"ഞാന്‍ വായിച്ചു വളരന്ന് അതിലൂടെ അറിവ് നേടി വായന ഒരു ശീലമാക്കി ഭാരതത്തിന്റെ അഖണ്ഡതയും, സംസ്‌ക്കാരവും ഉയര്‍ത്തുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരും. നമ്മുടെ രാഷ്ഷ്രത്തിന്റെ ശിദ്രശക്തികളായി പ്രവര്‍ത്തിക്കുന്ന തീവ്രവാദത്തിനും, മതമൗലികവാദത്തിനുമെതിരെ പ്രതികരിക്കുകയും, മദ്യം-മയക്കുമരുന്ന്, സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടൊപ്പം രാജ്യത്ത് വിനാശകരമായി വളര്‍ന്നുവരുന്ന അഴിമതി, അനീതി എന്നിവ പൊതുസമൂഹത്തിന്റെ എല്ലാരംഗത്തുനിന്നും തുടച്ച് നീക്കുവാന്‍ എന്നാല്‍ കഴിയും വിധം പരിശ്രമിക്കുകയും ചെയ്യും. ഭാരതത്തിലെ നിയമവ്യവസ്ഥകള്‍ ശരിയാവണ്ണം പാലിക്കുകയും ശാന്തിയും സാമധാനവും സുരക്ഷിതത്വവുംമുളള ഒരന്തരീക്ഷം നിലനിര്‍ത്താന്‍ പൂര്‍ണമായി പ്രയത്‌നിക്കുകയും ചെയ്യും. നമ്മുടെ അമൂല്യ സമ്പത്തായ സൗരോര്‍ജ്ജം, ശുദ്ധജലം, പരിസ്ഥിതി മുതലായവ ശരിയായും, സ്വച്ഛമായും ഉപയോഗപ്പെടുത്തി സുരക്ഷിതമാക്കാനുളള അന്തരീക്ഷം നിലനിര്‍ത്തി വായനയിലൂടെ പഠനം കാര്യക്ഷമമാക്കും. ഞാന്‍ എന്റെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അതിനു വേണ്ടി മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യും. വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും വായിച്ചു വളരും ചിന്തിച്ചു വിവേകം നേടും''
വായനാദിനം ക്വിസ് തയ്യാറാക്കിയത് (സുദൂർ.ജി.എൽ.പി വളവന്നൂർ: മലപ്പുറം)
ReplyDelete1⃣ ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
2⃣ മലയാള ഭാഷയുടെ പിതാവ് ആരാണ്?
3⃣ ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
4⃣ മലയാളം അച്ചടിയുടെ പിതാവ് ആരാണ്?
5⃣ ,വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികൾ?
6⃣ രാമായണം എഴുതിയത് ആര്?
7⃣ മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
8⃣ തകഴിയുടെ ചെമ്മീൻ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആര്?
9⃣ ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?
1⃣0⃣ ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?
1⃣1⃣ വീണ പൂവ് എഴുതിയത് ആരാണ്?
1⃣2⃣ ,അൽഅമീൻ, പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?
1⃣3⃣, രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?
1⃣4⃣, ദ ഹിന്ദു എന്ന ഇംഗ്ലീഷ് പത്രം ഏത് രാജ്യത്തിന്റെ താണ്?
1⃣5⃣
കേരളത്തിന്റെ ഭരണഭാഷ ?
1⃣6⃣സാരെ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
1⃣7⃣ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ മഹാൻ?
1⃣8⃣ e - reading എന്നതിൽ e, കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
1⃣9⃣ മഹാഭാരതം രചിച്ചത് ആര്?
2⃣0⃣, ,വായിക്കപ്പെടുന്നത് ,എന്ന അർത്ഥത്തിലുള്ള മുസ്ലിംകളുടെ പുണ്യ ഗ്രൻഥം ഏത്?
ഉത്തരങ്ങൾ
1 .പി .എൻ പണിക്കർ
2 എഴുത്തച്ഛൻ
3 വൈക്കം മുഹമ്മദ് ബഷീർ
4. ബെഞ്ചമിൻ ബെയ്ലി
5- അക്കിത്തം അചുതൻ നമ്പൂതിരി
6 വാൽമീകി
7. ഗുജറാത്തി
8.മുഹ് യുദ്ധീൻ ആലുവായ്
9 നീലംപേരൂർ (കോട്ടയം)
10. സംക്ഷേപ വേദാർത്ഥം
11 കുമാരനാശാൻ
12 മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് '
13 ചങ്ങമ്പുഴ
14 ഇന്ത്യ
15 മലയാളം
16 ഉറുദു
17 ഗാന്ധിജി
18electronic
19 വേദവ്യാസൻ
20 വിശുദ്ധ ഖുർആൻ
“പട്ടിണിയായ മനുഷ്യാ നീ
ReplyDeleteപുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”
പുസ്തകത്തോളം വലിയ
ReplyDeleteചങ്ങാതിയില്ലെന്നും
വായനയോളം വലിയ
അനുഭവമില്ലെന്നും
ഓര്മിപ്പിച്ച്
വീണ്ടും വായനദിനം (ജൂൺ - 19 )