Thursday, 14 July 2016

STANDARD 5 SOCIAL SCIENCE UNIT 2


കല്ലിൽ നിന്നു ലോഹത്തിലേക്ക്

ശിലായുഗം

ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേരു്‌. ഇംഗ്ലീഷില് Stone Age.
Arrowhead.jpgആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.

മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെ യ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.
അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.

https://www.youtube.com/watch?v=PUNe5SEqDw8 

മനുഷ്യൻ

ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. .
ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്


.

നവീനശിലായുഗം

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വീട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.
കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.
കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവർ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ ,മെസൊപൊട്ടേമിയ, സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.
കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌. ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷക എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവർ ആരാധിച്ചു വന്നു. പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവർ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.
രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃദ്ധി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ അത്യാഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കൾ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.
നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു.
തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.

വെങ്കല യുഗം

ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ മനുഷ്യൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു


അയോ യുഗം


ഇരുമ്പിന്റെ കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

മസോപ്പൊട്ടേമിയന്‍ സംസ്കാരം
 




സിഗുറാത്ത്

ഈജിപ്ഷ്യന്‍ സംസ്കാരം 

ആഫ്രിക്കൻ ഭൂഘണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ്‌ ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. വടക്ക് മെഡിറ്ററേനിയൻ കടലും കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന്‌ സം‌രക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.

പുരാതന ഈജിപ്ഷ്യൻ വാസ്തുവിദ്യ

പ്രാചീന ഈജിപ്റ്റുകാരുടെ വാസ്തുവിദ്യയാണ് പുരാതന ഈജിപ്ഷ്യൻ വാസ്തുവിദ്യ'(Ancient Egyptian architecture)'. ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനിച്ച സംസ്കാരമാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്കാരം. നൈൽ നദിയുടെ ഇരുകരകളിലുമായ് നിരവധി നിർമ്മിതികൾ പ്രാചീന ഈജിറ്റുകാർ പണിതുയർത്തി. ഇവയിൽ ഏറ്റവും വലുതും ഏറ്റവും സുപ്രസിദ്ധവുമായ നിർമിതികളാണ് ഗിസയിലെ പിരമിഡും സ്ഫിങ്ക്സും.

സവിശേഷതകൾ

      തടിയുടെ ദൗർബല്യത്താൽ വെയിലത്തുണക്കിയ മൺ കട്ടകളും, കല്ലും ആയിരുന്നു പ്രാചീന ഈജിപ്റ്റുകാരുടെ പ്രധാന നിർമ്മാണ സാമഗ്രികൾ.കല്ലുകളിൽ ചുണ്ണാമ്പുകല്ലിനായിരുന്നു പ്രാമുഖ്യം, എന്നിരുന്നാലും മണൽക്കല്ലുകളും കരിങ്കല്ലുകളും ഇവർ നിർമ്മാണപ്രക്രിയയ്ക്ക് വിനിയോഗിച്ചിരുന്നുശവകുടീരങ്ങൾ, ക്ഷേത്രങ്ങൾ ഇവ നിർമിക്കാനാണ് കല്ലുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതേസമയം രാജകൊട്ടാരങ്ങൾ, കോട്ടകൾ, വീടുകൾ എന്നിവയുടെ നിർമ്മാണത്തിനാണ് കട്ടകൾ ഉപയോഗിച്ചിരുന്നത്. ഈജിപ്ഷ്യൻ പിരമിഡുകളിൽ കൂടുതലും മണൽക്കല്ലിൽ പണിതീരത്തവയാണ്.
      നൈൽ നദിയിൽനിന്നും ശേഖരിക്കുന്ന ചേറായിരുന്നു വീടുകളുടെ പ്രധാന നിർമ്മാൺവസ്തു. അച്ചുകളിലാക്കിയ ഈ ചെളി സൂരപ്രകാശത്തിൽ ഉണക്കാൻ വയ്ക്കുന്നു. കട്ടിയായതിനുശേഷം ഇവ നിർമ്മാണപ്രക്രിയയ്ക്ക് ഉപയോഗിച്ചുപ്പോന്നു.
    പല പ്രാചീന ഈജിപ്ഷ്യൻ നഗരങ്ങളും ഇന്ന് നാമാവശേഷമായിരിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള നൈലിന്റെ തീരങ്ങളിലായ് നഗരങ്ങൾ കേന്ദ്രീകരിച്ചതാണ് ഒരു കാരണം. ഈജിപ്റ്റിന്റെ ചൂടുള്ള വരണ്ട കാലാവസ്ഥകാരണം ഇന്നും ചില പുരാതന മൺ നിർമിതികൾ ഈജിപ്റ്റിൽ അങ്ങിങ്ങായ് അവശേഷിക്കുന്നുണ്ട്. ദെയ്ർ അൽ-മദീന എന്ന പ്രാചീന ഗ്രാമം ഇതിനൊരുദാഹരണമാണ്. ഉറപ്പുള്ള കൽതറയിൽ പണിതീർത്ത ചില നിർമിതികളും കാലത്തെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു.

ഗിസയിലെ പിരമിഡുകൾ

      ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയുടെ പ്രാന്തപ്രദേശത്താണ് ഗിസ്സാ പീOഭൂമി സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പിരമിഡുകളുടെ സമുച്ചയം വിശ്വപ്രസിദ്ധമാണ്. നെക്രോപോളിസ് എന്നും ഈ പ്രദേശം അറിയപ്പെടുന്നു. പുരാതാന ഗിസാനഗരത്തിൽ നിന്നും ഏകദേശം 8കി.മീ(5 മൈൽ) മാറി മരുപ്രദേശത്താണ് ഈ സമുച്ചയമുള്ളത്. പുരാതന ഈജിപ്റ്റിലെ ഭരണാധികാരിയായിരുന്ന(ഫറവോ) ഖുഫുവിന്റെ മഹാ പിരമിഡും(നിലവിലുള്ള ഏറ്റവും വലിപ്പമേറിയ പിരമിഡ്), അതിനെ അപേക്ഷിച്ച് വലുപ്പത്തിൽ അല്പം ചെറുതായ ഖഫ്രെയുടെ (ഖെഫ്രാൻ) പിരമിഡും മെങ്കവുറിന്റെ പിരമിഡും ചേർന്ന ത്രയമാണ് ഏറ്റവും പ്രശസ്തം. ഇവയ്ക്ക് ചുറ്റുമായ് രാജ്ഞിയുടെ പിരമിഡുകൾ എന്നറിയപ്പെടുന്ന ചെറിയ ചെറിയ സൗധങ്ങളും മഹാ നിർമിതി സ്പിങ്ക്സും സ്ഥിതിചെയ്യുന്നു.
     ഈജിപ്റ്റിലെ ഫറവോ രാജഭരണകാലത്തെ നാലാം രാജവംശ ഫറവോമാർ പണിതുയർത്തിയ പിരമിഡുകൾ അവരുടെ ശക്തിയേയും നിർമാണ വൈദ്ധഗ്ധ്യത്തെയും വെളിപ്പെടുത്തുന്നു. ഗാംഭീര്യമുള്ള ശവകുടീരങ്ങളായി മാത്രമല്ല, തങ്ങളുടെ നാമം എന്നും ഓർമിക്കാൻ കാരണമാകുന്ന നിർമിതികൾ എന്ന ആവശ്യവും മുന്നിൽകണ്ടാണ് ഫറവോമാർ പിരമിഡുകൾ സൃഷ്ടിച്ചത്.ഭീമകാരമായ വലുപ്പവും ലളിതമായ ആകൃതിയും പിരമിഡുകൾ ഈജിപ്റ്റുകാരുടെ നിർമാണ മികവിനെ തുറന്നുകാട്ടുന്നു.
       ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ഗിസയിലെ മഹാ പിരമിഡ്(ഖുഫുവിന്റെ പിരമിഡ്) ക്രി.മു 2580-നോടടുത്ത് പണിതീർത്തതാണ്. പുരാതന ലോകാൽത്ഭുതങ്ങളിൽ ഇന്നവശേഷിക്കുന്ന ഏക നിർമിതിയും ഈ പിരമിഡാണ്. ക്രി.മു 2532നോടടുത്തായാണ് ഖഫ്രെയുടെ പിരമിഡ് പണീതീർത്തത് എന്ന് കരുതപ്പെടുന്നു.തീവ്രമായ ഉൽക്കർഷേച്ഛയോടെയാണ് ഖഫ്രെ തന്റെ പിരമിഡ് പിതാവായ ഖുഫുവിന്റെ പിരമിഡിനു അടുത്തായ് സ്ഥാപിച്ചത്. അത് ഖുഫുവിന്റെ പിരമിഡിനോളം ഉയമുള്ളതായിരുന്നില്ലെങ്കിലും, അത്തരമൊരു പ്രതീതി സൃഷ്ടിക്കാനായ്, ആ പിരമിഡിന്റേതിനേക്കാളും 33 അടി അധികം ഉയരമുള്ള തറയിലാണ് ഖഫ്രെ തന്റെ പിരമിഡ് പണിതുയർത്തിയത്. തന്റെ പിരമിഡിന്റെ നിർമാണത്തിനൊപ്പം തന്നെ ശവകുടീരത്തിന്റെ കാവൽഭടനായി സ്പിങ്ക്സിന്റെ നിർമാണവും ഖഫ്രെ ആരംഭിച്ചു. മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഒരു ബൃഹദ് ശില്പമാണ് സ്ഫിങ്ക്സ്. വളരെ വലിയ മണൽക്കൽ ശിലകളുപ്യോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഉയരം ഭൂനിരപ്പിൽനിന്നും 65 അടിയോളം വരും.Menkaure's പിരമിഡിന് ക്രിസ്തുവിനും മുമ്പ് 2490 വർഷത്തോളം പഴക്കം കണാക്കാക്കുന്നു. 213 അടി മാത്രം ഉയരമുള്ള ഈ പിരമിഡാണ് മൂനുപിരമിഡുകളിലും വെച്ച് ഏറ്റവും ചെറുത്.
       മോഷ്ടാക്കളിൽനിന്നും കൊള്ളക്കാരിൽ നിന്നും ശവകുടീരത്തെ സംരക്ഷിക്കാനായി പിരമിഡുകൾക്കുള്ളിൽ പിരമിഡുകൾക്കുള്ളിൽ ചിന്താകുഴപ്പം വരുത്തുന്ന തുരങ്ക്ങ്ങളും ഇടനാഴികളും ഉണ്ടെന്ന വാദം അക്കാലത്ത് പല വ്യക്തികൾക്കുമിടയിൽ നിലനിന്നിരുന്നു. പക്ഷേ ഇത് സത്യമായിരുന്നില്ല. പിരമിഡിന്റെ അകത്തെ ഇടനാഴികൾ വളരെ ലളിതമായി രൂപകല്പന ചെയ്തവയാണ്. നേരെ ശവക്കല്ലറയിലേക്ക് ചെന്നെത്താൻ കഴിയുന്ന വിധത്തിലാണ് അവ നിർമിച്ചത്. എങ്കിലും പിരമിഡുകൾക്കുള്ളിൽ സമർപ്പിച്ച അമൂല്യ സമ്പത്ത് ചില സമയത്ത് മോഷ്ടാക്കളിൽ നിന്നും രക്ഷപ്പെട്ടില്ല. എങ്കിലും നിർമാണപ്രക്രിയ എളുപ്പമാക്കുന്നതിനായ് പിരമിഡിനകത്ത് ചില തുരങ്കങ്ങൾ പണിതിരുന്നു. ഭൂനിരപ്പിൽനിന്നും എത്രത്തോളം ആഴത്തിൽ ശവകല്ലറ നിർമിക്കാൻ സാധിച്ചു എന്ന് മനസിലാക്കുന്നതിനുവേണ്ടിയാണ് ഇവ ഉപയോഗിച്ചിരുന്നത്. വിവിധ രാജവംശങ്ങളും പിരമിഡ് നിർമാണം മുന്നോട്ടുകൊണ്ടുപോയി. പിലകാലത്ത് സാമ്പത്തികമായ് പ്രതികൂല സാഹചര്യം ഉടലെടുത്തപ്പോഴാണ് അവയിൽ പലതും നിലച്ചത്. മറിച്ച് കൊള്ളക്കാരെ ഭയന്നല്ല.
       അടിമകളെ ഉപയോഗിച്ചാണ് പിരമിഡിഡുകളുടെ നിർമ്മാണം നടത്തിയത് എന്ന് വ്യാപകമായ് വിശ്വസിക്കപ്പെടുന്നു. എന്നാൽ മറ്റു ചില പണ്ഡിതരുടെ അഭിപ്രായത്തിൽ കൃഷിയില്ലാതിരുന്ന സമയത്ത് കർഷകരെ പ്രയോജനപ്പെടുത്തിയാണ് പിരമിഡുകൾ നിർമിച്ചത് എന്നാണ്. രണ്ടായാലും രാജാക്കന്മാരുടെ ജീവിതശൈലി വിളിച്ചോതുന്ന പിരമിഡുകൾ അടിമപ്പണിക്കൂടാതെ സൃഷ്ടിച്ചതാകാൻ സാധ്യതയില്ല.

ഹാരപ്പന്‍ സംസ്കാരം

സിന്ധു നദീതടസംസ്കാരം
       ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം (ഇംഗ്ലീഷ്: The Indus Valley Civilization) എന്നറിയപ്പെടുന്നത്. ഇത് അതിന്റെ ഔന്നത്യത്തിൽ എത്തിനിന്നത് ബി.സി.. 26 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങൾ എന്തുകൊണ്ട്, എങ്ങിനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാൻ ഇന്നും ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ്‌ ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തിൽ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്.
      ഇന്നത്തെ പാകിസ്താനിലെ ഹരപ്പ എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടെത്തൽ ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, വേദകാലഘട്ടമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാർ കരുതിയിരുന്നത്.
     ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാഗ്ഗർ-ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. . ഹരപ്പയിലെ ഉത്ഖനനത്തിൽനിന്നാണ് ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാൽ ഈ സ്ഥലം കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പൻ സംസ്കാരം എന്നും ഈ നാഗരികതയെ സൂചിപ്പിക്കാറുണ്ട്.
     മറ്റ് സമകാലിക സംസ്കൃതികളിൽ കണ്ടെത്തിയിട്ടില്ലാത്ത ചിട്ടപ്പെടുത്തിയ നഗരശുചീകരണ വ്യവസ്ഥയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു. ഈ കക്കൂസുകൾ ചുടുകട്ടകൾ കൊണ്ട് കെട്ടിയവയാണ്. ഇതിൽ നിന്നുള്ള ഓവുകൾ ഒരു പ്രധാന ഓവുചാലുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ പുറത്തേയ്ക്ക് കൊണ്ടുപോയിരുന്നു. ഓവുചാലുകളിൽ മണ്ണു കൊണ്ടുണ്ടാക്കിയ നാളികൾ കാണപ്പെട്ടു. നഗരാസൂത്രണത്തിൽ വളരെ പ്രധാനപ്പെട്ടതാണിത്. അഴുക്കു വെള്ളം ചോർന്ന് കുടിവെള്ളവുമായി കലരാതെ ഇത് സം‍രക്ഷിക്കുന്നു. രണ്ടു നില വീടുകളിൽ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കുവെള്ളം ഇത്തരം നാളികൾ വഴി തെരുവുകളിലെ ഓവുചാലുകളിൽ എത്തിച്ചിരുന്നു. ഇതല്ലാതെ കട്ടകൾ കൊണ്ടുള്ള ഒരു ചരിവും (chute) മേല്പറഞ്ഞ കാര്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ സം‌വിധാനം ആധുനികകാലത്തെ ഹാരപ്പൻ വീടുകളിൽ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.


     കുപ്പയും മറ്റു ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും ചിലപ്പോൾ അന്യരുടെ മൃതശരീരങ്ങളും നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഇവ പ്രത്യേകം അടച്ച് സം‍രക്ഷിക്കപ്പെട്ടിരുന്നു. ചപ്പുചവറുകൾ ശേഖരിക്കാൻ എല്ലാ വീടുകളിലും പ്രത്യേകം പാത്രങ്ങൾ വച്ചിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കാനുള്ള സം‌വിധാനവും കാണപ്പെട്ടു.




      വീടുകൾക്കടുത്തായി സ്വകാര്യ കിണറുകളും, വീഥികളിൽ പൊതുവായ കിണറുകളും ഉണ്ടായിരുന്നു. ഇവയെല്ലാം പ്രത്യേകം സം‍രക്ഷിക്കപ്പെട്ടിരുന്നു. ചില വീടുകളിൽ കിണറുകൾ കുളിമുറിയോടൊപ്പം കണ്ടിരുന്നു. ഇവിടെ കുളിക്കാനുള്ള വെള്ളം പ്രത്യേകം ആയിരുന്നു എന്നർത്ഥം. കുളിക്കുന്ന വെള്ളം കിണറ്റിലേയ്ക്ക് ഒഴുകാതിരിക്കാൻ പ്രത്യേക ഓവു ചാലു കെട്ടുകയും കുളിക്കുന്ന സ്ഥലം തറകെട്ടി പൊക്കുകയും ചെയ്തവ ആയിരുന്നു.

      മെസൊപ്പെട്ടോമിയന്‍ സംസ്കാരം

No comments:

Post a Comment