Tuesday 19 July 2016

STANDARD 6 MALAYALAM UNIT 2

കലയുടെ കേദാരം
ജീവനുള്ള പാട്ട്

ജി കുമാരപിള്ള 
ജി. കുമാരപിള്ള.jpgകേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള. (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000)കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.  കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ ജനിച്ചു. അച്ഛൻ പെരിങ്ങര പി.ഗോപാലപിള്ള. അമ്മ പാർവ്വതിഅമ്മ. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് ബിരുദമെടുത്തു. ബോംബെയിൽ ഗുമസ്തനായും സെക്രട്ടേറിയറ്റിൽ ക്ലാർക്കായും ജോലി നോക്കി. യൂണിവേഴ്സിറ്റി കോളേജിൽ ലക്ചറർ ആയിരുന്നു. പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്നു.അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്.   

 
ജീവനുള്ള പാട്ട് -ജി കുമാരപിള്ള

  Audio : Download

കൃതികൾ

  • അരളിപ്പൂക്കൾ
  • മരുഭൂമിയുടെ കിനാവുകൾജി. കുമാരപ്പിള്ള
  • ഓർമ്മയുടെ സുഗന്ധം
  • സപ്തസ്വരം

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്​കാരം (1985)
  • ഓടക്കുഴൽ പുരസ്കാരം

     

No comments:

Post a Comment