ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറത്തിറങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്15,000/-രൂപ ഓണം അഡ്വാന്‍സും സംസ്‌ഥാന
സർക്കാർ ജീവനക്കാരുടെ നിലവിൽ പ്രാബല്യത്തിലുള്ള ശമ്പള സ്കെയിൽ
പരിഷ്കരണത്തിന് ശേഷം 31/03/2016ല്‍ 22,000/- രൂപയോ അതിൽ കുറവോ
പരിഷ്കരണത്തിന് മുമ്പ് 31/03/2016ല്‍ 21,000/- രൂപയോ അതിൽ കുറവോ
കൈപ്പറ്റുന്ന സംസ്‌ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും3.500/-രൂപ
ബോണസ് ലഭിക്കുന്നതാണ് (Circular)മറ്റുള്ളവര്‍ക്ക് 2,400/- രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു.പാർട്ട്ടൈംജീവനക്കാര്‍ക്ക്5,000/-രൂപഓണംഅഡ്വാന്‍സ് ലഭിക്കും.അടിസ്ഥാന ശമ്പളം, പേഴ്‌സണല്‍ പേ,
സ്‌പെഷ്യല്‍ പേ, സ്‌പെഷ്യല്‍ അലവന്‍സ്, ഡി.എ എന്നിവ ഉള്‍പ്പെടുന്നതാണ്
ശമ്പളമായി കണക്കാക്കുന്നത്. എച്ച്.ആര്‍.എയും കോമ്പന്‍സേറ്ററി അലന്‍സും
ബോണസ് കണക്കാക്കുമ്പോള്‍ ശമ്പള ഇനത്തില്‍ ഉള്‍പ്പെടുത്തുകയില്ല. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം.
DOWNLOADS
സ്പാര്‍ക്കില്‍ ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധംബോണസ് ബില്‍ തയ്യാറാക്കുന്നത്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill
,Acquittance മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. ഇതിൽ
Bonus Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ
ബോണസ് calculate ചെയ്യാം .
ഫെസ്റ്റിവല്‍ അലവന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക്
സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing
മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം
Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം.
എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന
എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള
ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട്
ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.
പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ പ്രിന്റ് ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ ആദ്യം Month തുടർന്ന്
DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill
ആക്റ്റീവ് ചെയ്തു സെലക്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും ഇതു പോലെ ലഭിക്കും
.മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി
അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും
ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ് ചെയ്താൽ ഇവയുടെ ബില്ലുകൾ അതാതു മെനുവിൽ തന്നെയാണ് ലഭിക്കുക .
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ് ചെയ്താൽ ഇവയുടെ ബില്ലുകൾ അതാതു മെനുവിൽ തന്നെയാണ് ലഭിക്കുക .
No comments:
Post a Comment