ജീവജലം
വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ആഗോളതാപനം പോലെ തന്നെ ആഗോളതലപ്രശ്നമായി ജലവും ഇന്നു മാറിയിരിക്കുന്നു. ജലത്തിന്‍റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയതലമുറ ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവര്‍ത്തികമാക്കിയവരും ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു. വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടില്‍ കുടം വെച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയും തലക്കുളങ്ങളും, തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകള്‍ ചോലകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്‍ ആണ്. ജലത്തെ സ്നേഹിച്ചവരും, മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിന്മുറക്കാര്‍.
അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം- 2013
വെള്ളത്തിന്റെ പി.എച്ച്.മൂല്യം അനുവദനീയമായ അളവില്‍ നിന്ന്‍ വ്യത്യാസപ്പെട്ടിരിക്കുകയോ വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ജൈവ ഘടകങ്ങളോ (കോളീഫോം, ഇ-കോളി ബാക്ടീരിയ, വൈറസ്സ്, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ (കാത്സ്യം കാര്‍ബനേററ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ളോറൈഡ്, ഫ്ലൂറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ് മുതലായവ) ഉണ്ടായിരിക്കുകയോ ചെയ്‌താല്‍ ആ വെള്ളം മലിനജലമാണ്. കുടിക്കാന്‍ പറ്റിയ സുരക്ഷിതവെള്ളമല്ല.
ജലമലിനീകരണം- പ്രത്യാഘാതങ്ങള്‍
വ്യക്തികള്‍, കുടുംബങ്ങള്‍ ചെയ്യേണ്ടത്
ടീച്ചിംഗ് മാന്വല്‍ മൊഡ്യൂള്‍ 1
ടെക്ക് മലപ്പും തയ്യാറാക്കിയ യു.പി. ശാസ്ത്ര റിസോഴ്സ് ഡി.വി.ഡി. ഒന്നാം ഭാഗത്തിൽ അഞ്ചാം ക്ലാസിലെ രണ്ടാം യൂണിറ്റിന് (ജീവ ജലം) നൽകിയ പ്രസൻ്റേഷനുകളുടെ പി.ഡി.എഫ്.
1. ജലം മൂലമുണ്ടാകുന്ന പ്രക്യതി ദുരന്തങ്ങള്‍
2. മണ്ണൊലിപ്പ് (Erosion)
3. ജല സംരക്ഷണം
4. ജലത്തിന്റെ സവിശേഷതകള്‍
5. ജലമലിനീകരണം കാരണങ്ങളും പ്രത്യാഘാതങ്ങളും
ജലം പ്രാധാന്യവും ഉപയോഗവും
വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ആഗോളതാപനം പോലെ തന്നെ ആഗോളതലപ്രശ്നമായി ജലവും ഇന്നു മാറിയിരിക്കുന്നു. ജലത്തിന്‍റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയതലമുറ ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവര്‍ത്തികമാക്കിയവരും ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു. വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടില്‍ കുടം വെച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയും തലക്കുളങ്ങളും, തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകള്‍ ചോലകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്‍ ആണ്. ജലത്തെ സ്നേഹിച്ചവരും, മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിന്മുറക്കാര്‍.
അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം- 2013
ജലസംരക്ഷനത്തിന്റെയും ജലസഹകരത്തിന്റെയും
പ്രാധാന്യം ലോകജനതയെ ബോധ്യപ്പെടുത്തുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന (UNO) യുടെ ആഹ്വാന പ്രകാരം
2013 ജലസഹകരണ വര്‍ഷമായി ആചരിക്കുകയാണ്. കുടിവെള്ളം ഓരോരുത്തരുടെയും
അവകാശമാണെന്നും അത് നേടിയെടുക്കുന്നതിന് പരസ്പരസഹകരണം അനിവാര്യമാണെന്നും
ബോധ്യപ്പെടുത്തുന്നതോടൊപ്പം അതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍
ആഹ്വാനം ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജലത്തിന്‍റെ പ്രാധാന്യം
ജീവന്‍റെ ഉറവിടം ജലമാണ്. ജീവന്‍റെ
നിലനില്‍പ്പിനു ആധാരവും ജലമാണ്. കുടിക്കാനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും
മാത്രമല്ല കാര്‍ഷിക-വ്യാവസായിക്കവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്പ്പാദനത്തിനും
എല്ലാം വെള്ളം വേണം. മണ്ണിലാണ് വെള്ളം ശേഖരിക്കപ്പെടുന്നതും
സംരക്ഷിക്കപ്പെടുന്നതും എന്നതിനാല്‍ മണ്ണും മണ്ണിനെ മണ്ണാക്കി നിര്‍ത്തുന്നത്
ജൈവവസ്തുക്കളാകയാല്‍ ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലത്തെ
സംരക്ഷിക്കാനാവു. ഇവയെല്ലാം പ്രകൃതിയില്‍ പരസ്പര ബന്ധിതമായി
നിലനില്‍ക്കുന്നു.
FEATURES OF WATER
ലയനം
എത്രത്തോളം ലയിക്കും?
ഐസ്
ബാഷ്പീകരണം
ജലത്തിന്‍റെ സവിശേഷതകള്‍
- വായു കഴിഞ്ഞാല്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍കും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം
- ഭൂമിയില്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടര്‍ച്ചയായി സംഭവിക്കുന്നു.
- മഴയായി ഭൂമിയില്‍ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും (സെക്കന്‍റില്‍ 3 ന്‍=മീറ്റര്‍ ദൂരം വരെ) മണ്ണിനടിയിലൂടെ സാവധാനത്തിലും (1 മീറ്റര്‍ സഞ്ചരിക്കാന്‍ 3 ദിവസം വരെ) ചലിച്ചുകൊണ്ടിരിക്കുന്നു.
- ഭൂഗര്‍ഭജലം പാറകളുടെയും മണ്ണിന്‍റെയും പാളികളിലൂടെ സാവധാനം സഞ്ചരിചുകൊണ്ടിരിക്കുന്നു. ഇത്തരംപാളികളെ ജലവാഹിനികള്‍ എന്നുപറയുന്നു.
- ജലം അതിന്‍റെ യാത്രയില്‍ താഴോട്ടും ഇറങ്ങിക്കൊണ്ടിരിക്കുന്നു. അത് ഭൂഗര്‍ഭ ജലവിതാനത്തോട് ചേരുന്നു.
- ജലത്തിന്‍റെലഭ്യത, മണ്ണിന്‍റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം എന്നിവ ജലത്തിന്‍റെ യാത്രയേയും ശേഖരിക്കപ്പെടുന്നതിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
- ജല സ്രോതസ്സിന്‍റെ പ്രധാന ഭാഗം ഭൂഗര്‍ഭജലമാണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്ടമാകുന്നു. കൂടുതല്‍ പമ്പ് ചെയ്‌താല്‍ സമീപപ്രദേശങ്ങളിലെ ജലവിതാനം താഴും, കിണറുകള്‍ വറ്റി പോകും.
- തീര പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനം സ്വാഭാവിക അവസ്ഥയില്‍ നിന്ന്‍ താഴ്ന്ന്‍ പോയാല്‍ അവിടേക്ക് ഉപ്പുവെള്ളം കയറി ബാക്കിയുള്ള വെള്ളവും ഉപ്പുവെള്ളമായി മാറും.
- ഭൂഗര്‍ഭജലം ഒരിക്കല്‍ മാലിനീകരിക്കപ്പെട്ടാല്‍ ശുദ്ധീകരിക്കുക എളുപ്പമല്ല.
ജലത്തിന്റെ ഉപയോഗങ്ങള്‍
- ഏറ്റവും കൂടുതല്‍ വെള്ളം കൃഷിക്കാണ്. വെള്ളം മണ്ണില്‍ താഴാന്‍ ഏറെ സഹായിക്കുന്ന കൃഷികളും (ഉദാ. നെല്ല്, തെങ്ങ്, പച്ചക്കറികള്‍ ) വെള്ളം ഒഴുക്കിക്കളയുന്ന കൃഷികളുമുണ്ട്. ശാസ്ത്രീയമായ കാര്‍ഷിക മുറകളിലൂടെയും ജലോപയോഗം കുറഞ്ഞ രീതിയിലുള്ള ജലസേചനത്തിലൂടെയും ഭൂപ്രകൃതിക്കനുയോജ്യമായ കൃഷികലൂടെയും ജലം സംരക്ഷിക്കപ്പെടാന്‍ കഴിയുന്നതാണ്.
- കൃഷി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് വ്യാവസായികാവശ്യത്തിനാണ്. ജലം അമിതമായി ഉപയോഗിക്കുന്നതും ജലംതന്നെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതുമായ വ്യവസായങ്ങള്‍ ജലപ്രേശ്നം രൂക്ഷമാകും. അത്തരം വ്യവസായങ്ങല്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകേണ്ടതുണ്ട്.
- മൂന്നാമതായി കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് ഗാര്‍ഹികാവശ്യങ്ങല്‍കക്കാണ്. അശാസ്ത്രീയമായും വീണ്ടു വിചാരമില്ലാതെയും വെള്ളം വീടുകളില്‍ ഉപയോഗിക്കുന്നത് ആപത്ത് വിളിച്ച് വരുത്തുന്നു. ധാരാളിത്തം ഒഴിവാക്കി ഓരോരുത്തരും മിതമായി ഉപയോഗിച്ചാല്‍ 50 ശതമാനം വരെ വെള്ളം പല വീടുകളിലും ലാഭിക്കാവുന്നതാണ്.
- വൈദ്യുതി ഉല്‍പ്പധനത്തിനുവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പാഴാക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനശേഷം ആ വെള്ളത്തിന്റെ ശാസ്ത്രീയമായ ഉപയോഗവും സംരക്ഷണവും ഉറപ്പ് വരുത്തണമെന്ന് മാത്രം.
- ജലഗതാഗതത്തിനു വെള്ളം ഉപയോഗിക്കുന്നു. അതിലൂടെ ഉണ്ടാകുന്ന വ്യാപകമായ മലിനീകരണം (വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്ന ഹൌസ് ബോട്ടുകള്‍ കുട്ടനാടിനെ എത്രമാത്രം മലിനപ്പെടുത്തിയിരിക്കുന്നു എന്നതിന്‍റെതെളിവ് കൂടിയാണ് അവിടെ അടിക്കടിയുണ്ടാകുന്ന പകര്‍ച്ചവ്യാദികള്‍ ) നിയന്തിചില്ലെങ്കില്‍ ആ പ്രദേശത്തുള്ളവര്‍ക്ക് ശുദ്ധജലം അപ്രാപ്യമാകും.
- മറ്റാശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നിടത്ത് ദുരുപയോഗവും (ഉദാ. ശുദ്ധീകരിച്ച കുടിവെള്ളം കൊണ്ട് വാഹനം കഴുകല്‍ ജലസേചനം, പൂന്തോട്ടം നനയ്ക്കല്‍ മുതലായവ) അമിതുപയോഗവും (ജലസേചനം, അമ്യുസ്മെന്‍റ് പാര്‍ക്കുകള്‍ മുതലായവ) പാഴാക്കലും (ഉദാ. പൊതുടാപ്പുകള്‍ തുറന്നിടുക, പൈപ്പ് തുറന്നിട്ട് പല്ല് തെക്കുക, പൈപ്പ് പൊട്ടി വെള്ളം പോകുക, ടാങ്കുകള്‍ നിറഞ്ഞു പോകുക മുതലായവ) നിയമവിരുദ്ധമായ ഉപയോഗവും (ഉദാ. പൊതു ടാപ്പുകളില്‍ നിന്ന്‍ പൈപ്പിട്ട്വെള്ളം പിടിക്കുക, മോഷണം, പൂഴ്ത്തിവെയ്പ്പ് മുതലായവ) നടക്കുന്നത് ജനങ്ങള്‍ ഇടപെട്ട്നിയന്ത്രിച്ചാല്‍ ഒട്ടേറെ വെള്ളം സംരക്ഷിക്കാന്‍ കഴിയുന്നതാണ്.
ജലമലിനീകരണം എന്നാല്‍
WATER POLLUTION
ജലമലീനീകരണം1
ജലമലീനീകരണം2
ജലമലീനീകരണം3
ജലമലീനീകരണം4
വെള്ളത്തിന്റെ പി.എച്ച്.മൂല്യം അനുവദനീയമായ അളവില്‍ നിന്ന്‍ വ്യത്യാസപ്പെട്ടിരിക്കുകയോ വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ജൈവ ഘടകങ്ങളോ (കോളീഫോം, ഇ-കോളി ബാക്ടീരിയ, വൈറസ്സ്, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ (കാത്സ്യം കാര്‍ബനേററ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ളോറൈഡ്, ഫ്ലൂറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ് മുതലായവ) ഉണ്ടായിരിക്കുകയോ ചെയ്‌താല്‍ ആ വെള്ളം മലിനജലമാണ്. കുടിക്കാന്‍ പറ്റിയ സുരക്ഷിതവെള്ളമല്ല.
ജലമലിനീകരണം- പ്രത്യാഘാതങ്ങള്‍
- രാസഘടകങ്ങളോ, ഉപ്പുവെള്ളം കയറിയോ മലിനമാകുന്ന ഭൂഗര്‍ഭജലസ്രോതസ്സ് എന്നെന്നേക്കുമായി ഉപയോഗശൂന്യമാകുന്നു.
- രാസഘടകങ്ങളാലും ഉപ്പുവെള്ളത്താലും മലിനമാകുന്ന ജലസ്രോതസ്സ് മനുഷ്യന്‍റെ മാത്രമല്ല ആ പ്രദേശത്തുള്ള സസ്യങ്ങളുടെയും മൃഗങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നു.
- മലിനജലം ഉപയോഗിക്കുന്നത് മൂലം മനുഷ്യര്‍ക്ക് പലവിധ രോഗങ്ങള്‍ പിടിപെടുന്നു.
- ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെടുന്നത് വെള്ളത്തിലെ ജൈവാണുക്കള്‍ മൂലമാണ്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, പോളിയോ, മഞ്ഞപ്പിത്തം, ഗിന്നിപ്പുഴു രോഗം, കുടല്‍രോഗങ്ങള്‍, സ്കിസ്സ്റ്റോസോമിയാസ്സിസ് എന്നീ രോഗങ്ങള്‍ ഇതുമൂലം ഉണ്ടാകാനിടയുണ്ട്.
- നിശ്ചിത അളവില്‍ കൂടുതല്‍ രാസാപദാര്‍ത്ഥങ്ങള്‍ കുടിവെള്ളത്തിലടങ്ങിയാല്‍ മാരകരോഗങ്ങളായ കാന്‍സര്‍, നാഡിവ്യൂഹത്തകര്‍ച്ച, ശ്വാസകോശരോഗങ്ങള്‍, തലച്ചോര്‍-കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയും ത്വക്ക് രോഗങ്ങള്‍ , പെശീഷയം, തളര്‍വാതം, എല്ലുകള്‍ക്കും പല്ലുകള്‍ക്കും തകരാറ് എന്നിവയും കൂടാതെ വൈകല്യമുള്ള കുട്ടികളുടെ ജനനവും ഉണ്ടാകാനിടയുണ്ട്.
- വ്യാവസായിക മലിനീകരണം- വ്യാവസായശാലകളില്‍ നിന്ന്‍ സംസ്കരിക്കപ്പെടാതെ രാസമാലിന്യങ്ങള്‍ അടങ്ങിയ മലിനജലം അതേപടി പുറത്തേക്ക് വിടുന്നതും അത് ജലാശയങ്ങളില്‍ എത്തുന്നതും ആണ് ഏറ്റവും മാരകമായ ജലമലിനീകരണം. വ്യവസായശാലകളില്‍ ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെ അതിന്റെ പരിസരത്ത് തന്നെ കൂട്ടിയിടുന്നതും മാരകമായ അവസ്ഥ സൃഷ്ടിക്കുന്നു. മഴക്കാലത്ത് അവിടെ നിന്ന്‍ ഒലിച്ചു വരുന്ന ന്‍=വെള്ളം സമീപത്തെ ജലാശയങ്ങളില്‍ എത്തുന്നു.
- നഗരമാലിന്യം മൂലമുള്ള മലിനീകരണം – കേരളത്തില്‍ വ്യാപകമായി നിലനില്‍ക്കുന്ന പ്രശ്നമാണ് നഗരമാലിന്യം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഈ പ്രശ്നം നിലനില്‍ക്കുന്നു. കഴിയുന്നുടത്തോളം ഉറവിടത്തില്‍ സംസ്കരിക്കാതെ അങ്ങിങ്ങ് ചിതരിക്കിടക്കുകയും പലകേന്ദ്രങ്ങളില്‍ ശേഖരിക്കപ്പെട്ടു സംസ്കരിക്കപ്പെടാതെ കിടക്കുന്ന കാഴ്ച സാധാരണമാണ്. മഴക്കാലത്ത് ഇവ ഗുരുതരമായ ജലമലിനീകരണത്തിനിടയാക്കുന്നു.
- കൃഷിയിടങ്ങളില്‍ നിന്നുള്ള മലിനീകരണം കൃഷിയിടങ്ങളില്‍ പലയിടത്തും അശാസ്ത്രീയമായും അമിതമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുകയാണ്. അവ വളരെ വേഗം ജലാശയങ്ങളിലും ജലവാഹിനികളിലും എത്തി ഉപരിതല ജലവും ഭൂഗര്‍ഭ ജലവും മലിനമാക്കുന്നു. കൂടാതെ മണ്ണും മലിനമാക്കുന്നു.
- കക്കൂസ് മാലിന്യം മൂലമുള്ള മലിനീകരണം – വീടുകള്‍, ഫ്ലാറ്റുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഹോസ്റലുകള്‍ തുടങ്ങി മനുഷ്യവാസമുള്ളിടത്തെല്ലാം മല-മൂത്ര വിസര്‍ജനം നടക്കുന്നു. എല്ലായിടത്തും ഈ വിസര്‍ജ്യങ്ങള്‍ ടാങ്കുകളിലോ പിറ്റുകളിലോ ശേഖരിക്കുന്നു. സുരക്ഷിതമല്ലാത്ത അകലങ്ങളിലുള്ള (കക്കൂസ് ടാങ്കും കിണര്‍/ജലസ്രോതസ്സ് തമ്മിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം മണ്ണിന്‍റെ ഘടന അനുസരിച്ച് 7.5 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ ആണ്) കിണറില്‍/ജല്സ്രോതസ്സില്‍ ഈ കക്കൂസ് മാലിന്യം എത്തുന്നു. ഈ അവസ്ഥ മൂലം കേരളത്തിലെ ഭൂരിഭാഗം കിണറുകളും മനുഷ്യമാലിന്യത്താല്‍ മലിനീകരിക്കപ്പെടുന്നു.
- കക്കൂസ് ടാങ്കുകളിലെ മാലിന്യം സമീപത്തുള്ള ഉപരിതല-ഭൂഗര്‍ഭജല വാഹിനികളിലും എത്തുന്നു. ഈ ജലവാഹിനികള്‍ വഴി കക്കൂസ് ന്‍=മാലിന്യങ്ങള്‍ ജലാശയങ്ങളിലെത്തുന്നു. അങ്ങനെ ജലാശയങ്ങള്‍ മലിനീകരിക്കപ്പെടുന്നു. ചിലയിടത്തെങ്കിലും പ്രധാനമായും ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവടങ്ങളില്‍ നിന്ന്‍ കാക്കൂസ് മാലിന്യം നേരിട്ട തോട്ടിലെക്കോ പുഴയിലെക്കോ തള്ളുന്നു.
- അഴുക്ക് വെള്ളം മൂലമുള്ള മലിനീകരണം – മഴക്കലത്തുണ്ടാകുന്ന കലക്കവെള്ളം സുരക്ഷിതവെള്ളത്തെ മലിനമാക്കുന്നു. (ഉപരിതലത്തിലൂടെയോ അന്തര്‍ഭാഗതിലൂടെയോ കിണറുകളിലെത്തുന്നു ) കലക്കവെള്ളത്തില്‍ ഓക്സിജന്‍ കുറവായിരിക്കും, രോഗാണുക്കള്‍ ഏറെയുണ്ടായിരിക്കും.
- കെട്ടിക്കിടക്കുന്ന വെള്ളം മൂലമുള്ള മലിനീകരണം – വെള്ളം കെട്ടികിടക്കാന്‍ ഇടയായാല്‍ അതില്‍ രോഗാണുക്കള്‍ നിറയുകയും, നിറം മാറുകയും ദുര്‍ഗന്ധമുള്ളതാകുകയും ചെയ്യും. ഇത് മണ്ണിലൂടെ സമീപത്തുള്ള ജലസ്രോതസ്സില്‍ എത്തി നല്ല വെള്ളത്തെ മലിനമാക്കുന്നു.
- തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം (കുടിയെറ്റത്തോഴിലാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍) നത്തുന്നത് മൂലവും ജലം മലിനീകരിക്കപ്പെടുന്നു.
- വ്യാവസായിക-ദ്രവ-ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഇന്നുസംവിധാനമുണ്ട്. നിയമവ്യവസ്തയുമുണ്ട്. യാതൊരു കാരണവശാലും വ്യാവസായികശാലയിലെ മാലിന്യങ്ങള്‍ അതേപടി കൂട്ടിയിടാനോ അതേപടി പുറത്തേക്ക് തള്ളാനോ അനുവദിക്കരുത്. അത് നമ്മുടെയും നമ്മുടെ മക്കളുടെയും ജീവിതമാണ് തകര്‍ക്കുക.
- നഗരമാലിന്യങ്ങള്‍ ഏറെയും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതും നമ്മുടെ തെറ്റായ ശുചിത്വ ബോധം കൊണ്ട് വലിചെറിയുന്നതുമാണ്. അതിനാല്‍ മാലിന്യങ്ങള്‍ കുറയ്ക്കാനും അവരവര്‍ ഉണ്ടാക്കുന്ന മാലിന്യം സ്വയം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുമുള്ള യഥാര്‍ത്ഥ വിദ്യാസമ്പന്നരുടെ സംസ്കാരം നാം പുലര്‍ത്തണം. സംസ്കരിക്കാന്‍ കഴിയാത്തവ നിശ്ചിതസ്ഥാനങ്ങളില്‍ മാത്രം നിക്ഷേപിച്ച് അധികൃതരുമായി സഹകരിക്കണം. ജൈവ- അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
- വീടുകള്‍, ഹോട്ടലുകള്‍, കടകള്‍, അറവ്ശാലകള്‍, കല്യാണമന്ധപങ്ങള്‍, ഇറച്ചി കടകള്‍ , കോഴി- പന്നി ഫാമുകള്‍ തുടങ്ങിയവയില്‍ നിന്ന്‍ മാലിന്യങ്ങള്‍ ഓടാകളിലേക്കും ജലാശയ പരിസരങ്ങളിലേക്കും തള്ളുന്നവരേയും പൊതുസ്ഥലങ്ങളില്‍ കൊണ്ട് വന്ന്‍ അവിടെ രഹസ്യമായി നിക്ഷേപിക്കുന്നവരെയും അതാതു പ്രദേശത്ത് ജനങ്ങളുടെ സ്ക്വാഡുകള്‍ രൂപീകരിച്ച് കയ്യോടെ പിടികൂടണം. അങ്ങനെയുള്ളവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കണം.
- കക്കൂസ് ടാങ്കുകള്‍ വൃത്തിയായി അതിലെ മാലിന്യങ്ങള്‍ ടാങ്കില്‍ നിറച്ച് കൊണ്ട് പോകുന്നത് പതിവായിട്ടുണ്ട്. ഈ കക്കൂസ് മാലിന്യം എവിടേക്കാണ് കൊണ്ട്പോകുന്നതെന്നോ എവിടെയാണ് കളയുന്നതെന്നോ അന്വേഷിച്ചിട്ടുണ്ടോ? തോടുകളിലും പുഴകളിലും ആളൊഴിഞ്ഞ സ്ഥലത്തും അവ തള്ളുന്നു. അത് അവിടെയുള്ളവരുടെ കുടിവെള്ളം മലിനമാക്കുന്നു. ഇത് കര്‍ശനമായി തടയാന്‍ ജനങ്ങളുടെ ഇടപെടല്‍ കൂടിയേ കഴിയു.
- മാലിന്യപരിപാലനവും ശുചിത്വവും പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. അതിനാവശ്യമായ ശാസ്ത്രീയവും ഭലപ്രദവുമായ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടത് അവയുടെ ഉത്തരവാദിത്തമാണ്. അപ്രകാരം ചെയ്യാന്‍ വേണ്ട ജനകീയ ഇടപെടല്‍ ഗ്രാമസഭകള്‍/വാര്‍ഡ്‌സഭകള്‍ നടത്തേണ്ടതാണ്.
- കൃഷിയിടങ്ങളില്‍ എന്തെല്ലാം രാസവസ്തുക്കളും കീടനാശിനികളും ആണ് ഉപയോക്കുന്നത്, എത്രമാത്രം അളവില്‍ ഉപയോഗിക്കുന്നു- ഇതിന്റെ കണക്കെടുക്കണം. അനിയന്ത്രിതമായ ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയും മാരകമായ കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കപ്പെടുക യും ചെയ്യണം. കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഗ്രാമസഭ/വാര്‍ഡ്‌സഭ ശ്രമിക്കേണ്ടതാണ്. ജൈവവള- ജൈവകീടനാശിനി ഉപയോഗം പ്രോസ്താഹിപ്പിക്കേണ്ടതുമാണ്.
- കക്കൂസുകള്‍ വീട്ടിലായാലും മറ്റെവിടെയായാലും ജല്സ്രോതസ്സില്‍ നിന്ന്‍ നിശ്ചിത അകലത്തിലാണോ എന്ന്‍ ഗ്രാമസഭാങ്ങള്‍ക്ക് പരിശോദന നടത്തി കണ്ടെത്താവുന്നതാണ്. അങ്ങനെയെങ്കില്‍ അവ നിശ്ചിത അകലത്തിലും സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടക്കേണ്ടതാണ്.
- കക്കൂസുകള്‍ വൃത്തിയാക്കുന്നതിനു രാസവസ്തുക്കള്‍ അടങ്ങുന്ന കീടനാശിനികള്‍ (ക്ലീനിംഗ് ലോഷന്‍, ക്ലീനിംഗ് പൌഡര്‍ എന്നിവ ) ഉപയോഗിക്കുന്നത് കക്കൂസ് മാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്ന്‍ ഗ്രാമസഭകളിലൂടെ/വാര്‍ഡ്‌സഭകളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണം.
- വീടുകളില്‍ നിന്നോ മറ്റ് സ്ഥാപങ്ങളില്‍ നിന്നോ അഴുക്ക് വെള്ളം ഓടകളിലേക്ക് ഒഴുക്കിവിടുന്നതോ എന്ന്‍ പരിശോധിച്ച് കണ്ടെത്തണം. അങ്ങനെയുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടികളെടുക്കണം. (grey water, black water എന്നിവ സംസ്കരിക്കുന്നതിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് പോംവഴി).
- പൊതുസ്ഥലങ്ങളിലുണ്ടാകുന്ന അഴുക്ക് വെള്ളം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഇതിനാവശ്യമായ ജനകീയ ഇടപെടലുകള്‍ നടത്തേണ്ടതാണ്.
- കലക്കവെള്ളത്തെ 10-14 ദിവസം അനക്കാതെ വെച്ചും മുരിങ്ങക്കായ്, നെല്ലിക്ക ഉണക്കിപ്പോദിച്ച പൊടി, തുടങ്ങിയവ കലക്കവെള്ളത്തില്‍ കലക്കിയും കലക്കവെള്ളം ഒരു പരിധി വരെ സുരക്ഷിതമാക്കവുന്നതുമാണ്.
- ജലസ്രോതസ്സുകള്‍ക്ക് സമീപം വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടോ ഇന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
RAINWATER HARVESTING
മഴ
മഴവെള്ളസംഭരണം
മണ്‍സൂണ്‍
പലതുള്ളി
SOIL EROSSION 1
SOIL EROSSION 2
VALUE OF WATER
ജലസംരക്ഷണം
ഭൂമി 2070
ഇനി വരുന്നൊരു തലമുറയ്ക്ക്..
സിയാറ്റില്‍ മൂപ്പന്
monkey saves water
WATER CYCLE
ജലപരിവൃത്തി 1
ജലപരിവൃത്തി 1
WATER DISASTER
പ്രളയം 1
പ്രളയം 2
ഉരുള്‍പൊട്ടല്‍
കടലാക്രമണം
വ്യക്തികള്‍, കുടുംബങ്ങള്‍ ചെയ്യേണ്ടത്
- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം സ്ഥലത്ത് സ്വയം ചെയ്യവുന്നിടത്തോളം ചെയ്യുക.
- പരിസ്ഥിതിയും വെള്ളവും മലിനീകരിക്കാതെ താനുണ്ടാക്കുന്ന മാലിന്യങ്ങള്‍ സുരക്ഷിതമായി പരിപാലിക്കുക.
- ജലത്തിന്‍റെ ദുരുപയോഗം/അമിത ഉപയോഗം/ പാഴാക്കല്‍ നടത്താതിരിക്കുക
- സ്വന്തം സ്ഥലത്തുള്ള കിണര്‍ കുളം എന്നിവ നശിപ്പിക്കാതിരിക്കുക, സംരക്ഷിച്ച് ഉപയോഗിക്കുക
- പുരയിടങ്ങളില്‍ വീഴുന്ന മഴവെള്ളം പുറത്തേക്ക് ഒഴുക്കി വിടാതെ അവിടെ തന്നെ സംരക്ഷിക്കുക
- കിണര്‍ റീചാര്‍ജിംഗ് നടത്തുക
- മഴവെള്ളം ശേഖരിച് ഉപയോഗിക്കുക
- മഴക്കുഴികള്‍ നിര്‍മിക്കുക
- കുന്നിടിക്കല്‍, വയല്‍ നികത്തല്‍, മണലൂറ്റല്‍ എന്നിവ നടത്താതിരിക്കുക
- മുറ്റം കോണ്ക്രീറ്റ് ചെയ്യാതിരക്കുക
- പൈപ്പ് തുറന്നിടാതിരിക്കുക, ടാങ്ക് നിറഞ്ഞ് വെള്ളം പാഴാക്കാതിരിക്കുക
- പൊതുടാപ്പില്‍ നിന്ന്‍ വെള്ളം മോഷണം നടത്താതിരിക്കുക
- വീട്ടിലെ മലിനജലം ഓടകളിലേക്കും ജലാശയങ്ങളിലേകും ഒഴുക്കാതിരിക്കുക
- നമ്മുടെ വെള്ളം എന്ന പോതുകാഴ്ച്ചപ്പാടിനു വിരുദ്ധമായി എന്ത് കണ്ടാലും പ്രതികരിക്കുക, പ്രവര്‍ത്തിക്കുക.
- ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണ സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക
- അശാസ്ത്രീയമായ പൈപ്പ്-ടാപ്പ് പദ്ധതികള്‍ക്ക് വേണ്ടി ആവശ്യം ഉന്നയിക്കാതിരിക്കുക. അത്തരം പദ്ധതികള്‍ക്കുള്ള ശ്രമങ്ങളെ എതിര്‍ക്കുക
-
കുടിവെള്ളം രാസവസ്തുക്കള്‍
പ്ലാസ്റ്റിക്
മണ്ണൊലിപ്പ്
thank you so much
ReplyDeleteവളരെ ഉപകാരപ്രദം
thank you sir
ReplyDelete