മഹിതം
ക്ലാസ്- VII (പുതിയ സിലബസ് 2014) മലയാളം പാഠപുസ്തകത്തിലെ കവിത
വെള്ളപ്പൊക്കം - എൻ.വി. കൃഷ്ണവാരിയർ
ക്ലാസ്- VII (പുതിയ സിലബസ് 2014) മലയാളം പാഠപുസ്തകത്തിലെ കവിത
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ
മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാരിയർ
(1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി.
കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന
രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
1916 മെയ് 13 ന് തൃശൂരിലെചേർപ്പിൽ
ഞെരുക്കാവിൽ വാരിയത്താണ് എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത
വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത
സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ്
സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി,
ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ
ബിരുദങ്ങൾ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെസ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ
പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ
സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. . ആദ്യ
കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും
ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന് കൃഷ്ണവാരിയർ അന്തരിച്ചു
No comments:
Post a Comment