Sunday 7 January 2018

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന സ്കൂള്‍ തല ശില്പശാലയില്‍ പങ്കുവച്ച കാര്യങ്ങള്‍


UNIT 1

  • ആമുഖം
  • നമ്മുടെ വിദ്യാലയം കാഴ്ചപ്പാട്

UNIT 2
  • നിലവിലുള്ള മികവുകൾ പ്രശ്നങ്ങൾ
UNIT 3
  • പൊതുപദ്ധതികൾ

I കുട്ടിയെഅറിയൽ 
ലക്ഷ്യങ്ങൾ
  • എല്ലാകുട്ടികളുടെ കുടുംബപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങലുമായി ബന്ധപ്പെട്ട  വിവരങ്ങൾ ശാസ്ത്രീയമായി (ചോദ്യാവലി, ചെക്ക് ലിസ്റ്റ്) ശേഖരിക്കുക.
  • എല്ലാ കുട്ടികളുടെയും പഠന രീതി, പഠനവേഗത,വൈഭവങ്ങള്‍, പരിമിതികള്‍ ഇവശാസ്ത്രീയമായി കണ്ടെത്തുക
  • ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വക്തിഗതമായ പഠനരീതി, കഴിവുകൾ എന്നിവ തിരിച്ചറിഞ്ഞ് ശാക്തീകരിക്കുക
  • എല്ലാ കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുക
പ്രവര്‍ത്തനങ്ങൾ


I(1) സര്‍വേ
   ഓരോ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദ്യാവലി, ചെക്ക് ലിസ്റ്റ് എന്നിവയുടെ സഹായത്തോടെ സഹപാഠികള്‍ രക്ഷാകര്‍ത്താക്കൾ മുന്‍ ക്ലാസ്സിലെ അധ്യാപകർ തുടങ്ങിയവരിൽ നിന്ന് ക്ലാസ്സ് ടീച്ചറുടെ ആഭിമുഖ്യത്തിൽ വിവരങ്ങള്‍ ശേഖരിക്കുന്നു. ഓരോ കുട്ടിയെ കുറിച്ചും പഠന രേഖ തയ്യാറാക്കുന്നു

I(2)പഠന രീതി നിര്‍ണയ ശില്പശാല

അവധിക്കാലത്ത് നടത്തുന്ന ക്ലാസ് തല ഏക ദിന ശില്പ ശാലയില്‍ വച്ച് വിവിധ ആശയങ്ങൾ വിവിധ ബോധന രീതിയിൽ അവതരിപ്പിച്ച് വിലയിരുത്തൽ നടത്തുന്നു .ഓരോ കുട്ടിക്കും അഭികാമ്യമായ രീതി കണ്ടെത്തുന്നു.എല്ലാവരെയും പരിഗണിക്കുന്നതിന് ഉതകുന്ന പഠന ബോധന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു 

I(3)ആരോഗ്യ പരിശോധനാ ക്യാമ്പ്

പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ അവധിക്കാലത്ത് ആരോഗ്യ പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളുടെ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നു
I(4)എന്റൊ കുട്ടി  രേഖ രൂപീകരണ
സര്‍വേ ,പഠന രീതി നിര്ണീയ ശില്പശാല, ആരോഗ്യ പരിശോധനാ ക്യാമ്പ് എന്നിവയിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉള്പ്പെ്ടുത്തി അവധിക്കാലത്ത് തന്നെ ഓരോ കുട്ടിയെ കുറിച്ചും പഠന രേഖ തയ്യാറാക്കുന്നു 

II അധ്യാപകർ- ഗവേഷക
ലക്ഷ്യങ്ങൾ

  • വിഷയത്തെയും പഠന-ബോധന തന്ത്രങ്ങളെയും കുറിച്ച് അധ്യാപകരുടെ ധാരണ കലനുസൃതമാക്കുക
  • അധ്യാപകര്‍ സ്വയം മുൻകൈയെടുത്തുകൊണ്ട് [ആവശ്യമുള്ള സന്ദർഭങ്ങളിൽ സഹാധ്യാപകരുടെ പിന്തുണ, ആവശ്യമായ വിഭവസ്രോതസ്സുകൾ എന്നിവ ഉപയോഗപ്പെടുത്തി] അവരുടെ വിഷയപരിജ്ഞാനവും നൈപുണികളും മെച്ചപ്പെടുത്തുക.
  • കുട്ടികളുടെ പഠനരീതി പഠന വേഗത എന്നിവയിലെ വ്യത്യാസം പരിഗണിച്ച് പഠന ബോധന തന്ത്രങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഗവഷണങ്ങളും ട്രൈ ഔടുകളും നടത്തുക
പ്രവര്‍ത്തനങ്ങൾ
 
II(1) അധ്യാപകരുടെവായനാകുറിപ്പ് പ്രസിദ്ധീകരണം
അധ്യാപകര്‍ അവരവരുടെ വിഷയങ്ങളുമായും പഠന ബോധാനവുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ച് വായനകുറിപ്പുകൾ തയ്യാറാക്കുന്നു, ഇവ ഉള്‍പ്പെടുത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു 
II(2) മാസത്തില്‍ ഒരു ശനിയാഴ്ച സബ്ജെക്റ്റ് കൗണ്‍സിൽ
എല്ലാ ഒന്നാം ശനിയാഴ്ചയും സബ്ജെക്റ്റ് കൗണ്‍സിലില്‍ അതാത് കണ് വീനരുടെ നേതൃത്വത്തിൽ ചേരുന്നു. ഓരോ കൌണ്‍സിസിലേക്കൂമുള്ള മുള്ള അജണ്ട മന്‍ കൂട്ടി തീരുമാനിക്കും
II(3)ആക്ഷന്‍ റിസര്‍ച്
ഹൈടെക് ക്ലാസിലെ ബോധനം എന്ന വിഷയത്തിൽ ഓരോ വിഷയാധ്യാപകർ  ആക്ഷന്‍ റിസര്ച്ച്  നടത്തുന്നു

III ജനാധിപത്യ വല്കരണം
ലക്ഷ്യങ്ങൾ
  • പഠിതാവും അധ്യാപകരും ചേര്ന്ന്  ജനാധിപത്യ രീതിയില്‍ ക്ലാസ് മാനേജ്മെൻറ് നിയമങ്ങൾ രൂപീകരിക്കുക
  • കുട്ടികളില്‍ സ്വയംനിയന്ത്രിത അച്ചടക്കം പാലിക്കുന്നതിനുള്ള  തന്ത്രങ്ങള്‍ നടപ്പിലാക്കുക
  • പരസ്പരവിനിമയത്തിന് അനുകൂലവും അനുയോജ്യവുമായ പഠനാന്തരീക്ഷം ക്ലാസിൽ ഒരുക്കുക.
  • ക്ലാസുമുറി ആകർഷകവും ശുചിത്വപൂർണ്ണവുമായി സൂക്ഷിക്കുന്നതിനുള്ള ചുമതല  കുട്ടികൾ സ്വയംഏറ്റെടുക്കുക
    ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ പ്രവര്ത്തിനം  കുട്ടികള്‍ അനുഭവിച്ചറിയുന്നത്തിനുള്ള സന്ദര്ഭധങ്ങൾ സൃഷ്ടിക്കുക
    മതേതര ജനാധിപത്യ ബോധം വികസിക്കുന്നു
പ്രവര്‍ത്തനങ്ങൾ
 
III(1)ക്ലാസ് ഭരണഘടന നിര്‍മ്മാണം
   കുട്ടികളുടെ പൂര്‍ണ്ണ  പങ്കാളിത്തത്തോടെ ക്ലസ്സ്തല ഭരണഘടന നിര്‍മ്മി ക്കുന്നു. പൊതു അംഗീകരത്തോടെ നിയമാവലി പ്രസിദ്ധീകരിക്കുന്നു. ഭരണനിര്‍വഹണത്തിനുള്ള വിവിധവകുപ്പുകൾ, നീതിന്യായം, തുടങ്ങിയവയ്ക്ക് ഗ്രൂപ്പ് ചുമതലകൾ തീരുമാനിക്കുന്നു. ചുമതലകള്‍ കൈമാറി കൊണ്ട് ആഴ്ചയില്‍ ഒരു മണിക്കൂര്‍ നീതി നിര്‍വചഹണ ചര്‍ച്ചക്കായി മാറ്റി വക്കുന്നു. ടൈം ടേബിളിൽ വേണ്ട ക്രമീകരണം വരുത്തുന്നു
1. III(2) സ്കൂൾ ഭരണകൂടം
ഇന്ത്യന്‍ ഭരണകൂട സംവിധാനത്തിന്റെ [പാര്‍ലമെന്‍റ, നിയമസഭ]  മാതൃകയില്‍ കുട്ടികളുടെതായ സ്കൂൾ ഭരണകൂടം രൂപീകരിക്കുന്നു. പൊതുജനാരോഗ്യം , ശുദ്ധജലവിതരണം, അഭ്യന്തരം, വാര്‍ത്താവിനിമയം, കായികം, കലാസംസ്കാരം, വനിതാക്ഷേമം, തൊഴില്‍, കൃഷി, ശുചീകരണം, നീതിന്യായം, ട്യൂറിസം, വൈദ്യുതി വിതരണം, ഗതാഗതം, മാനവവിഭവം തുടങ്ങിയ വകുപ്പുകൾ ഉള്‍പ്പെടുത്തി കുട്ടികളുടെ മന്ത്രിസഭ സഭയും എക്സികുടീവും ജുഡീഷ്യറിയുംഎല്ലാവര്‍ഷവും ജൂലൈയില്‍ തന്നെ എസ് എം സി യുടെ പിന്തുണയോടെ SRG കണ്‍ വീനറുടെ നേതൃത്വത്തില്‍ രൂപീകരിച്ച് പ്രവര്ത്തിപ്പിക്കുന്നു. മന്ത്രിസഭായോഗം എല്ലാ ബുധനാഴ്ചയും നാല് മണിക്ക് യോഗം ചേരും

IV ലിംഗ സമത്വം
ലക്ഷ്യങ്ങള്‍
 
സ്ത്രീ പുരുഷ പദവിയും തുല്യതയും സംബന്ധിച്ച് ഉയര്ന്ന് ധാരണയുടെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കുന്നതിനും പെരുമാറുന്നതിനുമുള്ള മനോഭാവം ഈ വിദ്യാലയത്തിലെ എല്ലാകുട്ടികളിലും അധ്യാപകരിലും വികസിപ്പിക്കുക.
വിദ്യാലയത്തിലെ എല്ലാവിധ അനുഭവങ്ങളും ആണ്‍ പെണ്‍ വിവേചനമില്ലാത്തതും അവസരതുല്യത ഉറപ്പാക്കുന്നതുമാക്കുക
പെണ്സൗനഹൃദ സമീപനം എല്ലാ പ്രവര്ത്ത നങ്ങളിലും പ്രതിഫലിപ്പിക്കുക
 ജന്ഡസര്യദരേഖയുടെ അടിസ്ഥാനത്തിൽ വിദ്യാലയപ്രവര്ത്ത്നങ്ങൾ വിലയിരുത്തി പെണ്സൗുഹൃദ വിദ്യാലയ സങ്കല്പം യാഥാര്ഥ്യംമാക്കുക
എല്ലാ പെണ്കുരട്ടികള്ക്കും  ആത്മവിശ്വാസവും പ്രതികരണശേഷിയും അറിവിന്റെ കരുത്തും വിമര്ശ്നാവബോധവും വിശകലനശേഷിയും ഉറപ്പാക്കുക

പ്രവര്‍ത്ത നങ്ങൾ
 
IV(1)ജണ്ടര്‍ നയരേഖ രൂപീകരണശില്പശാല
സ്ത്രീ പുരുഷ പദവിയും തുല്യതയും സംബന്ധിച്ച് ഉയര്‍ന്ന ധാരണയുടെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കുന്നതിനും പെരുമാറുന്നതിനുമുള്ള മനോഭാവം ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളിലും അധ്യാപകരിലും വികസിപ്പിക്കുന്നതിനുള്ള നയരേഖ രൂപീകരിക്കുന്നതിനായി വിദഗ്ദ്ധരുടെ സഹായത്തോടെ ഏപ്രില്‍ മാസം ശില്പശാല സംഘടിപ്പിക്കും നയരേഖ എല്ലാവര്‍ക്കും കാണാന്‍ കഴിയും വിധം പ്രസിദ്ധീകരിക്കും അതിന് മലയാളം ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വംനല്കും
IV(2). ഗേള്സ്  ക്ലബ് രൂപീകരണം
എല്ലാ പെണ്കുട്ടികള്‍ക്കും  ആത്മവിശ്വാസവും പ്രതികരണശേഷിയും അറിവിന്റെ കരുത്തും വിമര്‍ശനാവബോധവും വിശകലനശേഷിയും ഉറപ്പാക്കാന്‍ ഉതകുന്ന  വിധത്തില്‍ ഗേള്‍സ് ക്ലബ് ജൂലൈയില്‍ തന്നെരൂപീകരിക്കും, ഓരോ വര്‍ഷ‍വും ക്ലബ്ബില്‍ ആവശ്യമായ മാറ്റം വരുത്തി ക്രമീകരിക്കും.
IV(3) ലിംഗ സമത്വ സമിതി
വിദ്യാലയത്തിലെ എല്ലാവിധ അനുഭവങ്ങളും ആൺ പെണ്‍ വിവേചനമില്ലാത്തതാക്കുന്നതിനും അവസരതുല്യത ഉറപ്പാക്കുന്നതിനും എല്ലാവിഭാഗം വിദ്യാര്‍ഥി്കളുടെയും അധ്യാപകരുടെയും രക്ഷാ
കർത്താക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഒന്‍പതംഗ എത്തിക്സ് കമ്മിറ്റി     രൂപീകരിക്കുന്നു. വിദ്യാലയത്തിലെ ലിംഗവിവേചന പരമായ പ്രവര്‍ത്തുനങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശം  നല്കുന്നു . വിദ്യാര്‍ത്ഥി സൗഹൃദവിദ്യാലയമായി പ്രഖ്യാപിക്കും 

UNIT 4
വിഷയതലപദ്ധതികൾ-മലയാളം(HS)
പൊതു ലക്ഷ്യങ്ങൾ
1. മലയാളം ഭാഷാശേഷികൽ സവിശേഷ വൈഭവങ്ങളുള്ള കുട്ടികളെഅതിന്റെ പൂര്‍ണതയിൽ എത്തിക്കുക
2. കരിക്കുലം ലക്ഷ്യമാക്കുന്ന എല്ലാ മലയാള ഭാഷാ  പഠന നേട്ടങ്ങളും എല്ലാ കുട്ടികളും ആര്ജി്ക്കുക
3. മലയാള ഭാഷാപഠനത്തിലെ  അടിസ്ഥാന ആശയങ്ങളിലും ശേഷികളിലും പരിമിതിയുള്ള കുട്ടികളെ അത് മറികടക്കാന്‍ പിന്തുണ നല്കുലക
4. ഒഴുക്കോടെയും ശരിയായ ഉച്ചാരണത്തോടെയും മലയാള ഭാഷ സംസാരിക്കാനും കേട്ട് മനസ്സിലാക്കാനുമുള്ള , കഴിവ് എല്ലാകുട്ടികളിലും വികസിപ്പിക്കുക
5. മാതൃ ഭാഷയെന്ന നിലയില്‍ സംസ്കാരത്തിന്റെ വിനിമയോപാധി എന്നനിലയില്‍ മലയാള സാഹിത്യ പഠനത്തിൽ താല്പര്യം വളര്‍ത്തുക ഭാഷാ കഴിവ് നേടുക
6. മികച്ച വായന ശീലം മലയാള ഭാഷയിൽ വികസിപ്പിക്കുക
7. മലയാള ഭാഷാവ്യവഹാരങ്ങൾ തെറ്റുകൂടാതെ എഴുതാനും അവിഷ്കരിക്കനുമുള്ള ശേഷി വികസ്സിപ്പിക്കുക
8. മലയാള ഭാഷാ പഠനത്തിൽ ഐ.ടിയുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള കഴിവ് നേടുക
9. മലയാള ഭാഷാ പഠന ശേഷി വികസ്സിപ്പിക്കുക
10. മലയാള ഭാഷാ പഠനത്തെ മതേതര ജനാധിപത്യബോധം വികസിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുക
11. മലയാള ഭാഷാ പഠനത്തെ പെണ്‍ കുട്ടികളുടെ പദവി ഉയര്ത്തുന്നതിനു അനുയോജ്യമാക്കുക
12. പാര്‍ശ്വവല്കരിക്കപ്പെട്ട കുട്ടികളെ നേര്‍ ധാരയില് എത്തിക്കുക
13. മലയാള ഭാഷാ അധ്യാപകരെ ശക്തീകരിക്കുക
14. CWSN കുട്ടികളെ നേര്‍ധാരയില്‍ എത്തിക്കുക
15. സ്വന്തം ജീവിതം മെച്ചപ്പെടുതുനതിനു മലയാള ഭാഷാ പഠനത്തെ പ്രയോജനപ്പെടുത്താനുള്ള കഴിവും മനോഭാവവും നേടുക
16. ശരിയായ മൂല്യങ്ങളും മനോഭാവങ്ങളും വളര്ത്തു ന്നതിന് മലയാള ഭാഷാ പഠനത്തെ പ്രയോജനപ്പെടുത്തുക
17. ക്ലാസ്സിക്കല്‍ കലകൾ ആസ്വദിക്കാനുള്ള ശേഷി നേടുന്നു
18. മലയാള ഭാഷാസാഹിത്യത്തിലും സംസ്കാരത്തിലും ആസ്വാദനം വളര്ത്തു ക

I സ്വതന്ത്ര വായന
ലക്ഷ്യങ്ങള്‍
1. എല്ലാ കുട്ടികളേയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക
2. വായനാനുഭവങ്ങള്‍ വിവിധരീതിയിൽ പങ്കിടുന്നതിനും പുസ്തക ചര്‍ച്ച കൾ നടത്തുന്നതിനും അവസരം സൃഷ്ടിക്കുക
3. ക്ലാസ് ലൈബ്രറികള്‍ യാഥാര്‍ഥ്യമാക്കുക.
4. വ്യത്യസ്ത തലങ്ങളിലൂടെ വായന നടത്താനുളള കഴിവ് നേടുക
5. രചനാപരമായ കഴിവ് വളര്ത്തു ക
6. പ്രാദേശികമായി വായനാസാമഗ്രികൾ രൂപപ്പെടുത്തുക
7. വിജ്ഞാന വിപുലീകരണ വായനയിലും സര്ഗാരല്മക വായനയിലും ഒരുപോലെ താല്പംര്യം വളര്‍ത്തു ക
8. വായനയെ ഉയര്ന്നക ചിന്തക്കുള്ള സന്ദര്ഭമങ്ങളാക്കി വികസ്സിപ്പിക്കുക
9. അറിവ് ആനുകാലിക 

പ്രവര്‍ത്തനങ്ങൾ
I(1)എല്ലാവര്‍ക്കും  വായനാഡയറി
വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കുന്നതിനായി എല്ലാ കുട്ടികള്ക്കും  ഒരു ഡയറി ഉറപ്പാക്കുന്നു. വായനകുരിപ്പ് ഡയറിയുടെ ക്ലാസ് തല പ്രദര്ശുനം എല്ലാ മാസത്തിലെയും അവസാന വെള്ളിയാഴ്ച നടത്തുന്നു. മെച്ചപ്പെട്ടവ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
I(2)ക്ലാസ് ലൈബ്രറിയും ആനുകാലിക പുസ്തക ഡിസ്പ്ലേയും
ക്ലാസ് ലൈബ്രറി സ്ഥാപിക്കുന്നു.അതതു വിഷയങ്ങളുമായി-യൂനിറ്റുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍/ഫോട്ടോകോപ്പികള്‍ ക്ലാസ് ലൈബ്രറി പുസ്തക ഡിസ്പ്ലേ ബോര്ഡിപല്‍ പ്രദര്ശിപപ്പിക്കും

UNIT 5
വിഷയതലപദ്ധതികൾ- സയന്സറി(up
പൊതു ലക്ഷ്യങ്ങൾ
  •  ശാസ്ത്രത്തില്‍ സവിശേഷ വൈഭവങ്ങളുള്ള കുട്ടികളെഅതിന്റെറപൂര്ണ്തയിൽ എത്തിക്കുക
  •  കരിക്കുലം ലക്ഷ്യമാക്കുന്ന എല്ലാശാസ്ത്രപഠന നേട്ടങ്ങളും എല്ലാ കുട്ടികളും ആര്ജിയക്കുക
  • ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിലും മനോഭാവങ്ങളിലും പരിമിതിയുള്ള കുട്ടികളെ അത് മറികടക്കാന്‍ പിന്തുണ നല്കുങക
  • ശാസ്ത്ര ചിന്ത,ശാസ്ത്ര ബോധം,ശാസ്ത്ര നൈപുണി ,ENQUIRY SKILL ഇവഎല്ലാകുട്ടികളിലും വികസിപ്പിക്കുക
  • ശാസ്ത്രപഠനത്തെസമൂഹ്യാമുന്നേറ്റത്തിനുപ്രയോജനപ്പെടുത്താനുള്ളമനോഭാവം വളര്ത്തു ക
  • ശാസ്ത്ര പഠനത്തിൽ ഐ.ടിയുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള കഴിവ് നേടുക
  • ശാസ്ത്ര പഠന ശേഷി വികസ്സിപ്പിക്കുക 
  • ശാസ്ത്ര പഠനത്തെ മതേതര ജനാധിപത്യബോധംവികസിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുക
  • പാരിസ്ഥിതിക അവബോധം വളര്ത്തു ക
  • ശാസ്ത്രപഠനത്തെ സാമൂഹിക ഇടപെടല്‍ ശേഷി വികസനത്തിന് പ്രയോജനപ്പെടുത്താനുള്ള കഴിവും മനോഭാവവും നേടുക
  • ശാസ്ത്രപഠനത്തെ പെണ്കുകട്ടികളുടെ പദവി ഉയര്ത്തു ന്നതിനു അനുയോജ്യമാക്കുക
  • പാര്‍ശ്വവല്കരിക്കപ്പെട്ട കുട്ടികളെ നേര്ധാരരയില്എനത്തിക്കുക
  • ശാസ്ത്ര അധ്യാപക ശാക്തീകരണം
  •  CWSN കുട്ടികളെ നേര്ധാടരയില്എനത്തിക്കുക
  • സ്വന്തം ജീവിതം മെച്ചപ്പെടുതുനതിനു ശാസ്ത്രത്തെ പ്രയോജനപ്പെടുത്താനുള്ള കഴിവും മനോഭാവവും നേടുക
  • ശരിയായ മൂല്യങ്ങളും മനോഭാവങ്ങളും വളര്ത്തു ന്നതിന് ശാസ്ത്ര പഠനത്തെ പ്രയോജനപ്പെടുത്തുക

പ്രവര്‍ത്തനങ്ങൾ
IV(1) ഏകദിന ശില്പശാല-ലായനികള്‍
അക്കാദമിക് മാസ്റര്‍ പ്ലാൻ(സംഗ്രഹം)
  • പദ്ധതികള്‍
  • പ്രവര്ത്ത്നങ്ങൾ
  • കാലദൈർഘ്യം 
  • നടപ്പാക്കുന്ന കാലം 
  • ചുമതല 
  • സാമ്പത്തികം

3 comments:

  1. എങ്ങനെ ആവണം കുട്ടികൾ ,അധ്യാപകർ ..അതിനായി എന്തൊക്കെ മാറ്റങ്ങൾ ഉൾക്കൊള്ളണം തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു ..നന്ദി

    ReplyDelete