1.മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
2.മഴ നനയാതെ പുഴയില്‍ ചാടി
3.മഴ നിന്നാലും മരം പെയ്യും
4.മഴ പെയ്താല്‍ പുഴയറിയും
5.മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
6.മഴയുമില്ല വിളയുമില്ല
7.മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
8.മവയൊന്നു പെയ്താല്‍ മരമേഴുപെയ്യും
9.മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
10.മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?
11.മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
12.തിരുവാതിര ഞാറ്റില്‍ അമൃതമഴ
13.തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
14.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
15.മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും
16.ആയിരം വെയിലാകാം അര മഴ വയ്യ
17.ഇടവത്തിൽ മഴ ഇടവഴി നീളെ
18പെരുമഴ പെയ്താൽ കുളിരില്ല
(നാലാം ക്ലസ്സിലെ “കുടയില്ലാത്തവർ“ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട്)
No comments:
Post a Comment