STANDARD 5 BASIC SCIENCE UNIT 7

അറിവിന്റെ  ജാലകങ്ങള്‍



കണ്ണ് 

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ മാത്രമുള്ള കഴിവു മാത്രമേയുള്ളൂ. കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക്‌‍ നിറം, ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ രണ്ട്‌ കണ്ണുകളാണുള്ളത്‌, ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി (ബൈനോകുലർ) ശക്തിയുള്ളവയാണ്‌. മീൻ, പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്‌. ഓന്ത്, മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ്‌ സംവേദനം ചെയ്യുന്നത്‌. മനുഷ്യന്റേതുപോലെ ത്രിമാനമായ‌ ദൃശ്യങ്ങൾ ഇവയ്ക്കുണ്ടാവുന്നില്ല.

മനുഷ്യശരീരത്തിൽ ഏതൊരു സമയത്തും 100% കഴിവോടെ, ക്ഷീണമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഏക അവയവം കണ്ണാണ്.

ഘടന

ഓരോ ജീവിയ്ക്കും അവയുടെ ജീവിതരീതിക്കനുയോജ്യമായ തരത്തിലുള്ള കണ്ണുകളാണ് പരിണമിച്ചുണ്ടായിട്ടുള്ളത്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയിലൊക്കെ ഒരു കാചവും ഒരു ദൃഷ്ടിപടലവും ഉള്ള ലളിതനേത്രങ്ങളാണ് ഉള്ളത്. ഷഡ്പദങ്ങളിലും അതുപോലുള്ള മറ്റുജീവികൾക്കും സം‌യുക്തനേത്രങ്ങളാണുള്ളത്.

സംയുക്ത നേത്രങ്ങൾ

പ്രകാശം തിരിച്ചറിയാനുള്ള നിരവധി സ്വതന്ത്രഭാഗങ്ങൾ ഉൾക്കൊള്ളുന്ന കണ്ണാണ് സംയുക്തനേത്രം. ഈ സ്വതന്ത്രഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേർന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവർത്തിക്കുക. സാധാരണയായി ഈച്ച, തുമ്പി തുടങ്ങിയ ജീവികളിൽ സംയുക്തനേത്രം കാണാവുന്നതാണ്. ലളിതനേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കോണിലുള്ള കാഴ്ച, ചലനങ്ങളുടെ എളുപ്പത്തിലുള്ള തിരിച്ചറിയൽ തുടങ്ങിയവ സംയുക്തനേത്രങ്ങളുടെ പ്രത്യേകതയാണ്.
വ്യത്യസ്തജീവികളിൽ സംയുക്തനേത്രത്തിന്റെ പ്രവർത്തനം വ്യത്യസ്തമായ തരത്തിലായിരിക്കും.

കൺപടലങ്ങൾ

നേത്രഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട്.

ദൃഢപടലം

ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നു പറയുന്നു. അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു. തന്തുകലകളാൽ നിർമ്മിതമായ ഈ ഭാഗം അതാര്യമാണ്. എന്നാൽ ദൃഢപടലത്തിൽ ഉന്തിനിൽക്കുന്ന സുതാര്യമായ് ഒരു ഭാഗവുമുണ്ട്. ഈ ഭാഗത്തെ കോർണിയ എന്നു വിളിക്കുന്നു. കോർണിയയും ദൃഢപടലത്തിന്റെ പുറമേനിന്നു കാണാവുന്ന ഭാഗങ്ങളേയും നേത്രാവരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു.

രക്തപടലം

കൺഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്. രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോർണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു.
കൃഷ്ണമണിയ്ക്കു ചുറ്റിലുമുള്ള വലയപേശികളും റേഡിയൽ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയ്ക്കു പിന്നിലായി ഒരു ഉത്തല കാചമുണ്ട് (Convex Lens). ഈ കാചത്തെ സ്നായുക്കൾ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്. സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികൾ ഉണ്ട്. സീലിയറി പേശികളുടെ പ്രവർത്തന ഫലമായി കാചത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു.

ദൃഷ്ടിപടലം

കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് തരം കോശങ്ങളുണ്ട് - റോഡ് കോശങ്ങളും (Rod) കോൺ കോശങ്ങളും (Con). റോഡ് കോശങ്ങൾ വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. നിറങ്ങൾ കാണുന്നതിനു സഹായിക്കുന്ന കോശങ്ങളാണ് കോൺകോശങ്ങൾ. ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോൺകോശങ്ങൾ ഏറ്റവും കൂടുതൽ കാണുന്നു. ഇവിടെ റോഡ് കോശങ്ങൾ സാധാരണ ഉണ്ടാവാറില്ല. പീതബിന്ദു എന്നു വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത്.

നേത്രനാഡി

പ്രകാശഗ്രാഹികളിൽ നിന്നും തുടങ്ങുന്ന നാഡീതന്തുസമൂഹങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി. നേത്രനാഡി ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിപടലത്തിൽ നേത്രനാഡി ചേരുന്ന ഭാഗത്ത് യാതൊരു പ്രകാശഗ്രാഹികോശങ്ങളും ഉണ്ടാകാറില്ല. അതുകൊണ്ട് ഈ ഭാഗത്തെ അന്ധബിന്ദു എന്നു വിളിക്കുന്നു. അനേകം ന്യൂറോണുകളുടെ കൂട്ടമാണ് നേത്രനാഡി.

കണ്ണിലെ ദ്രവങ്ങൾ

കണ്ണിൽ കോർണിയയ്ക്കും കാചത്തിനുമിടയിൽ ജലീയദ്രവം (Aquous humor) എന്ന ദ്രവം നിറഞ്ഞിരിക്കുന്നു. ഈ ഭാഗത്തെ ജലീയ അറ (Aquous chamber) എന്നു വിളിക്കുകയും ചെയ്യുന്നു. കാചത്തിനു പിന്നിലെ വലിയ അറയെ സ്ഫടിക (Vitreous Chamber) അറ എന്നു വിളിക്കുന്നു, ഇവിടെ ജെല്ലിദ്രവമായ സ്ഫടിക ദ്രവം (Vitreous humor) നിറഞ്ഞിരിക്കുന്നു. ഈ രണ്ട് ദ്രവങ്ങളും സുതാര്യമാണ്. ഇവ ചെലുത്തുന്ന മർദ്ദമാണ് കണ്ണിന് അതിന്റെ ആകൃതി നിലനിർത്താൻ സഹായമാവുന്നത്.

കാഴ്ച

സ്നെല്ലന്‍ ചാര്‍ട്ട്
ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ അറുപതുലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട്. കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺകോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോറിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങൾക്ക് വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവേയുള്ളു. പക്ഷേ കുറഞ്ഞ പ്രകാശത്തിൽ പോലും ഉത്തേജിക്കപ്പെടുന്നു. റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നൽകുന്നത്. ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്ക് കാരണമായേക്കാം.
രാത്രീഞ്ചരരായ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും. മൂങ്ങ പകൽ പുറത്തിറങ്ങാത്തതിനാൽ അതിന്റെ കണ്ണിൽ കോൺകോശങ്ങൾ തീരെ ഉണ്ടാവാറില്ല.

കോർണിയ

കണ്ണിന്റെ മുൻഭാഗത്തുള്നതാൺള സുതാര്യമായ ഭാഗമാണ്കോർണിയ. ആറുപാളികൾ ചേർന്നതാണ്കോർണിയ. ബൊമാൻസ് പാളി, കോർണിയൽ സ്ട്രോമ, ദുവപാളി, ഡെസിമെന്റ്സ് പാളി, എൻഡോതീലിയം എന്നിവയാണ് ആ പാളികൾ. 2013ൽ ഇന്ത്യൻ ബ്രിട്ടീഷ് ഡോക്ടർറും ഗവേഷകനും ആയ സർ ഹർമീന്ദർസിങ്ങ് ദുവ ആണ് ദുവപാളികണ്ടുപിടിച്ചത്.

ദൃഷ്ടിപടലത്തിലെ പ്രതിബിംബം

ഒരു വസ്തുവിൽ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുകയും കണ്ണിലെ കോർണിയയിലൂടെ കടന്ന കൃഷ്ണമണിയിലെ കാചത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു. കാചം പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേയ്ക്ക് ഫോകസ് ചെയ്യുന്നു. തത്ഫലമായി ദൃഷ്ടിപടലത്തിൽ വസ്തുവിന്റെ ചെറിയ പ്രതിബിംബം തലകീഴായി വീഴുന്നു. പ്രതിബിംബത്തിനു കാരണമാകുന്ന പ്രകാശരശ്മികൾ ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹി കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായുണ്ടാകുന്ന ആവേഗങ്ങൾ തലച്ചോറിലെത്തുകയും, തലച്ചോറ് രണ്ട് കണ്ണിൽ നിന്നുമുണ്ടാകുന്ന പ്രതിബിംബങ്ങളെയും സമന്വയിപ്പിച്ച് ത്രിമാന രൂപം നിവർന്ന രീതിയിൽ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

ഫോക്കസിങ്

സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാൻ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്നുണ്ട്. കാചത്തിന്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി കാചത്തിന്റെ വക്രതയ്ക്ക് അപ്പപ്പോൾ മാറ്റംവരുത്തിക്കൊണ്ടാണ് ഫോക്കൽ ദൂരം ക്രമപ്പെടുത്തുന്നത്. കണ്ണിൽ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത (Accommodation power) എന്നു വിളിക്കുന്നു.

ദ്വിനേത്ര ദർശനം

രണ്ട് കണ്ണുകളിലും വീഴുന്ന ഒരേ വസ്തുവിന്റെ വെവ്വേറെ പ്രതിബിംബങ്ങളെ തലച്ചോറ് പരിചരിച്ച് ഒരൊറ്റ ദൃശ്യമായി സ്വയം മനസ്സിലാക്കുന്നു. ഇതിനെ ദ്വിനേത്ര ദർശനം എന്നു വിളിക്കുന്നു. ദ്വിനേത്ര ദർശനം മൂലം വസ്തുക്കൾ സ്ഥിതി ചെയ്യുന്ന ദൂരം, അതിന്റെ കനം, ഉയരം, വിസ്തൃതി തുടങ്ങിയവ കണക്കാക്കാൻ കഴിയും. ദ്വിനേത്ര ദർശനം സാധ്യമല്ലാത്ത ജീവികളുമുണ്ട്.

കണ്ണിനുണ്ടാകുന്ന സാധാരണ പ്രശ്നങ്ങൾ

കണ്ണിന്റെ സാധാരണ ആകൃതി അതിലെ കാചത്തിൽ നിന്നും ദൃഷ്ടിപടലത്തിലേക്കുള്ള ദൂരം വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി ദൃഷ്ടിപടലത്തിൽ വീഴത്തക്ക വിധത്തിലുള്ളതാണ്. ഇത് ദൃഢപടലം, കണ്ണിലെ ദ്രവങ്ങൾ എന്നിവ കൊണ്ട് നിലനിർത്തപ്പെട്ടിരിക്കുന്നു. എന്തെങ്കിലും കാരണത്താൽ കണ്ണിന്റെ സ്വാഭാവികാകൃതിയ്ക്ക് വ്യത്യാസമുണ്ടായാൽ ദൃഷ്ടിവൈകല്യമുണ്ടാകുന്നു. നിശാന്ധത, വർണ്ണാന്ധത തുടങ്ങിയവയും കണ്ണിനുണ്ടാകാറുള്ള പ്രശ്നങ്ങളാണ്.

ദീർഘദൃഷ്ടി

ദീർഘദൃഷ്ടി എന്ന ദൃഷ്ടിവൈകല്യമുള്ളവർക്ക് അകലെയുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ. അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു പിന്നിൽ കേന്ദ്രീകരിക്കുന്നതാണ് ദീർഘദൃഷ്ടിയ്ക്കു കാരണം. നേത്രഗോളത്തിന്റെ ദൈർഘ്യം ആവശ്യത്തിനില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം പ്രധാനമായും ഉണ്ടാകുന്നത്. വക്രതയിൽ മാറ്റം വരുത്തി ഫോക്കസിങ് ആവശ്യാനുസരണം നടത്താൻ സാധിക്കാത്ത വിധം കാചത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതും ദീർഘദൃഷ്ടിയ്ക്ക് കാരണമാകുന്നു.
അനുയോജ്യമായ ശക്തിയുള്ള ഉത്തല കാചം (Convex lens) ഉള്ള കണ്ണട ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാവുന്നതാണ്. കാചം പ്രകാശരശ്മികളെ സംവ്രജിപ്പിച്ച് പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴാൻ സഹായിക്കുന്നു.

ഹ്രസ്വദൃഷ്ടി

ഹ്രസ്വദൃഷ്ടി video

അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുകയുള്ളു എന്ന വൈകല്യമാണ് ഹ്രസ്വദൃഷ്ടി. അകലെയുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു മുന്നിലായി കേന്ദ്രീകരിക്കുന്നു. കൺഗോളത്തിന്റെ ദൈർഘ്യം കൂടുതലായിരിക്കുന്നതോ, കണ്ണിന്റെ സമഞ്ജനക്ഷമതയ്ക്ക് ഉണ്ടാകുന്ന വൈകല്യമോ ആണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്.
അവതല കാചം (Concave Lens) ഉപയോഗിച്ച് പ്രകാശരശ്മികളെ വിവ്രജനം നടത്തി പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴത്തക്ക വിധത്തിൽ ക്രമീകരിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.

വിഷമദൃഷ്ടി

ഒരു വസ്തുവിൽ നിന്നുള്ള പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതു മൂലമുണ്ടാകുന്ന ദൃഷ്ടിവൈകല്യമാണ് വിഷമദൃഷ്ടി (Astigmatism). ഇതുമൂലം വികലമായ പ്രതിബിംബം ഉണ്ടാകുന്നു. കണ്ണിലെ ലെൻസിന്റെയോ കോർണിയയുടേയോ വക്രതയിലുണ്ടാകുന്ന ക്രമരാഹിത്യമാണ് വിഷമദൃഷ്ടിയ്ക്കു കാരണം. പ്രത്യേകമായി രൂപപ്പെടുത്തുന്ന സിലണ്ട്രിക്കൽ ലെൻസുപയോഗിച്ചാണ് വിഷമദൃഷ്ടി പരിഹരിക്കുന്നത്.

തിമിരം

നേത്രകാചം അതാര്യമാകുന്നതുമൂലമുണ്ടാകുന്ന കാഴ്ചനഷ്ടപ്പെടലാണ് തിമിരം. സാധാ‍രണ വാർദ്ധക്യത്തിലാണ് തിമിരം ബാധിക്കുക. അതാര്യത വർദ്ധിക്കുകയും ഒടുവിൽ പൂർണ്ണ അന്ധതയിൽ കലാശിക്കുകയും ചെയ്യുന്നു. ഈ രോഗത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. ശസ്ത്രക്രിയ വഴി അതാര്യമായ കാചം നീക്കി പകരം കൃത്രിമ കാചം സ്ഥാപിച്ചോ, ശക്തിയേറിയ കണ്ണട ഉപയോഗിച്ചോ തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച ശരിയാക്കുന്നു.

പൈപ്പര്‍മെട്രോപ്പിയ 

അസ്റ്റിഗ്മാറ്റിസം


ഗ്ലോക്കോമ

കണ്ണിലെ ദ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം കണ്ണിൽ അസാധാരണ മർദ്ദമുളവാകുന്ന രോഗമാണ്‌ ഗ്ലോക്കോമ. ഇതുമൂലം നേത്രനാഡിയ്ക്ക് കേടുപറ്റുകയും കാഴ്ച നഷ്ടപ്പെടാനിടവരികയും ചെയ്യുന്നു. ദീപങ്ങൾക്കു ചുറ്റും വലയങ്ങൾ കാണുക, രാത്രിയിൽ കാഴ്ചക്കുറവുണ്ടാവുക, കണ്ണിനുചുറ്റും വേദനയുണ്ടാവുക, കണ്ണിനു മങ്ങൽ തോന്നുക തുടങ്ങിയവ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്

വർണ്ണാന്ധത

നിറം തിരിച്ചറിയാൻ പറ്റാതിരിക്കുന്ന , പ്രത്യേകിച്ച് ചുവപ്പും പച്ചയും, ഒരു രോഗമാണ് വർണ്ണാന്ധത. സ്റ്റ്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത്കൂടുതലായി കാണുന്നു.

കോങ്കണ്ണ്

രണ്ടു കണ്ണുകൾക്കും ഒരേ ബിന്ദുവിലേക്ക് കാഴ്ച കേന്ദ്രീകരിക്കാൻ പറ്റത്ത അവസ്ഥയാണ് കോങ്കണ്ണ്. കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത്, നെരെയുള്ള നാലു പേശികളും രൺടു ചെരിഞ്ഞ പേശികളുമാണ്. അവയുടെ പ്രവർത്തന തകരാറാണ് ഇതിനു കാരണം.
 

നേത്രദാനം മഹാദാനം

നേത്രദാനം മഹാദാനം...

Read more at: http://www.manoramaonline.com/health/health-news/world-sight-day-care-eyes-protection-eye-care.html
നേത്രദാനം മഹാദാനം...

Read more at: http://www.manoramaonline.com/health/health-news/world-sight-day-care-eyes-protection-eye-care.html
കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര സത്യമാണ്. അത് ഇല്ലാതാകുമ്പോഴേ നമ്മൾ കണ്ണിന്റെ...

Read more at: http://www.manoramaonline.com/health/health-news/world-sight-day-care-eyes-protection-eye-care.html
 കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര സത്യമാണ്. അത് ഇല്ലാതാകുമ്പോഴേ നമ്മൾ കണ്ണിന്റെ വില മനസിലാക്കൂ. നേത്രദാനത്തെക്കുറിച്ച് പലരും വാ തോരാതെ പ്രസംഗിക്കും. പക്ഷേ ഇതിൽ എത്ര പേർ അതിനുവേണ്ടി തയാറായിട്ടുണ്ടാകും? നേത്രദാന സമ്മതപത്രം എഴുതികൊടുത്തിട്ടുണ്ടെങ്കിൽ പോലും മരണസമയത്ത് പലപ്പോഴും ബന്ധുക്കൾ നേത്രദാനത്തിന് മുൻകയ്യെടുത്ത് സമയത്ത് ഐ ബാങ്കിനെ അറിയിക്കുന്നില്ല. അതുപോലെ എവിടെ അറിയിക്കണം, ആരെ അറിയി‌ക്കണം എന്ന് അറിയാതെയും നേത്രദാനം പലപ്പോഴും നടക്കാതെ പോകുന്നു. ഒരു കോടിയോളം ആളുകൾ ഭാരതത്തിൽ ഒരു വർഷം മരിക്കുന്നുണ്ട്. അതിൽ ഇരുപത്തയ്യായിരത്തോളം പേർ മാത്രമാണ് കണ്ണുകൾ ദാനം ചെയ്യുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം ഒരു വർഷം 1500 ഓളം കണ്ണുകൾ എടുക്കുമ്പോൾ നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട് പന്ത്രണ്ടായിരത്തിലധികം കണ്ണുകൾ എടുക്കുന്നുണ്ട്. നമ്മൾ കുറെക്കൂടി നേത്രദാനരംഗത്ത് ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണശേഷം മാത്രമേ കണ്ണുകൾ ദാനം ചെയ്യാൻ കഴിയൂ. ഏറിയാൽ ആറു മണിക്കൂറിനുള്ളിൽ കണ്ണുകൾ(കോർണിയ) എടുത്ത് പ്രത്യേകം ലായനിയിൽ സംരക്ഷിച്ചാൽ രണ്ട് അന്ധർക്ക് കാഴ്ച നൽകാവുന്നതാണ്.  കണ്ണിന്റെ കോർണിയ എടുക്കുന്നതിന് പത്ത് മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ. മൂന്ന് വയസിനുമേൽ പ്രായമുള്ളവർക്ക് നേത്രദാനം നടത്താവുന്നതാണ്. കണ്ണട ധരിക്കുന്നവർക്കും തിമിരശസ്ത്രക്രിയ കഴിഞ്ഞവർക്കും കണ്ണുകൾ ദാനം ചെയ്യാൻ കഴിയും. എന്നാൽ കണ്ണിലെ കാൻസർ, ഹെപ്പറ്റൈറ്റിസ് ബി, സി വയറസ്, എയ്ഡ്സ്, പേവിഷബാധ, രക്താർബുദം മുതലായ അസുഖങ്ങൾ ബാധിച്ചു മരിച്ചവരുടെ കണ്ണുകൾ ഉപയോഗിക്കാൻ കഴിയില്ല.

ആദ്യമൊക്കെ കണ്ണ് മുഴുവനായിട്ടാണ് എടുത്തിരുന്നത്. അങ്ങനെയെടുക്കുന്ന കണ്ണുകൾ ഒരു ദിവസം മാത്രമേ സൂക്ഷിച്ചു വയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കണ്ണിലെ കോർണിയ മാത്രമാണ് എടുക്കുന്നത്. അത് പ്രത്യേകം ലായനിയിലിട്ട് പതിനാലു ദിവസം വരെ സൂക്ഷിച്ച് വയ്ക്കാൻ കഴിയും.

കണ്ണിലെ കോർണിയ മാത്രം എടുക്കുന്നതുകൊണ്ട് മുഖത്തിന് വ്യത്യാസമൊന്നും വരുന്നില്ല. മൃതശരീരം എവിടെയാണെങ്കിലും ഐ ബാങ്ക് ടീം അവിടെയെത്തി കണ്ണുകൾ എടുക്കുന്നതാണ്. നേത്രദാനം ചെയ്യുന്നതിന് വീട്ടുകാർക്ക് പ്രത്യേകിച്ച് ചെലവുമില്ല. ഐ ബാങ്കിനെ അറിയിച്ചാൽ ഐ ബാങ്ക് ടീം എത്തി കണ്ണുകൾ എടുക്കുന്നതാണ്. ഐ ബാങ്കിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്. നേത്രദാനം ചെയ്യാൻ മുൻകൂട്ടി സമ്മതപത്രം കൊടുക്കണമെന്നില്ല മരിച്ചയാളുടെ ബന്ധുക്കളുടെ സമ്മതമാണ് ഏറ്റവും പ്രധാനപ്പെട്ടത്.


ഭാരതത്തിൽ ഏകദേശം ഒരു ലക്ഷത്തോളം കണ്ണുകളാണ് ഒരു വർഷം വേണ്ടത്. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 50,000ത്തോളം കണ്ണുകൾ മാത്രമാണ്. അതുകൊണ്ട് നേത്രപടല അന്ധത ബാധിച്ചവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിൽ കണ്ണിനായ് കാത്തിരിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾക്കും, തെറ്റിദ്ധാരണകൾക്കും അടിമപ്പെടാതെ വിവേകത്തോടെ യഥാസമയത്ത് എടുക്കുന്ന തീരുമാനം നിരവധിപേരെ വെളിച്ചത്തിലേയ്ക്ക് നയിക്കാൻ സാധിക്കും. അന്ധത ഒരു സാമൂഹികപ്രശ്നമാണെന്ന് കരുതി സമൂഹത്തെ സേവിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മനസിലാക്കി പ്രവർത്തിക്കാൻ നമ്മൾ തയാറാവണം അപ്പോൾ മാത്രമേ നമുക്ക് നേത്രദാനരംഗത്ത് കൂടുതൽ പ്രവർത്തിക്കാൻ കഴിയൂ

 --------------------------------------------------------------------------------------------------
കണ്ണുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍
------------------------------------------------------------- 

ചെവി

ഓരോ ജീവിയിലും ശ്രവണശേഷിക്ക് വ്യത്യാസങ്ങളുണ്ട്. ചില ജീവികളിൽ ചെവി ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുന്ന ശരീരഭാഗമാണ്. മനുഷ്യരിൽ കേ‌ൾവിയ്ക്കു പുറമേ ശരീരത്തിന്റെ തുലനാവസ്ഥ പാലിക്കാനും ചെവി സഹായിക്കുന്നുണ്ട്. മുയൽ, ആന തുടങ്ങിയ ജീവികളിൽ ശരീരം തണുപ്പിക്കുക എന്ന ധർമ്മവും ചെവി വഹിക്കുന്നുണ്ട്

130 ഡെസിബെലിനേക്കാൾ കൂടുതലുള്ള ശബ്ദം ചെവിയ്ക്ക് തകരാറുണ്ടാക്കും.

ഘടന

ചെവിക്കുട മാത്രമാണ്‌ ചെവിയുടെ പുറമേ കാണാവുന്നതെങ്കിലും സങ്കീർണ്ണങ്ങളായ ഭാഗങ്ങൾ ചെവിയ്ക്കുള്ളിലുണ്ട്. ഈ പ്രധാന ഭാഗങ്ങൾ തലയോടിനുള്ളിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കർണ്ണത്തിന്‌ ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്ന് മൂന്നു ഭാഗങ്ങളുണ്ട്.

 

ബാഹ്യകർണ്ണം

ചെവിയുടെ പുറമേ കാണാവുന്ന ഭാഗമാണ് ബാഹ്യകർണ്ണം. ചെവിക്കുട, കർണ്ണനാളം, കർണ്ണപടം എന്നിവയാണ് ബാഹ്യകർണ്ണഭാഗങ്ങൾ. തലയ്ക്ക് പുറത്തേയ്ക്ക് പരന്നു നിൽക്കുന്ന ചെവിക്കുട എന്ന ഭാഗം ശബ്ദവീചികളെ തടഞ്ഞ് അവയെ ചെവിയ്ക്കുള്ളിലേയ്ക്ക് നയിക്കാൻ പ്രാപ്തമാണ്‌. ചെവിയ്ക്കുള്ളിലേയ്ക്കുള്ള നാളമാണ്‌ കർണ്ണനാളം അഥവാ ശ്രവണനാളം. കർണ്ണനാളത്തിന്റെ ഭിത്തിയിൽ മെഴുകു(ചെവിക്കായം) സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ മെഴുക് ചെവിക്കുള്ളിൽ പ്രവേശിച്ചേയ്ക്കാവുന്ന ചെറുകീടങ്ങളേയും, ബാക്റ്റീരിയങ്ങളേയും നശിപ്പിക്കാൻ കഴിവുള്ളതാണ്‌. ഈ നാളത്തിന്റെ പ്രവേശനദ്വാരത്തിലായി സ്ഥിതിചെയ്യുന്ന മൃദുലരോമങ്ങൾ പൊടിയും പ്രാണിയുമൊന്നും ചെവിയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കാതെ സൂക്ഷിക്കുന്നു. കർണ്ണപടം എന്നത് ചെവിയ്ക്കുള്ളിലുള്ള ഒരു നേർത്ത സ്തരമാണ്‌. കർണ്ണനാളത്തിനൊടുവിൽ അല്പം ചെരിഞ്ഞ് കർണ്ണപടം സ്ഥിതിചെയ്യുന്നു. ശബ്ദതരംഗങ്ങൾ വന്നുതട്ടുമ്പോൾ കമ്പനം ചെയ്യത്തക്ക തരത്തിലാണ് കർണ്ണപടം നിലനിൽക്കുന്നത്.

മദ്ധ്യകർണ്ണം

ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. കർണ്ണപടവുമായി ബദ്ധപ്പെട്ടിരിക്കുന്ന ഈ മൂന്നസ്ഥികൾ കർണ്ണപടത്തെ തൊട്ട് ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥിയാണ്‌ മാലിയസ് (Malleus), മാലിയസുമായി ചേർന്ന് കാണപ്പെടുന്ന ഇൻകസ് (Incus), ഇതിനോട് ചേർന്നുള്ള കുതിരസവാരിക്കാർ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള സ്റ്റേപിസ് (Stapes)എന്നിവയാണ്‌. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ്‌ സ്റ്റേപിസ് മദ്ധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന യൂസ്റ്റേക്കിയൻ നാളി എന്ന ഒരു കുഴലുണ്ട്. കർണ്ണപടത്തിനിരുവശവുമുള്ള മർദ്ദം സമമായി നിർത്തുകയാണ്‌ യൂസ്റ്റേക്കിയൻ നാളിയുടെ ധർമ്മം. മദ്ധ്യകർണ്ണത്തിനും ആന്തരകർണ്ണത്തിനും ഇടയിലായി അണ്ഡാകാര ജാലകം (എലിപ്റ്റിക്കൽ അഥവാ ഓവൽ ജാലകം), വൃത്തജാലകം എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്. നേർത്ത സ്തരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഇവയിൽ എലിപ്റ്റിക്കൽ ജാലകവുമായി സ്റ്റേപിസ് ബന്ധപ്പെട്ടിരിക്കുന്നു.

ആന്തരകർണ്ണം

സങ്കീർണ്ണങ്ങളായ നാഡികളും, നാളികളും, സഞ്ചികകളും ചേർന്നുള്ള ഈ ഭാഗത്തെ സ്തരജാലിക (Membranous Labyrinth) എന്നും വിളിക്കാറുണ്ട്. അസ്ഥികൊണ്ടുള്ള ഇടുങ്ങിയ അറയിൽ നിലകൊള്ളുന്ന ഈ ഭാഗം മുഴുവനും പെരിലിംഫ് (Perilymph) എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നു. വെസ്റ്റിബ്യൂൾ (Vestibule), കോക്ലിയ (Cochlea), അർദ്ധവൃത്താകാരത്തിലുള്ള മൂന്നു കുഴലുകൾ എന്നിവയാണ്‌ ആന്തരകർണ്ണത്തിലെ സ്തരജാലികയുടെ പ്രധാന ഭാഗങ്ങൾ. വെസ്റ്റിബ്യൂൾ എന്നത് മുകളിലുള്ള യൂട്രിക്കിൾ (Utricle),താഴെയുള്ള സാക്യൂൾ (Saccule) എന്നിവ ചേർന്നതാണ്. യൂട്രിക്കിൾ മൂന്ന് അർദ്ധവൃത്താകാരക്കുഴലുകളിലേക്കുമുള്ള ഘടനയാണ്‌. അർദ്ധവൃത്താകാരകുഴലുകളിൽ ഒരെണ്ണം തിരശ്ചീനമായും, മറ്റുരണ്ടെണ്ണം ലംബമായും നിലകൊള്ളുന്നു. ഇവ മൂന്നും പരസ്പരം സമകോണിലാണുള്ളത്. ഓരോ കുഴലിന്റെയും ഒരഗ്രം ഉരുണ്ടിരിക്കുന്നു. ഉരുണ്ടിരിക്കുന്ന അഗ്രത്തെ ആമ്പ്യുള്ള (Ampulla) എന്നു വിളിക്കുന്നു. ആമ്പ്യൂള്ളയിൽ സം‌വേദന നാഡികൾ സ്ഥിതിചെയ്യുന്നു. വെസ്റ്റിബ്യൂളിന്റെ സാക്യൂൾ എന്ന ഭാഗം ആന്തരകർണ്ണത്തിലെ കോക്ലിയ എന്ന ഭാഗവുമായി യോജിച്ചിരിക്കുന്നു. ഒച്ചിന്റെ തോട് പോലുള്ള ഒരു ഭാഗമാണ്‌ കോക്ലിയ. കോക്ലിയയുടെ മദ്ധ്യഅറയുടെ ആന്തരഭിത്തിയിൽ നിറയെ സം‌വേദ കോശങ്ങളുണ്ട്. ഈ സംവിധാനം അതിസങ്കീർണ്ണമാണ്. ഓർഗൻ ഓഫ് കോർട്ടി (Organ of corti) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതുപയോഗിച്ചാണ് ശബ്ദഗ്രഹണം നടക്കുന്നത്. ഇവയിൽ നിന്നുള്ള ആവേഗങ്ങൾ ശ്രവണനാഡിവഴി മസ്തിഷ്കത്തിലേയ്ക്ക് പ്രവഹിക്കപ്പെടുന്നു. ബേസിലാർസ്തരം എന്ന സ്തരമാണ് കോക്ലിയയെ മൂന്ന് അറകളായി തിരിക്കുന്നത്. മധ്യഅറയിൽ എൻഡോലിംഫ് എന്ന ദ്രാവകവും മറ്റുരണ്ടറകളിൽ പെരിലിംഫ് (Perilymph) എന്ന ദ്രാവകവും നിറഞ്ഞിരിക്കുന്നു. വെസ്റ്റിബ്യൂൾ, അർദ്ധവൃത്താകാരകുഴലുകൾ, എന്നിവിടങ്ങളിലും പെരിലിംഫ് എന്ന ദ്രവം നിറഞ്ഞിരിക്കുന്നു.

ചെവിയും ശരീരതുലനവും

അർദ്ധവൃത്താകാരകുഴലുകൾ, യൂട്രിക്കിൾ, സാക്യൂൾ എന്നിവ ശരീരത്തിന്റെ തുലനാവസ്ഥ നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തലയുടെ ഏതൊരു ചലനവും അവയിൽ നിറഞ്ഞിരിക്കുന്ന ദ്രവത്തിൽ ചലനം സൃഷ്ടിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം രോമകോശങ്ങളുണ്ട്. ഈ രോമകോശങ്ങളുടെ അഗ്രത്തിലായി ഓടോലിത്ത് (Otolith) എന്ന കാൽസ്യം കാർബണേറ്റ് തരികൾ ഉണ്ട് തലയുടെ ചലനത്തിൽ ഓടോലിത്തുകൾക്ക് സ്ഥാനചലനം ഉണ്ടാവുകയും ഈ സ്ഥാനചലനം രോമകോശങ്ങൾ തിരിച്ചറിയുകയും, ബന്ധപ്പെട്ട നാഡീതന്തുക്കളെ ഉദ്ദീപിപ്പിക്കുകയും തുടർന്ന് ആ വിവരം സെറിബല്ലത്തിലെത്തുകയും ചെയ്യുന്നു. സെറിബല്ലം കണ്ണുകൾ, പേശികൾ, സന്ധികൾ തുടങ്ങിയ ഭാഗങ്ങളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിക്കുകയും തുലനാവസ്ഥപാലിക്കാൻ വേണ്ട തീരുമാനങ്ങൾ എടുത്ത് പേശികളിൽ എത്തിക്കുകയും ചെയ്യുന്നു.

ചെവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ

അണുബാധയാണ്‌ ചെവിയിലുണ്ടാവുന്ന സാധാരണ പ്രശ്നം, മലിനജലത്തിൽ കുളിക്കുന്നതുമൂലമോ, ജലദോഷത്തെ തുടർന്നോ ചെവിയിൽ അണുബാധയുണ്ടായേക്കാം. മുഖത്ത് പ്രത്യേകിച്ച് പാർശ്വഭാഗങ്ങളിൽ ഏൽക്കുന്ന ആഘാതങ്ങൾ കർണ്ണപടത്തിൽ ക്ഷതമേൽക്കാനോ, പാടേ തകർന്നു പോകാനോ കാരണമായേക്കാം, ഇത് പൂർണ്ണബധിരതയ്ക്കും കാരണമാകാറുണ്ട്. ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നതും കർണ്ണപടത്തിനു ക്ഷതമേൽപ്പിച്ചേക്കാം.  

INSTRUMENTS FOR DISABLED


SKIN



SMELL AND TASTE


SUPER SENSING CREATURES




TONGUE





No comments:

Post a Comment