Wednesday, 8 June 2016

വായന വാരം


സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍

  • ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും പത്രങ്ങളുടേയും പ്രദര്‍ശനം.
  • സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം.
  • രാമായണം, മഹാഭാരതം,ഭാഗവതം, ഭഗവദ്ഗീത,ബൈബിള്‍, ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തല്‍.

  • സ്കൂള്‍ ലൈബ്രറി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന വായനാ മത്സരം.
  • വായനയും വിദ്യാഭ്യാസവും വിഷയമാക്കുന്ന സെമിനാര്‍
  • വായനയേയും പുസ്തകങ്ങളേയും സ്നേഹിച്ച പ്രമുഖരായ മലയാളികളെ കണ്ടെത്താം,പരിചയപ്പെടാം.
  • തെരഞ്ഞടുത്ത കവിതകളും,കഥകളും അവതരിപ്പിക്കുന്ന കവിതയരങ്ങ്, കഥയരങ്ങ്.
  • മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സാഹിത്യക്വിസ് (ക്വിസിന് ആവശ്യമായ ചോദ്യപേപ്പര്‍ എസ് ഐ ടി സി ഫോറം തയ്യാറാക്കി നല്‍കുന്നതാണ്.ക്ലാസ് തലത്തില്‍ ക്വിസ് മല്‍സരം നടത്തുന്നതിന് ചോദ്യപേപ്പറുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ ഞങ്ങള്‍ക്ക് മെയില്‍ ചെയ്താല്‍ 21-ന് രാവിലെ നിങ്ങളുടെ സ്കൂളിലേക്ക് ചോദ്യപേപ്പര്‍ സ്കൂള്‍ മെയിലിലേക്ക് അയച്ച് നല്‍കുന്നതാണ് )
  • ക്ലാസ് തലത്തില്‍ പ്രശസ്തരായ മലയാള സാഹിത്യകാരന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കി അവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക
  • ക്ലാസ് തല കയ്യെഴുത്ത് മാസിക തയ്യാറാക്കല്‍.
  • പുസ്തക നിരൂപണം(സ്കൂള്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി)

No comments:

Post a Comment