Monday, 23 May 2016

സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ

സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർക്ക് തയ്യാറാക്കാവുന്ന ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ:


A) സ്കൂളുമായി ബന്ധപ്പെട്ടവ:

സ്ക്കൂൾ കലണ്ടർ നിർമിച്ചോ

ടോയ് ലറ്റുകൾ ശുചിയാക്കിയോ

പൊട്ടിയ ഓടുകൾ മാറ്റിയോ

ഫർണിച്ചറുകൾ റിപ്പയർ ചെയ്തോ

സ്കൂൾവിഷൻ പേപ്പർ തയ്യാറാക്കിയോ

Local Resource Mapping നടത്തിയോ

പ്രവേശനോത്സവം ആസൂത്രണം ചെയ്തോ?

ലാബ്, ലൈബ്രറി ക്രമീകരിച്ചോ?

ഉച്ചഭക്ഷണ പരിപാടി. മികവുറ്റതാക്കാനുള്ള ആസൂത്രണം നടത്തിയോ

1000 പഠന മണിക്കൂർ ഉറപ്പു വരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തോ?

സ്ക്കൂളിൻ്റെ SWOT അനലൈസ് ചെയ്തോ

കഴിഞ്ഞ വർഷത്തെ മികവുകളും പരിമിതികളും പുനർ വിചിന്തനം നടത്തിയോ




B) കുട്ടികളുമായി ബന്ധപ്പെട്ടവ:

പാഠപുസ്തക ലഭ്യത ഉറപ്പു വരുത്തിയോ

യൂണിഫോമിനു വേണ്ട ഇൻ്റൻ്റ് നൽകിയോ

കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തോ

പ്രതിഭകൾക്കും പിന്നോക്കക്കാർക്കും നൽകേണ്ട പ്രത്യേക പോഷണ പരിപാടികൾ ആസൂത്രണം ചെയ്തോ?

കുട്ടികൾക്ക് വേണ്ട യാത്രാ സൗകര്യം ഉറപ്പു വരുത്തിയോ?

CWSN,  കുട്ടികൾക്കു വേണ്ട പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തോ?

അനാഥ/ അഗതി കുട്ടികളെ സഹായിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതോ?.

പ്രാതൽ കഴിക്കാൻ കഴിയാതെ സ്ക്കൂളിൽ വരുന്നവരുടെ വിശപ്പകറ്റാൻ വേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്തോ

ഓരോ കുട്ടിക്കും പുനനേട്ടങ്ങേൾ ഉറപ്പു വരുത്താനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തോ

കുട്ടികളെ അറിയാൻ' വേണ്ട ശാസ്ത്രീയ പദ്ധതി ആസൂത്രണം ചെയ്തോ

കുട്ടികളുടെ ഹാജർ ഉറപ്പ വരുത്താൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തോ

കുട്ടികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വാങ്ങിക്കൊടുക്കാൻ വേണ്ട പരിപാടികൾ ആലോചിച്ചോ

ഹെൽപ്പ് ഡസ്ക്ക് രൂപീകരിച്ചോ?

കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാനാവശ്യമായ വിവിധ പരിപാടികൾ സ്ക്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയോ

കുട്ടികളുടെ അവകാശ രേഖ സ്ക്കൂളിൽ പ്രദർശിപ്പിച്ചോ

C) അധ്യാപകരുമായി ബന്ധപ്പെട്ടവ:

എല്ലാ ക്ളാസിനും വിഷയത്തിനും സ്ക്കൂൾ തുറക്കുമ്പോൾ അധ്യാപക സാന്നിധ്യം ഉറപ്പു വരുത്തിയോ

എല്ലാ അധ്യാപകർക്കും അവധിക്കാല പരിശീലനം ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയോ

ക്ളാസ് , വിഷയ ചുമതലകൾ തീരുമാനിച്ചുവോ?

ടൈം ടേബിൾ തയ്യാറാക്കിയോ

ചുമതലാ വിഭജനം നടത്തിയോ

സി.ഇ. ക്കു വേണ്ട ഫോർമാറ്റുകൾ തയ്യാറാക്കിയോ

SRG, സബ്ജക്റ്റ് കൗൺസിൽ എന്നിവ രൂപീകരിച്ചുവോ

അവധിക്കാല പരിശീലനത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിപാദിച്ച പ്രത്യേക പരിപാടികൾ SRG യിൽ ചർച്ച ചെയ്തുവോ

ഒന്നാം പാoത്തിന് തനിക്ക് വേണ്ട പ0 നോപകരണങ്ങൾ നിർമിച്ചുവോ

ഒന്നാം പാഠത്തിന് വേണ്ട 1CT റിസോഴ്സസ് ശേഖരിച്ചുവോ

 ഒന്നാം പുത്തിൽ റഫറൻ സിംഗിലൂടെ കൂടുതൽ ആശയ വ്യക്തത വരുത്തേണ്ട കാര്യങ്ങൾ വരുത്തിയോ

ഏറ്റെടുക്കേണ്ട ട്രൈ ഔട്ട്/ ഗവേഷണ മേഖല തീരുമാനിച്ചുവോ


ഈ വർഷം സ്കൂളിൽ സ്വന്തം വിഷയത്തിൽ നടത്തേണ്ട മികവ് പ്രവർത്തനം തീരുമാനിച്ചുവോ

D) രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ:

സ്ക്കൂൾ വിഭവ സമാഹരണ മാർഗങ്ങൾ ആലോചിച്ചുവോ

PTA/SMC ജനറൽ ബോഡി, CPTA കൾ എന്നിവ സ്ക്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയോ?

വിവിധ രക്ഷാകർതൃ ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തതോ

വിവിധ സ്ക്കൂൾ പിന്തുണാ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്തോ

ഫലപ്രദമായ വിദ്യാലയം എന്തെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ട പദ്ധതികൾ  ആസൂത്രണം ചെയ്യാൻ സാധിച്ചോ

No comments:

Post a Comment