- സൗജന്യ സ്കൂള് യൂണിഫോം വിതരണം 2025-26 യൂണിഫോം അലവന്‍സ് -വിവര ശേഖരണം സംബന്ധിച്ച്.
- സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച് പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവ്
- സംസ്ഥാനത്ത് സ്കൂള് കുട്ടികള്‍ക്ക് സുംബ ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച്.
- സ്കൂള് ഉച്ചഭക്ഷണ പദ്ധതി - കുട്ടികളില്‍ പഞ്ചസാരയുടെ ഉപയോഗം നിരീക്ഷിക്കുന്നതിനും കുറക്കുന്നതിനുമായി സ്‍കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്.
- കേരള ഒളിമ്പിക് അസോസിയേഷന് സംഘടിപ്പിക്കുന്ന ഒളിമ്പിക്ക് ദിനാചരണ പരിപാടികളില്‍ സ്കൂള് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് .
Sunday, 22 June 2025
GOVT ORDERS & CIRCULARS
Thursday, 19 June 2025
GOVT ORDERS & CIRCULARS
- ലിറ്റില്‍ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
- Medical Insurance Scheme for State Government Employees and Pensioners - MEDISEP - Extension of the first phase of the MEDISEP scheme for a period of three months - Sanction - Orders issued.
- CIRCULAR - HITECH SCHOOL PROJECT - AMC OF LAPTOPS
- സ്കൂളുകള്‍ തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സ്കൂള് വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
- സമഗ്ര പ്ലസ് പോര്‍ട്ടല്‍ - വിദ്യാലയങ്ങളില്‍ അധിക മോണിട്ടറിങ്ങ് സംവിധാനം നടപ്പിലാക്കല്‍- വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കുന്നത് സംബന്ധിച്ച്
- വിദ്യാരംഗം കലാസാഹിത്യ വേദി -അധ്യാപക സാഹിത്യമല്‍സരം സംബന്ധിച്ച്
- വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് സ്കൂളുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച്
- ദേശീയ വായനാ ദിനം -മാസാചരണം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.വായനാ ദിന പ്രതിജ്ഞ
- Cultural Talent Search Scholarship Scheme Reg.
- ഹരിതവിദ്യാലയ പുരസ്കാരം 2025 സംബന്ധിച്ച്.
- പിന്നോക്ക വിഭാഗ വികസന വകുപ്പ് 2025-26 വര്‍ഷത്തെ പ്രീമെട്രിക്ക് സ്കോളര്ഷിപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ .
- പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ 2025-26 അധ്യയനവര്‍ഷത്തെ കലണ്ടര്‍ സംബന്ധിച്ച്.
- സര്‍ട്ടിഫിക്കറ്റ്
പ്രോഗ്രാം ഇന്‍ ഫങ്ഷണല്‍ സ്കൂള് ലീഡര്‍ഷിപ്പ് -എല്‍ പി /യുപി സ്കൂള്
പ്രഥമാധ്യാപകര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം -ബാച്ച് 8,9,10ന്റെ പരിശീലന
തീയതി അറിയിക്കുന്നത് സംബന്ധിച്ച്.
STANDARD 6 SOCIAL SCIENC UNIT 2

(കണ്ണൂർ,കണ്ണവം ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ അധ്യാപകനായ
Sunday, 15 June 2025
Friday, 6 June 2025
OEC സ്കോളര്ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു
2025 -26 അധ്യയനവര്‍ഷത്തെ OEC/OBC(H) സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 2025 ജൂലൈ 15 ആണ്. ഇഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെ.
OEC പ്രീ-മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC/OBC(H) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ ചുവടെ
- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്‍ഡഡ് /അണ്‍ എയ്‍ഡഡ് , CBSE/ICSE വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
- അപേക്ഷകര്‍ OEC വിഭാഗത്തിലോ 6 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള OBC(H) വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം .
- ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങള്‍ ജൂലൈ 25നകം അപേക്ഷകള്‍ സമര്‍പ്പിക്കണം
- OBC(H) വിഭാഗത്തില്‍ പെട്ടവര്‍ 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അപേക്ഷ പുതതുക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ മറ്റ് ക്ലാസുകളില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ട്രാന്‍സ്‍ഫര്‍ ആയി പുതിയ വിദ്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- ഇ-ഡിസ്ട്രിക്‍ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാക്കേണ്ടത്
- സ്‍കൂള്‍ പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. (മാതാവിന്റെയോ പിതാവിന്റെയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ജാതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാന്‍ മതിയാകും)
- വിദ്യാലയത്തില്‍ പ്രവേശനം നേടിയ ശേഷം മതപരിവര്‍ത്തനം നടത്തിയവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടണം
- ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ലംപ്‍സം ഗ്രാന്റ് പകുതി മാത്രമേ ലഭിക്കൂ
കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു

സംസ്‍ഥാനത്തെ സര്‍ക്കാര്‍ /എയ്‍ഡഡ് സ്‍കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സഹായം ലഭിക്കുന്ന കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്‍കൂളുകളില്‍ നിന്നും ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 15 ആണ് . അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ.
- 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആണ് അപേക്ഷിക്കാവുന്നത്. കൂടുതല്‍ മാര്‍ക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിലും) പ്രതിവര്‍ഷം 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
- അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെന്നില്ല
- മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 90% മോ അതില്‍ കൂടുതലോ സ്കോര്‍ ലഭിച്ചവര്‍ അപേക്ഷിച്ചാല്‍ മതിയാകും
- ഇ ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കണം (മാതൃക ചുവടെ)
- ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്
- OEC, OBC(H) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല
- 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേ വിദ്യാലയത്തില്‍ നിന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല
Thursday, 5 June 2025
STD 6 SOCIAL SCIENCE UNIT 1
ആദിമ മനുഷ്യരും സംസ്കാരങ്ങളും

ആദിമ മനുഷ്യരും സംസ്കാരങ്ങളും TM
Std.6 SS .Unit-1 Slide presentation
(കണ്ണൂർ,കണ്ണവം ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ അധ്യാപകനായ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയത്)
പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്
പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്ക് പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ ത്തിനായി പരിഗണിക്കപ്പെടുവാൻ സർക്കാർ വിദ്യാലയങ്ങളിലെ ഹൈസ്കൂൾ അധ്യാപകർക്ക് താഴെപ്പറയുന്ന യോഗ്യതകളാണ് സ്പെഷ്യൽ റൂളിൽ നിശ്ചയിച്ചിട്ടുള്ളത്.
1. അംഗീകൃത സർവ്വകലാശാലയുടെ ബിരുദം
2. അംഗീകൃത സർവ്വകലാശാലയുടെ ബി.എഡ്/ബി.റ്റി/എൽ.റ്റി
3. 12 വർഷത്തെ തുടർച്ചായായ ഗ്രേഡ് സർവ്വീസ് പൂർത്തിയായിരിക്കണം.
4. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന അക്കൗണ്ട് ടെസ്റ്റ് ലോവർ & കെ.ഇ.ആർ ടെസ്റ്റ് വിജയിച്ചിരിക്കണം.
സ്ഥാപന മേധാവികൾ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകർക്ക് മുകളിൽ പ്രസ്താവിച്ച യോഗ്യതകൾ ഉണ്ടായെന്ന് സേവനപുസ്തകം പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമേ സ്ഥാനക്കയറ്റം ലഭിച്ച ലാവണത്തിലേക്ക് വിടുതൽ ചെയ്യുവാൻ പാടുള്ളൂ.
(സ്ഥാനക്കയറ്റം ലഭിച്ചവർ അവരുടെ പേര് , പെൻ , സ്കൂളിന്റെ പേര് ഉൾപെട്ട സീൽ നിർമ്മിക്കുക.)
(Digital Signature ഇല്ലാത്തവർ ഉടനെ എടുക്കുക.)
വിടുതൽ ഉത്തരവ് കൈപറ്റി സ്ഥാനക്കയറ്റം ലഭിച്ച ലാവണത്തിൽ ചാർജ്ജ് എടുക്കുകയും. കേരള ഫിനാൻഷ്യൽ കോഡ് പാർട്ട് 1 അദ്ധ്യായം 5 ചട്ടം 93 (എ) പ്രകാരം ആർ.റ്റി.സി (റിപ്പോർട്ട് ഓഫ് ട്രാൻസ്ഫർ ഓഫ് ചാർജ്ജ് ) അനുസരിച്ച് സ്ഥാപനത്തിന്റെ ചാർജ്ജ് എടുക്കുകയും കൈമാറുകയും ചെയ്യാവുന്നതാണ്.
സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരുടെ ക്രമ നമ്പർ റിപ്പോർട്ട് ഓഫ് ട്രാൻസ്ഫർ ഓഫ് ചാർജ്ജിന്റെ (ആർ.റ്റി.സി) മുകൾഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്. ആർ.ടി.സി യിൽ വിടിന്റെ മേൽവിലാസവും, വ്യക്തിഗത ടെലിഫോൺ നമ്പരും താഴെയായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത ആർ.ടി.സി കൾ എ.ജി , ഡി.ജി. ഇ , ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർ , ജില്ലാവിദ്യാഭ്യാസ ഓഫീസർമാർ , സബ്ട്രഷറി എന്നിവർക്ക് ലഭ്യമാക്കേണ്ടതാണ്.
ശ്രദ്ധിക്കുക.
സ്പാർക്കിൽ നിന്ന് വിടുതൽ ആക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും കൃത്യമാണ് എന്ന് ഉറപ്പിക്കുക. Name , Date of Birth , Retirement Date, Superannuation Date,Leave Account , etc...DDO ആയി Charge എടുത്തു കഴിഞ്ഞാൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ InfoSpark നു മാത്രമെ കഴിയൂ.
Join Time എടുത്തിട്ടുണ്ട് എങ്കിൽ അത് കൃത്യമായി പഴയ ഓഫീസിൽ നിന്ന് Spark and Service Book ൽ ചേർക്കാൻ അറിയിക്കുക.

