Saturday 10 November 2018

മലയാളത്തിളക്കം

 പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി  ആരംഭിച്ചു.. കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.  പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍  നടപ്പിലാക്കുന്നത്.

മലയാളത്തിളക്കം Module -മായി ബന്ധപ്പെട്ട വിഡിയോ ലിങ്കുകൾ
 
മരവും കുട്ടിയും

നൊസ്റ്റാള്‍ജിയ

നായ വെള്ളത്തില്‍ ചാടുന്ന വീഡിയൊ

സിംഹത്തിന്റെ വീഡിയോ

ഭക്ഷണം പാഴാക്കരുത്
 
ബാലവേല

HANDA'S SURPRISE

␥വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ click here

␥Mobile ൽ Tube mate app install ചെയ്യുക , എന്നിട്ട് മുകളിലെ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്തോ/ വീഡിയോ ടൈപ്പ് ചെയ്തോ  dowload ചെയ്യാവുന്നതാണ്.
പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി ജില്ലയില്‍ ആരംഭിച്ചു. 24 പേരടങ്ങുന്ന ജില്ലാതല കോര്‍ടീമിന്റെ പരിശീലനം തിരുവല്ല ഡയറ്റില്‍ ആരംഭിച്ചു. കോര്‍ ടീം അംഗങ്ങള്‍ വിവിധ ബിആര്‍സികളിലെ പഞ്ചായത്തുകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. ഓരോ പഞ്ചായത്തിലെയും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഭാഷാധ്യപകര്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിക്കും. ആറു ദിവസം വീതമാണ് ജില്ലാതലത്തിലും ബിആര്‍സി തലത്തിലും പരിശീലനം നല്‍കുന്നത്.
ഇരുപതു പേരടങ്ങുന്ന കുട്ടികളുടെ ഗ്രൂപ്പുകളില്‍ രണ്ട അധ്യാപകര്‍ വീതമാണ് പുതിയ പഠന ബോധനതന്ത്രങ്ങള്‍ പ്രയോഗിച്ച് അനുഭവവേദ്യമാക്കുന്നത്. കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. 
ജില്ലയിലെ മൂന്നുംനാലും ക്ളാസ്സുകളില്‍ മാതൃഭാഷ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി രണ്ടു ദിവസത്തെ പ്രായോഗികാനുഭവം നല്‍കും.  തുടര്‍ന്ന് 30  മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കാനുള്ള പ്രവര്‍ത്തനപാക്കേജും അധ്യാപകര്‍ക്കു നല്‍കും. ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ മൂന്നും നലും ക്ളാസ്സുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളും മാതൃഭാഷപഠനത്തില്‍ നിശ്ചിത പഠനനേട്ടം കൈവരിച്ചുവെന്ന പ്രഖ്യാപനം ഓരോ സ്കുളും നടത്തും. പഞ്ചായത്ത്-ജില്ലാതലങ്ങളിലും ഈ പ്രഖ്യാപനമുണ്ടാകും. പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്.  

Read more: http://www.deshabhimani.com/news/kerala/news-pathanamthittakerala-10-01-2017/615821

1 comment: