പാസ്ബുക്ക് നഷ്ടപ്പെട്ട അക്കൗണ്ടുകള്‍, പോളിസി നമ്പരുകള്‍
സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തരുത്. അവ ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്
ലഭിച്ചതിന് ശേഷം മാത്രമേ ഉള്‍പ്പെടുത്താനാവൂ. (Duplicate Passbookനായി
വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി SLIക്ക് പത്ത് രൂപയും (Head of Account
8011-00-105-99) GISന് 20 രൂപയും (Head of Account 8011-00-107-98)
ചെല്ലാന്‍ സഹിതം ഇന്‍ഷ്വറന്‍സ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. SLI
Passbook & Policy നഷ്ടപ്പെട്ടാല്‍ 20 രൂപ ചെല്ലാനും 500 രൂപക്കുള്ള
Indemnity Bond(Stamp Paperല്‍) സഹിതമാണ് അപേക്ഷിക്കേണ്ടത്.
ലോണ്‍ എടുത്ത
പോളിസികളില്‍, ലോണ്‍ തിരിച്ചടവ് സോഫ്റ്റ്വെയറില്‍
രേഖപ്പെടുത്തേണ്ടതില്ല. 2015ന് ശേഷം എടുത്ത SLI പോളിസികളില്‍ ഇന്‍ഷ്വറന്‍സ്
വകുപ്പില്‍ നിന്നും Passbook ലഭിച്ചിട്ടില്ലാത്തവരുടെ കിഴിവ് വിവരങ്ങള്‍
സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല 31.03.2017 വരെയുള്ള
കിഴിവ് വിവരങ്ങളാണ് സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തേണ്ടത്. 2017 ഡിസംബര്‍
31നകം റിട്ടയര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതില്ല. SLI
പോളിസി നമ്പരുകള്‍ ഒറിജിനല്‍ പോളിസിയിലുള്ളതും വിശ്വാസില്‍
രേഖപ്പെടുത്തിയതും ഒന്നാണെന്ന് ഉറപ്പ് വരുത്തണം. വ്യത്യാസം കണ്ടെത്തിയാല്‍
തിരുത്തിക്കിട്ടുന്നതിന് service.ins@kerala.gov.in എന്ന വിലാസത്തിലേക്ക് email അയച്ച് ശരിയാക്കാവുന്നതാണ്.
എല്ലാ ജീവനക്കാരുടെയും പാസ്‌ബുക്കുകള്‍
രേഖപ്പെടുത്തിയതിന് ശേഷം Declaration Confirm ചെയ്ത് കഴിഞ്ഞാല്‍ ഒരു പാസ്
ബുക്കിന് 3 രൂപ നിരക്കിലുള്ള തുകക്ക് ഡിസ്‌ചാര്‍ജ് രസീത് ലഭിക്കും . ഇത്
പ്രിന്റെടുത്ത് സാക്ഷ്യപ്പെടുത്തി ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ
പകര്‍പ്പ് സഹിതം ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ക്ക് അയച്ച് കൊടുത്താല്‍ തുക
ലഭിക്കുന്നതാണ്.SLI Passbookല്‍ കാണിച്ചിരിക്കുന്ന തീയതിയാണ് Policyയുടെ
Maturity Date. GIS പോളിസി വിരമിക്കുന്ന വര്‍ഷവും മാസവും മേല്‍
സൂചിപ്പിച്ച വിശദാംശങ്ങള്‍ ശേഖരിച്ചതിന് ശേഷം വേണം സോഫ്റ്റ്‌വെയറില്‍
വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. സോഫ്റ്റ്‌വെയര്‍ ആക്ടീവാകുന്ന സമയത്ത്
വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ്
ഫയല്‍ ലഭിക്കും .
No comments:
Post a Comment