Sunday 3 July 2016

STANDARD 1 MALAYALAM

UNIT 2  മഴമേളം


മഴയുടെ ഒരു ദൃശ്യം കാണാം
MAZHA MELAM UNIT PRESENTATION

മലപ്പുറം  ഡയറ്റ്  തയ്യാറാക്കിയ പ്രവര്‍ത്തന പാക്കേജ് (SLATE)
പ്രവർത്തന മൊഡ്യൂൾ ഡൌൺലോഡ്

മഴ മഴ മഴ malayalam animation song മിഠായി കുട്ടികളുടെ പാട്ടുകൾ 

കൂടുതൽ മഴ ചിത്രങ്ങൾ  ഇവിടെ ക്ലിക്ക് ചെയ്യ്യു









 

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാൻ പോയ്‌ (മണ്ണാ‍..)
കരിവേപ്പിൻ തണലിൽ കർക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാൻ പോയ്‌ (കരിവേപ്പിൻ..)
 (മണ്ണാ‍..)

മാനത്തു തുടു തുടെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (മാനത്തു..)
കരിയിലയപ്പോൾ മണാങ്കട്ടയിൽ കയറിയിരുന്നു
കുടയായ്‌ കുടയായ്‌ കുടയായ്‌                                
    (മണ്ണാ‍..)

മാനം തെളിഞ്ഞു മഴ നിന്നു
മണ്ണിനെ നടുക്കുന്ന കാറ്റു വന്നു (മാനം..)
പേടിച്ചു വിറക്കും കരിയിലമേൽ
പെട്ടെന്നു മൺകട്ട
കയറി നിന്നു കയറി നിന്നു കയറി നിന്നു               
  (മണ്ണാ‍..)

കാറ്റും മാരിയും ആ സമയം
ചീറ്റി കൊണ്ടു കയർത്തു വന്നു
മണ്ണാങ്കട്ട അലിഞ്ഞെ പൊയ്‌
കരിയില കാറ്റത്തു പറന്നെ പോയി            
  (മണ്ണാ..)

 മറ്റൊരു മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ

   പണ്ടുപണ്ടോരിക്കല്‍ ഒരു മണ്ണാങ്കട്ടയും ഒരു കരിയിലയും വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവരൊരുമിച്ച് കാശിക്കു പോകാന്‍ തീരുമാനിച്ചു. സന്തോഷമായി യാത്രചെയ്ത് പകുതി വഴി ആയപ്പോള്‍ വലിയൊരു കാറ്റടിച്ചു. കരിയില കഷ്ടത്തിലായി, അവന്‍ പറന്നു പോകാന്‍ തുടങ്ങി. പെട്ടെന്ന് മണ്ണാങ്കട്ട തന്‍റെ കൂട്ടുകാരന്‍റെ ദേഹത്ത് കയറിയിരുന്നു അവനെ രക്ഷിച്ചു.



ആപത്തില്‍നിന്ന് രക്ഷപെട്ട് യാത്രതുടര്‍ന്ന അവര്‍ക്ക് അടുത്തതായി നേരിടേണ്ടി വന്നത് ശക്തമായ മഴയായിരുന്നു. പാവം മണ്ണാങ്കട്ട. മഴയില്‍ അവനലുത്തു പോകാന്‍ തുടങ്ങി. കരിയില പെട്ടെന്ന് കൂട്ടുകാരന്‍റെ ദേഹത്ത് കയറിയിരുന്നു മഴയില്‍നിന്നും അവനെ രക്ഷിച്ചു.

കഷ്ടമെന്നു പറയട്ടെ യാത്രതുടര്‍ന്ന അവരുടെനേരെ പിന്നെ വന്നത് കൊടുങ്കാറ്റും പേമാരിയും ഒരുമിച്ചായിരുന്നു. നിസ്സഹായരായ കരിയില പറന്നും മണ്ണാങ്കട്ട അലുത്തുംപോയി.

 

ില മി

 


മഴക്കവിതകള്‍

       കൊച്ചുകുട്ടികള്‍ക്ക് മഴയെ പറ്റി പാടി പഠിക്കാവുന്ന കുറച്ചു കവിതകളിതാ........
1
മഴ മഴ മഴ മഴ പെയ്യുന്നു
മലയുടെ മീതെ പെയ്യുന്നു
വഴിയും പുഴയും നിറയുന്നു
2
മഴ വന്നു മഴ വന്നു
വഴിമുഴുവന്‍ പുഴയായി
മഴ വന്നു മഴ വന്നു
മുറ്റം മുഴുവന്‍ പുഴയായി
3
മഴ മഴ മഴ മഴ പെയ്യുന്നു
മലയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
പുഴയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
വഴിയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
….............................
….............................
4
തുള്ളിപ്പാഞ്ഞു വരുന്ന മഴ
തുള്ളിക്കൊരു കുടമെന്ന മഴ
കൊള്ളാം ഈമഴ കൊള്ളരുതിമ്മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ
കുഞ്ഞുണ്ണി
5
വരണ്ടുണങ്ങുന്ന തൊടികള്‍ പാടങ്ങള്‍
വരൂ,വരൂവെന്നു വിളിച്ചു കേഴുമ്പോള്‍
അകന്നു പോകുന്ന മഴമേഘങ്ങളെ
പകയിതാരോടോ? പറയുവീന്‍ നിങ്ങള്‍
മുല്ലനേഴി
6
പനിവരുമുണ്ണീ മഴകൊണ്ടാല്‍
കയറിപ്പോരുക വേഗം നീ
മഴമുത്തുകളുടെ കുളിര്‍ മുത്തം
രസകരമമ്മേ നനയാന്‍ വാ
മഴ മഴ പെയ്തു തിമര്‍ക്കട്ടെ
മനസ്സതിലൊന്നു കുളിക്കട്ടെ
പി.കെ .ഗോപി
7
അമ്മേ വരൂ വരൂ വെക്കം വെളിയിലേ
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമേ
എന്തൊരാഹ്ളാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ തത്തിച്ചാടാന്‍
ബാലാമണിയമ്മ


മഴച്ചൊല്ലുകളും ശൈലികളും

    ശൈലികളും പഴഞ്ചൊല്ലുകളും ഭാഷയിലെ രത്നങ്ങളാണ്.ഉചിതമായ സന്ദര്‍ഭങ്ങളില്‍  ഇവചേര്‍ക്കുമ്പോള്‍ ഭാഷയുടെ തിളക്കം വര്‍ദ്ധിക്കുന്നു.
ത്തം കറുത്താല്‍ ഓണം വെളുക്കും

ന്തിക്കു വന്ന വിരുന്നുകാരും അന്തിക്കുവന്ന മഴയും ഒരുപോലെ

ന്നിമഴ കണ്ണീരും കയ്യുമായി

ര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു

കാര്‍ത്തിക തീര്‍ന്നാല്‍ കുട വേണ്ട

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്

ചിങ്ങത്തില്‍ മഴ പെയ്താല്‍ തെങ്ങിനും നന്ന്

ചിങ്ങത്തില്‍ മഴ ചിണുങ്ങി ചിണുങ്ങി

ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല

തുള്ളിക്കൊരു കുടം പേമാരി

തിരുവാതിരയില്‍ തിരിമുറിയാതെ

പെരുമഴ പെയ്താല്‍ കുളിരില്ല

ഴനിന്നാലും മരം പെയ്യും

ണലില്‍ മഴ പെയ്ത പോലെ

കരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും

ഴ പെയ്താല്‍ പുഴയറിയും

മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല

ഴയൊന്നു പെയ്താല്‍ മരമേഴു പെയ്യും

മഴ പ്രവര്‍ത്തനങ്ങള്‍

      കുട്ടികള്‍ക്കായി ചെയ്യാന്‍ പറ്റുന്ന ഏതാനും മഴ പ്രവര്‍ത്തനങ്ങള്‍ ഇതാ.......
മഴചിത്രങ്ങള്‍ ശേഖരിക്കുക

മഴ മാപിനിയുടെ പ്രവര്‍ത്തനം പഠിക്കുക

മഴ വെള്ള സംരക്ഷണം പ്രോജക്ട്

മഴയളവ്

മഴ പിടുത്തം

മഴപ്പതിപ്പ് നിര്‍മ്മാണം

മഴക്വിസ്സ്

മഴ നടത്തം

ജലശ്രീക്ലബ് രൂപീകരണം

മഴക്കവിതാ രൂപീകരണം,ശേഖരണം

മഴ അനുഭവം പറയല്‍ എഴുതല്‍
(ക്ലാസിന്റെ നിലവാരമനുസരിച്ചു പ്രവർത്തനങ്ങൾ തെരഞ്ഞെടുത്ത് നൽകുവാൻ ശ്രദ്ധിക്കുക.)

 ഇനിയരു മപ്പട്ടായലൊ?

 

1 comment:

  1. ക്ലാസ്സിൽ ചെയ്യുന്ന വൈവിധ്യ മാർന്ന പ്രവർത്തനങ്ങളടെ ചിത്രങ്ങൾ വീഡിയോകൾ അയച്ചു തരിക, മറ്റ് അധ്യാപകർക്കും, വരും വർഷങ്ങളീലും പ്രയോജനപ്പെടുത്താം

    ReplyDelete