Sunday 4 February 2018

2017-18 സാമ്പത്തീക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും


 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടത്. ഇതിനു കണക്കു നല്‍കേണ്ടത് സാലറി മാത്രം അല്ല. സാലറി അടക്കമുള്ള ഇല്ലാ വരുമാനവും ഇതിനു കൂട്ടേണ്ടതാണ്.
 
 
1. ശമ്പള വരുമാനം,
2. വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം,
3.  മറ്റു തൊഴിലില്‍ നിന്നോ ഉള്ള വരുമാനം,
4.bank ഫിക്സ്ഡ് ഡിപ്പോസിറ്റ് intersest…..മുതലായ വരുമാനങള്‍ 
 
മേല്‍ പറഞ്ഞ വരുമാനങ്ങലെല്ലാം ചേര്‍ത്ത് അതില്‍ നിന്നും അനുവദനീയമായ എല്ലാ കിഴിവുകളും കുറച്ചു ബാക്കി വരുന്ന വരുമാനത്തെ ടാകസബിള്‍ ഇന്‍കം എന്ന് പറയാം. വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത്തവണ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പരിധി കടന്നാല്‍ ചുവടെ കാണുന്ന രീതിയില്‍ നികുതി കണക്കാക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന 10% നികുതി നിരക്ക് ഇപ്പോള്‍ നിലവിലില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക 
 
I.Ordinary Citizens
 
Upto Rs. 2,50,000 – Nil
2,50,000 To 5,00,000 - 5%
5,00,000 To 10,00,000-20%
Above 10,00,000 - 30% 
 
2. Senior Citizens (60-79Age group)
 
Upto Rs. 3,00,000 – Nil
3,00,000 To 5,00,000 - 5%
5,00,000 To 10,00,000 - 20%
Above 10,00,000 - 30%
 
3. Super Senior Citizens (Age 80 or above)
 
Upto Rs. 5,00,000 – Nil
5,00,000 To 10,00,000 - 20%
Above 10,00,000 - 30%

വരുമാനം 3.5 ലക്ഷo വരെ ആണെങ്കില്‍ നികുതിയില്‍ നിന്ന് നേരിട്ട് 2500/- രൂപ നേരിട്ട് 87-A പ്രകാരം റിബേറ്റ് ലഭിക്കുന്നതാണ് .

സാലറി 
ഇതില്‍ അടിസ്ഥാന ശമ്പളവും എല്ലാ DA അടക്കമുള്ള എല്ലാവിധ അലവന്‍സുകള്‍, ലീവ് സറണ്ടര്‍, ഉത്സവ ബത്ത, ബോണസ്, പണമായി ലഭിച്ചതും PF ല്‍ ഉള്‍പ്പെടുത്തിയതുമായ വിവിധ കുടിശ്ശികകള്‍, ജീവനക്കാരന്റെ പേരില്‍ തൊഴില്‍ ദാദാവ്‌ അടച്ച NPS ഗഡുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.

ചികിത്സാ ചിലവ് 
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നോ ലോക്കല്‍ അധോറിട്ടി നടത്തുന്ന ആശുപതിയില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട റീ ഇമ്പെഴ്സ്മെന്റ്റ് ആണെങ്കില്‍ പൂര്‍ണ്ണമായും നികുത വിമുക്തമാണ്. ജീവനക്കാരുടെ ചികിസ്തക്കായി പ്രത്യേകമായി സര്‍ക്കാര്‍ അംഗീകരിച്ച ആശുപത്രിയിലെ ചികിത്സക്കും പൂര്‍ണ്ണ ഇളവു ലഭിക്കും

അലവന്‍സുകള്‍ക്കുള്ള ഇളവുകള്‍
 
1.HRA- വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രം. 
താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏറ്റവുംചെറിയ  തുക  ഏതാണോ, അത് കുറവ് ചെയ്യാം.
എ. യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം വാങ്ങിയ വീട്ടുവാടക ബത്ത
ബി. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ കൂടുതലായി  നല്‍കിയ വാടക
സി. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക.
ഡി. പലപ്പോഴും രണ്ടാമത് പറഞ്ഞ തുക പൂജ്യമായി വരും. ആ സാഹചര്യത്തില്‍ ഇളവൊന്നും ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ വാര്‍ഷീക ശമ്പളത്തിന്റെ (Pay+Da) 10% നുമേല്‍ ഒരാള്‍ വാടക നല്‍കുന്നില്ലെങ്കില്‍   ഈ ഇളവ് ലഭിക്കില്ല. ഇളവ് ലഭിക്കാന്‍ ഡിക്ളറേഷന്‍, വാടക രസീത്, FORM NO.12BB (Statement showing particulars of claims by an employee for deduction of tax under section 192) എന്നിവ നല്കണം
 
2. Travelling Allowance:- വാങ്ങിയ അലവന്‍സ് പൂര്‍ണ്ണമായും ചെലവാകുന്നു    എന്ന ഊഹത്തില്‍  പൂര്‍ണ്ണമായും ഇളവ് ലഭിക്കും .
3. Daily Allowance: പൂര്‍ണ്ണമായും ഇളവ് ലഭിക്കും
4. Conveyance Allowance:- മാസം തോറും1600 രൂപ വച്ച് പരമാവധി 19200 വര്‍ഷത്തില്‍ (2015 ഏപ്രില്‍ 1മുതല്‍ വര്‍ദ്ധിപ്പിച്ചു)
5. Academic Allowance:- പൂര്‍ണ്ണമായും ഇളവ് ലഭിക്കും
6. Uniform Allowance:- പൂര്‍ണ്ണമായും ഇളവ് ലഭിക്കും
7. Hill compensatoryAllowance:- മാസം 300 രൂപ വച്ച് ഇളവ് ഉണ്ട്
8. Children Education Allowance:- മാസം ഒരു കുട്ടിക്ക് 100 രൂപ വച്ച് ഇളവ്പരമാവധി 2 കുട്ടികള്‍ക്ക്
9. Transport Allowance:- മാസം തോറും1600 രൂപ വച്ച് (2015 ഏപ്രില്‍ 1മുതല്‍ വര്‍ദ്ധിപ്പിച്ചു)
10. Transport Allowance/ Conveyance Allowance to Physically disabled employees:- മാസം തോറും1600 രൂപ വച്ച് (2015 ഏപ്രില്‍ 1മുതല്‍ വര്‍ദ്ധിപ്പിച്ചു)

Profession Tax

തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക പൂര്‍ണ്ണമായും വരുമാനത്തില്‍നിന്നും കുറക്കാവുന്നതാണ്.

ഹൗസിംഗ് ലോണ്‍ interest:-  ഹൌസിംഗ് ലോണ്‍ എടുത്തവര്‍ക്ക് ഈ ഇളവു പ്രയോജനപ്പെടും. വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക വരുമാനത്തില്‍ നിന്ന് കുറവ് ചെയ്യാവുന്നതാണ്. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം എന്ന നിബന്ധനയുണ്ട്.)
അതേസമയം മേല്‍ കാണിച്ച ഇളവിന് പുറമേ 2016-17 വര്‍ഷത്തില്‍ Housing loan എടുത്തവര്‍ക്ക് മാത്രമായി 80.ഇഇ – 24-ബി വകുപ്പ് പ്രകാരം ഈ വര്‍ഷം പുതുതായി ഒരു ഇളവു കൂടെ വസൂലാക്കാം. സ്വന്തം താമസത്തിന് വേണ്ടി വാങ്ങിക്കുന്ന വീടിനായി എടുക്കുന്ന ലോണിന്‍റെ പരമാവധി 50,000 രൂപ വരെയുള്ള പലിശ (മേല്‍ പറഞ്ഞ 2 ലക്ഷം ഇളവിന് പുറമേ ) ഈ വകുപ്പില്‍ കുറയ്ക്കാം. ലോണ്‍ അനുവദിക്കുന്ന തിയതില്‍ സ്വന്തം പേരില്‍ വേറെ വീട് ഉണ്ടായിരിക്കാന്‍ പാടില്ല. വീടിന്റെ വില 50 ലക്ഷത്തില്‍ കവിയാന്‍ പാടില്ല, ആദ്യമായി വീട് വാങ്ങിക്കുന്ന/ പണിയുന്ന ആള്‍ ആകേണ്ടതുണ്ട്. ലോണ്‍ തുക 35 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. ഇങ്ങനെ Housing loan പലിശയിനത്തില്‍ പരമാവധി രണ്ടര ലക്ഷം വരെ ഇളവ് ഒപ്പിക്കാം.

മറ്റുള്ള വരുമാനങള്‍
 
നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ : സ്ഥിര നിക്ഷേപങ്ങള്‍ (FD/ Time deposit ) ല്‍നിന്നും നേടിയ പലിശ, അത് എത്ര ചെറുതാണെങ്കിലും പൂര്‍ണ്ണമായും വരുമാനത്തില്‍ ഉള്‍പ്പെടുത്തണം. ഇവിടെ പലപ്പോഴും പലിശ വാങ്ങുന്ന സമയത്ത് നമ്മളില്‍നിന്നും 10% നികുതി പിടിച്ചാണ് തരികയെങ്കില്‍ പോലും നികുതി പിടിച്ചിട്ടില്ലെങ്കില്‍ ലഭിചേക്കുമായിരുന്ന പലിശ വരുമാനമായി കാണിക്കണം. ബാങ്കുകാര്‍ പലിശയിനത്തില്‍ പിടുങ്ങിയ തുക പിന്നീട് TDS already made എന്ന പേരില്‍ നികുതിയില്‍ നിന്നും കുറക്കാവുന്നതാണ്.
ഫാമിലി പെന്‍ഷന്‍ :-  ഒരു ജീവനക്കാരന്‍ തന്റെ കുടുംബത്തിനു ലഭിക്കുന്ന Family Pensionന്റെ നിയമപരമായ അവകാശി ആണെങ്കില്‍ അതും അയാളുടെ വരുമാനമായി കാണിക്കേണ്ടതാണ്. Family Pensionന്‍റെ 1/3 ഭാഗമോ 15000 രൂപയോ ഏതാണ് കുറവെങ്കില്‍ അത് ഇളവാണ്. അതിനു മുകളിലുള്ള തുക വരുമാനമായി വരും. 

വരുമാനത്തില്‍ നിന്നും 1.5 ലക്ഷം വരെ ഇളവു കിട്ടുന്നവ 
  • 80 c:-  Provident Fund  പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക     (വായ്പയിലേക്കുള്ള തിരിച്ചടവ് ഉള്‍പ്പെടുത്തരുത് )
  • Life Insurance Premium (Life Insurance Premium സ്വകാര്യ കമ്പനികളുടെയും LIC , Postal  life insuranceഎന്നിവയും ഉള്‍പ്പെടുത്താം. ഇണ, മക്കള്‍ എന്നീ പേരില്‍ ഉള്ളവക്കും ബാധകം . (പ്രീമിയം തുക അതതു പോളിസിയുടെCapital sum assuredന്റെ 20% കവിയരുത്. 2012 ഏപ്രില്‍ 1 നു ശേഷമെടുത്ത പോളിസികള്‍ക്ക്  ഇത് 10% ആക്കി പരിമിതപ്പെടുത്തി)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • National Savings Certificate (NSC), നിക്ഷേപങ്ങള്‍ പോസ്റ്റ്‌ ഓഫീസില്‍ നിന്ന് ലഭിക്കും. സ്വന്തം പേരിലാണ് നിക്ഷേപിക്കേണ്ടത്.
  • Tax saving FD ബാങ്കുകളിലും പോസ്റ്റാഫീസുകളിലും ലഭിക്കുന്ന പ്രത്യേക ‘5 വര്‍ഷ ടാക്സ് സേവിംഗ് നിക്ഷേപങ്ങള്‍’ [സ്വന്തം പേരിലുള്ളത്] എല്ലാ ഫിക്സഡ് നിക്ഷേപങ്ങളും ‘ടാക്സ് സേവിംഗ് നിക്ഷേപങ്ങള്‍’ അല്ല
  • Ulip, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടിലും, ഷെയരുകളിലുംനിക്ഷേപിച്ച തുക. സ്വന്തം പേരിലാണ് നിക്ഷേപിക്കേണ്ടത്.
  • Housing Loan Principal repayment വീട് നിര്‍മ്മാണത്തിന്/ വാങ്ങലിനു എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ അടവ് ഇവിടെകാണിക്കരുത്). ഈ ആവശ്യത്തിലേക്ക്  The stamp duty, registration fee, other expensesഎന്നിവക്കും ഇളവ് ലഭിക്കും. വീട് റിപ്പയര്‍ ആവശ്യങ്ങള്‍ക്ക് എടുത്ത ലോണിനു ഈ ആനുകൂല്യം ലഭിക്കില്ല . ഇവിടെ പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് മാത്രമാണ് ഇളവിന് അര്‍ഹതയുള്ളത്. ലോണ്‍ സ്വന്തം പേരിലും പ്രോപ്പര്‍ട്ടി ഇണയുടെ പേരിലും ആണെങ്കില്‍ ഇളവ് ലഭിക്കില്ല.
  • Tuition |Fee for Children പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്  വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ മുഴുവന്‍ സമയ കോഴ്സിന്‍റെ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍,ഡവലപ്മെന്റ് ഫീസ്,കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് നല്‍കുക
  1. Sukanya Samridhi നിക്ഷേപ പദ്ധതി. ജീവനക്കാരന്‍റെ പേരിലോ പെണ്മക്കളുടെ പേരിലോ ആകാം. ആശ്രിതരായ പെണ്കുട്ടികളുടെ പേരിലും നിക്ഷേപിക്കാം
  • PPF പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്‌ (പോസ്റ്റാഫീസുകളിലും   ബാങ്കുകളിലും ലഭിക്കുന്നു ) സ്വന്തം/ ഇണ / മക്കളുടെ  പേരില്‍ നിക്ഷേപിക്കാം..
  • 80ccc. Life Insurance Pension scheme ലയ്ഫ്‌ ഇന്‍ഷൂറന്‍സ് പെന്‍ഷന്‍ സ്കീം.  സ്വന്തം പേരിലുള്ളത്
  • 80ccd. സ്വന്തം പേരിലുള്ള NPSനിക്ഷേപങ്ങള്‍ ജീവനക്കാരന്‍റെ വിഹിതമായി അടക്കുന്ന തുകക്ക് ഇളവ് ലഭിക്കും. (നിക്ഷേപം ഒന്നര ലക്ഷം കവിഞ്ഞാല്‍ പോലും കൂടുതാലായി വരുന്ന അമ്പതിനായിരം രൂപ വരേക്കും ഉള്ള തുകക്ക്80CCD(1B) പ്രകാരം ഇളവുണ്ട്.) തൊഴില്‍ ദാദാവ്‌ അടക്കുന്ന വിഹിതം ഇതില്‍ ഉള്‍പ്പെടുത്തരുത്. അത് ആദ്യം വരുമാനത്തില്‍ ഉള്‍പ്പെടുത്തി പിന്നീട് മറ്റൊരു വകുപ്പ്80CCD(2)പ്രകാരം ഇളവിന് പരിഗണിക്കും)

വരുമാനത്തില്‍ നിന്നും 1.5 രൂപക്കുമേല്‍ ഇളവു കിട്ടുന്നവ

  • 80CCD(1B):- ഒരു ജീവനക്കാരന്‍റെ മേല്‍ വിവരിച്ച  80C, 80CCC വകുപ്പ് പ്രകാരമുള്ള നിക്ഷേപങ്ങള്‍ ഒന്നര ലക്ഷം കവിയുന്നപക്ഷം മാത്രമേ ഈ വകുപ്പ് ഫലത്തില്‍ വരുന്നുള്ളൂ. സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങളില്‍ ജീവനക്കാരന്‍റെ വിഹിതമായി അടക്കുന്ന അമ്പതിനായിരം വരെയുള്ള  തുകക്ക് ഇളവ് ലഭിക്കും
  • 80CCD(2) സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങളില്‍ തൊഴില്‍ ദാദാവിന്റെ  വിഹിതമായി അടക്കുന്ന തുക (Employer contribution)ആദ്യംവരുമാനത്തില്‍ perquisites എന്ന പേരില്‍ ഉള്‍പ്പെടുത്തിയതിനുശേഷം  വകുപ്പ് 80CCD(2) പ്രകാരം പിന്നീട് കുറയ്ക്കുകയാണ് വേണ്ടത്. അതായത് ആദ്യം ഗ്രോസ് ശമ്പളം വര്‍ദ്ധിപ്പിക്കുകയും പിന്നീട് ഇളവായി കുറച്ചുകാണിക്കുകയും ചെയ്യണം
  • 80CCG:-    Rajiv Gandhi Equity Scheme സെക്ക്യൂരിറ്റികളില്‍ (RGESS) ഉള്ള നിക്ഷേപങ്ങള്‍- കഴിഞ്ഞ വര്ഷം വരെ ലഭ്യമായിരുന്ന ഈ ആനുകൂല്യം  ഈ സാമ്പത്തീക വര്‍ഷത്തില്‍ പിന്‍വലിച്ചു 
  • 80D:-      Medical Insurance Premium (Mediclaim) പദ്ധതികളില്‍ പ്രീമിയം അടക്കുമ്പോള്‍ ലഭിക്കുന്ന ഇളവാണ് ഇത്. ഇണ, ആശ്രിതരായ മക്കള്‍ എന്നിവരുടെ പേരിലുള്‍പ്പെടെ  എടുത്തതിനു 25000 രൂപ വരെ (ജീവനക്കാരന്‍ 60 വയസ്സിനു മുകളിലാണെങ്കില്‍ 30000 രൂപ വരെ) ഇളവ് ലഭിക്കും. ഇതിനു പുറമേ മാതാപിതാക്കളുടെ പേരില്‍ പ്രീമിയം അടച്ചാല്‍ മറ്റൊരു 25000 രൂപ വരെയും (അവര്‍ 60 വയസ്സിനു മുകളിലാണെങ്കില്‍ 30000 രൂപ വരെ) ഇളവു ലഭിക്കും. ഇത് നിക്ഷേപ പദ്ധതിയല്ല, മുടക്കിയ പണം തിരികെ ലഭിക്കില്ല. ഈ സന്ദരഭത്തില്‍ ആനുകൂല്യം നേടാന്‍ പണമടക്കുന്നത് കാഷ് രൂപത്തിലാവരുത്. കാഷ് രൂപത്തില്‍ പണമടച്ചവര്‍ ഇപ്പോള്‍ ഫെബ്രുവരിമാസത്തില്‍ ഇളവിന് അപേക്ഷിക്കാതെ പിന്നീട് ജൂലായ്‌ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീ ഫണ്ട് ആയി ആനുകൂല്യം നേടുകയാണ്‌ വേണ്ടത്.   കൂടാതെ preventive medical checkup expഎന്ന പേരില്‍ സ്വന്തം പേരിലോ ഇണ, മക്കളുടെ പേരിലോ ചിലവാക്കുന്ന തുകക്ക് 5000 രൂപ വരെ ഇളവു ലഭിക്കും. ചെലവ് കാഷ് ആയി നല്‍കുന്നത് തടസ്സമാകുന്നില്ല . കൂടാതെ preventive medical checkup expഎന്ന പേരില്‍ മാതാ പിതാക്കളുടെ പേരില്‍ ചിലവാക്കുന്ന തുകക്ക് 5000 രൂപ വരെ ഇളവു ലഭിക്കും. ചെലവ് കാഷ് ആയി നല്‍കുന്നത് തടസ്സമാകുന്നില്ല

  • 80D D:- Treatment of dependent with disability ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച(Blindness, Low vision • Leprosy-cured • Hearing impairment • Loco motor disability • Mental retardation • Mental illness • Autism • Cerebral palsy • Multiple disabilities)നികുതിദായകനെ ആശ്രയിച്ച് കഴിയുന്ന ആശ്രിതരുടെ (spouse, child, parents, brother /sister)പരിപാലനത്തിനുവേണ്ടിയോചികിത്സാചെലവിനായോ (medical treatment, training, rehabilitation )വിനിയോഗിക്കാന്‍.
  •  വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 75,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1.25 ലക്ഷം രൂപ ഇളവു ലഭിക്കും.ലഭ്യമായ ഇളവിന് തുല്യമായ തുക ചെലവാക്കണമെന്നു നിബന്ധനയില്ല
  •     സ്ഥിരമായവൈകല്യമുണ്ടെന്ന്(40%ത്തില്‍കുറയാത്ത) സ്ഥാപിക്കപ്പെട്ടവരുടെ മേല്‍പ്പറഞ്ഞ ആവശ്യത്തിലേക്കായി അംഗീകരിക്കപ്പെട്ട LIC, UTIപ്രത്യേക പദ്ധതിയില്‍ പണം  നിക്ഷേപിച്ചിട്ടുണ്ടെങ്കിലും  മേല്‍പ്പറഞ്ഞ ഇളവ് ലഭിക്കും.central or state government medical board  ന്റെdisability certificate കോപ്പി (10IA)സമര്‍പ്പിക്കേണ്ടതുണ്ട്
80DDB:- Medical Expense  for specified diseases ജീവനക്കാരനോ ആശ്രിതനോ ഗുരുതരരോഗങ്ങളായ Dementia ; Dystonia Musculorum Deformans ;Motor Neuron Disease ;Ataxia ;Chorea ;Hemiballismus ;Aphasia ;Parkinsons Disease ;Malignant Cancers ; AIDS ;Chronic Renal failure ;Hemophilia ;Thalassaemia,.തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനായി ചെലവാക്കിയ തുകക്ക് ചുവടെ കാണും വിധം ഇളവ് ലഭിക്കും.യാഥാര്‍ത്ഥ ചിലവ് അല്ലെങ്കില്‍ Rs.40000 ഏതാണ് കുറവെങ്കില്‍ ഇളവ് ലഭിക്കും. Form-10-I സമര്‍പ്പിക്കണം. senior citizenനു ഇളവ് പരമാവധി Rs. 60000 വരെയും,   super senior citizen, (80 years or above)നുRs.80000 വരെയും ഇളവു ലഭിക്കും- 10-I Certificate ബന്ധപ്പെട്ട ഫിസിഷ്യനില്‍നിന്നും/  സ്പഷ്യലിസ്റ്റ്‌ല്‍നിന്ന്   വാങ്ങിയിരിക്കണം .Govt. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്  ആകണമെന്ന് നിര്‍ബന്ധമില്ല. ചിലവാക്കിയിയ തുകയോ അനുവദനീയമായ ചെലവോ ഏതാണ് കുറവെങ്കില്‍ അതാണ്‌ ഇളവായി ലഭിക്കുക. ആശ്രിതര്‍ എന്നാല്‍  (spouse, child, parents,brother/ syster)എന്നിവരുള്‍പ്പെടുന്നു
  •      ഈ ഇളവ് DDO ക്ക് നേരിട്ട്  അനുവദിക്കുവാന്‍ പാടില്ലാത്തതായി  കാണുന്നു. അതിനാല്‍ ഇളവില്ല എന്ന രീതിയില്‍ നികുതിയടച്ച് പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീഫണ്ട് ആയി വാങ്ങാവുന്നതാണ്.
80E:- EDUCATION LOAN INTEREST തന്റെയോ ആശ്രിതരുടെയോ (ഇണ മക്കള്‍) ഹയര്‍സെക്കന്‍ഡറിക്കുശേഷമുള്ള ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് (ഇന്ത്യക്ക് അകത്തോ പുറത്തോ ആകാം)വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക, എത്ര വലുതായാലും  ഇളവായി ലഭിക്കും. ലോണ്‍ എടുത്ത് 8 വര്‍ഷത്തിനുള്ളില്‍ ഉള്ള തിരിച്ചടവ് ആയിരിക്കണം,പലിശക്ക് മാത്രമേ ഇളവുള്ളൂ മുതലിന്റെ തിരിച്ചടവിന് ഇളവില്ല.
80 G:- DONATIONS ജീവനക്കാരന്‍ തന്റെ സംഭാവന employerലൂടെ നല്‍കുകയാണെങ്കില്‍ ആ തുകക്ക് (50% മുതല്‍ 100% വരെ) ഇളവായിDDO ക്ക് അനുവദിക്കാം(ഉദാ: Prime minister’s Relief fund, Earth quake fund). എന്നാല്‍ ജീവനക്കാരന്‍ നേരിട്ട് ചാരിറ്റബിള്‍ സംഘടനകള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് ഇളവുണ്ടാകാമെങ്കിലും അത് DDO ക്ക് അനുവദിക്കാന്‍ നിര്‍വ്വാഹമില്ല.  ആ സംഭാവന നടത്തിയിട്ടില്ലാത്ത രീതിയില്‍ ഇപ്പോള്‍ നികുതിയടച്ച് പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീഫണ്ട് ആയി വാങ്ങാവുന്നതാണ്
 
80GGC:- Donation to Political Party: Representation of the People Act-ലെ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനക്ക് ഇളവുണ്ട്. പക്ഷേ ഈ ഇളവ്  DDO ക്ക് അനുവദിക്കാന്‍ നിര്‍വ്വാഹമില്ല.  ആ സംഭാവന നടത്തിയിട്ടില്ലാത്ത രീതിയില്‍ ഇപ്പോള്‍ നികുതിയടച്ച് പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീഫണ്ട് ആയി വാങ്ങാവുന്നതാണ്
80 U:- BLIND & DIFFERENTLY ABLED ഈ ഇളവു blindness,Hearing impaired, Mental retradation, Mental illness, low vision, Locomotors disability. എന്നീ അംഗപരിമിതികള്‍ ഉള്ള  ജീവനക്കാര്‍ക്കുള്ളതാണ്. 75000 രൂപയുടെ ഇളവ് (40% ല്‍ കുറയാത്ത പരിമിതി ഉള്ളവര്‍ക്കും) / 1.25രൂപയുടെ ഇളവ് 80% നു മേലെ പരിമിതി ഉള്ളവര്‍ക്കുമാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ കാലാവധി തീരാത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
 
മുകളില്‍ പറഞ്ഞിട്ട്ള്ള രീതിയില്‍ വരുമാനനികുതി കണ്ടെത്താം  ടാകസബിള്‍ ഇന്‍കം 2.5 ലക്ഷം കവിയാത്തവര്‍ക്ക് നികുതി ഇല്ല.

87-A പ്രകാരം റിബേറ്റ്

ഒരു ജീവനക്കാരന്റെ ടാകസബിള്‍ ഇന്‍കം മൂന്നര ലക്ഷത്തിനു മുകളില്‍ പോയിട്ടില്ലെങ്കില്‍ റിബേറ്റ്ന്റെ ആനുകൂല്യം ലഭിക്കും (കഴിഞ്ഞ വര്‍ഷം ഈ പരിധി 5 ലക്ഷമായിരുന്നു. നികുതി സംഖ്യയോ 2500 രൂപയോ ഏതാണ് കുറവെങ്കില്‍ അതാണ്‌ ഇളവായി ലഭിക്കുക (കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപ ആയിരുന്നു).

Education Cess /Surcharge
 
87-Aറിബേട്ടിന് ശേഷമുള്ള നികുതിയുടെ കൂടെ ടാക്സിന്റെ 3% വിദ്യാഭാസ സെസ്സും കൂടെ ചേര്‍ത്താല്‍ ഒരു വ്യക്തി നല്‍കേണ്ട നികുതിയായി
 
Relief for Arrears of salary
ശമ്പള കുടിശ്ശിക വാങ്ങിയതുമൂലം നികുതിഭാരം ഉണ്ടാകുന്ന സാഹചര്യത്തില്‍ 10 E Form തയാറാക്കി നികുതി ഇളവു നേടാവുന്നതാണ് 

മേല്‍ പറയും വിധം കണക്കുകുട്ടി നടപ്പു വര്‍ഷത്തില്‍ നല്‍കേണ്ട മൊത്തം നികുതിബാധ്യത കണ്ടെത്തുന്നു.
 
പോസ്റ്റ് ഫ്രം വാടസപ്പ് ഗ്രൂപ്പ്

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete