Saturday, 23 July 2016

STANDARD 6 MALAYALAM UNIT 2

പാട്ടിന്റെ പാലാഴി

എം എസ് ബാബുരാജ്

 മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജിനെ അറിയാത്ത മലയാളി ഇല്ലെന്നു തന്നെ പറയാം. 1921 മാർച്ച് 29 നു അദ്ദേഹം ജനിച്ചു.അദ്ദേഹത്തിന്റെ പിതാവ് ഒരു ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ആയിരുന്ന ജാൻ മുഹമ്മദ് സാഹിബ് ആണ്. എന്നാൽ മാതാവ് മലയാളിയായിരുന്നു. പിതാവിന്റെ നാടുവിടൽ ആ കുടുംബത്തെ അക്ഷരാർഥത്തിൽ അനാഥമാക്കി. ആഡംബര പൂർണ്ണമായ ജീവിതത്തിനിടയിൽ കുടുംബത്തിനായി അദ്ദേഹം ഒന്നുമൊന്നും കരുതി വെച്ചിരുന്നില്ല.അതിനാൽ  ബാബുരാജിന്റെ  ബാല്യകാലം വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഒരു പോലീസുകാരൻ കണ്ടെത്തി ദത്തെടുത്തു. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട്  സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു.

കെ പി ഉമ്മർ, തിക്കൊടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻ‌ക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്.
ടി മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, കേരള കലാവേദി അവതരിപ്പിച്ച നമ്മളൊന്ന് എന്ന് നാടകത്തിലെ ഗാനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്തി. നമ്മളൊന്ന് എന്ന നാടകത്തിലെ ഇരുന്നാഴി മണ്ണിനായ് ഉരുകുന്ന കർഷകർ എന്ന ഗാനം അദ്ദേഹം ആലപിക്കുകയുണ്ടായി.

കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം 1953 ൽ തിരമാല എന്ന ചിത്രത്തിന്റെ സഹ സംഗീത സംവിധാനം നിർവഹിക്കാൻ അവസരം നൽകി.ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നൽകിയത് 1957ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ ആണ്.
മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ സംഗീത പ്രതിഭയായിരുന്നു എം എസ് ബാബുരാജ്. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർ ആസ്വദിച്ചത് ഈ പ്രതിഭാശാലിയിലൂടെയാണു എന്നു പറയാം. 1960 കളാണു ബാബുരാജ് സംഗീതത്തിന്റെ സുവർണ്ണകാലം എന്നു പറയാം. 1964 ൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയർത്തി. ഈ സിനിമയിലെ താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സിൽ മൂളി നടക്കുന്നവയാണു.ബാബുരാജിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. എങ്കിലും വയലാർ, ഒ എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ ഈ സംഗീത മാന്ത്രികൻ, മുന്നൂറിലധികം  ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നൽകിയ ബാബുരാജ് 1978 ഒക്ടോബർ 7 നു ഈ ലോകത്തു നിന്നും വിട പറഞ്ഞു. അമിതമായ മദ്യപാനമായിരുന്നു അദ്ദേഹത്തിന്റെ ജീവൻ എടുത്തത്.ഒരു പിടി മധുരഗാനങ്ങൾ ബാക്കിയാക്കിക്കൊണ്ട് ഓർമ്മകളിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു.
 കുടുംബം : പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഭാര്യയുടെ അനിയത്തിയെയാണു ബാബുരാജ് ആദ്യം വിവാഹം കഴിച്ചത്. അതിൽ 2 കുട്ടികളും ഉണ്ടായിരുന്നു. അവരുടെ മരണശേഷം കല്ലായിക്കാരി ബിച്ചയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് ആണ്മക്കളും 2 പെണ്മക്കളും ഉണ്ട്.
 ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ചിത്രങ്ങൾ
പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ഉണ്ടായി

 

മികച്ച ഗാനങ്ങൾ

  • താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ (ഭാർഗ്ഗവീനിലയം)
  • സൂര്യകാന്തീ (കാട്ടുതുളസി)
  • ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല)
  • മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ)
  • തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം)
  • ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ (പാലാട്ടുകോമൻ)
  • കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ)
  • സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും (ഖദീജ)
  • ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു (കാട്ടുതുളസി)
  • അകലെ അകലെ നീലാകാശം (മിടുമിടുക്കി)
  • പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ)
ബാബുരാജ് പ്രശസ്തിയുടെ നെറുകയിൽ എത്തിയ കാലഘട്ടമായിരുന്നു, പക്ഷേ അമിതമായ മദ്യപാനം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചു.
 
 പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ)

 

എം.എസ്. ബാബുരാജ്


ജീവിതരേഖ
ജനനനാമം മുഹമ്മദ് സബീർ ബാബുരാജ്
അറിയപ്പെടുന്ന പേരു(കൾ) ബാബുരാജ്, ബാബൂക്ക
മരണം 1978 ഒക്ടോബർ 7 (പ്രായം 57)
സംഗീതശൈലി Film score
തൊഴിലു(കൾ) Composer, singer, instrumentalist,
സജീവമായ കാലയളവ് 1957–1978

No comments:

Post a Comment