സ്കൂളുകളിൽ അദ്ധ്യാപകരില്ലാത്തതു മൂലം അദ്ധ്യാപനം മുടങ്ങാതിരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി അദ്ധ്യാപകരെ നിയമിക്കുന്നതിന് സർക്കാർ അനുമതി നല്കി ഉത്തരവായി. (G.O. (Rt) No. 2539/2016/G.Edn, dated 04.08.2016). ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് പ്രതിദിനം 850/- രൂപയും (പ്രതിമാസം പരമാവധി തുക 24650/- രൂപ), ഹൈസ്കൂൾ അസിസ്റ്റന്റ് പ്രതിദിനം 975/- രൂപയും (പ്രതിമാസം പരമാവധി തുക 29200/- രൂപ) പാർട് ടൈം ഹൈസ്കൂൾ ഭാഷാദ്ധ്യാപകർക്ക് പ്രതിദിനം 675/- രൂപയും (പ്രതിമാസം പരമാവധി തുക 18900/- രൂപ) പ്രൈമറി സ്കൂൾ പാർട് ടൈം ഭാഷാദ്ധ്യാപകർക്ക് 650/- രൂപയും വേതനമായി അനുവദിക്കാവുന്നതാണ്.
No comments:
Post a Comment