Monday, 8 August 2016

Digital Signature (ഡിജിറ്റല്‍ സിഗ്നേച്ചര്‍)


ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്തിനു?

ഡിജിറ്റല്‍ ഡാറ്റയുടെ പ്രാമാണ്യം തെളിയിക്കാന്‍ഉത്തരവാദിത്തം തള്ളിക്കളയാന്‍സാധിക്കില്ലഡിജിറ്റല്‍ രേഖകള്‍ക്ക് അംഗീകാരം നല്‍കുന്നതിന്സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രവേശനാനുമതി നല്കാന്‍ (ലോഗിന്‍ ചെയ്യുന്നതിന്)കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍,  മറ്റു പ്രമുഖ നടപടികള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങളില്‍ കള്ളയാധാരമുണ്ടാക്കല്‍, ഡാറ്റ ഹാനീവരുത്തല്‍ തുടങ്ങിയവ തടയാന്‍ ഈ സഗേതിക വിദ്യ സഹായിക്കുന്നു.ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിയമാനുസൃതമായി പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നാല്‍ എന്ത്?

ഗണിതശാസ്‌ത്രപരമായ ഒരു സമ്പ്രദായം ഉപയോഗിച്ചാണ്‌ “ഡിജിറ്റല്‍ സിഗ്നേച്ചര്‍ ” പ്രാവര്‍ത്തിക മാക്കുന്നത്ഡിജിറ്റല്‍ രേഖകളുടെ ഗൂഢാക്ഷര ലേഖകള്‍  (Encrypted data) അസുരക്ഷിതമായ കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ അയച്ചാലും അവ ലഭിക്കുന്ന വ്യക്തിക്ക് അയച്ച വ്യക്തിയുടെ തിരിച്ചറിയല്‍ സാധ്യമാകുന്നതും പ്രാമാണ്യം ഉറപ്പിക്കുന്നതിനും സാധിക്കുന്നു.Asymmetric Cryptography എന്ന രീതിയിലാണ്‌ പ്രധാനമായി “ഡിജിറ്റല്‍ സിഗ്നേച്ചര്‍ ” സമ്പ്രദായത്തിനായി ഉപയോഗിച്ച് പോരുന്നത്. അതായത് ഉടമസ്ഥന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള ഒരു “Private Key” യും മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഒരു “Public Key” യും. ഉദാഹരണത്തിന് : സുരക്ഷിതമാക്കേണ്ട ഡാറ്റ ഒരു “Private Key”  ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്നു(Encryption). അവ ഉടമസ്ഥന്റെ തന്നെ “Public Key”  ഉപയോഗിച്ച് തിരികെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു (Decryption).

 സാങ്കേതികമായി ഡിജിറ്റല്‍ സിഗ്നേച്ചര്‍

 ഉപയോഗിക്കുന്ന രീതി.

ഇതിനായി നാം ഇവിടെ ഉപയോഗിക്കുന്നത് RSA encryption algorithm (Rivest, Shamir, Adleman) മാണ്.സാങ്കേതികമായി സൈന്‍ ചെയ്യുന്ന പ്രക്രിയ:സുരക്ഷിതമാക്കേണ്ട ഒരു ഡാറ്റ യുടെ ഒരു “Hash” ഉണ്ടാക്കുന്നു. “ഹാഷ്” എന്നാല്‍ ഇതൊരു ഡാറ്റ യുടെയും ഒരു സാരാംശം അഥവാ സത്ത്. പ്രസ്തുത സത്തിന്റെ വലിപ്പം ഇപ്പോഴും ഒന്നുതന്നെ ആയിരിക്കും. വ്യത്യസ്തമായ ഡാറ്റ കള്‍ക്ക് വ്യത്യസ്തമായ “ഹാഷ്” ആയിരിക്കും ലഭിക്കുക. അതുപോലെ തന്നെ, ഒരേ ഡാറ്റ പലതവണയായി “ഹാഷ്” ചെയ്താലും ഒരേ “ഹാഷ്” തന്നെ ലഭിക്കുകയുള്ളൂ. എന്നാല്‍ ഒരു ഹാഷ് ഏതു രീതിയില്‍ ശ്രമിച്ചാലും തിരികെ അതിന്റെ പൂര്‍വ രൂപത്തില്‍ എത്തിക്കുവാന്‍ സാധിക്കില്ല. ശേഷം പ്രസ്തുത ഹാഷിനെ സൈന്‍ ചെയ്യുന്ന വ്യെക്തിയുടെ “Private Key” ഉപയോഗിച്ച് ഗൂഢാക്ഷരലേഖ ഉണ്ടാക്കുന്നു. ഇവയെയാണ് “Signature” എന്ന് പറയുക.ഇങ്ങനെ ലഭിക്കുന്ന “Signature” റും, യഥാര്‍ത്ഥ ഡാറ്റയും സൈന്‍ ചെയ്ത വ്യക്തിയുടെ “Public Key” യും മറ്റുള്ളവര്‍ക്ക് കൈമാറാവുന്നതാണ്.

സൈന്‍ ചെയ്ത വിവരം സാങ്കേതികമായി ശരിയാണോ എന്ന് പരിശോധിക്കുന്ന പ്രക്രിയ:

ആദ്യമായി, ലഭിക്കുന്ന ഡാറ്റ യുടെ ഒരു ഹാഷ് തയ്യാറാക്കുക.ശേഷം “Signature”-നെ സൈന്‍ ചെയ്ത വ്യതിയുടെ “Public Key” ഉപയോഗിച്ച് തിരികെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുക. ഇന്ങ്ങനെ ലഭിക്കുന്ന ഹാഷും യഥാര്‍ത്ഥ ഡാറ്റയുടെ ഹഷും ഒന്നാണെങ്കില്‍ അവ ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്ങില്‍ പ്രസ്തുത ഡാറ്റ ആരോ തിരുത്തി എന്ന് ബോധ്യമാകും.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..

പ്രധാനമായും ഇവയെ ക്ലാസ്സ്‌ 2 എന്നും ക്ലാസ്സ്‌ 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ്‌ 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..

ചുവടെ ചേര്‍ത്തിരിക്കുന്ന സ്ഥാപനങ്ങള്‍ വഴി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതാണ്. (State IT Mission ആണ് ഇവ നിയന്ത്രിക്കുന്നത്‌ )

National Informatics Centre (NIC), ThiruvananthapurameMudhra Consumer Services Limited (for municipalities and corporations)

NIC മുഖാന്തിരം ലഭിക്കാന്‍
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ  https://nicca.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്അപേക്ഷ പ്രസ്തുത ഫോര്‍മാറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ സാക്ഷ്യപെടുത്തലോട്കൂടി NIC യുടെ സംസ്ഥാന ഓഫീസില്‍ നല്‍കുക. (ആവശ്യമായ തുകയുടെ DD യോടുകൂടി, നിലവില്‍ Rs. 555/- ആണ്)വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള  ലോഗിന്‍ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിക്കുംഅപേക്ഷയുടെ അവസ്ഥ ഇ-മെയിലില്‍ യഥാസമയം അറിയിക്കും.അപേക്ഷ അന്ഗീകരിച്ചാല്‍ NIC യുടെ വെബ്‌സൈറ്റിലെ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിച്ച ലോഗിന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.പ്രസ്തുത ഡിജിറ്റല്‍ സിഗ്നേച്ചര്‍  സൂക്ഷിക്കുന്നതിനായുള്ള പ്രത്യേക ടോക്കന്‍ ഇതോടൊപ്പം ലഭിക്കും
ടോക്കന്‍ : USB ഡ്രൈവില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സുരക്ഷിതമായ ഉപകരണമാണ് ടോക്കന്‍
Token വിന്യസിക്കുന്നതിനുള്ള സെറ്റപ്പ് ഫയല്‍ , വിന്യസിക്കുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങിയവയും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും

eMudhra Consumer Services Limited മുഖാന്തിരം ലഭിക്കാന്‍

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ഡൌണ്‍ലോഡ്  [download application form] ചെയ്യുക.view instructions to fill application.view instructions to download DSCplease visit http://e-mudhra.com for more details

File attachments:
e-Mudhra_AppForm_Individual_KITM_290713.pdf

e-Mudhra_AppForm_Instructions.pdf
 eMudhra_DSC_Download_Manual.pdf

Installation of Digital Signature in USB Token

Token ഉപയോഗിക്കേണ്ട രീതി  

നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ NIC വെബ്‌സൈറ്റില്‍ നിന്നും (http://nicca.nic.in/html/datakey.html ) ഡൌണ്‍ലോഡ് ചെയ്ത Token വിന്യസിക്കുന്നതിനുള്ള സെറ്റപ്പ് ഫയല്‍ (Token Driver file) , വിന്യസിക്കുന്നതിനുള്ള സഹായങ്ങള്‍, എന്നിവ ഒരു ഫോള്‍ഡറില്‍ സൂക്ഷിചിട്ടുണ്ടല്ലോ.അതിനായി ആദ്യം Token ഉപയോഗിക്കേണ്ട  രീതി    പഠിക്കേണ്ടതായിട്ടുണ്ട്.

ശ്രദ്ധിക്കുക: ഗ്രാമപഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതില്ല. ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍നിര്‍വഹിക്കപ്പെട്ടിട്ടാണ് ലഭിക്കുന്നത്. ഇങ്ങനെ നിര്‍വഹിച്ചാല്‍ ടോകനിലുള്ള സിഗ്നേചേര്‍ നഷ്ട്ടപ്പെടുന്നതാണ്.

ആദ്യം കമ്പ്യൂട്ടറിന്റെ USB port ല്‍ Token കണക്ട് ചെയ്യുക

 അതിനുശേഷം ഡൌണ്‍ലോഡ് ചെയ്ത സെറ്റപ്പ് ഫയല്‍  (Token Driver file) ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ കമ്പ്യൂട്ടറിന്റെ പ്രോഗ്രാം മെനുവില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ എടുക്കാവുന്നതാണ്.

3 comments: