രസിതം യൂണിറ്റ് - 4
PENCIL MODULE AND WORK SHEETS DOWNLOAD
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.
PENCIL MODULE AND WORK SHEETS DOWNLOAD
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ
വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ
സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ
ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.
ചരിത്രം
നെഹ്റു ട്രോഫി വള്ളംകളിയുടെ വാച്ച്ടവർ |
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ആലപ്പുഴ
ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻവള്ളങ്ങളുടെ
തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തിൽ
സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ
ചാടിക്കയറി. നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി
പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു
യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഡൽഹിയിലെത്തിയ
ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക
നെഹ്റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്റൂ ട്രോഫി.
തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി
അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി
നെഹ്റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി
എന്നാക്കിമാറ്റി.
മത്സര രീതി
ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.
ജേതാക്കൾ
നമ്പർ | വർഷം | വിജയിച്ച ചുണ്ടൻ | ബോട്ട് ക്ലബ് | ക്യാപ്റ്റൻ |
---|---|---|---|---|
1 | 1952 | നടുഭാഗം | നടുഭാഗം ബോട്ട് ക്ലബ് | ചാക്കോ മാമ്പിള മട്ടു മാപ്പിള |
2 | 1954 | കാവാലം | കാവാലം ടീം | തൊമ്മൻ ജോസഫ് |
3 | 1955 | പാർത്ഥസാരഥി | എൻ.എസ്.എസ്. കരയോഗം, നെടുമുടി | കെ.ജി. രാഘവൻ നായർ |
4 | 1956 | നെപ്പോളിയൻ | കാവാലം ടീം | തൊമ്മൻ ജോസഫ് |
5 | 1957 | നെപ്പോളിയൻ | പൊങ്ങ ബോട്ട് ക്ലബ് | ജോസഫ് ചെറിയാൻ |
6 | 1958 | നെപ്പോളിയൻ കാവാലം |
പൊങ്ങ ബോട്ട് ക്ലബ് കാവാലം ബോട്ട് ക്ലബ് |
ചെറിയാൻ ജോസഫ് ടി.ജെ. ജോബ് |
7 | 1959 | നെപ്പോളിയൻ | പൊങ്ങ ബോട്ട് ക്ലബ് | ചെറിയാൻ വർഗ്ഗീസ് |
8 | 1960 | കാവാലം | കാവാലം ബോട്ട് ക്ലബ് | മാത്തച്ചൻ |
9 | 1961 | നെപ്പോളിയൻ | പൊങ്ങ ബോട്ട് ക്ലബ് | ചെറിയാൻ വർഗ്ഗീസ് |
10 | 1962 | കാവാലം | കാവാലം ബോട്ട് ക്ലബ് | ടി.ജെ. ജോബ് |
11 | 1963 | ഗിയർഗോസ് | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | പി.കെ. തങ്കച്ചൻ |
12 | 1964 | സെന്റ് ജോർജ്ജ് | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | പി.കെ. തങ്കച്ചൻ |
13 | 1965 | പാർത്ഥസാരഥി | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | പി.കെ. തങ്കച്ചൻ |
14 | 1966 | പുളിങ്കുന്ന് | പുളിങ്കുന്ന് ബോട്ട് ക്ലബ് | തൊമ്മിച്ചൻ |
15 | 1967 | പുളിങ്കുന്ന് | പുളിങ്കുന്ന് ബോട്ട് ക്ലബ് | തൊമ്മിച്ചൻ |
16 | 1968 | പാർത്ഥസാരഥി | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | പി.കെ. തങ്കച്ചൻ |
17 | 1969 | പുളിങ്കുന്ന് | പുളിങ്കുന്ന് ബോട്ട് ക്ലബ് | സി.സി. ചാക്കോ |
18 | 1970 | കല്ലൂപറമ്പൻ | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | വർഗ്ഗീസ് ആന്റണി |
19 | 1971 | കല്ലൂപറമ്പൻ പുളിങ്കുന്ന് |
കുമരകം ബോട്ട് ക്ലബ് പുളിങ്കുന്ന് ബോട്ട് ക്ലബ് |
നെല്ലാനിക്കൽ പാപ്പച്ചൻ ചാക്കമ്മ കണ്ണോട്ടുത്തറ |
20 | 1972 | കല്ലൂപറമ്പൻ | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
21 | 1973 | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ | |
22 | 1974 | കാരിച്ചാൽ | ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് | പി.സി. ജോസഫ് |
23 | 1975 | കാരിച്ചാൽ | ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് | പി.സി. ജോസഫ് |
24 | 1976 | കാരിച്ചാൽ | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | പി.കെ. തങ്കച്ചൻ |
25 | 1977 | ജവഹർ തായങ്കരി | തായങ്കരി ബോട്ട് ക്ലബ് | കെ.എസ്. വർഗ്ഗീസ് |
26 | 1978 | ജവഹർ തായങ്കരി | തായങ്കരി ബോട്ട് ക്ലബ് | കെ.എസ്. വർഗ്ഗീസ് |
27 | 1979 | ആയാപറമ്പ് വലിയ ദിവാൻജി | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | രവി പ്രകാശ് |
28 | 1980 | കാരിച്ചാൽ | പുല്ലങ്ങടി ബോട്ട് ക്ലബ് | രാമചന്ദ്രൻ |
29 | 1981 | വിജയി ഇല്ല | വിജയി ഇല്ല | വിജയി ഇല്ല |
30 | 1982 | കാരിച്ചാൽ | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
31 | 1983 | കാരിച്ചാൽ | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
32 | 1984 | കാരിച്ചാൽ | കുമരകം ബോട്ട് ക്ലബ് | നെല്ലാനിക്കൽ പാപ്പച്ചൻ |
33 | 1985 | ജവഹർ തായങ്കരി | ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് | പി.സി. ജോസഫ് |
34 | 1986 | കാരിച്ചാൽ | വില്ലേജ് ബോട്ട് ക്ലബ്, കൈനകരി | സണ്ണി അക്കരക്കളം |
35 | 1987 | കാരിച്ചാൽ | വില്ലേജ് ബോട്ട് ക്ലബ്, കൈനകരി | സണ്ണി അക്കരക്കളം |
36 | 1988 | വെള്ളംകുളങ്ങര | പള്ളാത്തുരുത്തി ബോട്ട് ക്ലബ് | ടി.പി. രാജ്ഭവൻ |
37 | 1989 | ചമ്പക്കുളം | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | എ.കെ. ലാലസൻ |
38 | 1990 | ചമ്പക്കുളം | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | എ.കെ. ലാലസൻ |
39 | 1991 | ചമ്പക്കുളം | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | എ.കെ. ലാലസൻ |
40 | 1992 | കല്ലൂപറമ്പൻ | ശ്രീലക്ഷ്മണ ബോട്ട് ക്ലബ്, മുളക്കുളം | വി.എൻ. വേലായുധൻ |
41 | 1993 | കല്ലൂപറമ്പൻ | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | സി.വി. വിജയൻ |
42 | 1994 | ചമ്പക്കുളം | ജെറ്റ് എയർവേസ് ബോട്ട് ക്ലബ്, കൊച്ചിൻ | ആന്റണി അക്കരക്കളം |
43 | 1995 | ചമ്പക്കുളം | ആലപ്പുഴ ബോട്ട് ക്ലബ് | ജോസ് ജോൺ |
44 | 1996 | ചമ്പക്കുളം | ആലപ്പുഴ ബോട്ട് ക്ലബ് | അനിൽ മാധവൻ |
45 | 1997 | ആലപ്പാടൻ | നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര | കെ.പി. പൗൾ |
46 | 1998 | ചമ്പക്കുളം | പള്ളാത്തുരുത്തി ബോട്ട് ക്ലബ് | ഡൊമിനിക് കുഴിമറ്റം |
47 | 1999 | ആലപ്പാടൻ | കുമരകം ടൗൺ ബോട്ട് ക്ലബ് | സമ്പത്ത് കണിയാമ്പറമ്പിൽ |
48 | 2000 | കാരിച്ചാൽ | ആലപ്പുഴ ബോട്ട് ക്ലബ് | ബെൻസി രണ്ടുത്തിക്കൽ |
49 | 2001 | കാരിച്ചാൽ | ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് | ടോബിൻ ചാണ്ടി |
50 | 2002 | വെള്ളംകുളങ്ങര | കുമരകം ബോട്ട് ക്ലബ് | സണി ജേക്കബ് |
51 | 2003 | കാരിച്ചാൽ | നവജീവൻ ബോട്ട് ക്ലബ്, മണിയാപറമ്പ് | തമ്പി പൊടിപ്പറ |
52 | 2004 | ചെറുതന | കുമരകം ടൗൺ ബോട്ട് ക്ലബ് | രാജു വടക്കത്ത് |
53 | 2005 | പായിപ്പാട് | കുമരകം ടൗൺ ബോട്ട് ക്ലബ് | രാജു വടക്കത്ത് |
54 | 2006 | പായിപ്പാട് | കുമരകം ടൗൺ ബോട്ട് ക്ലബ് | രാജു വടക്കത്ത് |
55 | 2007 | പായിപ്പാട് | കുമരകം ടൗൺ ബോട്ട് ക്ലബ് | കുഞ്ഞുമോൻ മേലുവള്ളിൽ |
56 | 2008 | കാരിച്ചാൽ | ജീസസ് ബോട്ട് ക്ലബ്, കൊല്ലം | ജിജി ജേക്കബ് പൊള്ളയിൽ |
57 | 2009 | ചമ്പക്കുളം | ജീസസ് ബോട്ട് ക്ലബ്, കൊല്ലം | ജിജി ജേക്കബ് പൊള്ളയിൽ |
58 | 2010 | ജവഹർ തായങ്കരി | കുമരകം ടൗൺ ബോട്ട് ക്ലബ് | ജോസഫ് ഫിലിപ്പ് |
59 | 2011 | ദേവാസ് | ജീസസ് ബോട്ട് ക്ലബ്, കൊല്ലം | സ്വാൻ ചാക്കോ |
60 | 2012 | ശ്രീ ഗണേഷ് | ഫ്രീഡം ബോട്ട് ക്ലബ്, കൈനകരി | ജിജി ജേക്കബ് പൊള്ളയിൽ |
61 | 2013 | ശ്രീ ഗണേഷ് | സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്, ഹരിപ്പാട് | അരുൺ കുമാർ |
62 | 2014 | ചമ്പക്കുളം | യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി | |
63 | 2015 | ജവഹർ തായങ്കരി | കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബ് | |
64 | 2016 | കാരിച്ചാൽ | കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബ് | ജെയിംസ് കുട്ടി ജേക്കബ് |
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.
വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.
ഏറ്റവും പ്രശസ്തമായ വള്ളംകളികൾ
- ഉതൃട്ടാതി വള്ളംകളി - ആറന്മുള ആറന്മുള, പത്തനംതിട്ട
- നെഹ്റു ട്രോഫി വള്ളംകളി - ആലപ്പുഴ
- മൂലം വള്ളംകളി - ചമ്പക്കുളം
- കല്ലടജലോോത്സവം കൊല്ലം
- കുമരകം വള്ളംകളി
- പായിപ്പാട് ജലോത്സവം - ഹരിപ്പാട്
- ഓണം ജലോത്സവം - ചങ്ങനാശ്ശേരി
- നീരേറ്റുപുറം പമ്പാ ജലോത്സവം - നീരേറ്റുപുറം
- പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അഷ്ടമുടിക്കായൽ, കൊല്ലം
- കാനെറ്റി ശ്രീനാരായണ ജലോത്സവം കരുനാഗപ്പള്ളി, കൊല്ലം
- താഴത്തങ്ങാടി വള്ളംകളി, കോട്ടയം.
- ഗോതുരുത്ത് വള്ളംകളി, പെരിയാർ, എറണാകുളം
- പിറവം വള്ളംകളി, എറണാകുളം
കേരളത്തിലെ മറ്റു വള്ളംകളികൾ
- എ.ടി.ഡി.സി. (ആലപ്പുഴ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ) വള്ളം കളി, ആലപ്പുഴ.
- രാജീവ് ഗാന്ധി വള്ളംകളി, പുളിങ്കുന്ന്
- നീരേറ്റുപുറം പമ്പ വള്ളംകളി
- കരുവാറ്റ വള്ളംകളി
- കവണാറ്റിങ്കര വള്ളംകളി
- കുമരകം അർപ്പൂക്കര വനിതാ ജലമേള
- കോട്ടയം മഹാത്മാ വള്ളം കളി, മാന്നാർ
- താഴത്തങ്ങാടി വള്ളംകളി, കോട്ടയം
- കോട്ടപ്പുറം വള്ളംകളി
- ഇന്ദിരാഗാന്ധി വള്ളംകളി - കൊച്ചി , എറണാകുളം
- കൊടുങ്ങല്ലൂർ - കുമാരനാശാൻ സ്മാരക വള്ളംകളി, പല്ലന
- എരൂർ-ചമ്പക്കര വള്ളംകളി, എറണാകുളം
- കിടങ്ങറ വള്ളംകളി, ആലപ്പുഴ
- റാന്നി അവിട്ടം ജലോത്സവം, പത്തനംതിട്ട
- അയിരൂർ - പുതിയകാവ് ജലോത്സവം പുതിയകാവ് പത്തനംതിട്ട
- തുരുത്തിപ്പുറം വള്ളംകളി
- പറവൂർ ജലോത്സവം, പറവൂർ, തെക്കുംഭാഗം, കൊല്ലം
- കൈതപ്പുഴക്കായൽ വള്ളംകളി, കൈതപ്പുഴക്കായൽ, എറണാകുളം
- ബിയ്യം കായൽ വള്ളംകളി, പൊന്നാനി
- ഉത്തര മലബാർ വള്ളംകളി, തേജസ്വിനി കായൽ, കാസർകോട്
കേരളത്തിനു പുറത്തുള്ള വള്ളംകളി
- കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ്, ബ്രാംടൺ, കാനഡ, ബ്രാംടൺ മലയാളി സമാജം
ഉത്രട്ടാതി വള്ളം കളി കാണാം
നെഹ്രു ട്രോഫി 2017 ഫൈനല്
download link not working
ReplyDelete