ഓടയിൽ നിന്ന്
പി കേശവദേവ്
ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് (1974-77), സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്, സാഹിത്യ പരിഷത് നിർവാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘത്തിൽ നേതൃസ്ഥാനം എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓടയിൽ നിന്ന്, അയൽക്കാർ, അധികാരം, ഭ്രാന്താലയം, ആദ്യത്തെകഥ, ആർക്കുവേണ്ടി, വിൽപ്പനക്കാരൻ, എനിക്കും ജീവിക്കണം, ഞാനാതെറ്റുകാരൻ, ഒരു സുന്ദരിയുടെ ആത്മകഥ, പ്രേമവിഡ്ഢി (നോവൽ), യമുന ഏകാഗ്രമായി ഒഴുകുന്നു, ഭാവിവരൻ, തിരഞ്ഞെടുത്ത കഥകൾ, കാമുകന്റെ കത്ത് (കഥാസമാഹാരം), എതിർപ്പ്, തിരിഞ്ഞുനോട്ടം (ആത്മകഥ), നാടകകൃത്ത്, ഞാനിപ്പ കമ്മ്യൂണിസ്റ്റാകും, മുന്നോട്ട്, തറവാട് (നാടകം) എന്നിവ പ്രധാന കൃതികൾ.
മനുഷ്യസ്നേഹം കഥകളിലുടനീളം നിറച്ചുവച്ച കഥാകാരൻ 1983 ഓഗസ്റ്റ് ഒന്നിന് കഥാവശേഷനായി.
പി കേശവദേവ്
ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ എഴുത്തിലൂടെ ആവിഷ്കരിച്ച കഥാകൃത്ത്.
1904 ഓഗസ്റ്റ് 21ന് പറവൂരിൽ ജനിച്ചു. പിതാവ് പപ്പുപിള്ള, മാതാവ്
കാർത്യായനി അമ്മ. തൊഴിലാളി വർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ
പ്രതിഫലിപ്പിച്ച സാഹിത്യകാരനാണ് കേശവദേവ്. ആര്യസമാജ പ്രവർത്തകനായി
പൊതുരംഗത്തേക്ക് വന്ന ദേവ് തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി.
അനീതികളേയും യാഥാസ്തികത്വത്തെയും എതിർത്ത് പുരോഗമന സാഹിത്യ
പ്രസ്ഥാനത്തിന്റെ വക്താവായി.
ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് (1974-77), സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്, സാഹിത്യ പരിഷത് നിർവാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘത്തിൽ നേതൃസ്ഥാനം എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓടയിൽ നിന്ന്, അയൽക്കാർ, അധികാരം, ഭ്രാന്താലയം, ആദ്യത്തെകഥ, ആർക്കുവേണ്ടി, വിൽപ്പനക്കാരൻ, എനിക്കും ജീവിക്കണം, ഞാനാതെറ്റുകാരൻ, ഒരു സുന്ദരിയുടെ ആത്മകഥ, പ്രേമവിഡ്ഢി (നോവൽ), യമുന ഏകാഗ്രമായി ഒഴുകുന്നു, ഭാവിവരൻ, തിരഞ്ഞെടുത്ത കഥകൾ, കാമുകന്റെ കത്ത് (കഥാസമാഹാരം), എതിർപ്പ്, തിരിഞ്ഞുനോട്ടം (ആത്മകഥ), നാടകകൃത്ത്, ഞാനിപ്പ കമ്മ്യൂണിസ്റ്റാകും, മുന്നോട്ട്, തറവാട് (നാടകം) എന്നിവ പ്രധാന കൃതികൾ.
മനുഷ്യസ്നേഹം കഥകളിലുടനീളം നിറച്ചുവച്ച കഥാകാരൻ 1983 ഓഗസ്റ്റ് ഒന്നിന് കഥാവശേഷനായി.
ഓടയില്‍ നിന്ന് സിനിമ കാണാം
ഓടയിൽ നിന്ന് (ചലച്ചിത്രം)
1965-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓടയിൽ നിന്ന്. കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.
അഭിനേതാക്കൾ
- സത്യൻ - പപ്പു
- കെ ആർ വിജയ - ലക്ഷ്മി
- കവിയൂർ പൊന്നമ്മ - കല്യാണി
- പ്രേംനസീർ - ഗോപി
- തിക്കുറിശ്ശി സുകുമാരൻ നായർ - ചായക്കടക്കാരൻ
- എസ് പി പിള്ള - റിക്ഷാ തൊഴിലാളി
- അടൂർ ഭാസി - പലിശക്കാരൻ മുതലാളി
- അടൂർ പങ്കജം - സാറ
- ബേബി പദ്മിനി - കുട്ടിലക്ഷ്മി
- ശോഭ - കൗമാര ലക്ഷ്മി
- ചെറിയ ഉദേശ്വരം - കുട്ടിയായ പപ്പു
- പ്രസിദ്ധ നടൻ സുരേഷ് ഗോപി 8 വയസ്സുള്ളപ്പോൾ ഈ ചിത്രത്തിലൂടെ ബാലതാരമായാണ് വെള്ളിത്തിരയിലേയ്ക്ക് പ്രവേശിച്ചത്.
- രചന- വയലാർ
- സംഗീതം- ദേവരാജൻ
- അമ്പലക്കുളങ്ങര - പി ലീല
- അമ്മേ അമ്മേ നമ്മുടെ -രേണുക
- കാറ്റിൽ ഇളം കാറ്റിൽ- പി സുശീല
- മാനത്തും ദൈവമില്ല - എ എം രാജ
- മുറ്റത്തെ മുല്ലയിൽ -എസ് ജാനകി
- മുറ്റത്തെ മുല്ലയിൽ (ശൊകം)-സുശീല
- ഓ റിക്ഷാവാലാ- മെഹബൂബ്
- വണ്ടിക്കാരാ- യേശുദാസ്
No comments:
Post a Comment