Saturday, 24 December 2016

STANDARD 3 MALAYALAM UNIT 8.4

ഖലീഫയുടെ കൊട്ടാരംPENCIL UNIT MODULE & WORKSHEETS

ഖലീഫ ഉമർ

ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഖലീഫ ഉമർ. പ്രവാചകനായ മുഹമ്മദിന്റെ സഹചാരിയായിരുന്ന അദ്ദേഹം 10 വർഷത്തോളം ഭരണം നടത്തിഅദ്ദേഹത്തിന്റെ കാലത്ത് ഈജിപ്തും, പേർഷ്യയും, കോൺസ്റ്റാന്റിനോപ്പിളും കീഴടക്കി.

അക്കാലത്തെ അറബികളിൽ അക്ഷരാഭ്യാസം ലഭിച്ച അപൂർവ്വം ആളുകളിലൊരാളായിരുന്നു ഉമർ. ബാല്യത്തിൽ തന്നെ പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ജോലി അർപ്പിതമായി. യൗവനത്തോടെ വ്യാപാര രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവടസംഘത്തോടൊപ്പം സിറിയയിലേക്കും, യമനിലേക്കും പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. എങ്കിലും സാമ്പത്തികമായി വലിയ ഉന്നതിയിലെത്തിയിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലുമായിരുന്നു ഉമറിന് കൂടുതൽ താല്പര്യം. ചെറുപ്പത്തിൽ തന്നെ ആയോധനവിദ്യ അഭ്യസിച്ച അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഇരു കൈകൊണ്ടും ഒരേ പോലെ ജോലി ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അന്നത്തെ അറേബ്യയിലെ യുവതീ-യുവാക്കളുടെ ആരാധ്യനായിരുന്നു ഉമർ. തർക്കങ്ങൾക്ക് മാധ്യസഥം വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അറബികൾക്കിടയിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിയാക്കി മാറ്റി. 

ഖലീഫ ഉമറിന്റെ മൊഴികൾ

  • യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ പോലും ഞാനതിന്റെ പേരിൽ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും.
  • നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം.
  • ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല.
  • ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
  • താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
  • ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.
  • പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌.
  • ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌.
  • നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌.

കഥ: പാതിരാത്രി

    ഇരുട്ടിന്‍റെ കരിമ്പടത്തിനുള്ളില്‍ ലോഗമകെ മൂടിപ്പുതച്ചുറങ്ങുന്ന സമയം രകിളികള്‍പോലും തങ്ങളുടെ സംഗീതം മതിയാക്കി നേരിയ ഒരു മയക്കത്തിലേക്ക് വഴുതീയിരിക്കുന്നു. കുളിരും കൊണ്ട് നിലാവ് എല്ലായിടത്തും ഓടി നടക്കുന്നു. മനുഷ്യനായി പിറന്ന ഒരുത്തനും ഉണ്ണര്‍ന്നു ഇരിക്കാന്‍ ഇടയില്ല. ആ കറുത്ത രാത്രിയില്‍ ഇരുട്ടിന്‍റെ മൂടുപടം ചിക്കഞ്ഞു മാറ്റി കൊണ്ട് വെളിച്ചത്തിന്‍റെ നേരിയ ഒരു കീറ‌‍് കാണപെട്ടു അര്‍ദ്ധരാത്രി കായിഞ്ഞിട്ടും അവിടെ വെളിച്ചം കാണാനന്‍ കാരണം എന്താണ് നമുക്ക് അനെഷിക്കം.

യാത്രക്കാര്‍ താത്കാലിക താവളത്തിന് വേണ്ടി കെട്ടി ഉണ്ടാക്കിയത് പോലെ ഒരു കൂടാരം കൂടാരത്തിന് അകത്തുനിന്നാണ് വെളിച്ചം വരുന്നത്. പുറത്തു കൂടാരത്തിന് അടുത്ത തന്നെ ഒരു ഒട്ടകം, ഒട്ടകത്തിനു സമീപം ഒരു മനുഷന്‍ അയാള്‍ അസ്സതനായി അങ്ങോട്ടും ഈങ്ങോടും നടക്കുന്നു. ഇടക്കിടെ എന്തൊക്കയോ പിറുപിറുക്കുന്നു . ഇരുട്ടില്‍ അയാളുടെ മുഗഭാവം  പ്രതക്ഷയമായി കാണുനില്ല എങ്കിലും അവിടെ നിറഞ്ഞു നിന്നത് ആരോടോ ഉള്ള ഈര്‍ശം ആണ്‌ എന്നു മനസിലാക്കംമയിരുന്നു. പെട്ടന്ന് ഒരാള്‍ കൂടി അങ്ങോട്ട്‌ വന്നു. ആഗതന്‍ തന്‍ന്‍റെ കയിവശാമുണ്ടായിരുന്ന വിളക്കിന്‍റെ തിരി നീട്ടി ഒട്ടകത്തിനു സമീപം നില്‍കുന്ന ആളെ ആകയൊന്നു നോകി. ക്ര്‍ഷഗാത്രനായ ഒരു ഗ്രാമീണന്‍. മുഷിഞ്ഞു ചീത്തയായ വസ്ത്രഗല്‍ ആണു അയാള്‍ ദരിച്ചിരുന്നത്. അയാളുടെ മുഗത് എന്തോ കര്യമായ ഒരു പ്രശ്നം വായിച്ചെടുക്കാം. കുറച്ചു സമയം അയാളെത്തന്നെ ഉറ്റു നോകികൊണ്ട് ആഗതന്‍ നിശബ്ദത ഭജിച്ചു.

 താങ്കള്‍ എന്താണിങ്ങനെ വിഷമിചിരിക്കുനത്. എന്തോ കാര്യമായ ദുഃഖം താങ്ക്ളെ പിടികൂടിയിട്ടുണ്ട് എന്നു ഈ മുഖംഭാവതതില്‍ നിന്നറിയാം.

ആഗതന്‍റെ വാകുകള്‍ കേട്ടപോള്‍ അയാള്‍ക് കോപം അടക്കാന്‍ കായിഞില്ല . പേരുവിരലില്‍ നിന്നും ഒരു തരിപ്പ് മുകളിലേക്ക് കയറി തുടങ്ങിയിരുന്നു. ആകെ വിഷമിച്ചു തലപുണ്ണാക്കി കൊണ്ടിരിക്കുന്ന സമയം ഒരുത്തന്‍ കിന്നാരം പറയാന്‍ വന്നിരിക്കുന്നു.  അതോ അടുത്ത് കൂടി പറ്റിക്കാന്‍ വല്ല കള്ളനോ കൊള്ളക്കാരനോ ആയിരിക്കുമോ ഇയാള്‍.  ഇപ്പ്രക്കാരം ചിന്തിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.

  " ഹേ മനുഷാ തനിക്കു ഏത്രയും പപെട്ടന്ന് ഇവിടെ നിന്നും പോകുന്നതാണ് നല്ലതത്. നിന്‍റെ ഈ ചക്കര വാക്കുകള്‍ക്ക് ഓക്കേ മറുപടി പറയാന്‍ പറ്റിയ ഒരു മാനസീക അവസ്ഥയില്‍ അല്ല ഞാന്‍ ഈപോള്‍."

  "താങ്ക്കളുടെ മനസിനെ എന്തോ ഒരു വ്യഥ അലട്ടുന്നു എന്നു എനിക്ക് അറിയാം. എന്താണ് എന്നു തുറന്നു പറയു. എന്നാല്‍ കയിയുന്ന സഹായം ഞാന്‍ ചെയ്തു തരാം.

 അത് കേട്ടപോള്‍ അയാളുടെ കോപം ഇരട്ടികുകയാണ് ചെയ്തത് അയാള്‍ അരയില്‍ നിന്നും വാള്‍ വലിച്ചൂരി നീതി പിടിച്ചു കൊണ്ട് കര്‍കശ സ്വരത്തില്‍ പറഞ്ഞു.
 " എടോ മരൃാദക്ക് സ്ഥലം വിടുന്നതാന്നു നിനക്ക് നല്ലത്. ഇനിയും നീ കിന്നാരം പറഞ്ഞു കൊണ്ട് നില്‍ക്കനന്നു ഭാവം എങ്കില്‍ നിന്‍റെ തല നിലത്തു കിടന്നു ഉരുളും. ആഗതന്‍ അത് കേട്ട് അല്പം പോലും പതറിയില്ല' അയാള്‍ കൂടുതല്‍ വിനയന്‍ ആയി ഇപ്രകാരം പറഞു.

 "സഹോദരാ എന്തവിവേഹം അന്ന് തക്കള്‍ ഈപറയുന്നത് ഞാന്‍ ആസമയത്ത് ഈ പ്രദേശത്ത് നിന്നും ഒരു വെളിച്ചം കണ്ടുതുകൊണ്ടണ്ണ്‍ അത് എന്നതാണ് എന്നറിയാന്‍ ഉള്ള അത്യാഗ്രഹതോട്ക്കുടി ഇങ്ങോട്ട്ഓടി വന്നത്.  നിങ്ങള്‍ ആണു എങ്കില്‍ ഇപ്പോള്‍ എന്തോ അത്യാഹിതം സംഭവിച്ചത് പോലെ തോന്നുന്നു. ഒരു നല്ല കൂട്ടുകാരന്‍റെ ആവിശ്യം ഏറ്റവുമധികമുള്ള ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങള്ലെ വിട്ടു പോകുന്നതില്‍ എന്ത് അര്‍ത്ഥമ്മാണ് ഉള്ളത്. അത് കൊണ്ട് തന്ക്കളെ അല്ലട്ടികൊണ്ടിരിക്കുന്ന പ്രശ്നം എന്താണ്ണ്‍? എന്ത് പ്രശ്നമായാലും അല്ലാഹുവിന്‍റെ അനുഗ്രഹത്തോട്‌ കു‌ടി അത് തീര്‍ത്തു തരാന്‍ ഞാന്‍ തയ്യാറാണ്ണ്‍.

ആഗതന്‍റെ വാക്കുകള്‍ കേട്ടപോള്‍ അയാളുടെ കോപം തെല്ലൊന്നു കുറഞ്ഞു. " ഇയാള്‍ ഒരുഭ്യുദയകാംക്ഷിയാന്ണെന്നു തോനുന്നു.  തന്‍റെ വിഷമം ഇയാളോട് തുറന്നു പറഞ്ഞാല്‍ ഒരു പക്ഷെ വല്ല സഹായവും ചെയ്യാന്‍ കയിഞ്ഞു എന്നു വരം. ഇപ്രകാരം ആത്മഗതം ചെയ്തുകൊണ്ട് അയാള്‍ തന്‍റെ മനസിനെ നോബരപെടുതുന്ന കാര്യം അഗതനോട് പറയാന്‍ തുടങി.
"ഞാന്‍ കുടുബ്ബസമേതം യാത്രപുറപ്പെട്ടതായിരുന്നു ഗര്‍ഭിണ്ണി ആയ എന്‍റെ ഭാര്യക്ക് ഇവിടെ എത്തിയപ്പോള്‍ പ്രസവവേധന തുടങി. വേഗം ടെന്‍ററു കെട്ടി ഭാര്യയെ അതിനുഅതിനുകത്ത് കിടത്തി. ഇനി എന്ത് എന്നു നിസഹായനായി നില്കുബോള്‍ ആണു നിങള്‍ വന്നത്.
"യാ അള്ളാ" അകത്തു നിന്ന് ഒരു സ്ത്രിയുടെ നിലവിളി ആ കരയുന്നത് എന്‍റെ ഭാര്യ ആണു.  പേറ്റുനോവാണ്ണ്‍ . എന്ത് സംഭാവിക്കാനും ഇടയുണ്ട് .  ഈ സമയത്ത് ഒരു വയറ്റാട്ടിയെ കിട്ടിയെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോവുകയാന്നു. ഞാന്‍ ഈ വിജനതയില്‍ ഇവളെ തനിച്ചാക്കി ആരെ അന്നെഷിച്ച് പോകും.? ഇതൊക്കെ ആണു' എന്‍റെ ഹൃദയത്തില്‍ലുള്ള വ്യഥക്ക് കാരണം. ആഗതന്‍ ഇതല്ലാം' കേട്ട് അയാളെ സമാധാനിപിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. "എന്‍റെ പ്രിയസുഹൃതെത, താങ്കള്‍ ഒട്ടും ഭയപെടെണ്ട. ഈ പ്രതിസന്ധിയില്‍ ഞാന്‍ നിഗളോട് ഒപ്പം   ഉണ്ട് അല്പം ക്ഷമിക്കു ഞാന്‍ ഒരു വയറ്റാട്ടിയെ കൊണ്ട് വരാം`
(ഇ: അ)
അവള്‍ക്കു ഒരുപാട് പ്രതിഫലംകൊടുക്കെണ്ടി വരുമോ? എന്‍റെ കയില്‍ കര്യമായി ഒന്നും ഇല്ല. അങിനെ പ്രതിഫലം വാങുന്ന വയറ്റാട്ടി അല്ല ഞാന്‍ കൊണ്ട് വരുന്നത് അവള്‍ ഒരിക്കലും പ്രതിവഫലം ആശിക്കുകയില്ല. ഇത്രയും പറഞ്ഞു കൊണ്ട് അയാള്‍ ഇരുട്ടിലേക്ക് ഊളിയിട്ടിറിങി.
 ടെന്‍റിനാക്കത്തു നിന്ന് ഭാര്യ ഞെളിയുകയും പുളയുകയും ചെയുന്നു.  വേദന സഹിക്കാന്‍ പറ്റാതെ നിലവിളിക്കുന്നുമുണ്ട്. ആ ഭര്‍ത്താവിന്‍റെ ഹ്രദയം പ[പിടയുകയായിരുന്നു. പക്ഷെ വിഷമവൃത്തം അദിക സമയം നീണ്ടു നിനില്ല.  അപ്പോള്‍ളെക്കും അകലെ നിന്ന് ഒരു റാന്തലിന്‍റെ വെളിച്ചം ദ്ര്ശ്യമായി ഒരു പുരുഷനും സ്ത്രിയും തങള്‍ളുടെ കൂടാരം ലക്ഷ്യമാകി കൊണ്ട് നടന്നു വരുന്നത് അയാള്‍ കണ്ടു. അടുത്ത് എതിയപോള്‍ പുരുഷന്‍ മുന്പ് വന്ന ആള്‍ ആണു എന്ന്‍ മനസിലായി. അയാളുടെ കൈവശം എന്തോക്കൊയോ ചില സദനങ്ങള്‍ ഉണ്ട്. സ്ത്രി വന്ന പാടെ കൂടാരത്തിന്‍റെ അകത്തേക്ക് കേറി പോയി. പുരുഷന്‍ അയാളുടെ കയില്‍ ഉണ്ടായിരുന്ന ഭക്ഷണസാദനം അയാള്‍ക്ക്‌ നല്‍കി.  വിശപ്പ്‌ തീര്ന്നപോള്‍ അയാള്‍ അഗതനോട് ചോദിച്ചു
 " താങ്കള്‍  ആരാണ് എവിടയാണ് സ്വദേശം "?
 " ഞാന്‍ മദീനത് തന്നെ ഉള്ള ആള്‍ ആണു . എന്‍റെ യജമാന്‍റെ കല്പനകള്‍ അനുസരിച്ച്  പ്രവര്‍ത്തിക്കുന്നതാണ് എന്‍റെ തോയില്‍.  ഇവിടയാണ് സ്ഥിരതാമസമെങ്കിലും മക്ക ആണു എന്‍റെ ജന്മദേശം
` താങ്കള്‍ റസൂലിനെ കണ്ടിടിണ്ടോ ?

`ഉണ്ടല്ലോ
ആഗതന്‍ വിചാരിച്ചതിലും മാന്യആണു എന്നു ആ ഗ്രാമീണന്‍നുതോന്നി. ഭാഗ്യവാനും കാരണം' റസൂല്‍ തിരുമേനിയെ നേരില്‍ കണ്ടിട്ടുണ്ടല്ലോ. അയാള്‍ വീണ്ടും ആഗാതനോട് ചോദിച്ചു.
താങ്കള്‍ ഖലീഫ ഉമറിനെ അറിയുമോ?
അറിയും!
ഖലീഫയുടെ സ്വഭാവം പരുക്കാനാണ് എന്നു എല്ലാവരും പറയുന്നത് ശരിയല്ലെ?
`വളരെ ശരിയാണ്
അവര്‍ രണ്ടുപേരും ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിടയില്‍ കൂടാരത്തിന് അഗത്ത്‌നിന്ന് സ്ത്രിയുടെ ഞെരുക്കത്തിന് ശക്തികൂടി. പിന്നെ ഒരു പൈതലിന്‍റെ കരച്ചില്‍. നിര്‍വിതിയുടെ നിമിഷങ്ങള്‍.  അകത്തു ഒരു പിറവി നടന്നിരിക്കുന്നു നിമിഷങ്ങള്‍ ഇയഞ്ഞു നീങ്ങി കൂടാരത്തിന്‍റെ' കവാടം തുറക്കപെട്ടു.
അമീറുല്‍ മുഅ്മിനീന്‍ ഇതാ ഇവിടെ ഒരു പിറവി നടന്നിരിക്കുന്നു.  താങ്കളുടെ സഹോദരന്നു ഒരു ആണ്‍ കുഞ്ഞു ജനിച്ചിരിക്കുന്നു. ഈ സന്തോഷവാര്‍ത്ത‍ അദേഹത്തിനെ അറിയിക്കു.
കുഞ്ഞു പിറന്നു എന്നാ സന്തോഷത്തിനു അപ്പുറം ആ അമീറുല്‍ മുഅ്മിനീന്‍ എന്നാ വിളിയാണ് അയാളുടെ ഹൃതയത്തില്‍ പതിച്ചത്.  അയാള്‍ ഞെട്ടി തരിച്ചു ഒന്നും പറയാനാവാതെ കുറെ സമയം പകച്ചു ഇരുന്നു പോയി.  അമീറുല്‍ മുഅ്മിനീന്‍ എന്നു വിളികുന്നത് ഖലീഫയെ ആണു.  ഖലീഫ ഉമര്‍ ആണു  തന്‍റെ മുന്നില്‍ ഇരികുന്നത്.  ഞാന്‍ എന്തൊക്കെ ആണു  ഖലീഫയോടു പറഞ്ഞത് ആദ്യം  വന്നപ്പോള്‍  കോപിച്ചു വാള്‍ ഊരി  കൊല്ലും എന്നു പറഞ്ഞു. എന്നിട്ടും അദേഹത്തിന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. ഖലീഫ ക്രൂരന്‍ ആണു എന്നു അടെഹതിന്‍ന്‍റെ മുഖത്ത് നോകി പറഞ്ഞു.  എന്നിട്ടും അദേഹം തനിക്കു നേരെ കൊപിച്ചില്ല. ഞാന്‍ എന്ത് പാപിയാന്നു ഇലാഹീ ആ ഗ്രാമീണന്‍ വിലപിച്ചു. അമീറുല്‍ മുഅ്മിനീന്‍  ഈ മഹാപാപിയോട് പൊറുക്കേണമേ. എന്‍റെ അവിവേകം ക്ഷമികേണമേ.   അങ്ങ് ഖലീഫയാണ് എന്നു അറിയാതെ ഞാന്‍ എന്തൊക്കയോ പറഞ്ഞു പോയി.  അങ്ങയെ കൊണ്ട് ഞാന്‍ ഭൃതൃ വേലയെടിപിച്ചു ഞാന്‍ പാപി ആണു അയാള്‍ പൊട്ടിക്കരഞ്ഞു.
അത് കണ്ടു ഉമര്‍ പറഞ്ഞു സഹോദര താങ്കള്‍ എന്ത്' തെറ്റ്    എന്നോട് ചെയ്തിട്ടാണ് മാപ്പ് അപേഷികുന്നത്  ? മാപ്പ് തരെണ്ടാവാന്‍ അള്ളാഹു (സു) യാണ്. അവന്‍റെ കല്പനകള്‍ നടത്തുന്ന അടിമ മാത്രമാണ് ഞാന്‍. എന്‍റെ കടമ നിര്‍വഹികുക മാത്രമാണ് ഞാന്‍ ചെയ്തത്.

അതായിരുന്നു ഉമര്‍ (റ) താന്‍ ഖലീഫ ആയിരിക്കുന്നിടത്തോളം തന്‍റെ രാജ്യതെ പ്രജകളുടെ ജീവിതം നേരില്‍ കണ്ടു മനസിലാകുന്നതിനായി അദേഹം പ്രച്ഛന്നവേഷംദരിച്ചു രാത്രിയുടെ നമിഷങ്ങലില്‍ ഗ്രാമങ്ങള്‍ തോറും നടക്കുന്ന ഭരണാദികാരി , ലോകം കണ്ട ഏറ്റവും നീതിമാനായ ജനപ്രതിനിധി . പാവപെട്ട ആ ഗ്രാമീണന്‍റെ ദുരവസ്ഥ കണ്ടു മനസലിഞ്ഞ അദേഹം സ്വന്തം വസതിയില്‍ പോയി സ്വന്തം ഭാര്യയെ കൂട്ടി തനിക്കു പാകം ചെയ്തു വച്ച ഭക്ഷണം ഗ്രമീണന് കൊണ്ട് വന്നു കൊടുത്തു.  അങ്ങിനെ ഗ്രാമീണന്‍റെ ഭാര്യയുടെ പേര്‍ എടുക്കാന്‍ വേണ്ടി വയറ്റാട്ടി ആയി വന്നത് ഖലീഫയുടെ പ്രിയപത്നി ആയിരുന്നു. ആ മഹിളാരത്നം. ഭര്‍ത്താവ്‌ ആ കാര്യം പറഞ്ഞപോള്‍ യാതൊരുവിധത്തിലുള്ള വൈമനസ്യവും കൂടാതെ ഇറങ്ങി പുറപെടുകയായിരുന്നു.  അതാണു ചരിത്രത്തില്‍ തുല്ല്യത ഇല്ലാത്ത രണ്ടാം ഖലീഫയുടെ ജിവിതം.

No comments:

Post a Comment