പരാശരമഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ വേദവ്യാസന്‍ ആയിരുന്നല്ലൊ ധൃതരാരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പിതാവ്.. ഈ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു.. ഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും ഭാരതത്തിന്റെ പൂര്‍വ്വമാതാവ് ഒരു മുക്കുവസ്ത്രീയായിരുന്നുവല്ലൊ എന്ന് ! എന്നാല്‍ സത്യവതി ശരിക്കും ഒരു മുക്കുവയുവതി ആയിരുന്നില്ല. സത്യവതി ശരിക്കും മുക്കുവയുവതി ആയിരുന്നോ?!
സത്യവതിയുടെ ജനനം ഇങ്ങിനെ...
ചേദി രാജ്യത്ത് വസു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഇന്ദ്രനെ സേവിച്ച് ഒരുപാട് വരങ്ങള്‍ നേടി സര്‍വ്വ ശസ്ത്ര പരിജ്ഞാനവും ആകാശത്തിലൂടെ സഞ്ചരിക്കാനായി ഒരു വിമാനവും കരസ്ഥമാക്കി. ആകാശചാരിയായതുകൊണ്ട് അദ്ദേഹത്തിനെ പേര്‍ ഉപരിചരന്‍- വസു എന്നായി..
ഒരിക്കല്‍ ചേദിരാജ്യത്തിന്റെ ഓരത്തിലൂടെ ഒഴുകിയിരുന്ന ‘ശക്തിമതി’ എന്ന നദിയില്‍ ‘കോലാഹലന്‍’ എന്ന പര്‍വ്വത ശ്രേഷ്ഠന് അനുരാഗം തോന്നി. പര്‍വ്വതം നദിയെ ആശ്ലേഷിച്ചു! നദിയുടെ ഒഴുക്ക് നിലച്ചു. ജലനിരപ്പുയര്‍ന്ന് പ്രളയമായി. ഇതുകണ്ട് കോപത്താല്‍ ഉപരിചരവസു പര്‍വ്വതത്തെ ചവിട്ടി രണ്ടായി പിളര്‍ക്കുന്നു. ആ വിടവിലൂടെ നദി ഒഴുകാന്‍ തുടങ്ങുന്നു.. നദിക്ക് പര്‍വ്വതത്തില്‍ നിന്നും രണ്ട് മക്കളുണ്ടായി. ഒരാണും ഒരു പെണ്ണും . അവരെ നദി രാജാവിനു നല്‍കി. രാജാവ് പുരുഷനെ സേനാനായകനായും പെണ്‍കുട്ടി, ഗിരിക യെ ഭാര്യയായും സ്വീകരിച്ചു.
ഒരിക്കല്‍ രാജാവ് നായാട്ടിനു പോകുമ്പോള്‍ കാനനത്തില്‍ വസന്ത സൌകുമാര്യം അദ്ദേഹം ഗിരികയെക്കുറിച്ച് കാമാതുരനായി . അപ്പോള്‍ ഉണ്ടായ ഇന്ദ്രിയസ്ഖലനം ഒരു ഇലയില്‍ പൊതിഞ്ഞ് പരുന്തുവശം ഭാര്യയ്ക്ക് കൊടുത്തയച്ചു.. യാത്രാമദ്ധ്യേ ഇലയില്‍ എന്തോ ഭക്ഷണസാധനമാണെന്നു കരുതി മറ്റൊരു പരുന്ത് വന്ന് തടുത്തു. അതിനിടയില്‍ ശുക് ളം താഴെ കാളിന്ദി നദിയില്‍ വീഴുകയും അത് അദ്രിക എന്ന മീന്‍ എടുത്തു ഭക്ഷിക്കുകയും ചെയ്യുന്നു. അദ്രികയെ ഒരു മുക്കുവന്‍ പിടിച്ച് വയറു കീറിനോക്കുമ്പോള്‍ രണ്ട് മനുഷ്യക്കുട്ടികളെ കാണുന്നു! അദ്ദേഹം അത് രാജാവിന് സമര്‍പ്പിക്കുന്നു. രാജാവ് പെണ്‍കുട്ടിയെ മുക്കുവന് തിരിച്ചു നല്‍കുന്നു. അയാള്‍ അവള്‍ക്ക് കാളി എന്നു പേര്‍ നല്‍കുന്നു
ആണ്‍കുട്ടി മുക്കുവരാജാവും ആകുന്നു. കാളിയാണ് സാക്ഷാല്‍ സത്യവതി .
ചുരുക്കത്തില്‍.. സത്യവതി അദ്രിക എന്ന മീനിന്റെയും ഉപരിചര വസു എന്ന ചേദിരാജാവിന്റെയും മകളാണെന്നു സാരം..
We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
ReplyDeleteEmail: kokilabendhirubhaihospital@gmail.com
WhatsApp +91 7795833215