അത്തത്തിനു വിതച്ചാല്‍
പത്തായം പത്ത് വേണം
അന്നവിചാരം മുന്നവിചാരം
അന്നവിചാരം മുന്നവിചാരം
ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്,
ആയിരം ചാക്ക്
നെല്ലവാരുന്നതിനേക്കാള്‍ അരക്കറ്റ് കൊയ്തു വരുന്നത്
ആയില്യത്തില്‍ പാകം
അത്തത്തില്‍ പറിച്ചു നടാം
അരി വിതച്ചാല്‍ നെല്ലാകുമോ
അഴകുള്ള ചക്കയില്‍ ചുളയില്ല
ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
ഇരിക്കും കൊമ്പ് വെട്ടരുത്
ഇളംതലയ്ക്കല്‍ കാതലില്ല
മേടം പത്തിന് മുമ്പ്
പൊടിവിത കഴിയണം
വിത്ത് ഗുണം പത്ത് ഗുണം
വിളഞ്ഞതിലേക്ക് തേവരുത്
പൂട്ടാത്ത കണ്ടത്തില്‍
വിത്തിടരുത്
അധികം വിളഞ്ഞാല്‍ വിത്തിനും
കൊള്ളില്ല
അടുത്ത് നട്ടാല്‍
അഴക്,അകത്തി നട്ടാല്‍ വിളവ്
അയല്‍ നോക്കിയേ
ക്യഷിയിറക്കാവു
അയല്‍ ഒത്തു വിലയിറക്കണം
ആയിരം പൊന്‍കരണ്ടി ഉള്ളവനും
ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും
കളയില്ലാതെ വിളയില്ല
കല മുളയിലേ നുള്ളണം
കള പറിക്കാഞ്ഞാല്‍ വിള കാണാ
പാറപ്പുറത്ത് വേരോടില്ല
മണ്ണ്‍ അറിഞ്ഞ വിത്ത്
,കണ്ടറിഞ്ഞ വളം
മുളയിലറിയാം വിള
കല്ല് കണ്ടാല്‍ കൈക്കോട്ട്
വയ്ക്കണം
കണ്ടം വിറ്റും കാളയെ
വാങ്ങണോ
കൊയ്യാത്ത അച്ചിക്ക്
അരിവാള്‍ എന്തിനു
കോരി വിതച്ചാലും വിധിച്ചതേ
വിളയു
ഞാറ്റുവേല തെറ്റിയാല്‍
നാടാകെ നഷ്ടം
ചോതി വര്‍ഷിച്ചാല്‍
ചോറ്റിനു പഞ്ഞമില്ല
ചിങ്ങത്തിലെ മഴ തെങ്ങിനു
നന്ന
തേവുന്നവന്‍ തന്നെ
തിരിക്കണം
നാലും കടം കൊണ്ടവന്‍ ക്യഷി
ചെയ്യണ്ട
പതിരില്ലാതെ കതിരില്ല
കുംഭത്തില്‍ മഴ പൊയ്താല്‍
കുപ്പയിലും നെല്ല
ഉടമ തന്‍ ദ്യഷ്ടി ഒന്നാന്തരം വളം
ഉഴുന്ന കാള വിത്തറിയേണ്ട
ഏറെ പൂട്ടിയാല്‍ കുറച്ചു
വിത്ത് മതി
ഒരില പോയാല്‍ ഒരു പടല പോയി
ഓ ത്തില്ലാത്തോന്‍ ബ്രാഹ്മണന്‍ അല്ല ,പോത്തില്ലത്തോന്‍ കര്‍ഷകനല്ല
കണ്ടത്തിലെ പണിക്ക്
വരമ്പത്തു കൂലി
കണ്ടം കണ്ടോണ്ടിരുന്നാല്‍ കൊണ്ടോട്ടിരിക്കാം
കണ്ടമിനെല്ലാം കരിക്കാകാ
കതിരിന്‍മേല്‍ വളം വെയ്ക്കരുത്
കന്നിനെ കയം കാട്ടരുത്
കളയുള്ള വയലില്‍ വിള കാണില്ല
കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
കുംപളങ്ങ കട്ടവനെ തോളില്‍ തപ്പു
ചിര നനയ്ക്കുമ്പോള്‍ തകരയും നനയും
തലയറ്റ് തെങ്ങിന് കുലയുണ്ടോ
താണ നിലത്തേ നിരോടു
തോഴുതുണ്ണ്‍ന്ന്‍ ചോറിനെക്കാള്‍ രുചി ഉഴുതുണ്ണ്‍ന്ന ചോറിന്ന്‍
ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കരുത്
നല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
നവര നട്ടാല്‍ തുവര ഉണ്ടാകുമോ
നാലാം കൊല്ലം കാലിക്കണടം
നിലമറിഞ്ഞ വിത്തിടണം
നെല്ലുള്ളിടത്ത് പുല്ലും കാണം
നെല്ലുപോലില്ലാ ധനം
നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
പുന്നെല്ല വരുമ്പോള്‍ പഴയരി തിളയ്ക്കണം
മണണറിഞ്ഞു മാത്രം
വിത്തിടണം
മണ്ണ്‍അറിഞ്ഞു വളം ചെയ്‌താല്‍ കിണ്ണം നിറയെ ചോറുണം
മരമില്ലാത്ത നാട്ടില്‍ മുരിക്കുംമാമരം
മുള്ളിനു മുര്ച്ചയും തുളസിക്കു ഗന്ധവും മഹത്വം
വരമ്പു ചാരി നട്ടാല്‍ ,ചുവരു ചാരിയുണ്ണം
വിത്തിട്ട വെലിയില്ല, വെലിയിട്ട വിത്ത്
വിത്തിനു കരുതിയാല്‍ പത്തിന് കൊള്ളാം
വിത്തില്ല സമ്പ്രദായം മേലുമില്ല കിഴുമില്ല
വിത്ത്ഉണ്ടെങ്കില്‍ പത്തായവുംഉണ്ടാവും
വിത്ത് കുത്തി ഉണണരൂത്
വിത്ത് കുറവെങ്കില്‍ കുടുതല്‍ പുട്ടുക
വിത്ത് വിതച്ചാല്‍ മുത്ത് വിളയും
വിത്തില്‍ പിഴച്ചാല്‍ വിലവിലും പിഴയ്ക്കും
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
വിത്താഴം ചെന്നാല്‍ പത്താഴം നിറയും
വിളഞകതിര്‍ വളയും
വിഷു കണ്ട രാവിലെ വിത്തിറക്കണം
വിത്ത് ഗുണം പത്ത് ഗുണം
പശു പല നിറം ,പാല്‍ ഒരു നിറം
നെല്ലില്‍ പെയ്ത മഴപ്പുല്ലിലും പെയ്യും
നെടിയ മരം വീണാല്‍ നില്‍ക്കുന്ന
മരംനെടുമരം
നെല്ലിനു പായുന്ന വെള്ളം പുല്ലിനു പായും
നെല്ല കുത്തുതോറും അരിവെളുക്കും
No comments:
Post a Comment