സംസ്ഥാനത്ത് കായിക വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും /സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്കും കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ട്രെയിനിംഗ്, കോച്ചിംഗ് ക്യാമ്പുകള്‍, ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും ധനസഹായത്തിന് കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷയും നിബന്ധകളും www.dsya.kerala.gov.in -ല്‍ നിന്നും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695033 വിലാസത്തില്‍ ലഭിക്കണം.
No comments:
Post a Comment