തേങ്ങ
പി. വത്സല
ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റാണ് പി. വത്സല(ജനനം ഏപ്രിൽ 4 1938) നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായി പ്രവർത്തിക്കുന്നു. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന് കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ് വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
പ്രധാന കൃതികൾ
- എന്റെ പ്രിയപ്പെട്ട കഥകൾ
- ഗൗതമൻ
- മരച്ചോട്ടിലെ വെയിൽചീളുകൾ
- മലയാളത്തിന്റെ സുവർണ്ണകഥകൾ
- വേറിട്ടൊരു അമേരിക്ക
- അശോകനും അയാളും
- വത്സലയുടെ സ്ത്രീകൾ
- മൈഥിലിയുടെ മകൾ
- ആദി ജലം
- നെല്ല് (നോവൽ)
- കൂമൻ കൊല്ലി
- വിലാപം
- നിഴലുറങ്ങുന്ന വഴികൾ
- വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ
- പോക്കുവെയിൽ പൊൻവെയിൽ
- എരണ്ടകൾ
പുരസ്കാരങ്ങൾ
- കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്
- കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ
- സി.എച്ച് അവാർഡ്
- കഥ അവാർഡ്
- പത്മപ്രഭ പുരസ്കാരം
- മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്
പി വല്‍സലയുമായി ഇന്റര്‍വ്യൂ
പി വല്‍സല തേങ്ങ എന്ന കഥയെക്കുറിച്ച് എഴുതുന്നു
No comments:
Post a Comment