നിരാശനായി തളര്‍ന്ന ഹൃദയത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന പാണ്ഡു, മുനിയുടെ ശാപം കിട്ടിയ രാജാവ് രാജ്യം ഭരിക്കുന്നത് ശോഭനമല്ലെന്നും, തനിക്ക് ഭരണകാര്യങ്ങളില്‍ ഇനി ശ്രദ്ധചെലുത്താനാവില്ലെന്നും പറഞ്ഞ് ഭീഷ്മരോടപേക്ഷിച്ച് , ജ്യേഷ്ഠന്‍ ധൃതരാഷ്ട്രറെ രാജാവായി അഭിഷേകം ചെയ്ത് വനവാസത്തിനായി പോകുന്നു. സ്നേഹനിധിയായ പാണ്ഡുവിനെ പിരിഞ്ഞ് ജീവിക്കാനാവില്ലെന്നും പറഞ്ഞ് കുന്തിയും മാദ്രിയും പാണ്ഡുവിനൊപ്പം പോകുന്നു..
പാണ്ഡുവിനു സംഭവിച്ച ദുര്‍വിനിയോഗത്തില്‍ ഖേദം തോന്നുമെങ്കിലും, വിചാരിച്ചിരിക്കാതെ കൈവന്ന ഭാഗ്യത്താല്‍ ധൃതരാഷ്ട്രറും ഗാന്ധാരിയും അത്യന്തം സന്തോഷിക്കുന്നു. ശകുനി അതിലേറെ സന്തോഷിക്കുന്നു. ഇനി ഹസ്തിനപുരത്തെ അയാള്‍ വിചാരിക്കും വിധം കൈകാര്യം ചെയ്യാമെന്ന ദുര അയാളെയും ഉന്മത്തനാക്കുന്നു.
ഭാര്യമാരോടൊപ്പം കാട്ടില്‍ പോയ പാണ്ഡുവിനെന്തു സംഭവിച്ചു എന്നത് അടുത്തതില്‍..
No comments:
Post a Comment