2019-20 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ
നിന്നും ലഭിച്ച ആശയം ആയിരുന്നു അഭിമാനരേഖ. ഓരോ കുട്ടിയും അഭിമാനരേഖയിൽ
ഉൾകൊള്ളാവുന്നതിലും ഒരുപാട് മുകളിൽ ആണ് നില്കുന്നത്.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം ആണ്. ഓരോ
കുട്ടിയേയും ഓരോ യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള പഠനമാണ് നാം വിഭാവനം
ചെയുനതും. കുട്ടികളുടെ ആ അവകാശത്തെ അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ
നൽകുക എന്നത് തന്നെ ആണ് നമ്മുടെ വിദ്യാലയങ്ങളുടെ ലക്ഷ്യം
ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അമ്മയായും സഹപാഠിയായും ഏറ്റവും
അടുത്ത സുഹൃത്തായും കുട്ടിയുടെ കൂടെ നിന്നു പിന്തുണയും പ്രോത്സാഹനവും നൽകുക
എന്നത് തന്നെ ആണ് നാം ഓരോരുത്തരുടെയും കർത്തവ്യം
മലപ്പുറം ജില്ലയിലെ തിരൂരിൽ ഏഴുർ എം ഡി പി എസ് യു പി സ്കൂൾ
അധ്യാപികയാണ് റീഷ്മ ടീച്ചര്‍. ടീച്ചറുടെ ക്ലാസ്സിൽ 39 കുട്ടികൾ ഉണ്ടായിരുന്നു. ഓരോ ദിവസവും ക്ലാസ്സില്‍ സ്നേഹക്കൂടുതൽ കൊണ്ടുള്ള വഴക്കും അടിപിടിയും ഇണക്കങ്ങളും
പതിവായിരുന്നു. ആ ഇണക്കങ്ങൾക്കിടയിൽ അവർ നേടിയ അറിവുകൾ എല്ലാം ചേർത്തു വച്ചാൽ ഈ
അഭിമാനരേഖയിൽ ഉൾകൊള്ളാവുന്നതിലും കൂടുതൽ ആണ്. മാത്രമല്ല പല കാര്യങ്ങളും
നേരനുഭവങ്ങൾ കൂടി ആണ്. അഭിമാനരേഖയുടെ ഓരോ ഘട്ടത്തിലും അത് പൂർത്തിയാകാൻ
എല്ലാവിധ സഹകരണങ്ങളും നൽകി പ്രിയ രക്ഷിതാക്കളും ടീച്ചറോടൊപ്പം ചേർന്നു
നിന്നിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഓരോ കുട്ടിക്കും ഇത്തരം ഒരു വളരുന്ന
അഭിമാനരേഖ കൂടെ ഉണ്ടായാൽ ഓരോ അധ്യാപകർക്കും തന്റെ കുട്ടികൾക്ക് എവിടെ വേണം
കൂടുതൽ കരുതൽ എന്നും എവിടെ കൂടുതൽ പിന്തുണ നൽകണം എന്നും തിരിച്ചറിയാൻ
സാധിക്കും. അതോടൊപ്പം രക്ഷിതാക്കള്‍ക്കും തന്റെ കുട്ടിയുടെ മികവുകൾ
തിരിച്ചറിയാം എല്ലാത്തിലും ഉപരി പഠനവിടവ് എന്ന കാരണത്താൽ ഒരു കുട്ടി പോലും
പിറകിൽ ആകാതെ ഓരോ കുട്ടിയേയും അറിവിന്റെ ഉയർന്ന തലത്തിൽ എത്തിക്കാം
റീഷ്മ ടീച്ചര്‍, ടീച്ചറുടെ മക്കളിൽ നിന്നും പഠിച്ചതും അവരിൽ നിന്നും
മനസ്സിലാക്കിയതും ആയ കാര്യങ്ങൾ ചേർത്തു വെച്ചാണ് ടീച്ചറുടെ അഭിമാനരേഖ
പൂർത്തിയാക്കിയത്
No comments:
Post a Comment