സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. ആയതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളസോഫ്റ്റ്വെയര്‍ http://103.251.43.85/mdmms/ എന്ന ലിങ്കില്‍ ലഭ്യമാണ്. ടി സോഫ്റ്റ്വെയറിന്‍റെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വേണ്ടി എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള ഉച്ചഭക്ഷണ പരിധിയില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഈ സന്ദേശം അടിയന്തിരമായി കൈമാറി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിവരങ്ങള്‍ എന്‍ട്രി നടത്തുവാന്‍ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
മോണിറ്ററിംഗ് സിസ്റ്റം സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ എപ്രകാരമാണ് എന്‍ട്രി ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മോണിറ്ററിംഗ് സിസ്റ്റം സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ എപ്രകാരമാണ് എന്‍ട്രി ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
No comments:
Post a Comment