന് മതി) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്കൂളില്‍ സൂക്ഷിക്കണം . ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സ്കൂളിന്റെ ഉത്തരവാദിത്വത്തിലാണ് സമര്‍പ്പേക്കേണ്ടത്. സ്കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷാഫോമിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് സ്കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ ഈ വരുമാനം പൃരേഖപ്പെടുത്തുകയും വേണം.

    2017- 18 വര്‍ഷത്തെ Minority Premetric Scholarshipനും അംഗപരിമിതര്‍ക്കുള്ള Premetric Scholarshipനും അപേക്ഷ ക്ഷണിച്ചു. Online ആയി National Scholarship Portal ല്‍ (www.scholarships.gov.in ) ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. Renewalന് സമര്‍പ്പിക്കുന്നവര്‍ മുന്‍ വര്‍ഷത്തെ വിവരങ്ങള്‍ വഴിയാണ് ലോഗിന്‍ ചെയ്യേണ്ടത്. കൃസ്ത്യന്‍, മുസ്ലീം , സിഖ്, പാഴ്‌സി, ജൈനര്‍, ബുദ്ധര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം അപേക്ഷിക്കേണ്ടത്. കുട്ടികളുടെ Mark/Grade എന്നീ കോളങ്ങളില്‍ മാര്‍ക്ക് മാത്രമേ രേഖപ്പെടുത്താന്‍ കഴിയു. അപേക്ഷകള്‍ Renewal വിഭാഗം ജൂലൈ 31നകവും Fresh ആഗസ്ത് 31നകവും അപേക്ഷകള്‍ സമര്‍പ്പിക്കണം. 

4 comments:

  1. cant possible to apply as renewal.....

    ReplyDelete
  2. renewal student school changed how can change name of school in the application

    ReplyDelete
  3. how can change hm's name @ profile plse help...........

    ReplyDelete
  4. Thanks for sharing this
    Pre-matric Scholarship Application Form 2017-18. Also also students can apply this anthe and tallentex 2019
    Scholarships.

    ReplyDelete