എന്തെല്ലാം പ്രവർത്തനങ്ങൾ ഒരുക്കാം.
രാജേഷ്.എസ്.വള്ളിക്കോട്
കുട്ടികളുടെ യോഗം
കുട്ടികൾ തന്നെ അനുസ്മരണ സമ്മേളനം നടത്തട്ടെ. ഇന്നുതന്നെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി യോഗനടത്തിപ്പുകാരെ ചുമതലപ്പെടുത്തുക.
കലാം പറഞ്ഞത് :::..
പ്രചോദനത്തിന്റേയും പഠനത്തിന്റെയും പുതുവഴികൾ ഒരുക്കുന്നതിന് അദ്ദേഹത്തിന്റെ വചനങ്ങൾ ഏറെ സഹായകമാണല്ലോ.സ്കൂളും പരിസരവും അദ്ദേഹം നൽകിയ സന്ദേശങ്ങളാൽ നിറയ്ക്കാം
പുസ്ത പ്രദർശനം
കലാമിന്റെ പുസ്തകങ്ങളുടെ പ്രദർശനം.ഓരോ പുസ്തകത്തിനുമൊപ്പം പുസ്തകം പരിചയപ്പെടുത്തുന്ന കുറിപ്പ് വെയ്ക്കണം.കലാം അനുസ്മരണത്തിന് വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നുവെങ്കിൽ അവരുടെ ചുമതല പുസ്തകങ്ങൾ പരിചയപ്പെടുത്തലാവട്ടെ
2070 ലെ ലോകം
ഭാവിലോകം നേരിടാൻ പോകുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾ വിവരിക്കുന്ന പവർ പോയിന്റ് പ്രസന്റേഷൻ എ.പി.ജെ തയ്യാറാക്കിയത് ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിക്കാം. മലയാളത്തിലും ഈ പ്രസന്റേഷൻ ലഭ്യമാണ്. മികച്ച പാരിസ്ഥിതിക പാഠമാണ് ഈ അവതരണം
കലാം ജീവിത രേഖ.
അബ്ദുൾ കലാമിന്റെ ജീവിതത്തിന്റെ പ്രധാന സംഭവങ്ങൾ ഒരു A4 പേപ്പറിൽ തയ്യാറാക്കി സ്കൂളിലെ വിവിധ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കാം. ജീവിത രേഖയിലെ സംഭവങ്ങൾ വിശദമാക്കി കുട്ടികളോ അധ്യാപകരോ അസംബ്ലിയിൽ പ്രഭാഷണം നടത്തണം.
പത്രപ്രദർശനം
കഴിഞ്ഞ വർഷത്തെ July 17, 18, 19, 20 ദിവങ്ങളിലെ വർത്തമാനപ്പത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കാം. കലാം അറിവുകളുടേയും ചിത്രങ്ങളുടേയും വിപുലമായ കലവറയാണിത്. ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന ആൽബം വരും വർഷങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന മികച്ച പുസ്സകവുമാണ്.
സ്വപ്നങ്ങൾ:::
ഭാരതത്തെ സംബന്ധിച്ച കലാമിനെറ സ്വപ്നങ്ങൾ വ്യത്യസ്തമാർഗങ്ങളിലൂടെ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കപ്പെടാം ചർച്ച, പ്രസംഗം, മുദ്രാ ഗീത രചന ,പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ ക്ലാസ്സിന് ഇണങ്ങുന്ന പ്രവർത്തനങ്ങൾ നിശ്ചയിച്ച് നടത്താമല്ലോ...
വീഡിയോ പ്രദർശനങ്ങൾ
കലാമിന്റെ കട്ടിക്കാലത്തെ സ്കൂൾ അനുഭവം വിവരിക്കുന്ന വീഡിയോ, പ്രസംഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 15 - 20 മിനുട്ട് നീളുന്ന പ്രദർശനം നടത്തണം.
കലാമിന്റെ കട്ടിക്കാലത്തെ സ്കൂൾ അനുഭവം വിവരിക്കുന്ന വീഡിയോ, പ്രസംഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 15 - 20 മിനുട്ട് നീളുന്ന പ്രദർശനം നടത്തണം.
അവധി.. വേണ്ട
താൻ മരിച്ചാൽ അവധി പ്രഖ്യാപിക്കരുതെന്നും കൂടുതൽ സമയം പ്രവർത്തിച്ച് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കണമെന്നും ആഗ്രഹിച്ച പ്രീയ നേതാവിന് നൽകുവാൻ കഴിയുന്ന ഉചിതമായ ഉപഹാരം കൂ ടു തൽ സമയം പ്രവർത്തിക്കുക എന്നുള്ളതാണ്.ഇതിനനുസൃതമായി July 27 ന് സ്കൂളിൽ പ്രവർത്തനങ്ങൾക്രമീകരിക്കുക.
കലാം ക്വിസ് .
കലാം ജീവിതത്തെ ആസ്പദമാക്കി 100 ചോദ്യങ്ങളും ഉത്തരങ്ങളും പ്രദർശിപ്പിക്കുക. കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകിയതിനു ശേഷം ക്വിസ് മൽസരം. ടൈബ്രേക്ക് ചെയ്യാൻ മാത്രം പുതിയ ചോദ്യങ്ങൾ. മൽസരമല്ല പ്രധാനം കൂടുതൽ കുട്ടികൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ അവസരമൊരുക്കലാവണം മൽസരലക്ഷ്യം.
No comments:
Post a Comment